LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ഡിജിറ്റൽ മാഗസിൻ 2019

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

19029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്''19029''
യൂണിറ്റ് നമ്പർLK/2018/19029
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ലീഡർബദർ
ഡെപ്യൂട്ടി ലീഡർസഫ സി.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനിൽ കുമാർ കെ.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രമീളകുമാരി എ.ജി.
അവസാനം തിരുത്തിയത്
20-02-2024Mohammedrafi

ലിറ്റിൽ കൈറ്റ്സ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബു്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽക‍ുക. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങൾ ഉണ്ടായിരിക്കണം ഒരു യൂണിറ്റിൽ പരമാവധി നാൽപ്പതു പേർക്കാണ് അംഗത്വം നൽകുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.

ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു. ക്ലബ്ബിൽ ആദ്യ യൂണിറ്റിൽ 40 വിദ്യാർത്ഥികൾ ആയിരുന്നു അംഗങ്ങളായി ഉണ്ടായിരുന്നത്. ഇപ്പോൾ ക്ലബ്ബിൽ 120 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്.ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു. അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താേ ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.

ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു. ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു. അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും കൃത്യമായി എല്ലാ അംഗങ്ങളും പങ്കെടുക്കന്ന ക്ലാസ്സുകളും നടന്നുവരുന്നു.

 
little kites members

ജൂലൈ ആദ്യ വാരത്തിൽ താനൂർ സബ്ജില്ലാ കോഡിനേറ്റർ മുഴുവൻസമയം ക്ലാസ്സെടുത്തുകൊണ്ട് ഒരു ഏകദിനക്യാമ്പും, ആനിമേഷൻ, മൾട്ടിമീഡിയ എന്നി വിഷയങ്ങൾക്ക് പ്രാധാന്യം നല്കി സ്ക്കൂൾ ഐ.ടി കോഡിനേറ്റർ ക്ലാസ്സെടുത്ത് രണ്ടാമത്തെ ക്യാമ്പ് ആഗസ്റ്റ് 4ാം തിയതി നടത്തി.

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം

 
ഡിജിറ്റൽ മാഗസിൻ പ്രകാശനം പിടിഎ പ്രസിഡണ്ട് നിർവ്വഹിക്കുന്നു

. സി. പി. പി. എച്ച്. എം. എച്ച്. എസ്സ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സർഗഭൂമിക ഡിജിറ്റൽ മാഗസിന്റെ പ്രകാശനം പി.ടി.എ പ്രസിഡണ്ട് ശ്രീ ഹനീഫ ടി. നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥയും, കവിതയും, ലേഖനങ്ങളും, യാത്രാവിവരണങ്ങളും ,അനുഭവകുറിപ്പുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും, ജീവചരിത്രകുറിപ്പുകളും എല്ലാം ഞങ്ങളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബർ ഓഫീസിൽ റൈറ്റർ,ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ജിമ്പ് എന്നീ അപ്ലിക്കേഷൻ സോഫ്ട്‍വെയകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിൻ രൂപം നൽകിയത്. ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽകൈറ്റ്സ് മാസ്റ്റർ ശ്രീ അനിൽകമാർസ്വാഗതംആശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് എം അധ്യക്ഷനായി.സ്കൂൾസ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ ആർ,അദ്ധ്യാപകരായ സർവ്വശ്രീ പ്രമോദ് എസ്.ഡി, ഷേർളി പിസി, ഉദയകുമാർ പികെ, ഹൈദ്രോസ് പി, സുരേന്ദ്രൻ പി.എം, എന്നിവർ ആശംസകളർപ്പിച്ചു. കൈറ്റ്സ് മിസ്ട്രസ് പ്രമീള ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. സ്ക്കൂൾ ഐ.ടി കോഡിനേറ്റർ മണികണ്ഠൻ കെ.പി ലിറ്റിൽ ഡിജിറ്റൽ മാഗസിനെക്കുറിച്ചു സംസാരിച്ചു.