ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ പ്രകൃതിരമണീയമായ മേലാപറമ്പ് കുന്നിൻ പുറത്ത് സ്ഥിതി ചെയ്യുന്ന സർകാർ സ്ഥാപനമാണ് ജി.വി.എഛ്.എസ്.എസ്.കീഴുപറമ്പ്. വൈജ്ഞാനിക,കലാ.കായിക രംഗങ്ങളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഈ മാതൃകാ വിദ്യാലയം, കഴിഞ്ഞ പതിനഞ്ച് വർഷമായി തുടർച്ചയായി ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ എസ്.എസ്.എൽ.സി വിജയശതമാനത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്
G.V.H.S.S,. KIZHUPARAMBA
വിലാസം
കീഴുപറമ്പ

G.V.H.S.S KIZHUPARAMBA
,
കീഴുപറമ്പ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0483 2858202
ഇമെയിൽghskeezh@gmail.com
കോഡുകൾ
സ്കൂൾ കോഡ്48090 (സമേതം)
എച്ച് എസ് എസ് കോഡ്48090
യുഡൈസ് കോഡ്32050100510
വിക്കിഡാറ്റQ64565037
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുപറമ്പ്പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ436
പെൺകുട്ടികൾ433
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആൺകുട്ടികൾ256
പെൺകുട്ടികൾ210
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ133
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രിയംവദ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷാനി
പ്രധാന അദ്ധ്യാപകൻസുരേഷ് കെ
പി.ടി.എ. പ്രസിഡണ്ട്ജുമൈലത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സുനീറ.കെ
അവസാനം തിരുത്തിയത്
13-08-2024Shihabutty
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കീഴുപറമ്പിന്റെ നെറുകയിൽ തല ഉയർത്തി നിൽക്കുന്ന കീഴുപറമ്പ് വൊക്കേഷനൽ ഹയർ സെകന്ററി സ്കൂൾ ,1974ൽ നിലവിലുള്ള എൽ പി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടതാണ്.സ്ഥലപരിമിതി കാരണം അന്ന് അൽ അൻവാർ അറബിക് കോളേജിലാണ് ഹൈസ്കൂൾക്ലാസുകൾ പ്രവർത്തിച്ചത്. അന്ന് ഹൈസ്കൂൾക്ലാസുകൾ അനുവദിക്കണമെങ്കിൽ നാട്ടുകാർ കെട്ടിടം നിർമിച്ച് സർക്കാരിനെ ഏൽപിക്കേണ്ടിയിരുന്നു.നാട്ടുകാർ അവരുടെ റേഷൻ പഞ്ചസാര വിറ്റ പണം സ്വരൂപിച്ചാണ് ഒരു കെട്ടിടം നിർമിച്ചത്.6 ക്ലാസുകളുള്ള ഈ കെട്ടിടം ഇന്നും പഞ്ചസാര കെട്ടിടം എന്നാണറിയപ്പെടുന്നത്..Read more


വി.എഛ്.എസ്.ഇ യിൽ നിലവിലെ കോഴ്സുകൾ
1.Banking and Insurance Service
2.Computerised Office Management
3.Medical Lab Technician
4.Agriculture and Crop Health Management
5.Live Stock Management

2004 ൽ ആരംഭിച്ച ഹയർ സെക്കൻററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനിററിസ് ബാച്ചുകൾ ഉണ്ട്.

ഹൈസ്കൂൾ,യുപി വിഭാഗത്തിൽ 40 അധ്യാപകരും വി.എഛ്.എസ്.ഇ വിഭാഗത്തിൽ 25 പേരും ഹയർ സെക്കൻററി വിഭാഗത്തിൽ 18 പേരും ജോലി ചെയ്യുന്നു. ഹൈസ്കൂൾ,യുപി വിഭാഗത്തിൽ മൊത്തം 1157 വിദ്യാർത്ഥികളും വി.എഛ്.എസ്.ഇ വിഭാഗത്തിൽ 256 വിദ്യാർത്ഥികളും ഹയർ സെക്കൻററി വിഭാഗത്തിൽ 356 വിദ്യാർത്ഥികളും പഠിക്കുന്നു.

എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ പത്ത് വർഷമായി മലപ്പുറം ജില്ലയിലെ ഗവൺമെൻറ് സ്കൂളുകളിൽ ഏററവുമധികം വിജയ ശതമാനം ഈ വിദ്യാലയത്തിനാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വിഎഛ്.എസ്.ഇ ക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുംഉണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി സ്കൂളിനും വൊക്കേഷനൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മുന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും വൊക്കേഷനൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


സ്കൂൾ അസംബ്ലി
യു കെ കൂമാരന്റെ കൂടെ അദ്ധ്യാപകരും കുട്ടികളും

പഠനാവസരങ്ങൾ


സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്(SRG)
ലൈബ്രറി
ലബോറട്ടറി
കംപ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

യു.പി. & ഹൈസ്കൂൾ വിഭാഗം

video

Independence day



ക്ലബ്ബ് പ്രവർത്തനങ്ങൾ-കൂടുതൽ അറിയുക


'
വി.എച്.എസ്.ഇ. വിഭാഗം'

  • എൻ.എസ്.എസ്.
  • കരിയർ ഗൈഡൻസ് ആന്റ് കൗൺസലിങ് സെൽ
  • കാരുണ്യ മെഡിക്കൽ ലാബ്
  • മഷ്റൂം പ്രൊഡക്ഷൻ യൂണിറ്റ്
  • ഡി.ടി.പി. സെന്റർ
  • ടൂറിസം ക്ലബ്
  • കൊമേഴ്സ് ക്ലബ്


anti Plastic

മാനേജ്മെന്റ്

ജില്ലയിലെ അറിയപ്പെടുന്ന ഒരു സർകാർ സ്ഥാപനമാകുന്നു ഇത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒളിമ്പ്യൻ മുഹമ്മദ് ഇർഫാൻ

വഴികാട്ടി

  • .വാണിയമ്പലം. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ
  • കരിപ്പൂർ വിമാനത്താവളം .................... അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map