എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു ഏയ് ഡഡ് വിദ്യാലയമാണ് എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി.
എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി | |
---|---|
വിലാസം | |
മട്ടാഞ്ചേരി മട്ടാഞ്ചേരി പി.ഒ. , 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0484 2229535 |
ഇമെയിൽ | hajiessa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26017 (സമേതം) |
യുഡൈസ് കോഡ് | 32080800713 |
വിക്കിഡാറ്റ | Q99485936 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 48 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു എം. പി. |
പി.ടി.എ. പ്രസിഡണ്ട് | കെ.ബി.അഷറഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | നാദിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മുഖക്കുറി
ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശമായിരുന്നു പശ്ചിമകൊച്ചി.പ്രത്യേകിച്ച് മട്ടാഞ്ചേരിയും പരിസരപ്രദേശങ്ങളും .ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ വിദ്യ അഭ്യസിക്കുവാൻ യാതൊരു മാർഗ്ഗവും അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ല.ഈ അവസരത്തിൽ യശ്ശ:ശരീരനായ ഹാജി ഈസ ഹാജി മൂസ സേട്ട് അവർകളുടെ നേതൃത്വത്തിൽ ഈ മഹത്തായസ്ഥാപനത്തിന് തുടക്കം കുറിച്ചു.
ആമുഖം
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം 1936 ൽ സാക്ഷാത്കൃതമായപ്പോൾ സമൂഹത്തീലെ താഴേ തട്ടിലുള്ള ജനങ്ങൾക്കു് ഉയർത്തെഴുന്നേല്പിനുള്ള വലിയ അവസരമാണ് കൈവന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തിൽ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയർത്തിക്കൊണ്ടു വരുവാൻ അർപ്പണബോധവും ആത്മാർത്ഥതയുമുള്ള 11 അധ്യാപകർ ഇവിടെ പ്രവർത്തിച്ചു വരുന്നു.റഗുലർ ക്ലാസ്സിനു മുൻപ് രാവിലെ 9 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 5.30 മണി വരെയും പ്രത്യേകം കോച്ചിങ് ക്ലാസ്സുകൾ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാർത്ഥികൾക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളിതു വരെ ഈ സ്ഥാപനം മികവിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പുതിയ പഠന വികസന പദ്ധതികളുമായി മുന്നോട്ടു നീങ്ങുമ്പോൾ എല്ലാ അഭ്യുദയകാംക്ഷികൾക്കും കൃതജ്ഞതയുടെ അനുസ്മരണപൂക്കൾ അർപ്പിച്ചുകൊള്ളുന്നു.
ചരിത്രം
ഇന്ത്യ സ്വാതന്ത്രത്തിന്റെ മധുരം നുകരും മുൻപ് വൈജ്ഞാനിക മേഖലകളിലും നവോത്ഥാന രംഗത്തും കുതിച്ചുചാട്ടം നടത്തുകയായിരുന്നു.ഭാരതത്തിന്റെ തെക്കെയറ്റത്ത് നവോത്ഥാന പ്രസ്ഥാനങ്ങളും നായകന്മാരും രംഗത്തു വന്നെങ്കിലും ഒരു ജനത പൊതുവിലും മുസ്ലീം സമൂഹം പ്രത്യേകിച്ചും മതാന്ധതയുടെയും പൌരോഹിത്യത്തിന്റെയും മടിയിൽ സായൂജ്യമടഞ്ഞ് ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു.എന്നാൽ കൊച്ചി തികച്ചും വ്യത്യസ്തമായ രൂപത്തിൽ നിലകൊണ്ടു.ജാതി മത വർഗ്ഗ വർണ്ണ ഭാഷ ദേശ വേഷ വംശ വൈജാത്യങ്ങളുടെ കലവറയും വിവിധ നാഗരികതകളുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായിരുന്നു അത്.ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു കൊച്ചി.ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെട്ട കേരളത്തിന്റെ വിരിമാറ് അറബിക്കടലിന്റെറാണി എന്ന് അതിന് പ്രത്യേകം നാമകരണം ചെയ്തു. മട്ടാഞ്ചേരിയുടെ മുഖച്ഛായക്ക് മാറ്റം സംഭവിക്കുകയും മത സാമൂഹിക സാംസ്കാരിക,രാഷ്ട്രീയ,സാഹിത്യ മണ്ഡലങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്തു.
19-)0 നൂറ്റാണ്ടിന്റെ മധ്യാഹ്നത്തിൽ സംഭവിച്ച ഈ മാറ്റങ്ങല്ൾ ഒന്നും തന്നെ മട്ടാഞ്ചേരിയിലെ മുസ്ലീങ്ങളെയും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളെയും പിടിച്ചു കുലുക്കിയില്ല.അപ്പോഴും അവർ അജ്ഞതയുടെ കൂരകൂരിരുട്ടിൽ ആലസ്യത്തിന്റെ കമ്പളിപുതപ്പിനുള്ളിൽ സർവ്വസ്വവും മറന്നുറങ്ങുകയായിരുന്നു.അവരെക്കുറിച്ചറിയാനും ,പഠിക്കാനും ,ഭാവിയുടെ വിജയസോപാനത്തിലേയ്ക്ക് കൈപിടിച്ചാനയിക്കാനും പര്യപ്തമായ പരിഷ്കർത്താക്കളായ നവോത്ഥാന നായകർ രംഗത്ത് വന്നില്ല.ജീവിതം അലക്ഷ്യവും വേദനയുടെയും യാതനയുടെയുംതീച്ചൂളയിൽ വെന്തെരിയുകയും ചെയ്തിരുന്ന ഒരു സമൂഹത്തെ വൈജ്ഞാനിക മേഖലകളെ വളർത്തിക്കൊണ്ടുവരുവാനും ഭാവിയുടെ വാഗ്ദാനങ്ങളാക്കി മാറ്റാനും ആരും തയ്യാറായില്ല.വിദ്യ കരസ്ഥമാക്കുക എന്നത് അവർക്ക് അജ്ഞേയമായിരുന്നു.
അജ്ഞതയുടെ ഇരുമ്പഴികൾക്കുള്ളിൽ കിടന്ന് ഒരിറ്റു ജ്യോതിയ്ക്കു വേണ്ടി യാചിക്കുന്ന മുസ്ലീം സമൂഹത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും ദീനരോദനം കേട്ട് സായൂജ്യമടഞ്ഞിരുന്ന ഒരു ജനതയുടെ മുന്നിൽ നവജാഗരണത്തിന്റെ വിപ്ലവദൂതുമായി കടന്നു വന്ന മനുഷ്യ സ്നേഹിയും ,ബുദ്ധികൂർമതയും ദീർഘവീക്ഷണവുമുള്ള മഹമനസ്ക്കനായ ഖാൻ സാഹിബ് ഇസ്മായിൽ ഹാജി ഈസാ സേട്ട് രംഗത്തു വന്നു.അദ്ദേഹത്തിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി പടുത്തുയർത്തപ്പെട്ട മഹത്തായ സ്ഥാപനമാണ് ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൾ.കൊഴിഞ്ഞുവീണ ഇന്നലകളുടെ ഇതളുകൾ പെറുക്കിയെടുക്കുമ്പോൾ വളർച്ചയുടെയും തളർച്ചയുടെയും ദിനരാത്രങ്ങൾ ചരിത്ര താളുകളിൽ കാണാൻ കഴിയും.അവിടെ ധൈഷണികമായ നേത്രുത്വം നൽകുവാനും ബുദ്ധിപരമായ കരുക്കൾ നീക്കുവാനും മാനേജ്മെന്റിന് സാധിച്ചു എന്നത് അവിസ്മരണീയമാണ്.ഇതിന്റെ പടവുകൾ ചവിട്ടിയിറങ്ങിയ നിരവധിയാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നവോത്ഥാനമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് മുന്നേറിയിട്ടുണ്ട് എന്നത് സ്ഥാപനത്തിന്റെ എക്കാലവും എടുത്തുപറയത്തക്ക നേട്ടമാണ്.പരേതരായ സാലെ മുഹമ്മെദ് ഇബ്രാഹിംസേട്ട് എം.പി.യും മുൻ സ്പീക്കർ എം.ജെ.സക്കറിയസേട്ടും അപരിചിതരല്ലല്ലോ.മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റന്റെ പേഴ്സണൽ ഡൊക്ടർ പി.അ.മുഹമ്മദാലി,കലാഭവൻ അൻസാർ ,കലാഭവൻ ഹനീഫ തുടങ്ങിയ നിരവധി മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്..
നേട്ടങ്ങൾ
വർഷങ്ങളായി സകൂളിലെ അധ്യാപകരുടെ പ്രവർത്തനഫലമായി സ്കൂൾ പുരോഗതിയലേക്കു കുതിച്ച് കൊണ്ടിരിക്കുകയാണ്.സ്കൂളിന്ടെ പഠനനിലവാരം ഉയർന്നുകൊൺടിരിക്കുകയാണ്.വർഷങ്ങളായി ഗുസ്തീയിൽ സ്കൂളിലെ കുട്ടികൾ ഉപജില്ല ചാമ്പ്യൻഷിപ്പ് കൈയടക്കിവച്ചിരിക്കുകയാണ്. സ്കൂളിലെ പച്ചക്കറിത്തോട്ടം പ്രമുഖ പത്രങ്ങളിൽ ചർച്ചാവിഷയമായതാണ്.ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരം കുട്ടികൾക്ക് ശുദ്ധജലം നൽകാൻ കഴിഞ്ഞത് മട്ടാഞ്ചേരിയിലെ കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന കുട്ടികൾക്ക് ഒരനുഗ്രഹമായി.കടുത്ത ചൂടുള്ള പ്രദേശമായതിനാൽ കൈത്തറീയൂണിഫോം കുട്ടികൾക്ക് ഒരാശ്വാസമാണ്.
പ്രദേശമായതിനാൽ കൈത്തറീയൂണിഫോം കുട്ടികൾക്ക് ഒരാശ്വാസമാണ്.
എല്ലാ അർത്ഥത്തിലുംവളരെ മികവ് പുലർത്തിപ്പോരുന്ന ഈ സ്ഥാപനം 2015 SSLC പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കുകയുണ്ടായി.
2016 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ വീണ്ടും 100% വിജയം കരസ്ഥമാക്കുകയുണ്ടായി.
സ്കൂൾ പ്രവർത്തനങ്ങൾ
2017 ജൂൺ 1-ം തിയതി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക് മഷിപ്പേനകൾ വിതരണം നടത്തുകയും ചെയ്തു
കേരള സർക്കാറും , വിദ്യാഭ്യാസ വകുപ്പും സ്കുൂൾ പ്രവേശനോത്സവങൾക്ക് നൽകിയ പ്രാധാന്യം ഉൾക്കൊണ്ട് തന്നെ ജന പ്രതിനിധികളുടേയും , അദ്ധ്യാപകരുടേയും, രക്ഷിതാക്കളുടേയും സഹകരണത്തോടെ വിപുലവും വർണ്ണാഭയവുമായ രൂപത്തിൽ ആഘോഷിച്ചു. കരഞ്ഞ് കൊണ്ട് കയറിവന്ന പിഞ്ചോമനകൾക്ക് ബലൂണുകളും മിഠായികളും മനോഹരമായ തൊപ്പികളും നൽകി പാട്ടും പാടി സ്വീകരിച്ചപ്പോൾ പുഞ്ചിരിക്കുന്ന മുഖങ്ങളോടെ ക്ലാസ് ടീച്ചറുടെ കൈകളും പിടിച്ച് L.K .G.,1-ാം ക്ലാസ് എന്നിവിടങ്ങളിലേക്ക് അവർ സന്തോഷത്തോടെ നടന്നു.
2018-19 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
2018 അധ്യയനവർഷത്തെ പുതിയ കുരുന്നുകളെ വളരെ ആവേശത്തോടുകൂടി സ്കൂളിലേക്ക് അധ്യാപകരും പിടിഎ അംഗങ്ങളും എതിരേറ്റു. .ജനപ്രതിനിധികളായ ശ്രീ.അഷറഫ്,ശ്രീമതി.റജുല,എന്നിവർ ചടങ്ങിൽ പങ്കെടുത്ത് കുട്ടികൾക്ക് ആശംസകൾ നേർന്നു.കുട്ടികൾക്ക് സ്കൂൾ ബാഗുകളും,മറ്റ് സ്കൂൾ സാമഗ്രികളും വർണ്ണപ്പകിട്ടാർന്ന സമ്മാനങ്ങളും നൽകി.
ജൂൺ അഞ്ച് പരിസ്ഥിതിദിനം
പരിസ്ഥിതിദിനത്തോടനുബന്ധിച്ച്സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി എന്ന വിഷയത്തിൽ പോസ്റ്റർ രചനമത്സരം നടത്തുകയും ചെയ്ത.
2018-19 ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ
2018 അധ്യയനവർഷം ജൂൺ ആദ്യത്തെ ആഴ്ച തന്നെ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും കുുട്ടികൾ അതാത് ക്ലാസിലെ ഗണിതത്തിന് പിന്നോക്കം നിൽക്കുന്നകുട്ടികൾക്ക് കൂടുതൽ ലളിതമായിത്തീരുന്നതിനുള്ള സഹായം നൽകുവാൻ തീരുമാനിച്ചു. ക്ലബ്ബിന്റെ ഉത്ഘാടനത്തിൽ ഗണിതപ്രദർശനം നടത്തി.
2018 -19 ഗ്രന്ഥശാല പ്രവർത്തനങ്ങൾ
2018 അധ്യയനവർഷത്തിൽ സ്കൂൾ ഗ്രന്ഥശാല നവീകരിച്ച പുതിയ മുറിയിലേക്ക്മാറി.ഇതിന്റെ ഭാഗമായി പുസ്തക പ്രദർശനം നടത്തി. ജൂൺ 19 വായനദിനത്തിൽ മട്ടാഞ്ചേരി ലൈബ്രറി കൗൺസിൽ സ്കൂൾലൈബ്രറിക്ക് കുറച്ച് പുസ്തകങ്ങൾ സംഭാവന നൽകുകയും ഈ പുസ്തകങ്ങളുടെ വായനക്കുറിപ്പ് മത്സരം ജൂൺ 27ന് മട്ടാഞ്ചേരി ഗ്രന്ഥശാലയിൽ വച്ച് നടത്തുകയുമുണ്ടായി.ഇതിൽ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
2018 ആഗസ്റ്റ് 15 ന് കനത്ത മഴ വക വയ്കാതെ തന്നെ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി.കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.തുടർന്ന് കുട്ടികൾ കലാപരിപാടികൾ നടത്തി.
2019-20 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
2019-20 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
2021-22 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
കോവിഡ് മഹാമാരി മൂലം അടച്ചിടേണ്ടി വന്ന സ്കൂൾ നവംബർ1 മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി. കുട്ടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ലാസിൽ പ൦നം ആരംഭിച്ചു
2022-23അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ
ജൂൺ 1ന് അതിവിപുലമായ പ്രവേശനോത്സവത്തോടെ പുതിയ അധ്യയനവർഷത്തെ വരവേറ്റു.കൊച്ചി ഡപ്യൂട്ടി മേയർ ശ്രീമതി അൻസിയ , പിടിഎ പ്രസിഡണ്ട് ശീ കെ ബി അഷറഫ്,തുടങ്ങിയവർ ആശംസകൾ അറിയിച്ചു.വളരെ മനോഹരമായ പ്രവേശനോത്സവറാലി ചെണ്ടമേളങ്ങളുടെ അകമ്പടിയോടുകൂടി നടത്തി.
യാത്രാസൗകര്യം
- മട്ടാഞ്ചേരി ആനവാതിൽ ബസ്റ്റോപ്പിൽ നിന്ന് അരകിലോമീറ്റർ പടിഞ്ഞാറായി പാലസ്റോഡിന് ഇടതുവശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
രാജഭരണകാലത്ത് നഗരത്തിലെ പ്രധാനപാതയായിരുന്നു പാലസ്റോഡ്.ഇന്നും തിരക്കുള്ള ഈ പാതയിൽ എല്ലാ തരത്തിലുമുള്ള കച്ചവടസ്ഥാപനങ്ങളുമുണ്ട്.ഇവിടെ വരുന്ന വാഹനങ്ങളുടെ തിരക്കിനിടയിലൂടെ വേണം സ്കൂളിലെത്താൻ.