മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട

22:54, 11 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Blessymathews2 (സംവാദം | സംഭാവനകൾ)

{{

  1. തിരിച്ചുവിടുക ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ

}}

മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട
വിലാസം
വടശ്ശേരിക്കര

പേഴുംപാറ. പി.ഓ.,
വടശ്ശേരിക്കര
,
689662
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1998
വിവരങ്ങൾ
ഫോൺ04735 251153
ഇമെയിൽmrspta@yahoo.in
കോഡുകൾ
സ്കൂൾ കോഡ്38107 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആനി ജോർജ്
പ്രധാന അദ്ധ്യാപകൻറീന പീറ്റർ
അവസാനം തിരുത്തിയത്
11-01-2019Blessymathews2
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



MODEL RESIDENTIAL SCHOOL PATHANAMTHIITA

സംസ്ഥാനത്തെ പട്ടിക ജാതി, പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യ ത്തോടെ പബ്ലിക്ക് സ്കൂൾ മാതൃകയിൽ ഉന്നത നിലവാരമുള്ള റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കുന്നതിന് സർക്കാർ തീരുമാനമെടുക്കുകയുണ്ടായി.യ 1989-90 വർഷം ഡോ. അംബേദ്കർ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ പെൺകുട്ടികൾക്കും വയനാട് ജില്ലയിൽ ആൺകുട്ടികൾക്കുമായി മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചു. അഞ്ചാം ക്ലാസ്സിലേക്ക് സംസ്ഥാന തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്ന 35 കുട്ടികളാണ് M.R.S ൽ പ്രവേശിപ്പിക്കു ന്നത്. 19-13-3 എന്നീ ക്രമത്തിൽ പട്ടിക വർഗ്ഗം, പട്ടിക ജാതി, മറ്റ് സമുദായം എന്നീ അനുപാതത്തിൽ കുട്ടികളെ തെരെഞ്ഞെടുക്കുന്നു.

ചരിത്രം

1998-99 വർഷം പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിൽ ആൺകുട്ടികൾക്കായി ഒരു എം.ആർ.എസ് ആരംഭിച്ചു. ജില്ലയിൽ കടമ്മനിട്ട ,ചിറ്റാർ എന്നീ സ്ഥലങ്ങളിൽ താൽക്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ച വന്ന ഈ എം.ആർ.എസ് 2005മുതൽ വടശ്ശേരിക്കര പഞ്ചായത്തിൽ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വരുന്നു. പ്രവർത്തനം ആരംഭിച്ച വർഷം അ‍ഞ്ചാം ക്ലാസ്സിൽ കുട്ടികളെ പ്രവേശിപ്പിക്കുകയും 2003-04 വർഷം ആദ്യ എസ്. എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 2003-04, 2007-08, 2008-09 വർഷം എസ്. എസ്.എൽ.സി യ്ക്ക് 100% കുട്ടികളും വിജയിച്ചു. മുഴുവൻ കുട്ടികളും ഉയർന്ന ഗ്രേഡ് വാങ്ങി വിജയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം നൽകിവരുന്നത്. 2008-09 വർഷം ഹയർസെക്കന്ററി ബാച്ച്(ഹ്യുമാനിറ്റീസ്) ആരംഭിച്ചു. 2009-2010 അദ്ധ്യയന വർഷം അഞ്ചാം ക്ലാസ്സ് മുതൽ +2 വരെ 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.

സ്കൂൾ നടത്തിപ്പ്

സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും പട്ടികവർഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവർഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ൽ കേരള പട്ടികജാതി പട്ടിക വർഗ്ഗ എഡ്യുക്കേഷനൽ സൊസൈറ്റി രൂപീകരിക്കുകയു​ണ്ടായി. അതിൻ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ ബഹു.M.L.A യുടെ അദ്ധ്യക്ഷതയിൽ എം.ആർ.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും മറ്റ് ജീവനക്കാരെ പട്ടിക വർഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്. ==ഭൗതികസാഹചര്യങ്ങൾ== സാമാന്യം സ്കൂളിന് 8 ഏക്കറോളം സ്ഥലവും സാമാന്യം തൃപ്തികരമായ കെട്ടിട സൗകര്യവുമുണ്ട്. മൂന്നു നിലകളുള്ള ‍ഡോർമിറ്ററിയും ഒരു ഹോസ്റ്റൽ കെട്ടിടവും ഒരു മെസ്സ് ഹാളും അന്തേവൈസികളുടെ താമസ സൗകര്യത്തിനായ് ഉണ്ട്.രണ്ട് നിലകൾ ഉള്ള ഒരു സ്കൂൾ കെട്ടിടവും ഉണ്ട്. പഴയ ഡോർമിറ്ററി എച്ച.എച്ച്.എസ്സ്ക്ലാസ്സ്നടത്തുന്നതിനായി സജ്ജീകരിച്ചു അത്യാവശ്യം വേണ്ട ഫർണിച്ചറുകൾ, ശയ്യോപകരണങ്ങൾ, ടോയ് ലറ്റുകൾ തുടങ്ങിയവയും ഉണ്ട്. ജലം, വൈദ്യുതി സൗകര്യങ്ങളും നിലവിലുണ്ട്. എച്ച.എച്ച്.എസ്സിന് കെട്ടിട സമുച്ചയം , ലാബ്, ലൈബ്രറി സൗകര്യങ്ങൾ, ആഡിറ്റോറിയം ഹോസ്റ്റലിന് വെളിയിലുള്ള ടോയ്ലറ്റുകൾ, സ്റ്റാഫഅ ക്വാർട്ടേഴ് സുകൾ പ്ലേ ഗ്രൗണ്ട് തുടങ്ങിയവ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ശേഷിക്കുന്ന സ്ഥലം കൃഷികാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും നടപടികൾ സ്വീകരിച്ചു വരുന്നു.
സ്കൂൾ തലത്തിൽ സ്ഥിരം അധ്യാപകരും എച്ച്.എസ്സ്.എസ്സ് വിഭാഗത്തിൽ ദിവസ വേതന അധ്യാപകരെയുമാണ് നിയമിച്ചിരിക്കുന്നത്. പ്രത്യേ ക ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിലെയും ഹോസ്റ്റലിലേയും പഠനത്തിനും, താമസത്തിനും പൊതുവായ പെരുമാറ്റ ചട്ടങ്ങൾ നിലവിലുണ്ട്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ഒരു സ്റ്റുഡൻസ് കൗൺസിലറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഗ്രാമർ തുടങ്ങിയവയ്ക്ക് ഒരു ട്യൂട്ടറെ പ്രത്യേ കമായി നിയമിച്ചിട്ടുണ്ട്..


പാഠ്യതര പ്രവർത്തനങ്ങൾ

സ്കൂളിൽ പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ കായികക്ഷമതാ പരിശോധനയിൽ ഈ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ഈ സ്കൂളിലെ കുട്ടികൾ ജില്ലാ/സംസ്ഥാനതലത്തിൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ആവശ്യ മായ കുളി സോപ്പ്, അലക്ക് പൊടി എന്നിവ അവർ തന്നെ നിർമ്മിക്കുന്നു. വാഴ, പച്ചക്കറി തോട്ടം തുടങ്ങിയവ കുട്ടികളുടെ കുട്ടികളുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. വാർഷിക ആഘോഷങ്ങളിലും മറ്റു പ്രധാന അവസരങ്ങളിലും കുട്ടികൾ കലാപരിപാടികളും, ചിത്ര രചനകളും നടത്തി വരുന്നു. സ്ഥിരമായി കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നുണ്ട്. സയൻസ് ക്ല ബ്ബ്, ഗണിതശാസ്ത്ര ക്ല ബ്ബ്, തുടങ്ങിയവയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. മത്സ്യം വളർത്തൽ, മുട്ടക്കോഴി വളർത്തൽ, തയ്യൽ പരിശീലനം ,ഇലക്ട്രിക് പ്ലംബിംഗ് പരിശീലനം തുടങ്ങിയവയും കലാഭിരുചിയുള്ളവരെ കണ്ടെത്തി ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവർത്തനങ്ങളും ഈ സ്കൂളിലുണ്ട്. കായികക്ഷമതയിൽ ഈ സ്കൂളിലെ കുട്ടികളാണ് ജില്ലാതലത്തിൽ 1-ാം സ്ഥാനത്ത് എത്തിയത്. ജില്ലാ, സംസ്ഥാനതല കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കു ന്നുണ്ട്. കായിക പ്രവർത്തനങ്ങൾ കോർട്ട്, ലാബ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടു ത്തുന്നതിന് വേണ്ട ശുപാർശകൾ പട്ടിക വർഗ്ഗ വികസന ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. 8 ഏക്കറോളം വരുന്ന സ്കൂൾ വക സ്ഥലം കല്ലും മുള്ളും നിറഞ്ഞിരിക്കുകയാണ്. ഇതിൽ മൂന്നു ഭാഗം കൃഷിയോഗ്യമാക്കി വാഴ,പച്ചക്കറി എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ബാക്കി സ്ഥലം കൂടി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കൃഷിയോഗ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സോപ്പുനിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുളിസോപ്പ് ഇതുമൂലം നിർമ്മിക്കുവാൻ കഴിയുന്നുണ്ട്.





 
സ്ക്കൂൾ ഹോസ്റ്റൽ'

മുൻ ഹെഡ്മാസ്റ്റർമാർ

ക്രമ നംബർ പെർ കാലാവദി ചിത്രം‌‌
1 കളത്തിലെ എഴുത്ത് 2002-2004 കളത്തിലെ എഴുത്ത്
2 കളത്തിലെ എഴുത്ത് 2005 കളത്തിലെ എഴുത്ത്
3 കളത്തിലെ എഴുത്ത് 2005-2007 കളത്തിലെ എഴുത്ത്
4 കളത്തിലെ എഴുത്ത് 2007-2008 കളത്തിലെ എഴുത്ത്
5 കളത്തിലെ എഴുത്ത് 2008-2010 കളത്തിലെ എഴുത്ത്
6 കളത്തിലെ എഴുത്ത് 2010 കളത്തിലെ എഴുത്ത്
7 കളത്തിലെ എഴുത്ത് 2011 കളത്തിലെ എഴുത്ത്
8 കളത്തിലെ എഴുത്ത് 2011-2012 കളത്തിലെ എഴുത്ത്
9 കളത്തിലെ എഴുത്ത് 2011-2012 കളത്തിലെ എഴുത്ത്
10 കളത്തിലെ എഴുത്ത് 2012-2013 കളത്തിലെ എഴുത്ത്
11 കളത്തിലെ എഴുത്ത് 2013-2015 കളത്തിലെ എഴുത്ത്