സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല

11:17, 24 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50006 (സംവാദം | സംഭാവനകൾ) (→‎കൃഷി.: കായികം)


== ചരിത്രം സമൂഹത്തിൽ അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 1938-ൽ സി.എസ്.ഐ സഭ 5 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയുംമായി ക്രൈസ്തവ ദർശനത്തോടും കൂടി കോട്ടയത്തിനടുത്ത് പള്ളത്ത് ഈ വിദ്യാലയം ആരംഭിച്ചു.കേരളത്തിലെ ആഭ്യത്തെ ബധിര വിദ്യാലയമാണ് ഇത്.1952-ൽ ഈ വിദ്യാലയം തിരുവല്ലയ്ക്ക് സമീപം തോലശ്ശേരി എന്ന സ്ഥലത്തേക്ക് മാറ്റുകയും തിരുവതാംകൂർ രാജപ്രമുഹൻ ശ്രീചിത്തിരത്തിരന്നാൾ മഹാരാജാവ് ഇതിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.1958-ൽ ഗവൺമെൻറ് അംഗീകാരവും 1961 - 62-ൽ ഗവ​ൺമെൻറ് എയിഡും ലഭിച്ചു.1989 - ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു.2001 -ൽ വോക്കേ‍.ഷണൽ ഹയർ .സെക്കൻററി സ്ക്കൂളായി വളർന്നു.ഇന്ന് ഈ സ്ക്കുൂൾ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാണ്.പാഠ്യ പാഠ്യേതര പ്രവർത്തിനത്തിലൂടെ മുഖ്യധാരയിലേക്ക് നയിക്കുവാൻ സാധിക്കുന്നുവെന്നത് പ്രശംസനീയമാ​ണ്.

സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല
വിലാസം
തിരുവല്ല

തിരുവല്ല പി.ഒ,
പത്തനംതിട്ട
,
689101
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ046926021241
ഇമെയിൽcsivhssforthedeaf@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37801 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറിന വർഗീസ്
പ്രധാന അദ്ധ്യാപികജിജിറ്റിഎം
അവസാനം തിരുത്തിയത്
24-11-202050006
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ളാസ് ലാബ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

'സ്കൗട്ട് & ഗൈഡ്സ്.'

1954 - ൽ കേരളത്തിൽ ഇദംപ്രഥമമായി ഒരു ഹാൻഡി ക്കാപ് ഡ് സ്കൗട്ട് ഗ്രൂപ്പ് ഉടലെടുത്തത് തിരുവല്ല ബധിര വിദ്യാലയത്തിലാണ്.ബധിരരായ കുട്ടികൾക്ക് സാധാരണ കുട്ടികളോട് കൂടി പ്രവർത്തിക്കാനുള്ള കവാടം അങ്ങനെ തുറന്നു കിട്ടി. 1954 മുതൽ പ്രവർത്തിച്ചു വരുന്നതിൽ ഒരു കബ് പായ്ക്കും ഒരു സ്കൗട്ട് ഗ്രൂപ്പും ഉൾപ്പെട്ടിരുന്നു. ഏകദേശം 40 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു.1964 - ൽ അലഹബാദിൽ വെച്ചു നടന്ന ആൾ ഇൻഡ്യ ജാമ്പൂരി, മൂന്ന് സ്റ്റേറ്റ് റാലികൾ ജില്ലാ തല റാലികൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. 1975 ൽ എ എ ജോസ്, സി.വി രാമചന്ദ്രൻ പുലിയൂർ എന്നിവർക്ക് പ്രസിഡന്റ് സ്കൗട്ട് അവാർഡ് ലഭിച്ചു. ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും വാങ്ങുവാനുള്ള ഭാഗ്യവും ലഭിച്ചു.സ്കൗട്ട് മാസ്റ്ററായി പ്രവർത്തിച്ചിരുന്ന ശ്രീ.എ.വി വർഗീസ് സാറിന് ഹിമാലയ സ്കൗട്ട് വുഡ് ബാഡ്ജ്, മെഡൽ ഓഫ് മെറിറ്റ്, ബാർ ടു മെഡൽ എന്നീ ബഹുമതികൾ ലഭിച്ച അധ്യാപകനാണ്. സ്കൗട്ട് പ്രസ്ഥാനത്തിൽ 23 വർഷക്കാലത്തെ സേവന പാരമ്പര്യമുണ്ട്. സാറിന്റെ സേവനത്തിനു ശേഷം ശ്രീ എം.എം മാത്യുസാർ സ്കൗട്ട് മാസ്റ്റർ ആയി ചുമതലയേറ്റു. ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളു‍ടേപത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു. ഈ സ്കൂളിലെ ഗൈഡുകൾ രാജ്യപുരസ്കാർ രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ‍ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു.

  • '

ബാന്റ്."'

  • നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു.

കൃഷി.

കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉദ്പാദിക്കുന്നതിനായി കൃ‍ഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂൾ പരിസരത്ത് നല്ല രീതിയിൽ പച്ചക്കറിത്തോട്ടം കൃ‍ഷിചെയ്തു വരുന്നു.

=== കായിക പരിശിലനം ===        				

2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 ൽ നടന്ന സംസ്ഥാനബധിര കായിക മേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു. 2018 ൽ പാലക്കാട്ട് വച്ച് നടന്ന ബധിര കായിക മേളയിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായി. 2019 ജനുവരി ചെന്നെയിൽ വച്ച് നടന്ന ദേശീയ ബധിര കായിക മേളയിൽ അഭി.ആർ-200 മീ. 4 x 100 മീ റിലേ , അഞ്ജന വി.എൻ - ജാവലിൻ ത്രോ എന്നിവർ സ്വർണ്ണo നേടി. 2019 നവംബർ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന ബധിര കായിക മേളയിൽ 35 കുട്ടികൾ പങ്കെടുത്തു. ഇതിൽ 9 സ്വർണ്ണം, 8 വെള്ളി, 6 വെങ്കലം എന്നിങ്ങനെ നേടി. 2019 ഡിസംബറിൽ കോഴിക്കോട്ടു വച്ചു നടന്ന ദേശീയ ബധിര കായിക മേളയിൽ 13 കായിക താരങ്ങൾ പങ്കെടുത്തു. 3 സ്വർണ്ണം, 6 വെള്ളി 7 വെങ്കലം എന്നിങ്ങ2014-ൽ ഗുജറാത്തിൽ വച്ച് നടന്ന ബധിരരുടെ നാഷണൽ സ്പോർട്സിൽ സ്കൂളിന് 1-ാം സ്ഥാനം നേടാൻ സാധിച്ചു. 2016 ൽ ഹൈദരബാദിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ കേരളം കിരീടം നേടിയെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊടുത്തത് ഈ സ്കൂളിലെ കായിക താരങ്ങളാണ്. 2017 ൽ നടന്ന സംസ്ഥാനബധിര കായിനെ നേടുകയും ചെയ്തു.

  കായിക അധ്യാപിക ശ്രിമതി ഏലിയിമ്മ ജോസഫിൻെറ നേത്രുത്വത്തിൽ കുട്ടികൾക്ക് വോളിബോൾ, ടേബിൾ ടെന്നിസ് ,ചെസ്സ്, അതലറ്റിക്സ് എന്നി ഇനങ്ങളിളൽ പരിശിലനം നല്കി വരുന്നു
=== പ്രവൃത്തി പരിചയം. ===
        ക്ലേമോഡലിംഗ്, അഗർബത്തി നിർമാണം, ബുക്ക്ബയന്റിംഗ്, മെറ്റൽ കാർവിംഗ്, വുഡ്കാർവിംഗ്,തയ്യൽ,കുടനിർമാണം, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിർമ്മാ​ണം എന്നിവ       പരിശിലിപ്പിച്ചു വരുന്നു.

കലാ പരിശിലനം

     ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു.

ബാലജനസഖ്യം'

     മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു.

നല്ലപാഠം

         മലയാളമനോരമ  പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നല്ലപാഠത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്നു.

സീഡ് പ്രോഗ്രാം

       മാതൃഭൂമി ദിനപത്രവുമായി സഹകരിച്ച് സീഡ് പ്രോഗ്രാം സ്ക്കുളിൽ നടത്തി വരുന്നു.ശ്രിമതി അച്ചാമ്മ ഡി കോർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു.2018 - 19 വർഷത്തിൽ certificate of commendation award  ലഭിച്ചു.

ക്ലാസ് മാഗസിൻ.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • " ക്ലബ്ബ് പ്രവർത്തനങ്ങൾ."
    സയൻസ് ക്ലബ്ബ്
    സോഷ്യൽസയൻസ് ക്ലബ്ബ്
     ഗണിത  ക്ലബ്ബ്
     എക്കോ ക്ലബ്ബ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെമദ്ധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ തോമസ് കെ ഉമ്മൻ മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1938- 47 (ശ്രി. എ.സി കോശി)
1947-66 ശ്രി.പി.സി ചാക്കോ
1966-87 ശ്രി.ജോർജ്ജു വർക്കി
1987-1990 കെ.വി വർഗീസ് (ടിച്ചർ ഇൻ ചാർജ്) 1988-1999 ശ്രി. മാത്യു ഫിലിപ്പ് 1999-2013 തോമസ് ടി തോമസ്

2013 - 2018

സൂസമ്മ കോശി
 2018 - 2020
 ചാണ്ടി ഏബ്രഹാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആർട്ടിസ്റ്റ് - പി.ടി മാത്യു
  • സിനിമാതാരം - ശ്രി എലിയാസ്
  • ശ്രി.മണിലാൽ - ദേശിയ സ്ക്കുൾ അത് ലറ്റിക് സ്വർണ്ണമെഡൽ ജേതാവ്
  • കെ.കെ ദാനിയേൽ - പ്രശ്സ്ത ചിത്രകാരൻ
  • ജിജോ കുര്യാക്കോസ് - ഒളിമ്പ്യൻ (സ്പെഷ്യൽ വിഭാഗം)
  • സുവിൻ .എസ് . കുമാർ - ദേശീയ ചെസ് ചാമ്പ്യൻ (സ്പെഷ്യൽ വിഭാഗം)


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   തിരുവല്ലയിൽ നിന്നും ചെങ്ങന്നൂർ റോഡിൽ ര​ണ്ടു കിലോ മീറ്റർ കിഴക്ക് ഭാഗത്തായി തോലശ്ശേരി എന്ന സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. 
   തിരുവല്ലായിൽ നിന്നും 2കിലോ മീറ്റർ അകലെ.

\

വഴികാട്ടി

{{#multimaps:9.3720282,76.5743315|zoom=15}}