സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചയും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ പഠനക്ലാസ്സുകളും പരിശീലനവും നടത്തുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു. മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന് ഉപജില്ലാതലത്തിലോ ജില്ലാതലത്തിലോ പങ്കെടുക്കാൻ കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ. ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട്. സംസ്ഥാനതല ഗണിത നാടക ഫെസ്റ്റിവലിൽ മൂന്നാം സഥാനം ലഭിച്ചിട്ടുണ്ട് .