ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
| ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ | |
|---|---|
| വിലാസം | |
അമ്പലമുഗൾ 682303 , എറണാകുളം ജില്ല | |
| സ്ഥാപിതം | 07 - 12 - 1914 |
| വിവരങ്ങൾ | |
| ഫോൺ | 04842720264 |
| ഇമെയിൽ | vhssambalamugal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25031 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 907020 |
| യുഡൈസ് കോഡ് | 32080501018 |
| വിക്കിഡാറ്റ | Q99485848 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ വിദ്യാഭ്യാസ ജില്ല |
| ഉപജില്ല | കോലഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കുന്നത്തുനാട് |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടവുകോട് -പുത്തൻകുരിശ് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 59 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 93 |
| അദ്ധ്യാപകർ | 12 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 88 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 109 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷീബ പി പോൾ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷീബ പി പോൾ |
| വൈസ് പ്രിൻസിപ്പൽ | മാതൃകാപേജ് |
| പ്രധാന അദ്ധ്യാപിക | എൽസമ്മ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | സുരാജ് സുകുമാരൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷർജ ബേസിൽ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ജി വി എച്ച് എസ് എസ് അമ്പലമുഗൾ
ഏതാണ്ട് 110 വർഷം മുമ്പ് പ്രാഥമിക വിദ്യാലയമായി തുടങ്ങി ഇന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയി വളർന്ന ഈ വിദ്യാലയ മുത്തശ്ശി ഏറെ മുന്നേറ്റങ്ങൾക്ക് ശേഷം ഇപ്പോൾ വെല്ലുവിളികളെ നേരിട്ട് കൊണ്ടിരിക്കുകയാണ്.
സ്കൂൾ പ്രാരംഭം
100- 120 വർഷം മുമ്പ് കുഴികാടും സമീപപ്രദേശങ്ങളും തികച്ചും കുഗ്രാമമായിരുന്നു. കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാൻ ആശാൻ കളരികൾ ആണ് അക്കാലത്ത് ആശ്രയിച്ചിരുന്നത്. തുടർന്ന് പ്രാദേശിക നായർ കരയോഗത്തിന്റെ ശ്രമഫലമായി കുഴിക്കാട്ട് കവലയ്ക്ക് അടുത്ത് മോറപ്പിള്ളി കുഴികതോട്ട് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. ലഭ്യമായ രേഖകൾ പ്രകാരം സ്കൂൾ സർക്കാർ ഏറ്റെടുത്തത് 1090 വൃശ്ചികം 22ന് (1914 ഡിസംബർ 7 )ആണ്. ആ സമയത്ത് ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. മൂന്നു ക്ലാസുകളിലായി 97 കുട്ടികൾ പഠിച്ചിരുന്നു. അതിനാൽ സ്ഥാപന വർഷം 1912 എന്നെടുക്കുന്നതിൽ അപാകതയില്ല.
വിദ്യാലയത്തിന്റെ പേരുമാറ്റങ്ങൾ
കുഴിക്കാട് എൽ ജി ഇ സ്കൂൾ (ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ) എന്നായിരുന്നു ആദ്യത്തെ പേര്. പിൽകാലത്ത് കുഴിക്കാട് പ്രൈമറി സ്കൂൾ എന്ന് അറിയപ്പെട്ടു തുടങ്ങി. 1961ൽ യുപി ആരംഭിച്ചു. 1966 ൽ ഹൈസ്കൂൾ അനുവദിക്കുന്നത് ഗവൺമെന്റ് ഹൈസ്കൂൾ കുഴികാട് എന്ന പേരിലാണ്. പിന്നീട് പിടിഎയുടെ അപേക്ഷ അനുസരിച്ച് ഗവൺമെന്റ് ഹൈസ്കൂൾ അമ്പലമുഗൾ എന്ന പേരുമാറ്റം അനുവദിച്ച് ഉത്തരവായി. വൊ ക്കേഷണൽ ഹയർസെക്കൻഡറി 1993 ൽ ആരംഭിച്ചപ്പോൾ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അമ്പലമുകൾ എന്ന പേര് മാറ്റം ഉണ്ടായി. അത് ഇപ്പോഴും തുടരുന്നു.
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ
1956 നു മുമ്പ് മെയിൻ ഹാൾ എന്ന് വിളിക്കുന്ന കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്ത് സർക്കാർ ഫണ്ട് ഉപയോഗിച്ചും നാട്ടുകാരുടെ സഹകരണത്തോടെയും കൊച്ചിൻ റിഫൈനറിയുടെ സഹായത്തോടെയും ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായി. 1966 ൽ ഹൈസ്കൂൾ അനുവദിച്ചപ്പോൾ ആവശ്യമായ മുഴുവൻ ഫർണിച്ചറും FACT നൽകുകയുണ്ടായി. 2012 ൽ വിഎച്ച്എസ്ഇ ക്ക് പ്രിൻസിപ്പൽ പോസ്റ്റ് അനുവദിച്ച് ഉത്തരവാകയാൽ അന്നുമുതൽ സ്വതന്ത്ര നിലയിൽ പ്രവർത്തിച്ചുവരുന്നു. ഇക്കാലത്തെ വിഎച്ച്എസ്ഇ ക്ക് റിഫൈനറിയുടെ സഹായത്താൽ കെട്ടിടം പണിത് നൽകുകയുണ്ടായി. 1970കളിൽ സ്കൂൾ അഭിവൃദ്ധിയുടെ പാതയിൽ മുന്നേറി. അക്കാലത്ത് 1600 ൽ പരം കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തിയിരുന്നു. 1974 ൽ ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. പിൽകാലത്ത് വ്യവസായവൽക്കരണ ഭാഗമായുള്ള കുടുംബങ്ങളുടെ ഒഴിഞ്ഞു പോക്ക് കാരണവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റം മൂലവും കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു കൊണ്ടിരുന്നു. 2016 സെപ്റ്റംബർ 29ന് കൊച്ചിൻ റിഫൈനറിയിൽ ഉണ്ടായ ഗ്യാസ് ചോർച്ച യെത്തുടർന്ന് സ്കൂൾ കുഴികാട് നിന്നും FACT യുടെ എൽപി സ്കൂളും ക്ലബ്ബും പ്രവർത്തിച്ചിരുന്ന കെട്ടിടം നവീകരിച്ച് അവിടേക്ക് മാറ്റി. അന്നുമുതൽ സ്കൂൾ ഇവിടെയാണ് പ്രവർത്തിച്ചുവരുന്നത്. ക്ലാസ് മുറികളുടെ അപര്യാപ്തതയെ തുടർന്ന് റിഫൈനറി കഴിഞ്ഞവർഷം (2021 ൽ )നാലു ക്ലാസ്മുറികൾ അടങ്ങിയ കെട്ടിടം നിർമിച്ചു നൽകി. എങ്കിലും ലൈബ്രറി സയൻസ് ഗണിത ലാബുകൾ പ്രവർത്തിക്കാനുള്ള സൗകര്യങ്ങളും കെട്ടിടങ്ങളും നിലവിൽ സ്കൂളിൽ ഇല്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ നല്ല കാലങ്ങളിൽ ജൂനിയർ റെഡ് ക്രോസ് ,സ്കൗട്ട് ആൻഡ് ഗൈഡ് സജീവമായിരുന്നു. സ്കൂൾ വളപ്പിൽ അഞ്ചര ഏക്കറിൽ കൃഷിപ്പണികളും നടത്തിയിരുന്നു. കുട്ടികൾക്ക് തൊഴിൽ പരിശീലനത്തിനായി നോട്ട്ബുക്ക് നിർമ്മാണവും നടത്തിയിരുന്നു. സ്കൂൾ സൊസൈറ്റി സോഷ്യൽ സർവീസ് ലീഗ് പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുവരുന്നു.സ്പോർട്സിലും മികച്ച ചരിത്രമാണ് സ്കൂളിന് ഉള്ളത്. 2011,2014 വർഷങ്ങളിൽ സബ് ജില്ലാ കായികമേള ഈ സ്കൂൾ ഗ്രൗണ്ടിലാണ് അരങ്ങേറിയത്.
1913 ൽ ഒരു എൽ.പി.സ്ക്കൂളായും 1960 ൽ യു.പി.സ്ക്കൂളായും,1966 ൽ എച്ച്.എസ്.ആയും വളർന്നു പന്തലിച്ച ഒരു ഗവ.സ്ക്കൂളാണ് കുഴിക്കാട് ഹൈസ്ക്കൂൾ.കുഴിക്കാട് മന ആണ് ഈ സ്ഥലം സ്ക്കൂളിനായി വിട്ടു കൊടുത്തത്. ചിത്രപ്പുഴ തുടങ്ങി കരിമുകൾ, പടത്തിൽ കര, പള്ളിക്കര,പുറ്റുമാനൂർ,പുത്തൻകുരിശ്,വെള്ളൂർക്കര തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് 2000 ത്തോളം വിദ്യാർത്ഥികൾ 1970-80 കാലയളവിൽ ഇവിടെപഠനം നടത്തിയിരുന്നു. 1992 ൽ വി.എച്ച്.എസ്.സി ആരംഭിച്ചു.ഇപ്പോൾ 1 മുതൽ 10 വരെ ആകെ 361 കുട്ടികൾ പഠനം നടത്തി വരുന്നു.കൂടാതെ പി.ടി.എ.യുടെ ആവശ്യപ്രകാരം പ്രീ-പ്രൈമറി 2007 ൽ ആരംഭിക്കുകയുണ്ടായി.എന്നാൽ എച്ച്.എസ്.വിഭാഗത്തിൽ 115ഓളം കുട്ടികൾ പഠനം നടത്തുന്നു.പല വിഷയങ്ങൾക്കും സ്ഥിരം അദ്ധ്യാപകരില്ല.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
വഴികാട്ടി
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (22 കിലോമീറ്റർ)
നാഷണൽ ഹൈവെയിൽ ആലുവ പ്രൈവറ്റ് ബസ്‌സ്റ്റാന്റിൽ നിന്നും 22 km -ബസ് മാർഗം എത്താം
ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ,അമ്പലമുകൾ