ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഫോക്കസ് പഠന ക്യാമ്പ്

Focus camp 2024-2025

2024-2025 അധ്യയന വർഷത്തിലും SSLC വിദ്യാർത്ഥികൾക്കായി GVHSS മലയൻകീഴിൽ ഫോക്കസ് എന്ന പേരിൽ ജനുവരി 27 മുതൽ 30 വരെ ഒരു പഠന ക്യാമ്പ് നടത്തിയിരുന്നു. വർഷങ്ങളായി നടത്തിക്കൊണ്ടു വരുന്ന ഈ ക്യാമ്പിന്റ പ്രധാന ലക്‌ഷ്യം പരീക്ഷ സമ്മർദ്ദം കുറച്ചു ആത്മവിശ്വാസം നിലനിറുത്തി ഉന്നത വിജയം കാരസ്ഥാമാകുവാൻ കുട്ടികളെ സജ്ജരാകുക എന്നതാണ്. ആദ്യ ദിവസം തന്ന ഉണ്ടായിരുന്ന കരിയർ ഗൈഡൻസ് ക്ലാസ് ഭാവിയിലേക്ക് ഉള്ള പഠന സാധ്യതകൾ കുട്ടികൾക്ക് മുമ്പിൽ തുറന്ന് കൊടുത്തു. വിവിധ വിഷയങ്ങളിലെ അനുഭവ സമ്പന്നരായ അധ്യാപകരുടെ റിവിഷൻ ക്ലാസ്സുകളും മുൻവർഷ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള മോക്ക് പരീക്ഷകളും SSLC പരീക്ഷയിൽ കുട്ടികളെ മികച്ച വിജയത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല.

നാടൻ ഭക്ഷ്യമേള

കുട്ടികളിൽ നാടൻ ഭക്ഷണ സംസ്കാരം വളർത്തുന്നതിനായി സ്‌കൂളിൽ നാടൻ ഭക്ഷ്യമേളകൾ നടത്താറുണ്ട്. 2024-25 അധ്യയന വർഷത്തിലും രുചിമേള എന്ന പേരിൽ ഒരു നാടൻ ഭക്ഷ്യമേള നടത്തുകയുണ്ടായി. കുട്ടികൾ വീട്ടിൽ തയാറാക്കിയ നാടൻ ഭക്ഷ്യ വിഭവങ്ങൾ പ്രദർശനത്തിനായും വില്പനക്കായും കൊണ്ടുവന്നു. കൂടാതെ വീട്ടിലെ അടുക്കള തോട്ടത്തിൽ വിളഞ്ഞ പച്ചക്കറികളും കുട്ടികൾ കൊണ്ടുവന്നു. ഇത്തരം മേളകൾ കുട്ടികളിൽ നല്ലൊരു ഭക്ഷണ ശീലം വളർത്തിയെടുക്കാൻ സഹായിക്കുന്നു. ഇന്നത്തെ തലമുറ ഫാസ്റ്റ് ഫുഡിനു പുറകെ പോകുമ്പോൾ ഇത്തരം മേളകൾ അനിവാര്യമാണ്. എല്ലാ കുട്ടികളും ഈ മേളയിൽ പങ്കെടുത്തു. മാത്രമല്ല കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും ഇത് സഹായിച്ചു.