ജി.യു.പി.എസ്. ഭീമനാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ റേഡിയോ ആയ വിദ്യാവാണി ക്കായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സാന്ത്വനപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകൾക്കായി പ്രത്യേകം നോട്ടീസ് ബോർഡുകൾ, വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിന് ആധുനിക സംവിധാനമായ *അലക്സാ* എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ജീവനക്കാർക്കും പ്രത്യേക ടോയ്ലറ്റുകളും മൂത്രപ്പുരകളും വിദ്യാലയ കോമ്പൗണ്ടിൽ ആവശ്യത്തിന് വാട്ടർ ടാപ്പുകളും മികച്ച ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട് . ഭിന്നശേഷിക്കാർക്കായി പ്രധാന കെട്ടിടങ്ങളിലെല്ലാം റാംപ് ആൻഡ് റെയിൽ സൗകര്യം ഉണ്ട് .
മികച്ച ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോറും സ്ഥാപിച്ചിട്ടുണ്ട്. ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് ഒരു കുഴൽകിണറും ഒരു ഓപ്പൺ കിണറും വിദ്യാലയത്തിലുണ്ട് . കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്താൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ട് വാട്ടർ ഫിൽട്ടർ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി കിണർ റീചാർജിങ് യൂണിറ്റും ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി വിദ്യാലയത്തിൽ 8 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് . മഹത് വചനങ്ങൾ രേഖപ്പെടുത്തിയ ചുറ്റുമതിലും സംസ്ഥാന പാതയിലും വിദ്യാലയത്തിന് മുന്നിലും പേര് പ്രദർശിപ്പിക്കുന്ന കമാനങ്ങളും ഉണ്ട്.
ഔഷധത്തോട്ടം , ജൈവ വൈവിധ്യേദ്യാനം ,മണ്ണിരക്കമ്പോസ്റ്റ് തുടങ്ങി കുട്ടികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ സഹായകമായ നിരവധി സംവിധാനങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
60 സെന്റ് സ്ഥലത്ത് വിശാലമായ കളിസ്ഥലവും കളി ഉപകരണങ്ങളും കളിയുപകരണങ്ങൾ സൂക്ഷിക്കുന്നതിനായി പ്രത്യേക സ്റ്റോറും ഇവിടെയുണ്ട് . മികച്ച മാലിന്യ സംസ്കരണത്തിനായി കുഴി കമ്പോസ്റ്റ് , മണ്ണിരക്കമ്പോസ്റ്റ്, പഞ്ചായത്തിൻറെ സഹകരണത്തോടെ വേസ്റ്റ് പിറ്റ്എന്നിവ തയ്യാറാക്കിയിട്ടുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനായി പി ടി എ യുടെ സഹകരണത്തോടെ രണ്ട് സ്കൂൾ ബസ്സും എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരു . സ്കൂൾ ബസും വിദ്യാലയത്തിലുണ്ട്.
പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഈ വിദ്യാലയം ഒരു ഹരിത വിദ്യാലയമാണ് . 100 വർഷത്തിലധികം പഴക്കമുള്ള മരങ്ങളും നിരവധി ഔഷധ സസ്യങ്ങളും ഇവിടെ സംരക്ഷിച്ചു വരുന്നു .