ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്

11:48, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44022 (സംവാദം | സംഭാവനകൾ) (→‎മികവുകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം


നെയ്യാററിൻകര താലൂക്കിൽ മലയിൻകീഴ് ഗ്രാമത്തിൽ ആറാം വാർഡിൽ ഏകദേശം നൂററിയൻപത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളിൽ പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാരിക പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഇത് ഭഗവാൻ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താൽ അനുഗൃഹീതമാണ്.

ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്
വിലാസം
മലയിൻകീഴ്

ഗവ.വി.എച്ച്.എസ്.എസ്, മലയിൻകീഴ്
,
മലയിൻകീഴ് പി.ഒ.
,
695571
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ0471-2283120
ഇമെയിൽgvhss44022@gmail.com
കോഡുകൾ
സ്കൂൾ കോഡ്44022 (സമേതം)
എച്ച് എസ് എസ് കോഡ്44022
വി എച്ച് എസ് എസ് കോഡ്901026
യുഡൈസ് കോഡ്32140400906
വിക്കിഡാറ്റQ64035497
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ108
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ173
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽവിനോദിനി റ്റി എസ്
പ്രധാന അദ്ധ്യാപികകുമാരി രമ പി
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്കവിത വി എസ്
അവസാനം തിരുത്തിയത്
19-03-202444022


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1860 ജൂണിൽ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്.ക‍ൂടുതൽ വായന

ഭൗതികസൗകര്യങ്ങൾ

ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ളാസുകൾ ഉണ്ട്. കൂടുതൽ വായന

 
വി എച്ച് എസ് എസ്
പ്രമാണം:44022 100 സ്ക്കൂൾ ചിത്രം.jpg
സ്ക്കൂൾ ചിത്രം

വി എച്ച് എസ് ഇ വിഭാഗം

കോമേഴ്സിൽ (COM, BIS ) തൊഴിലധിഷ്ഠിത കോഴ് സുകളും സയൻസിൽ ( Agri - ACHM ) കോഴ് സുകളും വളരെ ഭംഗിയായി നടന്നു വരുന്നു. 

കൂടുതൽ വായന

പൂർവ വിദ്യാർത്ഥി സംഘടന

പൂർവ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ജിജു ജി എസ് കോർഡിനേറ്റർ ആയി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ ആരംഭിച്ചു.സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്കൂൾ എഡ്യൂക്കേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റിക്കി് തുടക്കമിട്ടു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു അദ്ധ്യാപകനെ നിയമിക്കുകയും ഇഗ്ളീഷ് മീഡിയം ക്ളാസുകളിൽ വർദ്ധനവ് വന്നപ്പോൾ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു.

സ്കൂൾ സംരക്ഷണസമിതി

മലയിൻകീഴ് സബ് ഇൻസ്പെക്ടർ ചെയർമാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ,,വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

വാഹനസൗകര്യം

പി ടി എ ,എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.

സ്ക്കൂൾ യൂണിഫോം

വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് 2014 മുതൽ നടപ്പിലാക്കുകയും ബുധനാഴ്ച ദിവസങ്ങളിൽ യൂണിഫോം ‍ടീ ഷർട്ട് നടപ്പിലാക്കുകയും ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ



എൻ എസ് എസ്

പ്രമാണം:44022 19 എൻ എസ് എസ് റാലി 1.jpg
എൻ എസ് എസ് റാലി 1

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1929 - 84 (വിവരം ലഭ്യമല്ല)
1984-85 ശാന്തകുമാരി അമ്മ
1985-87 ഹേമകുമാരി
1987-91 ഐസക്ക്
1991 - 96 ശാന്ത .കെ
1996 - 97 ദാൻരാജ്
1997 - 98 സത്യഭാമ അമ്മ
1998 - 2000 ചന്ദ്രിക
2000-05 വത്സലവല്ലിയമ്മ
2005 - 06 മൃദുലകുമാരി
2006- 08 കനകാബായി
2008- 09 എം .സാവിത്രി
2009 - 10 എം ഇന്ദിരാദേവി
2011-12 സാവിത്രി എം
‌2012-13 പ്രേമാബായി
‌2013-14 ‌സുകുമാരൻ എം
2014-17 അനിതകുമാരി ജെ ആർ
2017 കുമാരി ലതിക എം എസ്
2017-19 വാട്സൺ കെ എസ്
2019-20 ഗോപകുമാർ ജി
2020-21 ജയലേഖ ടി എസ്
2021- കുമാരി രമ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.ശ്രീ .മലയിൻകീഴ് ഗോപാലകൃഷ്ണൻ - സാഹിത്യകാരൻ , പ്രശസ്തപത്രപ്രവർത്തകൻ, .ശ്രീ. ഡോ. പീ .കെ.രാജശേഖരൻ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ .ശ്രീ വി വി കുമാർ -സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ, നിരൂപകൻ .ശ്രീ ശക്തിധരൻ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ .ശ്രീ കെ കെ സുബൈർ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ . ശ്രീ. ഡോ. പീ മോഹനൻ നായർ - .ശ്രീ ഡോ രാജേന്ദ്രൻ .ശ്രീ ഡോ ശശിധരൻ .പ്രൊഫ ജയചന്ദ്രൻ .പ്രൊഫ ബി വി ശശികുമാർ .ശ്രീ മലയിൻകീഴ് വേണുഗോപാൽ -ജില്ലാപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗി കമ്മിറ്റി ചെയർമാൻ .ശ്രീ എസ് ചന്ദ്രൻ നായർ -മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് .ശ്രീ .വേണു തെക്കേമഠം - ചിത്രകാരൻ .ശ്രീ .വിജയകൃഷ്ണൻ - ചലച്ചിത്ര സംവിധായകൻ ,നിരൂപകൻ .ശ്രീ .എം അനിൽകുമാർ - മലയിൻകീഴ് മുൻ പഞ്ചായത്ത് പ്രസിഡന്റ് .ശ്രീ ബാലചന്ദ്രൻ - ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ,പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമാണ് .ശ്രീ ജിജു ജി എസ് - പൂർവ വിദ്യാർത്ഥി കൂട്ടായ്മ കോർഡിനേറ്റർ, സാമൂഹ്യപ്രവർത്തകൻ ,സ്ക്കൂൾ പി ടി എ പ്രസിഡന്റ്

മികവുകൾ

കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ, പ്രഗല്ഭരായ മുൻ അദ്ധ്യാപകർ എസ് .എസ് ജി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായ

ഗ്യാലറി

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (14 കിലോമീറ്റർ)
  • NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു
  • ഹൈവെയിൽ മലയിൻകീഴ് ബസ്റ്റാന്റിൽ നിന്നും 250 മീറ്റർ - നടന്ന് എത്താം

{{#multimaps:8.48796,77.03980|zoom=18}}