ജി.എച്ച്.എസ്സ്.ഇടക്കോലി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തർജനത്തിന്റെ കർമ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു നിന്നും ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തിൽ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.
ജി.എച്ച്.എസ്സ്.ഇടക്കോലി. | |
---|---|
വിലാസം | |
ഇടക്കോലി ചക്കാമ്പുഴ പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | 07 - 12 - 1898 |
വിവരങ്ങൾ | |
ഇമെയിൽ | govthssedakkoly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31064 (സമേതം) |
എച്ച് എസ് എസ് കോഡ് | 05020 |
യുഡൈസ് കോഡ് | 32101200406 |
വിക്കിഡാറ്റ | Q87658060 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 33 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അലൻകുമാർ എ |
പ്രധാന അദ്ധ്യാപകൻ | ജോസഫ് കെ എം |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ബിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1898 ൽ ഇടക്കോലി പല്ലാട്ട് കുടുംബം സംഭാവന നൽകിയ 3 ഏക്കർ സ്ഥലത്ത് കുഞ്ഞു കൈകൾ ഹരിശ്രീ കുറിക്കുന്ന പ്രൈമറി വിഭാഗത്തോടെ വിദ്യാലയത്തിന് ആരംഭം. പിന്നീട്, കുരുന്നുകളുടെ കളിചിരികളും, കലപിലകളും കനംവച്ചപ്പോൾ വളർച്ചയുടെ മറ്റൊരു ഘട്ടം പിന്നിട്ട് 1980ൽ ഹൈസ്കൂളിന്റെ നിറവിലേക്ക്. 2000 ൽ വിദ്യാലയ വികസനത്തിന്റെ മൂന്നാം ഘട്ടത്തിൽ, ഹയർ സെക്കന്ററിയുടെ തികവുമായി ഒരു പുതിയ മുഖപ്രസാദത്തിലേക്ക്.
ഭൗതികസൗകര്യങ്ങൾ
ഹരിത സുന്ദരമായ 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017
23/01/82017 തിങ്കളാഴ്ച ചേർന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗിൽ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റർ, ബാനർ, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.കൂടുതൽ അറിയാൻ
മാനേജ്മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | സേവന കാലം |
---|---|---|
1 | അരവിന്ദാക്ഷൻ | |
2 | വാസുദേവൻ | |
3 | രാധമ്മ | |
4 | എൻ. വാസുദേവൻ | |
5 | പി.പി.മത്തായി | |
6 | എൻ.വാസുദേവൻ നായർ | |
7 | ചന്ദ്രശേഖരൻ നായർ | |
8 | ചന്ദ്രശേഖരപണിക്കർ | |
9 | എൻ.കെ.പരമേശ്വരൻ നായർ | |
10 | എ. ജെ.ഫ്രാൻസീസ് | |
11 | ത്രിവിക്രമൻ നായർ | |
12 | രാജൻ നമ്പൂതിരി | |
13 | മറിയക്കുട്ടി | |
14 | എം.ഒ.കരുണാകരൻ | |
15 | സി എൻ.രവീന്ദ്രൻ | |
16 | സി.എസ്.രാമചന്ദ്രൻ നായർ | 1995 - 95 |
17 | രവീന്ദ്രൻ കെ. | 1995- 96 |
18 | ഇ.പി.കുര്യാക്കോസ് | 1996 - 97 |
19 | പി.ആർ. നാരായണൻ | 1997 - 2003 |
20 | കെ.കെ സുകുമാരൻ | 2003- 04 |
21 | എം.എസ്. ലളിതാംബികക്കുഞ്ഞമ്മ | 2004- 08 |
22 | കെ.ജി. സുമതിക്കുട്ടി | 2008-10 |
23 | ജി.ശ്രീധരൻ പിള്ള | 2010-12 |
24 | പി. പത്മകുമാർ | 2012-14 |
25 | ജമുന രാമാനുജൻ | 2014-19 |
26 | ശ്രീലേഖ കെ.വി. | 2019-23 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റോഷി അഗസ്റ്റിൻ-മന്ത്രി
- യു.ബി. ശ്രീകുമാർ -ജഡ്ജി
വഴികാട്ടി
പാലാ -രാമപുരം റൂട്ടിൽ ചക്കാമ്പുഴയിൽ നിന്ന് ഓട്ടോ മാർഗം എത്താം (3 കി.മീ )