ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

വിജ്ഞാനത്തിന്റെയും, നൂതനാശയ നിർമ്മിതിയുടെയും, സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിക്കുന്ന  ഫ്രീഡം ഫെസ്റ്റ്  2023 നു മുന്നോടിയായി

നമ്മുടെ സ്കൂളിൽ സ്വതന്ത്ര വിഞ്ജാനോത്സവം ആഗസ്റ്റ് 9- 12 വരെ സംഘടിപ്പിച്ചു.

ആഗസ്റ്റ് 9-ന് സ്കൂൾ അസംബ്ലികളിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം വായിക്കുകയും, ആഗസ്റ്റ് 10-ന് ഫ്രീഡം ഫെസ്റ്റിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന തരത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിൽ തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്റർ നി‍ർമ്മാണ മത്സരം നടത്തുകയും ചെയ്തു. ആഗസ്റ്റ് 12-ന് ഫ്രീഡം കോർണർ സ്കുളിൽ തയ്യാറാക്കി. ആഗസ്റ്റ് 15 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിച്ച  ഫ്രീഡം ഫെസ്റ്റ്  2023 ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ കാണാൻ അവസരം ലഭിച്ചു. അത് അംഗങ്ങൾക്ക് വളരെ കൗതുകം നിറഞ്ഞ കാഴ്ചകൾ കാണാൻ സാധിച്ചു.

ഫ്രീഡം ഫെസ്റ്റ്

പ്രമാണം:43073-Freedom fest.jpg

2025-2026 അധ്യയന വർഷത്തെ ഫ്രീഡം ഫെസ്റ്റ് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 24/9/25 ബുധനാഴ്ച നടത്തുകയുണ്ടായി. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട പ്രസന്റേഷൻ, ഓർഡിനോ കിറ്റ് പരിചയം എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിക്കുകയുണ്ടായി. കൂടാതെ ഓർഡിനോ കിറ്റ് ഉപയോഗിച്ച് റോബോട്ടിക് ഹെൻ,ട്രാഫിക് സിഗ്നൽ, ഡസ്റ്റ് ബിൻ എന്നിവയും തയ്യാറാക്കി.മറ്റു കുട്ടികളിൽ അത് വളരെ കൗതുകമുളവാക്കി. പിക്റ്റോ ബ്ലോക്ക്സ് ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം എല്ലാ കുട്ടികളെയും ആകർഷിച്ചു.