ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്

17:01, 29 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38014 (സംവാദം | സംഭാവനകൾ)



പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് 'ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്'. "" മുട്ടത്തുകോണം ""എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാര് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്
വിലാസം
ചെന്നീർക്കര

ചെന്നീർക്കര.പി.ഒ
പത്തനംതിട്ട
,
689503
,
പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 06 - 1901
വിവരങ്ങൾ
ഫോൺ04682252844
ഇമെയിൽgovthstn@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുമിന ജോർജ്
പ്രധാന അദ്ധ്യാപകൻലക്ഷ്‍മി എം
അവസാനം തിരുത്തിയത്
29-11-202038014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തുമ്പമൺ നോർത്ത്‌ ഗവ: ഹൈസ്‌ക്കൂൾ ഇന്നലെ, ഇന്ന്‌

കൊല്ലവർഷം 1087 മകരം മൂന്നാം തീയതി ഒന്ന് മുതൽ മൂന്നുവരെ ക്ലാസ്സ‍ുകളും പ്രധാന അദ്ധ്യാപകനെ കൂടാതെ മൂന്ന്‌” അസിസ്റ്റന്റുമാരുമായി തുടങ്ങിയ തുമ്പമൺ ‘NG സ്‍ക്കൂൾ പിന്നീട് 4 . 5, 6, 7 ക്ലാസ്സ‍ുകളോടുകൂടി ഒരു പൂർണ സ്കൂളായി തീർന്നു . തട്ട മുതൽ ഇലവുംതിട്ടവരെയും പനങ്ങാട്‌ മുതൽ മഞ്ഞിനിക്കര വരെയമുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയ """വലിയ പള്ളിക്കൂടം""" വർഷങ്ങളോളം  പതിനേഴോളം പ്രൈമറി സ്കൂളുകളുടെ കേന്ദ്രസ്കൂളായി വർത്തിച്ചു . കൊ. വ, 1087-ൽ തുമ്പമൺ വടക്കേക്കര നിവാസികശ്‍ ഒരേക്കർ സ്ഥലവും കെട്ടിടവും സർക്കാരിന്‌ നൽകി. അന്നത്തെ മഹൽപ്രവർത്തി ഈ നാടിന്റെ വിദ്യാഭ്യാസാവശ്യം ഏതാണ്ടൊരളവുവരെ നിർവ്വഹിക്കുവാൻ പോരുന്ന ഒരു സ്ഥാപനത്തിന്റെ ഉദയത്തിനും ഉയർച്ചയ്‍ക്കും കാരണമായി, അങ്ങിനെ നെടുനാൾ ഈ നാടിന്റെ ഇതട്ടകററി ഈസരസ്വതി ക്ഷേത്രം

തുമ്പമൺ NG സ്കൂൾ  VMസ്കൂളായും MMസ്കൂളായും UP സ്കൂളായും പേരിൽ മാറ്റങ്ങളുണ്ടായതല്ലാതെ അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചില്ല .ദീർഘകാലം മലയാളം മിഡിൽ സ്കൂളായി നിലനിന്നുപോന്ന ഈ സ്ഥാപനം സ്വാതന്ത്ര്യ പ്രാപ്തിയോടുകൂടി സമീപപ്രദേശങ്ങളിൽ ഹൈസ്കൂളുകൾ ആരംഭിക്കപ്പെട്ടപ്പോൾ തന്നെ ഒരുവേള അതിനുമുൻപ്‌ തന്നെ ഹൈസ്കൂൾ ആകേണ്ടതായിരുന്നു

അന്നിവിടെനിന്നും പത്തനംതിട്ട ,പന്തളം തുടങ്ങിയ ദൂരദിക്കുകളിൽ പോയി വേണമായിരുന്നു ഹൈസ്കൂൾ  വിദ്യാഭ്യാസം നിർവഹിക്കുവാൻ .ജനകീയ ഭരണ കാലഘട്ടങ്ങളിൽ പലവുരു ശ്രമം നടത്തിയെങ്കിലും ഹൈസ്കൂളായി ഉയർത്തുവാൻ കഴിഞ്ഞില്ല .ഈ പശ്ചാത്തലത്തിൽ രൂപീകരിച്ച തുമ്പമൺ നോർത്ത് upസ്കൂൾ വികസനസമിതിയാണ് അപ്ഗ്രഡേഷൻ പ്രവർത്തനത്തിൽ വിജയിച്ചത് .1981-82, വിദ്യാലയ വർഷത്തിൽ ഹൈസ്കൂളായി ഉയർത്തി ഉത്തരവുണ്ടായി.അപ്ഗ്രഡേഷൻ ഉത്തരവ് ഉണ്ടായ ഉടനെ വിളിച്ചുകൂട്ടിയ പൗരമഹായോഗം പ്രവർത്തനത്തിനുവേണ്ട ഭാരവാഹികളെ നിശ്ചയിച്ചു സർക്കാർ നിർദേശിച്ച വ്യവസ്ഥകൾ പാലിക്കുവാനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റിയെ അധികാരപ്പെടുത്തി .1981-ജൂലൈ 19-ാം  തീയതി കൂടിയ ആ യോഗം ഒരഭൂതപൂർവമായ സംഭവം തന്നെയായിരുന്നു

ഹ്രസ്വമായ ഒരു കാലയളവിൽ തന്നെ സർക്കാരിന്റെ നിർദ്ദേശാനുസരണം വരാന്തയോടുകൂടിയ 20x20x15,അളവിൽ 3 മുറികളുള്ള കെട്ടിടം എല്ലാ പണിക്കുറവുകളും തീർത്ത് 1982, മാർച്ച് 31 നകം തന്നെ pwd, അധികൃതരുടെ സർട്ടിഫിക്കറ്റ് സഹിതം സർക്കാരിന് സമർപ്പിച്ചു .സ്കൂൾ ആവശ്യത്തിനായി രണ്ടേക്കാർ സ്ഥലം സമ്പാദിച്ച് ഉടമവകാശരേഖകൾ യഥാസമയം കൈമാറി സർക്കാരിൽ നിക്ഷിപ്തമാക്കാനും കഴിഞ്ഞു .വസ്തു തന്നു സഹായിച്ച ഇടപ്പള്ളിമണ്ണിൽ ശ്രീ ഇ .ഐ  ചെറിയനോടുള്ള കടപ്പാട് കുറച്ചൊന്നുമല്ല

ഹൈസ്കൂൾ എന്ന ചിരകാല സ്വപ്നം യാഥാർഥ്യമാക്കാൻ ഇച്ഛാശക്തി മാത്രം പോരല്ലോ .കെട്ടിടവും വസ്തുവും ഉണ്ടാക്കുവാനാവശ്യമായ പണം നാട്ടുകാർ ,പൊതുസ്ഥാപനങ്ങൾ ,അഭ്യ‍ുദയകാംക്ഷികൾ എന്നിവരിൽ നിന്നും സമാഹരിക്കുവാൻ സാധിച്ചു .സാമുഹ്യ പുരോഗതിക്കു നേതൃത്വം നൽകാനും പ്രചോദനം പകരാനും ആവശ്യത്തിനു നേരെ ശക്തമായി പ്രതികരിക്കാനും കഴിവുള്ളവരുണ്ടെന്നു നാട് തെളിയിച്ചു 

1901 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1912ൽ ഇതൊരു മിഡിൽ സ്കൂളായും 1984-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ Vasudevan Sirന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി ക്ലാസ്സ്മുറികൾ ഹൈടെക് ക്ലാസ്സ്മുറികളാണ്.

ഹൈടെക് പ്രഖ്യാപനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലസ്സ്മുറികൾ ഹൈടെക് ആയതിന്റെ സ്കൂൾതല പ്രഖ്യാപനം HM,ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടത്തി .ഹൈടെക് പദ്ധതി പ്രകാരം ഹൈസ്കൂൾ വിഭാഗത്തിൽ 4ക്ലാസ്സ്‌മുറികളും പ്രൈമറി വിഭാഗത്തിൽ 2ക്ലാസ് മുറികളും ഹൈടെക് ആയി .പദ്ധതിയുടെ ഭാഗമായി DSLRക്യാമറ,വെബ്ക്യാം ,ടെലിവിഷൻ തുടങ്ങിയ വിവിധ ഉപകരണങ്ങൾ ലഭിച്ചു .

മികവുകൾ

ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ പലരും വിദ്യാഭ്യാസം ,ആതുരസേവനം ,ഗവേഷണം എന്നിങ്ങനെ വിവിധ മേഖലകളിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തിനിൽക്കുന്നു . തുടർച്ചയായി SSLC, പരീക്ഷയിൽ 100%, വിജയം നേടിക്കൊണ്ടിരിക്കുന്ന ജില്ലയിലെ സ്കൂളുകളിൽ ഒന്നാണിത് .ഫുൾ എ+ കിട്ടുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു വരുന്നു .സ്കൂൾ ശാസ്ത്രമേളകൾ ,കലാമേളകൾ എന്നിവയിൽ എല്ലാവര്ഷങ്ങളിലും പോയിന്റുകൾ കരസ്ഥമാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ശാസ്ത്രമേളകളിലും ,കലാമേളകളിലും സംസ്ഥാനതലം വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹര്ആവുകയും ചെയ്യുന്നു .വിവിധ ക്വിസ് പ്രോഗ്രാമ്മുകളിലും കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന .അത്ലറ്റിക്സ് ഗെയിംസ് ഇവയിലും കുട്ടികൾ പങ്കെടുക്കുന്നു .കരാട്ടെയിൽ സംസ്ഥാന തലത്തിൽ ഗ്രേഡ് ലഭിച്ച കുട്ടിയും ഈ സ്കൂളിലുണ്ട് .കുട്ടികൾക്ക് കൗൺസിലിങ് ക്‌ളാസ്സുകൾ ,യോഗ പരിശീലനം ,പെൺകുട്ടികൾക്ക് തായ്‍കൊണ്ടാ പരിശീലനം ഇവ നൽകിവരുന്നു . കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി തൃശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ഒരു നാടക പരിശീലന കളരി സംഘടിപ്പിച്ചു .സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന സോജൻ പരിശീലകനായിരുന്നു

സ്കോളർഷിപ്പുകൾ

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS,USS,NMMS,NTSE, പരീക്ഷകളിൽ എല്ലാവർഷവും കുട്ടികളെ പങ്കടെടുപ്പിക്കുകകയും സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്യുന്നു .2019-൨൦൨൦ അധ്യയനവർഷം 3 കുട്ടികൾ NMMS സ്കോളർഷിപ് നേടി .USSസ്കോളർഷിപ് ഒരു കുട്ടിക്ക് ലഭിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനം ,വായനാദിനം,സ്വാതന്ത്ര്യ ദിനം ,ഓസോൺ ദിനം ,ഹിരോഷിമ നാഗസാക്കി ദിനം ,ഗാന്ധിജയന്തി ,കേരളപ്പിറവി ,ശിശുദിനം, ഭരണഘടനാ ദിനം തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സ്കൂൾ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി വരുന്നു .ദിനാചരണങ്ങളുടെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങളിലും കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കുന്നു .ഈ വർഷത്തെ എല്ലാ ദിനാചരണങ്ങളും ഓൺലൈനായാണ് നടത്തിയത് .

പി.റ്റി.എ

പി.റ്റി.എ കമ്മറ്റിയിൽ 13 അംഗങ്ങൾ ഉണ്ട്. സ്ക്കൂൾപ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്, 3 അധ്യാപകർ എന്നിവർ അംഗങ്ങളാണ്. മറ്റംഗങ്ങൾ

  • തോമസ് ജേക്കബ്
  • അച്ചൻകുഞ്ഞ്
  • വസന്ത എൻ
  • ശശികല സജികുമാർ
  • കല എം
  • സുജിത
  • സുജാത കെ എസ്
  • സജികുമാർ ജി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 1989 വിവരം ലഭ്യമല്ല
1987 - 90 Velayudhan
1990 - 2001 Babu
2001 - 07 K K Varadamma
2007-2009 V R Remabai
2009- 2013 V N Babu
2013-2016 Sreeja P
2016-2020 N Santhakumari
2020- LAKSHMI M

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ റ്റി കുഞ്ഞുമോൻ : സിനിമാസംവിധായകൻ
  • സുരേഷ് കോശി : കോൺഗ്രസ് പ്രവർത്തകൻ
  • രാജശേഖരൻ : നാടകകലാകാരൻ
  • ചെറിയാൻ ചെന്നീർക്കര  : രാഷ്ട്രീയപ്രവർത്തകൻ
  • ഉഷസ് ലക്ഷ്മി  : ടോപ് സ്കോറർ

അധ്യാപകർ

ലക്ഷ്മി എം ഹെഡ്മിസ്ട്രസ്
ശോഭ കെ എസ് എച്ച്.എസ്.എ ഫിസിക്കൽ സയൻസ്
പദ്‍മ.പി.സി എച്ച്.എസ്.എ നാച്ചുറൽ സയൻസ്
ശ്രീലത ആർ എച്ച്.എസ്.എ ഹിന്ദി
ബിന്ദു റ്റി എച്ച്.എസ്.എ മാത്‍സ്
അമ്പിളി കെ എച്ച്.എസ്.എ സോഷ്യൽ സയൻസ്
ഷാജി തോമസ് പി ഡി ടീച്ചർ
ജീജ ഇടിക്കുള പി ഡി ടീച്ചർ
പി വി സ്മിതാദേവി പി ഡി ടീച്ചർ
അന‍ുജ ആർ UPST
സുധ കെ LPST
അനിൽകുമാർ എം LPST

സ്‍ക്ക‍ൂൾ ഗാലറി

വ‌ഴികാട്ടി

കുളനടയിൽ നിന്നും ഏകദേശം 7 കി.മീ.കിഴക്ക് മുറിപ്പാറജംഗ്ഷനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps: 9.231237, 76.718586 | width=800px | zoom=16 }}