ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43073 |
| യൂണിറ്റ് നമ്പർ | LK/43073/2018 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ഗായത്രി |
| ഡെപ്യൂട്ടി ലീഡർ | ഗൗതം അജിത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അശ്വതി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രമ്യ |
| അവസാനം തിരുത്തിയത് | |
| 22-11-2025 | REMYADIYA |
ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29/7/2024 തിങ്കളാഴ്ച നടത്തുകയുണ്ടായി. 36 കുട്ടികളാണ് ഈ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. TVM South Kite മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി ആനിമേഷൻ,പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു. അന്നേ ദിവസം തന്നെ ഈ ബാച്ചിന്റെ ലീഡറായി ഗായത്രിയെയും ഡെപ്യൂട്ടി ലീഡറായി ഗൗതം അജിത്തിനെയും തിരഞ്ഞെടുത്തു. ക്യാമ്പിനെ കുറിച്ചുള്ള കുട്ടികളുടെ ഫീഡ്ബാക്ക് വളരെ നല്ലതായിരുന്നു.
ക്യാമ്പിന് ശേഷം വൈകുന്നേരം പാരന്റ്സ് മീറ്റിങ്ങും കൂടുകയുണ്ടായി. മുപ്പതോളം രക്ഷകർത്താക്കൾ പങ്കെടുത്തു. രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റിയും പ്രവർത്തനമേഖലകളെക്കുറിച്ചുമുള്ള വ്യക്തമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി.രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.
-
little kites camp
Robotic Fest 2025

കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 19 /2/2025 ന് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . 2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫെസ്റ്റിന് നേതൃത്വം നൽകി.റോബോട്ടിക് ഫെസ്റ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട H M ശ്രീ ബിജു എ.എസ് നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ കഴിവുകൾ ഉപയോഗിച്ച് ഫെസ്റ്റ് മികവുറ്റതാക്കി.
ആനിമേഷൻ,റോബോട്ടിക്സ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ മാതൃകകൾ കാഴ്ചക്കാരായ കുട്ടികളിൽ കൗതുകമുളവാക്കി.
ട്രാഫിക് ലൈറ്റ്, ഡസ്റ്റ് ബിൻ,ഇലക്ട്രോണിക് ഡയസ്, റോബോട്ടിക് ഹെൻ തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 2025

2024-27 ബാച്ചിന്റെ ഒന്നാം ഘട്ട യൂണിറ്റ് ക്യാമ്പ്
29/5/25 വ്യാഴാഴ്ച നടത്തുകയുണ്ടായി.
മീഡിയ ഡോക്യുമെന്റേഷൻ ക്ലാസ്സ് കൈകാര്യം ചെയ്യാൻ എക്സ്റ്റേണൽ ആർ പി ആയിഎത്തിയത് BNV&VHSS ലെ അധ്യാപകനായ
ശ്രീ. അജീഷ് എ ജെ ആണ്. ഇന്റേണൽ ആർപി LK മിസ്ട്രസ്സ് ശ്രീമതി. അശ്വതി എ ആയിരുന്നു. 9.30 മുതൽ വൈകുന്നേരം 4 മണി വരെയായിരുന്നു ക്യാമ്പ് സമയം. 36 അംഗങ്ങൾ ഉള്ളതിൽ
33 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
റീൽസ് നിർമ്മാണം, വ്യത്യസ്തവും വൈവിധ്യവും ആയി ഡോക്യുമെന്റേഷൻ എങ്ങനെ നിർമ്മിക്കാം തുടങ്ങിയ കാര്യങ്ങൾ അംഗങ്ങൾ മനസ്സിലാക്കുകയും അവ നിർമിക്കുകയും ചെയ്തു. രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് ലഘുഭക്ഷണം നൽകി.ക്യാമ്പ് മികച്ച രീതിയിൽ തന്നെ നടത്തുവാൻ സാധിച്ചു.

ഭിന്നശേ
ശേഷി/ മറ്റു സ്കൂളിലെ കുട്ടികൾക്കുള്ള പരിശീലനം
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മറ്റ് സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം 24/9/25
ബുധനാഴ്ച നിർവഹിക്കുകയുണ്ടായി. കരമന സ്കൂളിലെ രണ്ട് കുട്ടികളെയും ഒപ്പം സ്വന്തം സ്കൂളിലെ ഭിന്നശേഷി കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലാസ്സ് എടുത്തത്.Tux paint,maths, thalam, G compis എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. കുട്ടികൾ കാര്യങ്ങൾ വിശദമായി മനസ്സിലാക്കുകയും അവ ചെയ്തു കാണിക്കുകയും ചെയ്തു.
സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം
രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് 1/11/2025 ശനിയാഴ്ച നടത്തുകയുണ്ടായി. എക്സ്റ്റേണൽ ആർപി ആയി വന്നത് പാപ്പനംകോട് ഗവൺമെന്റ് ഹൈസ്കൂളിലെ ഷീബ ടീച്ചർ
ആയിരുന്നു. ഇന്റെർണൽ ആർപി ആയി അശ്വതി ടീച്ചറും ഉണ്ടായിരുന്നു.
ക്യാമ്പിൽ 36 അംഗങ്ങൾ ഉള്ളതിൽ 30 അംഗങ്ങൾ പങ്കെടുത്തു. അനിമേഷനും പ്രോഗ്രാമിനും ആയിരുന്നു ടേ ടോപ്പിക്. കുട്ടികൾ എല്ലാവരും തന്നെ വളരെ ഉത്സാഹപൂർവ്വം പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികൾക്ക് ലഘു ഭക്ഷണം നൽകി. ക്യാമ്പ് ഭംഗിയായി തന്നെ നടത്തുവാൻ സാധിച്ചു.