ഗവ യു പി എസ്സ് വഞ്ചിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. ശ്രി.ചെപ്പള്ളിയിൽ കൃഷ്ണനാശാനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ചിൽബോധധായിനി എന്നായിരുന്നു ആദ്യ നാമം. ഈ വിദ്യാലയത്തിൻറ ആദ്യ പ്രഥമാധ്യാപകൻ ശ്രി.മാധവൻ സാർ ആയിരുന്നു. ആദ്യമായി ചേർന്ന കുട്ടി ശ്രിമാൻ പി.മാധവൻറ മകൻ ശ്രി.എം.ഗോപാലനാണ്. ഡോ.പ്രശാന്തൻ, ഡോ.ഭാസി, ഡോ.വിജയകുമാരി, ശ്രി.ശ്രീനിവാസൻ.ഐ.എ.എസ്,ആർട്ടിസ്റ്റ് ശ്രി.സുരേന്ദ്രൻ നായർ, ശ്രി.ജെ ആർ.പ്രസാദ്,ശ്രി.കുഞ്ഞുകൃഷ്ണൻ,ശ്രി.രവീന്ദ്രൻ.ഐ.പി.എസ് തുടങ്ങിയ പ്രശസ്ത വ്യക്തികൾ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്.