ഗവ യു പി എസ്സ് വഞ്ചിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനതപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വഞ്ചിയൂർ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ഗവെൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ, വഞ്ചിയൂർ .
ഗവ യു പി എസ്സ് വഞ്ചിയൂർ | |
---|---|
വിലാസം | |
വഞ്ചിയൂർ വഞ്ചിയൂർ.പി.ഒ. ആലങ്കോട്, ആറ്റിങ്ങൽ,തിരുവനന്തപുരം , 695102 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 04702677577 |
ഇമെയിൽ | vanchiyoorups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42439 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കിളിമാനൂർ |
താലൂക്ക് | ചിറയിൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിളിമാനൂർ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 156 |
ആകെ വിദ്യാർത്ഥികൾ | 346 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജ്യോതികുമാർ .ബി |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് |
അവസാനം തിരുത്തിയത് | |
03-02-2024 | Rachana teacher |
ചരിത്രം
1903 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വഞ്ചിയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1903 ൽ സ്ഥാപിച്ച ഈ വിദ്യാലയം കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നും. പ്രീ പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെ 375 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. ശ്രി.ചെപ്പള്ളിയിൽ കൃഷ്ണനാശാനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
പ്രധാന അധ്യാപകർ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ദേശീയ പാതയിൽ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും കിളിമാനൂർ റൂട്ടിൽ 6 കിലോമീറ്റർ
- ദേശീയപാതയിൽ ആലംകോട് നിന്നും ബസ് /ഓട്ടോ മാർഗം 3 കിലോമീറ്റർ
{{#multimaps: 8.72120,76.83588 | zoom=18 }}