സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ
വിലാസം
ഒഴൂർ

സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ്. ഒഴൂർ.
,
വെള്ളച്ചാൽ പി.ഒ.
,
676106
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 08 - 1982
വിവരങ്ങൾ
ഫോൺ0494 2582155
ഇമെയിൽcpphmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്19029 (സമേതം)
എച്ച് എസ് എസ് കോഡ്11220
യുഡൈസ് കോഡ്32051100710
വിക്കിഡാറ്റQ64564413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒഴൂർ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ492
പെൺകുട്ടികൾ538
ആകെ വിദ്യാർത്ഥികൾ1030
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ576
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹനീഫ.ടി
പ്രധാന അദ്ധ്യാപകൻഹൈദ്രോസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സലാം
എം.പി.ടി.എ. പ്രസിഡണ്ട്സക്കീന
അവസാനം തിരുത്തിയത്
20-02-2024Mohammedrafi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തു‍‍‍ഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1932 ൽ ശ്രീ. സി.പി. ബാപ്പുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തിനായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് വേണ്ടി ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു. ക‍ൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കറയിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ പരിസരം
  • ഏഴ് കെട്ടിടങ്ങളിലായി അറുപത്തിനാല് മുറികൾ ഉള്ള സ്ക്കൂൾകെട്ടിടസമുച്ചയം
  • രണ്ട് കമ്പ്യൂട്ടർ‍ ലാബുകൾ
  • സ്മാർട്ട് റൂമുകൾ
  • മൂന്ന് നിലകളിലായുള്ള ഹയർ സെക്കണ്ടറി കെട്ടിടം
  • ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ്
  • വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ.....ക‍ൂടുതൽ വായിക്കുക

മാനേജ്മെന്റ്

സി.പി. പോക്കർ എന്ന ഒരു വ്യക്തിയാണ് സ്കൂൾ മാനേജർ. സെക്കണ്ടറി വിദ്യാഭ്യാസത്തിന് വളരെ അകലെയുള്ള സ്ക്കുൂളുകളെ ആശ്രയിക്കേണ്ടതിനാൽ തുടർ വിദ്യാഭ്യാസത്തിന് സാധ്യതയില്ലാതിരുന്ന ഈ പ്രദശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഈ സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ഒഴൂർ പ്രദേശത്തിന്റെയും സമീപസ്ഥങ്ങളായ പ്രദേശങ്ങളുടേയും സമൂലമായ മാറ്റങ്ങൾക്ക് കാരണഭൂതനായ മഹത് വ്യക്തിത്വമാണ് ശ്രീ സി.പി.പോക്കർ അവർകൾ

പ്രധാനഅധ്യാപകർ

1 1983 - 1988 ബീരാൻ മൊയ്തീൻ
2 1988-1990 വേലായുധൻ കുട്ടി
3 1990-2000 ബീരാൻ മൊയ്തീൻ
4 2000-2008 ജോസ് കുട്ടി സബാസ്റ്റ്യൻ കിണറ്റുകര
5 2008-2010 അലവി സി
6 2010-2013 ബേബി സ്ക്കറിയ
7 2013-2016 രാധാകൃഷ്ണൻ വി
8 2016-2018 പ്രീത എസ്. ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ശങ്കരനാരായണൻ പാലേരി

പൂർവ്വവിദ്യാർത്ഥി മഹാ സംഗമം

1982 മുതൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ മഹാസംഗമം നടത്തി.


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

*‍നേർക്കാഴ്ച
*‍. പുസ്‌തകപ്പുര
*‍. സ്കൗട്ട് & ഗൈഡ്സ്
*‍. ലിറ്റിൽ കൈറ്റ്സ്
*‍. കുട്ടിക്കൂട്ടം
*‍. ജൂനിയർ റെഡ് ക്രോസ് ]]
*‍. പരിസ്ഥിതി ക്ലബ്ബ്
*‍.ഉറുദു ക്ലബ്
*‍.ഗാന്ധിദർശൻ
*‍. ട്രാഫിക് ക്ലബ്ബ്
*‍. വിദ്യാരംഗംകലാ സാഹിത്യ വേദി.
*‍. Result Improve Committee
*‍. അച്ചടക്ക കമ്മിറ്റി
*‍. ക്ലാസ് മാഗസിൻ
*‍. ഹെൽത്ത് ക്ലബ്ബ്
*‍. എനർജി ക്ലബ്ബ്
*‍.സോഷ്യൽ ക്ലബ്ബ്

|



=== ലിറ്റിൽ കൈറ്റ്സ്  ഡിജിറ്റൽ മാഗസിൻ പ്രകാശനം ===
 
ഡിജിറ്റൽ മാഗസിൻ പ്രകാശനം പിടിഎ പ്രസിഡണ്ട് നിർവ്വഹിക്കുന്നു

.

സിപിപിഎച്ച്എംഎച്ച്എസ്സ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സർഗഭൂമിക ഡിജിറ്റൽ മാഗസിന്റെ പ്രകാശനം പി.ടി.എ പ്രസിഡണ്ട് ശ്രീ ഹനീഫ ടി. നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥയും, കവിതയും, ലേഖനങ്ങളും, യാത്രാവിവരണങ്ങളും ,അനുഭവകുറിപ്പുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും, ജീവചരിത്രകുറിപ്പുകളും എല്ലാം ഞങ്ങളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബർ ഓഫീസിൽ റൈറ്റർ,ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ജിമ്പ് എന്നീ അപ്ലിക്കേഷൻ സോഫ്ട്‍വെയകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിൻ രൂപം നൽകിയത്. ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽകൈറ്റ്സ് മാസ്റ്റർ ശ്രീ അനിൽകമാർസ്വാഗതംആശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് എം അധ്യക്ഷനായി.സ്കൂൾസ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ ആർ,അദ്ധ്യാപകരായ സർവ്വശ്രീ പ്രമോദ് എസ്.ഡി, ഷേർളി പിസി, ഉദയകുമാർ പികെ, ഹൈദ്രോസ് പി, സുരേന്ദ്രൻ പി.എം, എന്നിവർ ആശംസകളർപ്പിച്ചു. കൈറ്റ്സ് മിസ്ട്രസ് പ്രമീള ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. സ്ക്കൂൾ ഐ.ടി കോഡിനേറ്റർ മണികണ്ഠൻ കെ.പി ലിറ്റിൽ ഡിജിറ്റൽ മാഗസിനെക്കുറിച്ചു സംസാരിച്ചു.

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ

  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • I T ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്
  • സയൻസ് ക്ലബ്
  • പ്രവർത്തി പരിചയ ക്ലബ്
  • ലഹരി വിരുദ്ധ ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഊർജ ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • മലയാളം വിഷയസമിതി
  • ഹിന്ദി ക്ലബ്ബ്
  • ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്
  • സ്‌‌‌‌‌‌പോർട്സ് ക്ലബ്ബ്
  • ചലച്ചിത്രക്ലബ്ബ്
  • ജൈവവൈവിദ്ധ്യ ഉദ്യാനം

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽസയൻസ് ക്ലബ്ബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ്ബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും അയ്യായ പ്രദേശത്തിലൂടെ എല്ലാ വർഷവും നടത്തി വരുന്നു.അതുപോലെ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.പ്രാദേശിക ഭൂപടനിർമ്മാണം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രധാനപ്രവർത്തനമായിരുന്നു.

ഗണിത ക്ലബ്

എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചയും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ പഠനക്ലാസ്സുകളും പരിശീലനവും നടത്തുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു. മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന് ഉപജില്ലാതലത്തിലോ ജില്ലാതലത്തിലോ പങ്കെടുക്കാൻ കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ. ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട്. സംസ്ഥാനതല ഗണിത നാടക ഫെസ്റ്റിവലിൽ മൂന്നാം സഥാനം ലഭിച്ചിട്ടുണ്ട് .

IT ക്ലബ്ബ്

വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സിപിപിഎച്ച്എംഎച്ച്എസ്സ്. ഓരോ ഡിവിഷനിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.


ലിറ്റിൽ കൈറ്റ്‌സ്

ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു. ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു. അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു.= ലിറ്റിൽ കൈറ്റ്‌സ് = ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു. ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു.

അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും കൃത്യമായി എല്ലാ അംഗങ്ങളും പങ്കെടുക്കന്ന ക്ലാസ്സുകളും നടന്നുവരുന്നു.

 
little kites members

ജൂലൈ ആദ്യ വാരത്തിൽ താനൂർ സബ്ജില്ലാ കോഡിനേറ്റർ മുഴുവൻസമയം ക്ലാസ്സെടുത്തുകൊണ്ട് ഒരു ഏകദിനക്യാമ്പും, ആനിമേഷൻ, മൾട്ടിമീഡിയ എന്നി വിഷയങ്ങൾക്ക് പ്രാധാന്യം നല്കി സ്ക്കൂൾ ഐ.ടി കോഡിനേറ്റർ ക്ലാസ്സെടുത്ത് രണ്ടാമത്തെ ക്യാമ്പ് ആഗസ്റ്റ് 4ാം തിയതി നടത്തി. [[|ലഘുചിത്ര ലഘുചിത്രം

സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്.


പ്രവർത്തി പരിചയ ക്ലബ്

കലാവൈഭവത്തിന്റെ നൂതനമായ പാതയിൽ പുതിയ വഴിത്തിരിവുകൾക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകൾ.കുട്ടികൾക്കെല്ലാവർക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകൾ പ്രവൃത്തിപരിചയക്ലാസുകൾ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും ആസ്വാദനനിമിഷങ്ങൾ വർണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകൾ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂൾതലത്തിലും ,ഉപജില്ലാ തലത്തിലും,സംസ്ഥാനതലത്തിലും വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി പാചകമത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടാനായത് അഭിമാനകരമാണ്


ലൈബ്രറിയും റീഡിംങ്ങ്റൂമും

മികച്ച നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും വായനമൂലയും സ്ക്കൂളിലെ എല്ലാ പ്രവർത്തനപഥങ്ങളിലും വെളിച്ചം പകരുന്ന വിളക്കാണ്. എല്ലാ വർഷവും ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകപ്രദർശനം കുട്ടികളെ പുതിയപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനും വായനയിൽ അഭിരുചിയുള്ളവരാക്കിമാറ്റുന്നതിനും സഹായുക്കുന്നു



ചലച്ചിത്ര ക്ലബ്ബ്

ഈ സ്ക്കൂളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു ഫിലിം ക്ലബ്ബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളം അദ്ധ്യാപികയായ ശ്രീമതി ഷീജ. കെ.കെ എട്ടാം തരം മലയാളം പാഠഭാഗത്തെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിച്ചാണ് ഈ ക്ലബ്ബ് 2008ൽ പ്രവർത്തനം ആരംഭിച്ചത്. ആ വർഷത്തെ എറ്റവും മികച്ച നായകനടനുള്ള സംസ്ഥാന സർക്കാറിന്റെ അവാര്ഡ് ഈ സിനിമയ്ക്ക് ലഭിച്ചു എന്നത് ഈ പ്രവർത്തനത്തിനുള്ള പ്രോത്സാഹനമായി. പിന്നീട് ശ്രീ കല്ലേൻ പൊക്കുടനുമായും മറ്റ് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകരുമായി നടത്തിയ അഭിമുഖങ്ങൾ അടക്കം ഉൾപ്പെടുത്തിയ ഒരു പരിസ്ഥിതിയെ സംബന്ധിക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയും ഏറെ ശ്രദ്ധേയമായി. ഇന്ന് യൂ ട്യൂബിൽ ഏറെപ്പേർ ഈ ഡോക്യുമെന്ററി കാണുന്നുണ്ട്.


= വിദ്യാരംഗം =

കട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായുള്ള സംരംഭമായ വിദ്യാരംഗം ഈ വിദ്യാലയത്തിൽ പ്രവര്ത്തിച്ചു വരുന്നുസർവ്വശ്രീ ശ്രീദേവി ടീച്ചർ, മാലതി.എം.ആർ‍,ശിവദാസൻ ടി, രാജീവ് എം.കെ, രാജൻ.വി.എൻ‍‍, മണികണ്ഠൻ കെ.പി, ഹരികൃ‍ഷ്ണൻ എന്നീ അദ്ധ്യാപകർ‍ വിവിധ വര്ഷങ്ങളിൽ വിദ്യാരംഗത്തിന്റെ കൺവീനർസ്ഥാനം വഹിച്ചിട്ടുണ്ട്. ഈ അദ്ധ്യാരകരുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളും ശില്പശാലകളും വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലുംവിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.



സ്ക്കൗട്ട് &ഗൈഡ്‌സ്

ഈ സ്ക്കൂളിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ആറ് യൂണിറ്റുകൾ ഉള്ള സ്ക്കൗട്ട് &ഗൈഡ്‌സ്. സർവ്വശ്രീ പ്രമോദ്. എസ്.ഡി, രാജൻ വിഎൻ, സുഭാഷ് പി,ഈശ്വരി എ, പ്രമീളകുമാരി, ഷീന, ശ്രീജിത എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


ഹെൽത്ത് ക്ലബ്ബ്

ഒഴൂർ സി.പി.പി.എച്ച്.എം.എച്ച്.എസ്. സ്ക്കൂളിൽ പ്രവര‍ത്തനംകൊണ്ട് കർമ്മനിരതമായ ഹെൽത്ത്ക്ലബ്ബ്,പഠനത്തോടൊപ്പം ആരോഗ്യശുചിത്വമേഖലയിലെ പ്രവര‍ത്തനങ്ങൾ കൂടി ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വ്യക്തിശുചിത്വം,പരിസരശുചിത്വം,എന്നിവയിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനും ലഹരി വസ്തുക്കളുടെ ലോകത്തിലേക്കുള്ള കുരുന്നുകളുടെ സഞ്ചാരത്തിൽ‍ നിന്നും അവരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഹെൽത്ത് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനാരംഭം മുതൽ ലക്ഷ്യം തെറ്റാതെ സജീവതയോടെ അതിന്റെ പ്രവർത്തനങ്ങൾക്ക്

സാരഥ്യം വഹിക്കുന്നത് ശ്രീ ഇസ്‌മായിൽ കെ.ടി എന്ന അദ്ധ്യാപകനാണ്.


കല - കായികം

ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ഉപജില്ലായിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. ജില്ല,സംസ്ഥാന കലോത്സവങ്ങളിൽ സ്ഥിര സാന്നിദ്ധ്യം. ഉപജില്ലാ-ജില്ലാ കായികമേളകളിലെ സ്ഥിര പങ്കാളിത്തം.

==സംസ്ഥാനകലാമേള==                                                                
  • കഥാപ്രസംഗം -എ ഗ്രേഡ്
  • അറബിപദ്യം -എ ഗ്രേഡ്(തുടര‍ച്ചയായി 3തവണ)

2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ :

പ്രവേശനോത്സവം 2018

2018-19 വിദ്യാലയവർഷത്തിലേക്കുള്ള കാല്വ‍വെയ്പ്. പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷം സിപിപിഎച്ച്എംഎച്ച്എസ്സില്‌ വീണ്ടും കുട്ടികളുടെ ഹർഷാരവങ്ങൾ മുഴങ്ങി. സ്കൂൾ പി ടി എ പ്രസിഡന്റ് ഹനീഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെ‍ഡ്‍‌മാസ്റ്റർ ശ്രീ രാജീവ് എം സ്വാഗതം അർപ്പിച്ചു‌.വാര്ഡ് മെമ്പർ ശ്രീ ഷൗക്കത്ത് മാസ്റ്റര് പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സി.പി പോക്കർ, പ്രിൻസിപ്പൾ ഹനീഫ തയ്യൻ, അധ്യാപിക ഷേർലി പിസി, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ പ്രമോദ് സർ, സ്റ്റാഫ് സെക്രട്ടറി ശ്രീകമാർ എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു. മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...

മാറിക്കൊണ്ടിരിക്കുന്ന ‍‍ഡിജിറ്റൽ ലോകത്തിലേക്ക് ഒരു ചുവട്...കുട്ടികൾക്ക് സ്ലേറ്റും പെൻസിലും പോലെ കമ്പ്യൂട്ടറും ഉപയോഗിക്കുന്ന കാലഘട്ടം വിദൂരതയില്ല എന്ന ഓർമപ്പെടുത്തൽ...താനൂർ എം എല്.എ എ അബ്ദുറഹ്‌മാൻ പ്രത്യേക വികസനഫണ്ടിൽ നിന്നും അനുവദിച്ച ഐ ടി ലാബിൽ പത്ത് കമ്പ്യൂട്ടർ സമർപ്പണവും പോയവർഷത്തിൽ നടത്തി. സിപിപിഎച്ച്എംഎച്ച്എസ്സിലെ വിജയികൾക്കുള്ള അനുമോദനച്ചടങ്ങ് 18. 07. 2018ന് സിപിപിഎച്ച്എംഎച്ച്എസ്സ് അങ്കണത്തിൽ നടന്നു. സ്കൂൾ പി ടി എ പ്രസിഡന്റ് ഹനീഫ നിയന്ത്രണച്ചുമതല ഏറ്റെടുത്ത ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ സ്കൂൾ ഹെ‍‍ഡ്മാസ്ട്രർ രാജീെവ് എം,ഡെപ്യൂടി എച്ച്.എം പ്രമോദ് സര്, പ്രിൻസിപ്പൾ ഹനീഫ തയ്യൻ, അദ്ധ്യാപിക ഷെർലി. പിസി എന്നിവർ സംസാരിച്ചു. സ്കൂളിലെ കുട്ടിക്കൂട്ടം,സ്ക്കൗട്ട്&ഗൈഡ്‌സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.


മികവ് 2018

2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം തിളക്കമാര്ന്ന വിജയം കാഴ്ചവെക്കുന്ന സ്ക്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നതിനാായി ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC ബാച്ചിനെ ഒരുക്കിയെടുക്കുകയാണ്സിപിപിഎച്ച്എംഎച്ച്എസ്സ്. പുതിയ SSLC ബാച്ചുകൾക്ക് മോട്ടിവേഷൻ‌ ക്ലാസ് ഏർപ്പെടുത്തി.പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് അദ്ധ്യാപകനായ ഉദയകുമാർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. വിജയഭേരി കൺവീനർ ആയ ഇസ്‌മയിൽ മാസ്റ്റർ സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപികൻ രാജീവ് എം ആശംസകൾ നേർന്നു




          | സ്കൂൾ ചിത്രം= 18029 1.jpg ‎| 

സ്കൂൾ ജൈവവൈവിധ്യഉദ്യാനം ഉദ്ഘാടനം സിപിപിഎച്ച്എംഎച്ച്എസ്സ് സ്ക്കൂളിലെ ജൈവവിധ്യ പാർക്ക് താനൂർ എം.എൽ.എ അബ്ദുറഹ്‍‌മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.


സ്മാർ‌ട്ട് റൂം ഉദ്ഘാടനം

 ... സ്മാർ‌ട്ട് റൂം ഉദ്ഘാടനം ചടങ്ങ്...


വായനാദിനം

"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും"എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു വായനാവാരം വന്നെത്തി.വിവിധ പുസ്തകങ്ങൾ വായിച്ച് അവയുടെ ആസ്വാദനം തയ്യാറാക്കി, ക്വിസ് മത്സരവും നടത്തപ്പെട്ടു, മലയാളം വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ പുസ്തകപ്രദര്ശനവും പുസ്തകപരിചയപ്പെടുത്തലും നടത്തി


ദൃശ്യങ്ങളിലൂടെ.......


 
ജൈവവൈവിധ്യ ഉദ്യാനം



 
Little Kites
 
Science Club
 
Little Kites
 
Little Kites
||

ഓണക്കാഴ്ചകളിലൂടെ.....


 
Little Kites
[[പ്രമാണം:19029pookalam1.jpeg|center|thumb|Little Kite]|
പ്രമാണം:19029pookalam1.jpg
Little Kites

നേർക്കാഴ്ച2020..


[[]]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് വൈലത്തൂരിൽ നിന്നും 3KM അകലത്തായി ചെമ്മാട് റോഡിൽ വെള്ളച്ചാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
  • താനൂർ - തിരൂർ റൂട്ടിൽ പുത്തൻതെരു ഒഴൂർ വഴി വെള്ളച്ചാൽ എത്തുക
  • തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ് വഴി വെള്ളച്ചാൽ എത്തുക

{{#multimaps:10.962040, 75.927530|zoom=18}}