ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29/7/2024 തിങ്കളാഴ്ച നടത്തുകയുണ്ടായി. 36 കുട്ടികളാണ് ഈ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. TVM South Kite മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി ആനിമേഷൻ,പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു. അന്നേ ദിവസം തന്നെ ഈ ബാച്ചിന്റെ ലീഡറായി ഗായത്രിയെയും ഡെപ്യൂട്ടി ലീഡറായി ഗൗതം അജിത്തിനെയും തിരഞ്ഞെടുത്തു. ക്യാമ്പിനെ കുറിച്ചുള്ള കുട്ടികളുടെ ഫീഡ്ബാക്ക് വളരെ നല്ലതായിരുന്നു.

43073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43073
യൂണിറ്റ് നമ്പർLK/43073/2018
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലേഖ ആർ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേഖ ബാബു വി എസ്
അവസാനം തിരുത്തിയത്
15-08-2024PRIYA

ക്യാമ്പിന് ശേഷം വൈകുന്നേരം പാരന്റ്സ് മീറ്റിങ്ങും കൂടുകയുണ്ടായി. മുപ്പതോളം രക്ഷകർത്താക്കൾ പങ്കെടുത്തു. രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റിയും പ്രവർത്തനമേഖലകളെക്കുറിച്ചുമുള്ള വ്യക്തമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി.രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.