ശ്രീകൃഷ്ണ സഹായം എ.എൽ.പി.എസ്.
ശ്രീകൃഷ്ണ സഹായം എ.എൽ.പി.എസ്. | |
---|---|
വിലാസം | |
തലക്കുളത്തൂർ തലക്കുളത്തൂർ പി.ഒ, , കോഴിക്കോട് 673317 | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 9605312764 |
ഇമെയിൽ | sreekrishnasahayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17439 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു.പി |
അവസാനം തിരുത്തിയത് | |
04-11-2020 | Sreejithkoiloth |
ചരിത്രം
ശ്രീകൃഷ്ണ സഹായം എ.എൽ.പി.സ്കൂൾ തലക്കുളത്തൂർ പഞ്ചായത്തിൽ പാവയിൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.ഈ സ്കൂൾ 9 )൦ വാർഡിലാണുള്ളത് 1936 ൽ കേശവൻ നമ്പീശൻ എന്ന വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.മുൻപ് ഈ വിദ്യാലയത്തിൽ 5 )൦ ക്ലാസ് വരെയുണ്ടായിരുന്നു .ഇപ്പോൾ അഞ്ചാം ക്ലാസ് ഇല്ല.എൻ.അച്യുതൻനായർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ.1975 ൽ
കേശവൻ നമ്പീശൻ മാനേജർ സ്ഥാനം ഒഴിയുകയും എൻ.ജാനകി മാനേജരാകുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണുള്ളത് .നാലു ക്ലാസ്സിലും വെവ്വേറെ മുറികളുണ്ട്.ഒരു ഓഫീസും ഒരു കമ്പ്യൂട്ടർ റൂമും വേറെയുണ്ട്.എല്ലാ ക്ലാസ്സിലും ബെഞ്ചുകളും ഡെസ്കുകളുമുണ്ട് മേൽക്കൂര ഓട് മേഞ്ഞതാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് ഉണ്ട്.നിലം സിമന്റാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ദിനാചരണങ്ങൾ ]]
ജൂൺ 5 പരിസ്ഥിതി ദിനം - സ്കൂളിനടുത്തുള്ള പരിസ്ഥിതി പ്രവർത്തകനായ ജയരാജൻ ക്ലാസ്സെടുത്തു .വൃക്ഷത്തൈകൾ വിതരണം ചെയ്തു .സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.
ജൂൺ 19 -വായനാദിനം - വായനാമത്സരം നടത്തി .ലൈബ്രറി വിതരണം ആരംഭിച്ചു വായിച്ചാ പുസ്തകങ്ങളെക്കുറിച്ച് വായനക്കുറിപ്പ് ഉണ്ടാക്കാൻ ആരംഭിച്ചു .
ജൂൺ 21 -ചന്ദ്രദിനം - ചാന്ദ്രദിന പതിപ്പ് തയ്യാറാക്കി .ക്വിസ്സ് നടത്തി
ഓഗസ്റ്റ്-15 -സ്വാതന്ത്ര്യ ദിനം -ദേശ ഭക്തിഗാന മത്സരം ,സ്വാതന്ത്ര്യ ദിന ക്വിസ്സ് ,പതിപ്പുകൾ .
സെപ്തംബര് 5 -അധ്യാപകദിനം -ഗുരുവന്ദനം എന്ന പേരിൽ റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചു
ഒക്ടോബര് 2 -ഗാന്ധിജയന്തി -സ്കൂളിനടുത്തുള്ള പാവയിൽ റെസിഡൻസ് അസോസിയേഷൻ സ്കൂളിലെ കുട്ടികൾക്ക് ക്വിസ്സ് മത്സരം നടത്തി,എല്ലാ കുട്ടികൾക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു ,സ്കൂളും പരിസരവും വൃത്തിയാക്കി.
നവംബർ 14 -ശിശുദിനം -ശിശുദിന റാലി നടത്തി പതിപ്പുകൾ ,ക്വിസ്സ് മത്സരം എന്നിവ നടത്തി
ക്ലബ്ബുകൾ
സയൻസ് ക്ലബ്,ഗണിത ക്ലബ്,ഇംഗ്ലീഷ് ക്ലബ്,അറബി ക്ലബ്,4 തരം ക്ലബ്ബുകളാണ് സ്കൂളിൽ ഉള്ളത്.മാസത്തിൽ ഒരു പ്രാവശ്യം എല്ലാ ക്ലബ് അംഗങ്ങളും ഒത്തുകൂടാറുണ്ട് ,ക്വിസ്സ് മത്സരങ്ങൾ,സ്കൂൾ ശുചിത്വം ,കൃഷി,പതിപ്പ് നിർമ്മാണം,കൊളാഷ് നിർമ്മാണം,എന്നീ പ്രവർത്തനങ്ങൾ നടത്താറുണ്ട് .
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അദ്ധ്യാപകർ
ബിന്ദു .പി
ഉഷാകുമാരി .ടി.വി.
മുഹമ്മദ് റഫീഖ് .കെ.കെ
നിമേഷ്.സി
ജിതിൻ.കെ
മികവുകൾ
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പഞ്ചായത്ത് തല ക്വിസ്സ് മത്സരത്തിൽ 1 )൦ സ്ഥാനം നേടി .കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പഞ്ചായത്ത് തല ക്വിസ്സ് മത്സരത്തിൽ 1 )൦ സ്ഥാനം നേടി .ശാസ്ത്രമേളയിൽ ഗണിതോത്സവത്തിൽ ഓവറോൾ 2 )൦ സ്ഥാനം ലഭിച്ചു .ക്ലെ മോഡലിങ്ങിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും കിട്ടി .മൂന്നു കുട്ടികൾ ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അർഹത നേടി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|