ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ

21:30, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കായണ്ണ പഞ്ചായത്തിലെ മൊട്ടന്തറ എന്ന  സ്ഥലത്താണ് ഈ  സർക്കാർ  വിദ്യാലയം സ്ഥിതിചെയ്യുന്നത് . 1

ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ
വിലാസം
കായണ്ണ

മാട്ടനോട് പി.ഒ.
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - June - 1982
വിവരങ്ങൾ
ഫോൺ0496 2659518
ഇമെയിൽKayannaghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47019 (സമേതം)
എച്ച് എസ് എസ് കോഡ്10011
യുഡൈസ് കോഡ്32041000404
വിക്കിഡാറ്റQ64550474
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകായണ്ണ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാമിനി ഇ കെ
പ്രധാന അദ്ധ്യാപകൻപ്രമോദ് കെ വി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുധ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1982 ജൂൺ 15നു വിദ്യാലയം നിലവിൽ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മാസത്തിലാണ്.

കൂടുതൽ  വായിക്കുക

ഭൗതികസൗകര്യങ്ങൾ

കായണ്ണ പഞ്ചായത്തിലെ നാലാം വാർഡിൽ വിശാലമായ പ്രദേശത്തു രണ്ടു കെട്ടിടങ്ങളിലായി ഹൈസ്ക്കൂളിന് 12 ക്ലാസ് മുറികളും ഓരോ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ലൈബ്രറി റൂമുമാണ് ഉള്ളത്. ഹയർസെക്കണ്ടറി വിഭാഗത്തിന് നാല് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും ഫിസിക്സ്, കെമിസ്ട്രി ,ബയോളജി,കമ്പ്യൂട്ടർ  എന്നിവയുടെ ലാബുകളും റീഡിങ് റൂമും സ്ഥിതി ചെയ്യുന്നു.കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന്റെ ജോലി പരമ്പ ഘട്ടത്തിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഉപജില്ലാ കലാമേളയിലെ നേട്ടങ്ങൾ

കൂടുതൽ വായിക്കുക

മുൻ സാരഥികൾ .

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • അഷ്റഫ് എ
  • ഇ. പുഷ്പലത
  • കെ എം നാണു
  • കുഞ്ഞബ്ദുള്ള
  • കുഞ്ഞിരാമൻ മാസ്റ്റർ
  • പരിസ ബീബി
  • അരവിന്ദൻ മുതുവോട്ട്
  • കുഞ്ഞിക്കണ്ണൻ
  • ചന്ദ്രികാ ദേവി
  • മൈഥിലി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

ഉദ്ഘാടന പരിപാടി 27/01/2017 വെള്ളി .

  • വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പരിവർത്തനങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ്.സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാസ സ്ഥാപനങ്ങളിലും ഇത് ഔപചാരികമായി തുടക്കം കുറിച്ചു.


കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും തലേദിവസം തന്നെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. 27തീയ്യതി രാവിലെ 10മണിക്ക് ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സി. അജിത് കുമാർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.തുടർന്ന് ഗ്രീൻ പ്രൊട്ടോക്കോൾ പ്രഖ്യാപനം നടത്തി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. പുഷ്പലത ഗ്രീൻ പ്രോട്ടോക്കോൾ മായി ബന്ധപ്പെട്ട വിശദീകരണം നടത്തി.ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സി എച്ച് സനൂപ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പ്രതിജ്ഞ ഹൄദയത്തിൽ സ്വീകരിച്ച കുട്ടികൾ ക്ലാസ്സിൽ തിരിച്ചെത്തിയതോടെ രക്ഷിതാക്കൾ, SMC, SMDC, അംഗങ്ങൾ പി ടി എ കമ്മറ്റി അംഗങ്ങൾ, MPTA പ്രതിനിധികൾ, വാർഡ് മെമ്പർ ,പഞ്ചായത്ത് പ്രസിഡണ്ട് നാട്ടുകാർ എന്നിവർ ക്ലാസ്സിന് പുറത്ത് ഒത്തു ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ തുടങ്ങിയവ നിർമ്മിച്ച് വിദ്യാലയ പരിസരങ്ങളിൽ സ്ഥാപിച്ചു. വരാനിരിക്കുന്ന കാലം വിദ്യാഭ്യാസ രംഗത്തും, പാരിസ്ഥിതിക സംരക്ഷണത്തിലും പ്രകാശമാനമായ ചരിത്രമെഴുതുമെന്ന പ്രഖ്യാപനമായി മാറുകയായിരുന്നു ഈ പരിപാടി.

 
GHSSKAYANNAPIC
 
പ്രതിജ്ഞാ
 
ജനപ്രതിനിധികളും നാട്ടുകാരും അണിനിരക്കുന്നു

ചിത്രശാല

 




 



കൂടുതൽ കാണാം



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കൊഴിക്കൊട്-കുറ്റ്യാടി sH ന് തൊട്ട് മുലിയങ്ങ്ലിൽനിന്നും 5 കി.മി. അകലത്തായി മൊട്ടനതറ സ്ഥിതിചെയ്യുന്നു.
    * കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65 കി.മി.  അകലം

-