സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെറിയനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

എസ് വി എച്ച് എസ് ചെറിയനാട്
വിലാസം
ചെറിയനാട്

ചെറിയനാട്
,
ചെറിയനാട് പി.ഒ.
,
689511
,
ആലപ്പുഴ ജില്ല
സ്ഥാപിതം15 - ജൂൺ - 1936
വിവരങ്ങൾ
ഫോൺ0479 2361880
ഇമെയിൽsvhscheriyanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്36010 (സമേതം)
യുഡൈസ് കോഡ്32110300707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ276
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ542
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്മനോജ് ശീലസ്
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്സി ക്ലീറ്റസ്
അവസാനം തിരുത്തിയത്
16-03-2024Svhs36010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ട് ചെറിയനാട് ഗ്രമപ‍ഞ്ചായത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുലിയൂർ,

ചരിത്രം

ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ട് ചെറിയനാട് ഗ്രമപ‍ഞ്ചായത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂൾ. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
1953-54 സ്കൂൾ വർഷാരംഭത്തിൽ പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ അനുവദിച്ചു. ഇപ്പോൾ പുനലൂർ രൂപതയുടെ രക്ഷാധികാരത്തിൽ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെർണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികസാംസ്ക്കാരിക മണ്ഡലങ്ങളിൽ സുപ്രസിദ്ധനുമായിരുന്ന ചെറിയനാട് ആലിൻറ കന്നിമേൽ ശ്രീ. എം. ഓ. വർഗ്ഗീസായിരുന്നു.

ഈ സ്ഥാപനത്തിൻറെ ഉയർച്ചയ്ക്ക് നാന്ദികുറിച്ചുകൊണ്ട് ഇവിടെ 5ാം.ക്ലാസ്സ് തുടങ്ങിയപ്പോൾ കേവലം പ്രൈമറി വിദ്യാഭ്യാസം കൊണ്ട് മാത്രം തൃപ്തിപെടേണ്ടിയിരുന്നു. ഇന്നാട്ടിലെ സാധാരണ കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സൗകര്യം ഉണ്ടായി. തുടക്കത്തിൽ വർണ്യാകുലർ മിഡിൽ സ്കൂൾ, പിന്നീട് മലയാളം മി‍ഡിൽ സ്കൂളായും, തുടർന്ന് ന്യൂടൈപ്പ് ഇംഗ്ലീഷ് മി‍ഡിൽ സ്കൂളായും പ്രവർത്തിച്ചാണ് ഹൈസ്ക്കൂളായി തീർന്നത്. പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ ആയപ്പോൾ ഇൗ സ്ഥാപനത്തിൻറെ നാമധേയം ഇന്ന് നാമെല്ലാവരും അറിയുന്ന ശ്രീവിജയേശ്വരീ ഗേൾസ് ഹൈസ്ക്കൂൾ ആയി. മിഡിൽ സെക്ഷൻ അപ്പോഴും മിക്സ‍ഡ് ആയി തുടർന്നു. ഇപ്പോൾ ഹൈസ്ക്കൂൾ സെക്ഷനും മിക്സഡാണ്. 1998-99 സ്കൂൾ വർഷം ആണ് ഇത് നടപ്പിലായത്. 1999-2000 മുതൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു. കൊല്ലം രൂപതയ്ക്ക് വേണ്ടി സ്കൂൾ വാങ്ങിയ കാലത്ത് ലോക്കൽ മാനേജറും, ഹെഡ്മാസ്റ്ററും അഭിവന്ദ്യനായ റവ. ഫാ. എ. എൻ. വർഗ്ഗീസായിരുന്നു. ഹൈസ്ക്കൂൾ ആക്കുന്നതിനുള്ള അനുവാദം നേടിയതും അതിനാവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതും പിന്നീട് ലോക്കൽ മാനേജരായി വന്ന് റവ. ഫാ. വി. പി. ഇൽഡഫോൺസ് അവറുകളായിരുന്നു. റവ. ഫാ. വി. പി. ഇൽഡഫോൺസ് ലോക്കൽ മാനേജരും, റവ. ഫാ. ഗ്രേഷ്യ ൻ ഫെർണാണ്ടസ് ഹെഡ്മാസ്റ്ററായും തുടർന്ന് പ്രവർത്തിച്ചു. ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. ഗ്രേഷ്യ ൻ ഫെർണാണ്ടസായിരുന്നു. തുടർന്ന് ഹെഡ്മാസ്റ്ററായി വന്ന പി. കെ. തോമസ്, ലോക്കൽ മാനേജർ റവ. ഫാ. പി. പി. ഇൽഡഫോൺസ് ഇവരുടെ ഭരണകാലം വിജയേശ്വരി സ്ക്കൂളിൻറെ സുവർണ്ണകാലഘട്ടമായിരുന്നു. തുടർന്ന് ശ്രീ. വി. പി. ഏലിയാസ്, റ്റി. എൻ. തോമസ്, കെ. വി. തോമസ്, ശ്രീമതി റേയച്ചൽ വർക്കി, ശ്രീമതി. ആനിയമ്മ വർഗ്ഗീസ്, ശ്രീമതി പി. എസ്. ലില്ലിക്കുട്ടി, ശ്രീ. വർഗ്ഗീസ് മാത്യു, ശ്രീ. ഫ്രാൻസിസ് ലൂസിംഗ്, ശ്രീമതി ഗ്രേസി. എസ്. എന്നിവർ പ്രഥമ അധ്യാപകരായി ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ശ്രീമതി മേരിക്കുട്ടി പ്രഥമ അധ്യാപികയായി ഉത്തരവാദിത്വം ഏറ്റു. ഇൽഡഫോൺസ് അച്ചന് ശേഷം ലോക്കൽ മാനേജരായി വന്ന ഫാ. ആൻറണി മോറിസ് ഹെ‍ഡ്മാസ്റ്റർ പി. കെ. തോമസ് എന്നിവരുടെ കാലത്താണ് ഇവിടെയുള്ള സെമി. പെർമനെൻറ് കെട്ടിടങ്ങളും- മുൻവശത്തെ മതിലും ഉണ്ടായത്. ശ്രീ. കെ. വി. തോമസ് ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് ശ്രീ. എം. ഓ. കോശിയും, ശ്രീ. വി. കെ. വർഗ്ഗീസും സ്റ്റാഫ്റൂം കെട്ടിടം സംഭാവന ചെയ്തു. അദ്ദേഹത്തിൻറെ കാലത്ത് തന്നെയാണ്. പി. റ്റി. എ യുടെ സഹായത്തോടെ ഇവിടെ സയൻസ് ലാബ് പണി കഴിപ്പിച്ചത്. ശ്രീ. ഫ്രാൻസിസ് ലൂസിംഗ് സാറിൻറെ കാലത്ത് കനകജ്യൂബിലിക്ക് തുടക്കം കുറിച്ചു. അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രിയായിരുന്ന ബഹു. സി. എഫ്. തോമസ് ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും, ജ്യൂബിലി സ്മാരക ലൈബ്രറിക്ക് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. ശ്രീമതി ഗ്രേസി എസ്സിൻറെ കാലത്ത് കനക ജ്യബിലിക്ക് സമാപനം കുറിച്ചു. 2006 മെയ് മാസത്തിൽ ഗ്രേസി ടീച്ചറിന് ശേഷം ശ്രീമതി മേരിക്കുട്ടി എം. പ്രഥമ അധ്യാപികയായി ചുമതലയേറ്റു. സ്കൂളിൻറെ നാനോന്മുഖമായ വികസനത്തിന് വേണ്ടി പ്രഥമ അധ്യാപികയും, സഹ അധ്യാപകരും അനധ്യാപകരും പ്രവർത്തിച്ചു വരുന്നു. ഇക്കാലത്ത് തന്നെ സ്കൂളിന് നല്ലൊരു സ്മാർട്ട് ക്ലാസ്സ് റൂം, കംപ്യൂട്ടർ സിസ്റ്റവും, എൽ. സി. ഡി. പ്രൊജക്ടർ, ഇൻവർട്ടർ മുതലായവ ശ്രീ. പി. കെ. വിഷ്ണുനാഥ് എം. എൽ എ. സംഭാവന ചെയ്തു. സ്കൂളിൻറെ ചരിത്രത്തിൽ നാഴികകല്ലായി 2009 ഏപ്രിൽ 26ാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന് അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. സ്കൂൾ കെട്ടിടത്തിൻറെ പണി ദ്രുതഗതിയിൽ പൂർത്തിയാക്കി 2010 ജനുവരി 13 ന് പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനകർമ്മം പുനലൂർ രൂപതാദ്ധ്യ ക്ഷന്യായ റൈറ്റ്. റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിർവഹിച്ചു.

ഹെഡ്മിസ്ട്രസ് - JANET FRANCIS
ടീച്ചേഴ്സ് (എച്ച്. എസ്. എ.) -

                                              LEJUSEBASTIAN
                                               SUSAMMA SAMUEL
                                               SOJA T D
                                               RUBY MARY
                                               JESSY MATHEW
                                               LOVELY T
                                               JACOB MICHAEL
                                              TEENA MANJU
                                              AJITHA CHACKO
                                              SHERLY K X
                                               SANDHYA R
                                               JACOB MICHAEL
                                               SAJEEV B
                                               MUHAMMED JUBAIR
                                               SONY.V
                                              ALOSIUS.T
                                               SETHURA 


ടീച്ചേഴ്സ് (യു. പി. എസ്.)

                                             ANEESHA BABY
                                              SANDHYA.S
                                              ASHA JACOB
                                               SARANYA S PILLA
                                              PRIYA M
                                             SUJA JOSEPH
                                               ANNIE JES WILLIAM
                                              ALICE MANUEL
                                               

ഓഫീസ് സ്റ്റാഫ് -

                                              ANEESK K P
                                               SHANTY P.G
                                               SUNIL T. GEORGE
                                                JANCY YESUDAS

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • JUNIOR RED CROSS
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 CRICKET COACHING CENTRE
 ABACUS TRAINING
 KAROTTE CLASS
 MUSIC, DANCE CLASS, VOLLY BALL COACHING,  FOOT BALL COACHING, BADMINTON PRACTICE
  • നേർക്കാഴ്‍ച

മാനേജ്മെന്റ്

53-54 സ്കൂൾ വർഷാരംഭത്തിൽ പെൺക്കുട്ടികൾക്ക് മാത്രമുള്ള ഹൈസ്ക്കൂൾ അനുവദിച്ചു. ഇപ്പോൾ പുനലൂർ രൂപതയുടെ രക്ഷാധികാരത്തിൽ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെർണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം ഇപ്പോൾ പുനലൂർ രൂപതാമെത്രാനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • RAICHEL VARKEY
  • LILLYKUTTY
  • VARGHESE MATHEW
  • FRANCIS LUCING
  • GRACY
  • MARY KUTTY
  • LEELAMMA N C
  • SHEELA PAUL
  • JANET FRANCIS
  • FRANCIS SALACE

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • K K RADHAMMA

അംഗീകാരം

വഴികാട്ടി

  • ചെങ്ങന്നൂർ - പുലിയൂർ - കൊല്ലക്കടവ് - പാതയിൽ

{{#multimaps:9.273602,76.587494|zoom=18}}