ഗവൺമെന്റ് എച്ച്.എസ്സ്.മാഞ്ഞുർ

21:45, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറായി നിലകൊള്ളുന്ന മാഞ്ഞൂർ പഞ്ചായത്തിന്റെ ഏതാണ്ട് തെക്കു പടിഞ്ഞാറായി,ചേരമൻ പെരുമാളിന്റെ കാലത്തോളം പഴക്കമുള്ളതും, നിറയെ വയലുകളും സസ്യലതാദികളാലും വിസ്ത്രതമായ പ്രദേശത്താണ് "ഗവ:ഹൈസ്ക്കൂള് മാഞ്ഞൂർ " എന്ന ഈ പഞ്ചായത്തിലെ ഏക സര്ക്കാർ സ്കൂൾ സ്ഥിതി ചെയ്യുന്നത്‍. ഈ സ്കൂൾ മാഞ്ഞൂർ പഞ്ചായത്തിലെ വാര്ഡ് 13-ൽ നില കൊള്ളുന്നു.

ഗവൺമെന്റ് എച്ച്.എസ്സ്.മാഞ്ഞുർ
വിലാസം
മാഞ്ഞൂർ

മാഞ്ഞൂർ സൗത്ത് പി.ഒ.
,
686603
,
കോട്ടയം ജില്ല
സ്ഥാപിതം22 - 1900
വിവരങ്ങൾ
ഫോൺ04829 245255
ഇമെയിൽghsmanjoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45030 (സമേതം)
യുഡൈസ് കോഡ്32100900709
വിക്കിഡാറ്റQ87661146
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിതകുമാരി എ സി
പി.ടി.എ. പ്രസിഡണ്ട്അലക്സ് എം കെ
എം.പി.ടി.എ. പ്രസിഡണ്ട്സീന സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മാഞ്ഞൂർ പൂരാണവും സ്കൂൾ ചരിത്രവും ദൃശ്യാവിഷ്കകരണം കാണണമെങ്കിൽ ഈ കണ്ണിയിൽ ക്ലിക്കുക

വിലാസം

ഗവ.ഹൈസ്കൂൾ മാഞ്ഞൂർ

മാഞ്ഞൂർ സൌത്ത് പി.ഒ.

കോട്ടയം

ഫോൺ : 04829-245255

email :- ghsmanjoor@gmail.com

www.ghsmanjoor.blogspot.com


പാഠ്യേതര പ്രവർത്തനങ്ങൾ

ചരിത്രം

മാഞ്ഞൂർ പൂരാണവും സ്കൂൾ ചരിത്രവും ദൃശ്യാവിഷ്കകരണം കാണണമെങ്കിൽ ഈ കണ്ണിയിൽ ക്ലിക്കുക


മാഞ്ഞൂർ തെക്കും ഭാഗം ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും നിറഞ്ഞുനില്ക്കുന്ന ഈ ഗ്രാമപ്രദേശം ജനനിബിഡവും കൃഷിയോഗ്യവുമായ സ്ഥലമായിരുന്നതിനാൽ വിവിധ തരത്തിൽ വികസനത്തിന്റെ നാരായവേരുകൾ ഇവിടെ പടരുകയുണ്ടായി.ഇതിന്റെ തുടര്ച്ചയെന്നവണ്ണം ആശാൻ കളരികളും ഈ പ്രദേശത്ത്‍ നിലവിൽ വന്നു. ഇവയുടെ തുടര്ച്ചയായിട്ടാണ് ഏതാണ്ട്‍ നൂറ്‍ വര്ഷങ്ങൾ മുൻപ്‍ 1908-ൽ ഈ പ്രദേശത്ത് ഒന്നും രണ്ടും ക്ലാസ്സുകൾ അടങ്ങുന്ന പെൺ പള്ളിക്കൂടത്തിനു തുടക്കമിട്ടത്. തുടര്ന്ൻ 1912-ൽ ഇത് ഗവണ്മെന്റിലേക്ക് കൈമാറുകയും ചെയ്തു. 1913 മുതൽ ഇവിടെ ആണ്കുട്ടികള്ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. 1919-ൽ ഈ സ്കൂളിൽ IV ക്ലാസ്സ് ആരംഭിച്ചു. 1949-ൽ UP സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.തുടര്ന്ന് നാട്ടുകാരുടെ സഹകരണ മനോഭാവത്തിന്റെയും ശ്രമത്തിന്റെയും ഫലമായി 1981-ൽ ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയര്ത്തി.

ആദ്യകാലത്ത് ഈ പ്രദേശത്തെ കരപ്രമാണിമാരുടെ നിർലോഭമായ സഹകരണമാണ് ഇങ്ങനെയൊരു വിദ്യാകേന്ദ്രത്തിന് തുടക്കമിടാൻ ഇടയായത്. തുടര്ന്ന് ഉദാരമതികളായ പട്ടേരി കുടുംബക്കാരുടെ ചരിത്രവുമായി ബന്ധപ്പെട്ട കോതകുളവും പരിസരവും വിദ്യാലയത്തിന് സൗജന്യമായി നല്കുകയും ചെയ്തു. സ്വജീവിതം വിദ്യാലയത്തിനും നാടിനും ഉഴിഞ്ഞ് വച്ച ശ്രീമതി സൂസന്ന ടീച്ചറുടെ പ്രവര്ത്തനങ്ങൾ സ്കൂളിന്റെ വളര്ച്ചയിലെ നാഴിക കല്ലാണ്. ഹൈസ്കൂൾ അനുവദിക്കുന്നതിനും ഫലപ്രാപ്തി ഉണ്ടാകുന്നതിനും ശ്രമങ്ങൾ നടത്തിയ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രവര്ത്തനങ്ങൾ സ്മരണീയമാണ്.

ആഗോളവല്ക്കരണത്തിന്റെയും വിദ്യാഭ്യാസക്കച്ചവടത്തിന്റെയും ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിലെ സര്ക്കാർ സ്കൂളുകള്ക്ക് വികസനം ഒരു സ്വപ്നമായി നിലകൊള്ളുന്നതിന്റെ ദൃഷ്ടാന്തമാണ് മാഞ്ഞൂർ പഞ്ചായത്തിലെ ഏക ഗവ:ഹൈസ്കൂൾ. ഒരു ഹൈസ്കൂളിനു വേണ്ട അത്യാവശ്യസൗകര്യങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഈ സൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ ഉയര്ച്ചയും ഈ സ്ക്കൂളിൽ വിദ്യാര്ത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.

ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളിൽ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങൾ ഉരുവിട്ടവർ വിവിധ ഭൂഖണ്ഡങ്ങളിൽ ചേക്കേറുമ്പോൾ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാൻ ഇനിയും പ്രവര്ത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. 1950 കളിൽ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ‍്‍. സമൂഹത്തിലെ എല്ലാ ജനങ്ങള്ക്കും - പ്രത്യേകിച്ചും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കവിഭാഗങ്ങളില്പെട്ടവർ ഉള്പ്പെടെയുള്ള എല്ലാ കുട്ടികള്ക്കും കാലാനുസൃതമായ വിദ്യാഭ്യാസം ഉറപ്പാക്കാൻ ആവശ്യമായ പദ്ധതികൾ പൊതുവിദ്യാഭ്യാസത്തിലൂടെയേ നടപ്പിലാക്കാൻ കഴിയൂ. അതുകൊണ്ട് ശക്തമായ ഒരു പൊതുവിദ്യാഭ്യാസനയം നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ‍്‍.

ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു. ഈ വികസനത്തിനു അനുയോജ്യമായ ആധുനിക സംവിധാനങ്ങൾ നമ്മുടെ സ്ക്കൂളിൽ ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തിൽ സാധാരണക്കാരന് അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാൻ നാം ബാധ്യസ്ഥരാണ്.


മാഞ്ഞൂർ സ്കൂളിന്റെ ചരിത്രാന്വേഷണം നടത്തുമ്പോൾ പ്രാദേശികമായി "കോതകുളങ്ങര സ്കൂൾ" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ ഉല്പത്തിയെപ്പറ്റിയുള്ള അന്വേഷണം, ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് താമസിച്ചിരുന്ന കോതയും അവരുടെ കുളവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പുരോഗമന ചിന്താഗതിക്കാരനായ വെച്ചൂർ കരയിലെ കൈതാരമഠത്തിലെ പരമേശ്വരൻ ഭട്ടതിരി ഏതാണ്ട് 2 നൂറ്റാണ്ടുകള്ക്കു മുന്പ് തന്റെ സ്വതന്ത്ര ചിന്താഗതിയും മറ്റു സമുദായങ്ങളോടുള്ള ആഭിമുഖ്യം മൂലവും സമുദായത്തിൽ നിന്ന് ഭൃഷ്ടനാവുകയും സ്വദേശം വിട്ട് "മാഞ്ഞൂര്" വന്നെത്തുകയും ചെയ്തു. മാഞ്ഞൂര് അക്കാലത്ത് "ഓലക്കുട" നിർമ്മാണത്തില് പ്രശസ്തിയാർജ്ജിച്ചതും ബ്രാഹ്മണരുടെ അധിവാസകേന്ദ്രവും ആയിരുന്നു. ഇദ്ദേഹത്തിന്, മാഞ്ഞൂരിലെ മുടിചൂടാമന്നനായി വാണിരുന്ന നെടുമ്പള്ളി നായർ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായ ഭട്ടതിരി മറ്റ് മതങ്ങളോട് ആദരവും ആഭിമുഖ്യവും കാണിക്കുകയും ക്രിസ്തുമത വിശ്വാസത്തിൽ ആകൃഷ്ടനാവുകയും ഇത് ക്രിസ്തുമത സ്വീകരണത്തിന് ഇടയാക്കുകയും ചെയ്തു. ഇത് ക്ഷേത്രത്തിൽനിന്ന് പുറത്താക്കുന്നതിനു ഇടയാക്കി.ക്ഷേത്രത്തിൽനിന്നും പുറത്താക്കപ്പെട്ട ഭട്ടതിരി, തന്റെ താങ്ങും തണലുമായ നെടുമ്പള്ളി തറവാട്ടിലെ കുട്ടച്ചാരെ സമീപിക്കുകയും, കുട്ടച്ചാർ ഒരു പുരയിടത്തില് പുര വച്ചു താമസിപ്പിച്ചു. ഭട്ടതിരി താമസിച്ചിരുന്നതുകൊണ്ട് ആ പുരയിടത്തിനു "പട്ടേരി പറമ്പ് " എന്ന് പേരിടുകയും ചെയ്തു.പട്ടേരിയിൽ താമസിച്ചിരുന്നതിനു ശേഷം അദ്ദേഹം ശൂദ്ര കുടുംബത്തിൽ നിന്ന് സുന്ദരിയും സുശീലയുമായ "കോതയമ്മ" എന്ന സ്ത്രീയെ വിവാഹം ചെയ്തു.

ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് ഭട്ടതിരിക്കും ഭാര്യക്കും ക്ഷേത്രം വക ആനുകൂല്യങ്ങൾ നിഷേധിക്കുകയും അമ്പലക്കുളത്തിലെ കുളി നിരോധിക്കുകയും ചെയ്തു. തൻനിമിത്തം ഭട്ടതിരി തന്റെ വീടിന്റെ വടക്കു വശത്തായി സ്വന്തമായി 1/4 ചതുരശ്ര ഹെക്ടർ വിസ്തീർണ്ണവും 8 മീറ്റർ ആഴവുമുള്ള ഒരു കുളം കുഴിപ്പിക്കുകയും അത് കേതകുളം എന്നറിയപ്പെടുകയും ചെയ്തു. ഈ കുളത്തിന്റെ കരയിലാണു 1908 ൽ ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്രകാരം കോതകുളത്തിന്റെ കരയിലുള്ള സ്കൂൾ എന്ന നിലയിലാണ് കോതകുളങ്ങര സകൂൾ എന്ന് അറിയപ്പെടുന്നത്. പിന്നീട് 1947 ല് ഈ കുളം നികത്തപ്പെട്ടു. വിശാലസുന്ദരമായ ഈ കുളത്തിനു തെക്കു വശത്തായി ഒരു വലിയ ഗുഹയും ഉണ്ടായിരുന്നു. കാലക്രമത്തിൽ ഇത് നികന്നു പോവുകയും ചെയ്തു. ഇന്നും കോതകുളത്തിന്റെ 3 വശങ്ങളിലുമായിട്ടാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭട്ടതിരിയുടെയും കോതയമ്മയുടെയും രണ്ടു പുത്രന്മാരുടെ സന്തതിപരമ്പരകളാണു ഇന്നും സ്കൂളിന്റെ സമീപത്തായി താമസിക്കുന്നത്.

സ്കൂൾ ബ്ലോഗ്

ഞങ്ങൾ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന ഞങ്ങളുടെ സ്വന്തം സ്കൂൾ ബ്ലോഗ്

ഏറ്റവും പുതിയ വിശേഷങ്ങളും അറിയാനും കുട്ടികളുടെ സൃടികൾ വായിക്കാനും വിഡിയോ റിപ്പോർട്ടുകൾ കാണാനും സനന്ദർശിക്കുക

www.ghsmanjoor.blogspot.com


വഴികാട്ടി