ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ഒരു അൺ എയ്‌ഡഡ് വിദ്യാലയമാണ് ജ്യോതിസ് ട്രിനിറ്റി സ്കൂൾ . കോവൂരിന്റെ ഹൃദയഭാഗത്തു 2000 മുതൽ പ്രവർത്തനം ആരംഭിച്ച ജ്യോതിസ് ട്രിനിറ്റി സ്കൂൾ ഇന്ന് കേരളം സർക്കാരിൻറെ അംഗീകാരത്തോടുകൂടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വർക്കല സബ് ജില്ലയിലെ എൽ. പി .സ്‌കൂളുകളുടെ മുൻനിരപട്ടികയിൽ ഇടം നേടിയിരിക്കുന്നു .അക്കാഡമിക് പ്രവർത്തനങ്ങളിലും പഠന പ്രവർത്തനങ്ങളിലും കലാകായിക മേളകളിലും മികവ് പുലർത്തുന്ന മികച്ച സ്കൂളുകളിൽ ഒന്നായ ഇവിടെ 78 ആൺകുട്ടികളും 61പെൺകുട്ടികളും ആയിട്ട് 149ൽ പരം കുട്ടികൾക്ക് മികച്ച വിദ്യാഭാസം നൽകുന്നു
ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല | |
---|---|
വിലാസം | |
കോവൂർ പാളയംകുന്ന് പി.ഒ. , 695146 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 2000 |
വിവരങ്ങൾ | |
ഇമെയിൽ | jyotjistrinity@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42256 (സമേതം) |
യുഡൈസ് കോഡ് | 32141200310 |
വിക്കിഡാറ്റ | Q64037206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മരുതി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശാമണി |
പി.ടി.എ. പ്രസിഡണ്ട് | ബിബിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ കോവൂരിന്റെ ഹൃദയഭാഗത്തായി ജ്യോതിസ് ട്രിനിറ്റി സ്കൂൾ സ്ഥിതിചെയ്യുന്നു .ഏകദേശം ഇരുപത്തിരണ്ടു വർഷങ്ങൾക്ക് മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്നതും വാഹന സൗകര്യം പോലും ലഭ്യമല്ലാതിരുന്ന ഗ്രാമപ്രദേശമായ കോവൂരിലെ സാധാരണക്കാരായ കുഞ്ഞുങ്ങൾക്ക് വരും തലമുറയിലും ഉപയോഗപ്രദമായ രീതിയിൽ മികച്ച ഇംഗ്ലീഷ് വിദ്യാഭാസം നൽകണമെന്ന ഉദ്ദേശത്തോടുകൂടി അധികവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
· വിശാലമായ ക്ലാസ്സ്മുറികൾ
· സ്മാർട്ട് ക്ലാസ്സ്‌റൂം
· കമ്പ്യൂട്ടർ ലാബ്
· ക്ലാസ്സ്‌ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
· വീട്ടിൽ ഒരു പച്ചക്കറി തോട്ടം
· കരാട്ടെ
· ചിത്ര രചന പരിശീലന ക്ലാസുകൾ
മികവുകൾ
ഉപജില്ലാ കലോത്സവം ,ശാസ്ത്രമേള ഇവയിൽ മൂന്നുവർഷമായി തുടർച്ചയായ ഓവറോൾ ചാമ്പ്യൻഷിപ്പ് .
2019 -2020 അധ്യയന വർഷത്തിൽ പ്രഥമാധ്യാപകനായ ശ്രീ .സനി .എസിന് മികച്ച അധ്യാപകനുള്ള കെ .ആർ .എസ് .എം .എ പുരസ്‌കാരം.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ )
- .വർക്കല തീരദേശപാതയിലെ മൈതാനം ബസ്റ്റാന്റിൽ നിന്നും നാല് കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും അഞ്ച്കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
· വർക്കല പാരിപ്പളളി പനയറ റോഡിൽ നിന്നും രണ്ടു കിലോമീറ്റർ.