ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43073 |
| യൂണിറ്റ് നമ്പർ | LK/43073/2018 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | മൃത്വിക |
| ഡെപ്യൂട്ടി ലീഡർ | സുജിത് കൃഷ്ണ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലേഖ ആർ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രേഖ ബാബു വി എസ് |
| അവസാനം തിരുത്തിയത് | |
| 22-11-2025 | REMYADIYA |
ലിറ്റിൽകൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ടെസ്റ്റ് 13-06-2023 ന് കമ്പ്യൂട്ടർ ലാബിൽ നടന്നു. 60 കുട്ടികൾ പങ്കെടുത്തു. ഇതിൽ 32 അംഗങ്ങൾ എൽ.കെ 2023-26 ബാച്ചിൽ സെലക്ട് ആയി.
ജൂൺ 30 ന് ബാച്ചിന്റെ ആദ്യ മീറ്റിംഗ് കൂടുകയും ലീഡറായി മൃത്വിക എം നെയും ഡെപ്യൂട്ടി ലീഡറായി സുജിത് കൃഷ്ണ നെയും തിരഞ്ഞെടുത്തു. ജൂലൈ 8ന് നടക്കുന്ന പ്രിലിമിനറി ക്യാമ്പിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ എട്ടാം തിയതി നടന്നു. 30കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. പുന്നമൂട് സ്കൂളിലെ എൽ കെ മിസ്ട്രസ് ഇന്ദു ലേഖടീച്ചർ ക്യാമ്പ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താത്പര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക് വളരെ നല്ലതായിരുന്നു.
2023 ജൂലൈ 26 ന് ബാച്ചിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പിനു ശേഷമുള്ള ആദ്യ ക്ലാസ് ആയതിനാൽ കുട്ടികൾ വളരെ ഉത്സാഹത്തലായിരുന്നു. ഹൈടെക് ഉപകരണങ്ങളുടെ സജീകരണം വ്യക്തമാക്കുകയും അവയുടെ പരിശീലനം ഹൈടെക് ക്ലാസ് മുറികളിൽ നടത്താൻ അവസരം നൽകുുകയും ചെയ്തു.
ആഗസ്ത് 4,സെപ്റ്റംബർ 14 തീയതികളിലായി ഗ്രാഫിക് ഡിസൈനിങ് ക്ലാസുകൾ നൽകി. കുട്ടികൾ നിർമ്മിച്ച വർക്കുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു. തുടർന്ന്സെപ്റ്റംബർ 27, ഒക്ടോബർ 12തീയതികളിൽ അനിമേഷൻ ക്ലാസുകൾ നൽകി. ഒക്ടോബർ 30, നവംബർ 15, നവംബർ 22 തീയതികളിലായി മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ നൽകി. തുടന്ന് മാഗസിൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നിർദ്ദേശം നൽകി.
ജനുവരി 7,8,11,27തീയതികളിലായി മീഡിയാ ട്രൈനിംഗ് ക്ലാസ് നൽകി. ലിറ്റിൽകൈറ്റ്സ് 2022-25 ബാച്ചിലെ ലീഡേഴ്സ് ക്യാമറ ട്രൈനിംഗ്, kdenlive സോഫ്റ്റവെയർ ഉപയോഗിച്ച് ഡോക്യുമെന്റേഷൻ, Audacity ഉപയോഗിച്ച് ശബ്ദക്രമീകരണം തുടങ്ങീ സഹായം നൽകി.
ജനുവരി 24 ന് ബ്ലോക്ക് പ്രോഗ്രാമിംഗ് ക്ലാസുകൾ നൽകി.കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു.
സ്കൂൾ ലെവൽ ക്യാമ്പ്
2023-26 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ്

5/10/2024 ന് നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ ബിജു സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാഴമുട്ടം സ്കൂളിലെ ബോബി സാർ ആയിരുന്നു ക്യാമ്പ് നടത്തിപ്പിനായി എത്തിയത്. ക്യാമ്പിൽ 23 കുട്ടികൾ പങ്കെടുത്തു. ഓപ്പൺ ടൂൺസ്, സ്ക്രാച്ച് ഇവ വളരെ ഭംഗിയായ രീതിയിൽ തന്നെ സാറ് പറഞ്ഞു കൊടുത്തു.കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ തന്നെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു. രമ്യ ടീച്ചറും അശ്വതി ടീച്ചറും ക്യാമ്പിൽ സജീവമായി പ്രവർത്തിച്ചു.