എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

തിരുവല്ല പി.ഒ.
,
689101
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 1902
വിവരങ്ങൾ
ഫോൺ0469 2630859
ഇമെയിൽscshstvla@gmail.com
കോഡുകൾ
സ്കൂൾ കോഡ്37045 (സമേതം)
എച്ച് എസ് എസ് കോഡ്03015
യുഡൈസ് കോഡ്32120900528
വിക്കിഡാറ്റQ87592175
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ482
പെൺകുട്ടികൾ301
ആകെ വിദ്യാർത്ഥികൾUP&HS-783 HSS-414
അദ്ധ്യാപകർHS-32 HSS-15
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ228
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോൺ കെ തോമസ്
പ്രധാന അദ്ധ്യാപികഗീത റ്റി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്അ‍ഡ്വ പ്രകാശ് പി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത ബിനു
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സിറിയൻ ക്രിസ്ത്യൻ സെമിനാരി ഹയർ സെക്കൻററി സ്കൂൾ 1902ൽ ഒരു ബോയിസ് എലിമൻററി സ്കൂളായി തുടക്കം കുറിച്ചു. കേരള വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതിച്ചേർക്കത്തക്ക രീതിയിൽ വിജയകരമായ തേരോട്ടം നടത്തുവാൻ വിദ്യാലയത്തിന് സാധിച്ചു.

ചരിത്രം

സിറിയൻ ക്രി

ഓർമ്മക്കുറിപ്പ്

                                                                            Rt.Rev.Dr.Oommen George (Bishop) (old student)
                                                                                          Church Of South India
                                                                                                (1965 batch)

1965 ൽ തിരുവല്ല എസ്. സി. എസ് ഹൈസ്കൂളിൽ പഠിക്കുവാൻ സാധിച്ചത് എന്റെ പിതാവ് കെ. സി. ജോർജ് ഉപദേശി പെരുംതുരുത്തി സി. എസ്. ഐ പള്ളിയുടെ ഇടവക ഉപദേശി ആയതിനാലാണ്.യൂഹാനോൻ മാർ തോമാ മെത്രാപ്പോലീത്താ തിരുമേനിയുടെ കാലം. പുലാത്തീന്റെ ചുറ്റിലുമുള്ള കൊച്ചു മാവുകൾ. സഭ ആസ്ഥാനം കണ്ട് ക്ലാസ്സിൽ പഠിക്കുവാൻ, ഫുട്ബോൾ, സ്പോർട്സ് രംഗത്തുള്ള താല്പര്യം ജനിക്കുവാൻ, സ്കൂൾ മുറിയിൽ താമസിക്കുന്ന സമൂഹത്തിൽ സാറിന്റെ ട്യൂഷൻ ക്ലാസ്സിൽ സിനിമ ഡയറക്ടർ ബ്ലെസിയുടെ സഹോദരൻ ബെന്നിയും, സെന്റ് ജോർജ് ബസ്സുകളുടെ ഉടമസ്ഥൻ റെ മകൻ ജോർജും ചേർന്നുള്ള പഠനവും, കോശി സാറിന്റെ ബൈബിൾ സ്നേഹവും, ജുബ്ബ ധരിച്ച സ്കൂൾ ഹെഡ്മാസ്റ്റർ ചെറിയാൻ സാറിന്റെ പ്രൗഡിയും, ഉമ്മൻ തലവടി സാറിന്റെ രാഷ്ട്രീയ സ്വാധീനവും, വാണീടുക മാതെ എസ്. സി. സെമിനാരി...... എന്ന സ്കൂൾ ഗാനവും, സർവ്വോപരി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽഉള്ള എസ്. സി. പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയിൽ മുൻപിൽ നിലത്തിരുന്ന് പാടിയതും പ്രാർഥിച്ചതും, ബെനഡിക്ട് അച്ചന്റെ ശിക്ഷ ഉച്ചയ്ക്കുള്ള ഞെട്ടിക്കുന്ന വാർത്തയായി വന്നതും, എന്റെ ജനജീവിതത്തിന് ആകമാനം ഒരു ഷേപ്പ് ചെയ്തെടുത്ത അതേ സ്കൂൾ ഗ്രൗണ്ടിലൂടെ എന്റെ സ്വന്തം എന്ന് ഞാൻ എപ്പോഴും അവകാശപ്പെടുന്ന പാലക്കുന്നത്ത് ഡോക്ടർ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരവും ആയുള്ള വിലാപയാത്ര യൂഹാനോൻ മാർത്തോമ മെത്രാപ്പോലീത്ത മുതൽ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത വരെയുള്ള എന്റെ ജീവിതത്തിലെ ഒരു കാലഘട്ടം എസ്. സി കുന്നിന്റെ പുണ്യമായി ഞാൻ കരുതുന്നു. അവിടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും വിശേഷിച്ച് ഇപ്പോൾ ഹെഡ്മിസ്ട്രസ് ആയിരിക്കുന്ന ശ്രീമതി ഗീതാ റ്റി ജോർജിനും എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഞാൻ നേരുന്നു.


                                                                                  ABRAHAM KOSHY (old student)
                                                                                                New Zealand

Fond memories of Abraham Koshy(soj) Son of Late Mercy teacher(saramma Abraham)and Late Professor Koshy Abraham. My mother was teacher at SCS High school over 2 decades. I had the honour of being the school leader(School leader was then called Prime minister of school). I was Captain of School foot ball team. Represented the School as a champion athlete in the inter school district athletic championships. Also was a member of school Basketball team. Enjoyed playing cricket at school grounds. Also has played abit of tennis old school tennis courts where Daddy and a few old boys then played . We had a lovely group of girls and boys in our class and Iam very glad that we still stay in touch. I will always cherish the guidance our Headmasters teachers gave us. SCS High School an esteemed institution will always remain in my mind with great fondness. I live in New Zealand . My younger sister and brother were old students of this great institution. They live in United States of America.


                                                                                    ഡോക്ടർ ഏ. സി. രാജീവ് കുമാർ (old student)
                                                                                                   അശ്വതിഭവൻ ചികിത്സനിലയം  തിരുവല്ലാ
                                                                                                               9387060154
                                                                                                     10ഇംഗ്ലീഷ് മീഡിയം 1972 ബാച്ച്

ആദ്യ അഖിലേന്ത്യാ കാർഷിക ശാസ്ത്ര പ്രദർശനം എസ് സി എസ് സ്‌കൂളിൽ നടന്നത് എന്നും ഓർമയിൽ നില്കും. സോഷ്യൽ സർവീസ് സോസൈറ്റി അംഗം എന്ന നിലയിൽ എക്സിബിഷൻ നഗറിലെ റിഫ്രഷ്മെന്റ് സ്റ്റാളിൽ എന്നും പങ്കാളിയായിരുന്നു. അന്ന് പുതുമ ആയിരുന്ന മോഡേൺ ബേക്കറിയുടെ സ്റ്റാളും ചട്ണി സാൻഡ്വിച് ടുമാറ്റോ സാൻഡ്വിച് ബോംബെ ടോസ്സ്റ്റ് ഒക്കെ ഏറെ ആസ്വാദ്യമായിരുന്നു. നിരവധി വിജ്ഞാന പ്രദമായ അറിവുകൾ നൽകുന്ന ഐ എസ് ആർ ഓ, കെ എസ് ആർ ടീ സി, സ്റ്റാളുകൾ, ദിവസേന വൈകുന്നേരം ഉള്ള കലാ പരിപാടികൾ കലാനിലയം സ്ഥിരം നാടക വേദി എല്ലാം ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു.

                                                                                       ജ്യോതിസ് സൂസൻ ജോർജ്(old student)
                                                                                                        (2009-2017 batch)

എസ്. സി.എസ് സ്കൂളിൽ 7 വർഷം നീണ്ടുനിന്നഎന്റെ പഠന കാലഘട്ടം ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ ആയിരുന്നു. എന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ ആയി എന്നും ഈ പ്രിയപ്പെട്ട വിദ്യാലയം അശ്രാന്തം പരിശ്രമിച്ചിരുന്നു. എന്റെ ജീവിതത്തിൽ എന്തായി തീരണം എന്ന് നിർണ്ണയിക്കുവാൻ ഈ സ്കൂളും അധ്യാപകരും എന്നും ഒരു പ്രചോദനമായിരുന്നു. ഇന്നും ഓരോ വേദികളിൽ ആത്മവിശ്വാസത്തോടെ എന്റെ ആശയങ്ങൾ പങ്കു വയ്ക്കുവാൻ സാധിക്കുന്നതും പാഠ്യപാഠ്യേതര മേഖലകളിൽ എന്റെതായ ഒരു ഇടം സൃഷ്ടിക്കുന്നതിനും എസ്. സി. എസ് വഹിച്ച പങ്ക് വാക്കുകളിൽ ഒതുക്കാൻ ആവുന്നതല്ല. ആ വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ ചെലവഴിച്ച ഓരോ ദിനവും എന്റെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. എന്നെപ്പോലെയുള്ള ആയിരക്കണക്കിന് വിദ്യാർഥികളെ സ്വപ്നം കാണുവാൻ ധൈര്യം തന്ന എസ്. സി. എസും അവിടെയുള്ള വന്ദ്യ ഗുരുക്കന്മാരും ഇനിയും കൂടുതൽ ജീവിതങ്ങളിൽ പ്രകാശം പരത്തട്ടെ. സ്നേഹത്തിന്റെയും സേവനത്തിന്റെയും പാഠങ്ങളുമായി ഇനിയുമൊരു ഒരുപാട് ജീവിതങ്ങൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ പടികൾ ഇറങ്ങട്ടെ.എല്ലാവിധ ആശംസകളും.

                                                                                            Prof. Kurien John (old student)
                                                                                    Former Principal of Mar Thoma College, Tiruvalla
                                                                                                         (1966-1972 batch)

I am Prof. Kurien John, former Principal of Mar Thoma College, Tiruvalla. The reminiscences and memories, I have about my school days(1966-1972), in S.C. Seminary High School, needs pages. My deep relationship with the school begins with my ancestral days. My grandfather Vidwan.C Kurien,Mathilumkal house, and my mother Mrs. Annamma John were teachers of this temple of education. Human values, Social out look, Spiritual Vision and sportsmanship were inculcated in us by our great teacher's and classmates of the alma mater. Winning a few prizes in Malayalam Elocution competition,being a member of the Basketball team, which won the interfering Championship,a member of the Scout Squad present vivid memories. We were fortunate to witness and participate as Volunteers in two All India Science and Agricultural Exhibitions organised by the School authorities. My 'Pranamam' to all my beloved teachers and classmates.

                                                                                               Jojy Cherian(Old Student)
                                                                  Operations Manager(Retd.) The Commercial Bank of Kuwait.
                                                                                            (1967- 1967 batch)
                                                                             S C SEMINARY... A VILLAGE BOYS CAMBRIDGE !
                                   

Yes... I am the village boy who joined SCS in 1967. I hail from the village Pulincunno in Allleppy District.In those days there was not even a tarred road in my village and a good school was not even in our dreams! Moving to Thiruvalla those days was like relocating to London ! In our village school, I was one of the toppers till 5th standard but slipped to rank 15+ at SCS and was rated as "some what satisfactory" by my dearest teacher Ms. V V Mariamma in Class VI. That ranking definitely upset me, but I took it as a chance to realise the reality and my need to work hard to regain my lost glory! My degrading by Mariamma teacher to just an avereage student and the words of our great Headmaster Idiculla Sir on the day I left SCS in 1971; who looked at my mark sheet and commented : "Cherian; if you aim for a distinction you may get at least a first class" changed my life! There onwards I challenged myself and did not stop till my life prooved me that i was a reasonable success. I owe my life to my alma mater SC SEMINARY and its great faculty! When you at SCS, God is beside you by default! Success is guranteed, provided you do what you are supposed to!

                                                                                                                                          Jojy Cherian,  Operations Manager(Retd.) The Commercial Bank of Kuwait.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • കമ്പ്യൂട്ടർ ലാബ്
  • Science Lab
  • Prayer Hall
  • Library
  • Indoor Games Room
  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • ബോർഡിംഗ് ഹോം
  • School Bus
  • School Ground

വിവിധ ദിനാചരണങ്ങൾ

  • പ്രവേശനോത്സവം
  • പരിസ്ഥിതിദിനം
  • വായനാദിനം
  • ലഹരിവിരുദ്ധദിനം
  • അബ്ദുൾകലാം അനുസ്മരണം
  • പാഠ്യ-പാഠ്യേതര പ്രവർത്തനോദ്ഘാടനവും അനുമോദന സമ്മേളനവും
  • ഓണാഘോഷം 37045-9.jpg
  • Christmas
  • Hiroshima Day

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി
  • ജെ ആർ സി
  • എസ് പി സി
  • Little Kites
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർത്തോമ്മാമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 130 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യ JOSEPH MAR BARNABAS THIRUMENI ഡയറക്ടറായും Smt. LALAMMA VARGHESE കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസായി Smt. Geetha T George ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി Sri. Jhon K Thomas ഉം P.T.A President ആയി Sri. Ninan Chacko ഉം പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1902 - 03 K.M.Abrraham
1903 - 09 K.V.Chacko
1909 - 11 J.T.Yesudasan
1911 - 28 Sri.P.V.Varghese
1928 - 30 Rev.George John
1930 - 33 Sri.Itty
1933 - 38 A.V.Mammen
1938 - 44 B.Varkey
1944 - 54 C.T.Cherian
1954 - 60 T.K.Ipe
1960 - 63 C.Abraham Vaidyan
1963 - 69 K.C.Cherian
1969 - 72 P.K.Iduculla
1972- 74 P.J.Mathew
1974 - 76 K.Jacob John
1976 - 78 P.K.Thomas
1978 - 80 K.Chacko
1980 - 81 E.C.Zachariah
1981 - 85 M.J.Eapen
1985 - 88 M.C.Kurian
1988 - 91 M.O.Ommen
1991-94 Gracyamma Abraham
1994 - 99 Abraham John
1999- 2002 M.T Koshy
2002- 03 Kuruvila Abraham
2003 - 05 K.J.Rahelamma
2005 - 06 V.M.Mathai
2006 - 10 Dr.M.S.Leelamma
2010 - 11 George C. Mathew
2011 - 13 John Varghese
2013 - 2015 K.V. Varkey
2015 - 2017 A.V. George
4/2017-6/2017 Smt. Jayasree Annie Thomas
2017-____ Smt. Geetha T. George

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Rt.Rev.Dr. Mathews Mar Athanasius
  • Sri. Mathew T.Thomas MLA,Ex.Minister
  • Film Maker Sri. Blessy
  • CSI Bishop, Rt.Rev.Dr.Oomen George
  • CSI Bishop, Rt.Rev.Thomas Samuel
  • Novelist Sri. Malayattoor Ramakrishnan
  • Film Maker Sri. K.G George
  • Football player Sri. Goli Pappen
  • Dr. Alex Zachariah
  • Sri. C.P Mathew MP
  • Sri. P.C Thomas MLA
  • Badminton player Sri. George Thomas
  • A Renowned Scientist and Chairman of the Science and Technology Environment committee Dr. M.R Das
  • Dr Rajeevkumar
  • Dr.K.N Ninan- Listed as one of the best scientists in the world by Stanford University in USA, Served as Deputy Chief in V.S.S.C Trivandrum

മികവുകൾ

നേട്ടങ്ങൾ

ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ

സ്കൂൾ ഫോട്ടോകൾ

ഹൈടെക്ക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

SCSHSS THIRUVALLA സ്കൂളി൯െറ ഹൈടെക്ക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം‍‍ 12-10-2020 ന് സർക്കാർ നിര്ദ്ദേശപ്രകാരം നടത്തി.

അവലംബം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • 01. തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
  • 02. തിരുവല്ല K.S.R.T.C. Stand- ൽ നിന്ന് 100 mt. തെക്കു വശത്തായി സ്ഥിതി ചെയ്യുന്നു
  • 03. തിരുവല്ല Private. Stand- ൽ നിന്ന് തിരുവല്ല traffic junction ന്റെ ഇടതു വശത്തായാണ് സ്കൂൾ