പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി
പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി | |
---|---|
പ്രമാണം:PSVPMHSS,AYRAVON 1.jpeg | |
വിലാസം | |
ഐരവൺ, കോന്നി. ഐരവൺ , കോന്നി 689 691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1936 |
വിവരങ്ങൾ | |
ഫോൺ | 04682242385 |
ഇമെയിൽ | psvpmhs38037@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38037 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപകുമാർ |
പ്രധാന അദ്ധ്യാപകൻ | ബിന്ദു കൃഷ്ണ |
അവസാനം തിരുത്തിയത് | |
09-11-2020 | 38037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ദ്രാവിഡപ്പഴമയയോളം നീളുന്ന പെരുമയുടെ പൂർവപുണ്യവുമായി ചരിത്രത്തിന്റെ താളുകളിൽ ഇടം തേടിയ കോന്നി എന്ന ഗ്രാമം.കോന്നിയുടെഹൃദയഭാഗത്തുകൂടി ഒഴുകുന്ന അച്ചൻകോവിലാറിന് കിഴക്കേക്കരയിലാണ് മലയോര മേഖലയായ ഐരവൺ എന്നഗ്രാമം.അവിടെയാണ് പ്രശസ്തമായ പി.എസ്.വേലുപ്പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. .
ചരിത്രം
തിരുവിതാംകൂർ ഗവ.സർവീസിൽ ഫോറസ്ട് റേഞ്ച്ഓഫീസറായിരുന്ന ശ്രീമാൻ പി.എസ്.വേലുപ്പിള്ള 1936ൽ 27 വിദ്യാര്ഥികളുമായി ആരംഭിച്ച രാമചന്ദ്രവിലാസം എൽ.പി.സ്കൂളാണ് ഇതിൻറാദിരൂപം..തിരുവിതാംകൂർ സർവകലാശാലയിലെ പ്രഥമ വനിതാ പ്രൊഫസറായിരുന്ന ശ്രീമതി. കോന്നിയുർ മീനാക്ഷിയമ്മ അവർകൾ പിതൃസ്മരണാർത്ഥം സ്കൂളിന് പി.എസ്.വേലുപ്പിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.1964 ലാണ് ഇത് ഹൈസ്കൂളായത്.പിന്നീട് 2000 ത്തിലിത് ഹയർ സെക്കന്ഡറി സ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ.സി.സി
1969 ൽജില്ലയിലെ ആദ്യത്തെ എൻ.സി.സി. (ഗേൾസ് ഡിവിഷൻ) ആരംഭിച്ചു
1988 ൽ എൻ.സി.സി. (ബോയ്സ് ഡിവിഷൻ)ആരംഭിച്ചു
- .ജൂനിയർ റെഡ്ക്രോസ്
- സ്പോട്സ് ക്ലബ്ബ് .
- എസ്.പി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മയുടെ ചെറുമകനും വിദ്യാലയത്തിന്റെആദ്യകാല പ്രഥമാധ്യാപകനുംമാനേജരുമായിരുന്ന ശ്രീ കെ.എന്.രാഘവൻപിള്ളയുടെയും സ്കൂൾ പ്രഥമാധ്യാപികയായിരുന്നശ്രീമതി എം.കെ ലത യുടെയും മകനുമായ ശ്രീ.അജിത്കുമാർ(സി.ഇ.ഒ. സൈബർ പാർക്ക് കോഴിക്കോട്) ആണ് ഇപ്പോൾ സ്കൂളിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.എൻ.രാഘവൻ പിള്ള, എം.കെ.ലത, ശാരദാമ്മ, ആർ.സദാശിവൻ നായർ, മറിയാമ്മ തരകൻ, ജെ. ജഗദമ്മ, സി. എൻ. സോയ,പി.പ്രസന്ന കുമാരി,എം.ബി.കൃഷ്ണകുമാരി എന്നിവർ
,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
വഴികാട്ടി