സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
'
സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ | |
---|---|
വിലാസം | |
ഷൊർണ്ണൂർ ഷൊർണ്ണൂർ , ഷൊർണ്ണൂർ പി.ഒ. , 679121 , പാലക്കാട് ജില്ല | |
സ്ഥാപിതം | 19 - 01 - 1929 |
വിവരങ്ങൾ | |
ഫോൺ | 0466 2222504 |
ഇമെയിൽ | sttheresehs0021@gmail.com |
വെബ്സൈറ്റ് | Sttheresehss.Blogspot.Com |
കോഡുകൾ | |
സ്കൂൾ കോഡ് | 20021 (സമേതം) |
എച്ച് എസ് എസ് കോഡ് | 09039 |
യുഡൈസ് കോഡ് | 32061200116 |
വിക്കിഡാറ്റ | Q96807301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷൊർണൂർമുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 360 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എലിസബത്ത് എബ്രഹാം |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ലിസ. കെ സി |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണ പ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീദ. എസ് |
അവസാനം തിരുത്തിയത് | |
04-11-2022 | 20021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ. അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് നീണ്ട 93 വർഷങ്ങൾ വിജയകരമായി പിന്നിട്ട്, രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.
ചരിത്രം
1929 ജനുവരി 19 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1943-ൽ S.S.L.C പരീക്ഷ എഴുതി ആദ്യ ബാച്ച് വിദ്യാർത്ഥികൾ 1945-ൽ സ്കൂളിന് സ്ഥിരം അംഗീകാരം ലഭിച്ചു. 1961-ൽ ലോവർ പ്രൈമറി പാരലൽ ഇംഗ്ലീഷ് മീഡിയം . 1979-ൽ സ്കൂൾ അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചു, സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി 2004-ൽ വിവിധ പരിപാടികളോടെ ആഘോഷിക്കുകയും പ്ലാറ്റിനം ജൂബിലി സ്മാരക ബ്ലോക്കിന് തറക്കല്ലിടുകയും ചെയ്തു. 2009-ൽ പൂർത്തീകരിക്കുകയും ചെയ്തു. 2012-ൽ പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സ്നേഹത്തോടെയുള്ള സേവനത്തിന്റെ സുവർണ്ണ മുദ്രാവാക്യത്തിലേക്ക് സ്വയം സമർപ്പിച്ചു. കോളേജിൽ നിന്ന് പ്രീഡിഗ്രി കോഴ്സ് ഡിലിങ്ക് ചെയ്തതിനെത്തുടർന്ന് 1998-ൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ചത് ഒരു പ്രധാന വഴിത്തിരിവായി. 'ലവ് സെർവ്സ്' എന്നതാണ് ഷൊർണൂർ സെന്റ് തെരേസ് സ്കൂളിന്റെ മുദ്രാവാക്യം
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം .അടൽ ടിങ്കറിങ് ലാബ് ,ലൈബ്രറി,സയൻസ് ലാബ്,അസംബ്ളി ഗ്രൗണ്ട് മുതലായ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് . 2019 മുതൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക്ക് പദ്ധതി പ്രകാരം എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് സൗകര്യമുളളതായി മാറി
ലൈബ്രറി
ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 6000ത്തിൽ കൂടുതൽ പുസ്തകങ്ങളടങ്ങിയതാണ് സ്കൂളിന്റെ ലൈബ്രറി . കൂടാതെ വിവിധ വാരികകൾ മാസികകൾ വർത്തമാന പത്രങ്ങൾ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികൾ എഴുതി വയ്ക്കുന്നുണ്ട്.
സോഷ്യൽ മീഡയ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ബാൻഡ് ട്രൂപ്പ്
- കലോത്സവങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ് ക്രോസ്
- സ്കൂൾ പാർലമെന്റ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- ഐ ടി ക്ലബ്
- സോഷ്യൽ സർവീസ് ക്ലബ്
- വർക്ക് എക്സ്പീരിയൻസ്
- ഹെൽത്ത് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- സേഫ്റ്റി ക്ലബ്
- ഇക്കോ ക്ലബ്
- എനർജി ക്ലബ്
മറ്റു പ്രവർത്തനങ്ങൾ
യു എസ് എസ് ,എൻ എം എം എസ്, തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം . എസ് എസ് എൽ സി യ്ക്ക് നൂറു ശതമാനം വിജയത്തിന്റെ ആവർത്തനവും, വർഷം തോറുമുള്ള എ+ കളുടെ വർധന ഇതെല്ലാം മികച്ച അക്കാദമിക പ്രവർത്തനങ്ങളുടെ തെളിവുകളാണ്. സഞ്ചയ്ക പദ്ധതിയിൽ ഏറ്റവും കൂടുതൽ ധനസമാഹരണത്തിന് പല പ്രാവശ്യം അവാർഡ് ലഭിച്ചിട്ടുണ്ട്. രാജപുരസ്കാർ , രാഷ്ട്രപതി അവാർഡുകൾ തുടങ്ങിയവ വർഷം തോറും കരസ്ഥമാക്കുന്ന ഗൈഡ്സിന്റെ പ്രവർത്തനം എടുത്തുപറയേണ്ട മറ്റൊരു സംഗതിയാണ്. ജില്ലാതല മേളയിൽ തുടർച്ചയായി 26 വർഷം പ്രവർത്തിപരിചയത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . സംസ്ഥാനതല പ്രവർത്തിപരിചയമേള ,സംസ്ഥാനതല സ്പോർട്സ് , സംസ്ഥാനതല യുവജനോൽസവം വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ അനേകം കുട്ടികൾ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .
മാനേജ്മെന്റ്
അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് ഷൊർണ്ണൂർ സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.ലിസ. കെ സി
മുൻ സാരഥികൾ
1929 - 41 | |
1941- 42 | |
1946 -49 | Sr.പ്റസ്സില്ല എ.സി |
1949 - 50 | Sr..അന്റോണിറ്റ് |
1950 -53 | Sr. മാഗ്ദലീന |
1953 - | Sr.അട്റാക്റ്റ് |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | Sr .സെൽസ |
1987 - 88 | Sr. മരിയ വിമല |
1989 - 90 | Sr. മരിയ വിമല |
1990 - 92 | Sr. സ്നേഹലത |
1992-01 | Sr. സ്നേഹലത |
2001 - 02 | Sr. സ്നേഹലത |
2002- 04 | Sr. റോസാമറിയ |
2004- 07 | Sr. റോസാമറിയ |
2007 - 12 | Sr. റെസ്സി അലക്സ് |
2012 - 16 | Sr. ആൽഫിൻ ഇ. എ |
2016 - 17 | Sr. ജാസ്മിൻ ഇ. എ |
2017-2019 | Sr. ജെസ്സി. പി ജെ |
2019- | Sr.ലിസ. കെ സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാഹിത്യരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരി ഗിരിജ ഭട്ടതിരിപ്പാട്
സാമൂഹ്യരംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്കാരം നേടിയ ശ്രീമതി രൂപ എബ്രഹാം
പ്രവേശനത്സവം 2022-2023
ജുൺ 1-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. പ്രവേശനോത്സവം വാർഡ് കൗൺസി ശ്രീമതി. സൗമ്യ സി.കെ. ഉദ്ഘാടനം ചെയ്തു
വായനാ ദിനം 2022-2023
പി. എൻ പണിക്കരുടെ സേവനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പ്രഭാഷണം സ്കൂൾ അസംബ്ളിയിൽ നടത്തി. വായനാദിന പ്രതിജ്ഞ ചൊല്ലി. ക്ലാസ്സടിസ്ഥാനത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ ക്ലാസ്സുകളിൽ പ്രദർശനം നടത്തുകയും കുട്ടികൾ അവ വായിക്കുകയും ചെയ്തു. ഓരോ ദിവസവും ഓരോ കുട്ടികൾ പുസ്തകം കൊണ്ടുവരുകയും അത് ക്ലാസ്സിൽ പരിചയപ്പെടുത്തിയതിനു ശേഷം ക്ലാസ്സ് ലൈബ്രറിയിലേക്ക് സമർപ്പിക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ആർട്ടിക്കിളുകൾകൊണ്ട് ക്ലാസ്സ് നോട്ടീസ് ബോർഡ് മനോഹരമാക്കുകയും ചെയ്തു.
സ്കൂൾ ശാസ്ത്ര മേളകൾ 2022-2023
കുട്ടികളിലെ സർഗാത്മകതയും അഭിരുചിയും കണ്ടെത്തുന്നതിനായി വിവിധ മേളകൾ നടത്തി
പ്രൊഫിഷ്യൻസി പ്രൈസ് വിതരണം 2022-2023
എസ് എസ് എൽ സി ,+2 പരീക്ഷകളിൽ എല്ലാ വിഷയത്തിലും A + നേടിയ കുട്ടികൾക്കുള്ള മെമന്റോ വിതരണവും അനുമോദനവും നടന്നു.
സ്വാതന്ത്ര്യദിനം 2022-2023
ആഗസ്റ്റ് 15-ാം തീയതി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസ കെ സി ,സിസ്റ്റർ ഗ്രേസ് തോമസ് ലോക്കൽ മാനേജർ ,എച്ച് എസ് എസ് പ്രിൻസിപൽ ഇൻ ചാർജ് ശ്രീമതി സിമി ഡി ,പി.ടി.എ പ്രസിഡന്റ് ശ്രീ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. സിസ്റ്റർ ഗ്രേസ് ,ശ്രീമതി സിമി ഡി, ശ്രീ കൃഷ്ണകുമാർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമുണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചു, ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, പതാക നിർമ്മാണ മത്സരം, എന്നിവ നടത്തുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
Say No To Drugs
ലഹരിവിമുക്തകേരളം- റിപ്പോർട്ട്
സെന്റ് തെരേസ് എച്ച് എസ് എസ് ഷൊർണ്ണൂർ
ലഹരി വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സുദീർഘമായ കർമ്മപരിപാടിയിൽ സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ പങ്കുചേർന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ലഹരി വിരുദ്ധ ബോധവൽക്കരണ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു. സെപ്തംബർ 28ന് എസ് ആർ ജി സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ ചേർന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ജാഗ്രത സമിതി രൂപീകരിച്ചു .ഒക്ടോബർ 6 മുഖ്യമന്ത്രിയുടെ ഉദ്ഘാടനം തൽസമയ സംപ്രേഷണം എല്ലാ കുട്ടികളെയും കാണിക്കുന്നതിന് സാധിച്ചു .അന്നേദിവസം എക്സൈസ് പ്രിവന്റിവ് ഓഫീസർ സൽമാൻ റസാലി അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ, ബാനർ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ചു. അന്നേദിവസം ലഹരിവിരുദ്ധ റാലി ക്യാമ്പസിൽ നടത്തി. ലിറ്റിൽ കൈറ്റ്സ് ,ഗൈഡ്സ് ,റെഡ് ക്രോസ് എന്നീ സംഘടനകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ബോധവൽക്കരണ ക്ലാസ് ഡിബേറ്റ് എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്തി. സ്കൂളും പരിസരവും ശുചിയാക്കി. കടയിൽ കയറിസാധനങ്ങൾ വാങ്ങുന്ന പ്രവണത കർശനമായി വിലക്കി. അത്തരം വസ്തുക്കളിലൂടെയുള്ള ലഹരി വിതരണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഒഴിഞ്ഞ സ്ഥലങ്ങളിലും ബാത്റൂം പരിസരങ്ങളിലും അനാവശ്യമായി സംഘം ചേരുന്ന പ്രവണതകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു .കുട്ടികളുടെ ബാഗ് ഇടയ്ക്കിടെ പരിശോധന നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഊർജസ്വലമായി നടത്തിവരുന്നു.
ലഹരി വിമുക്ത കേരളം നവംബർ 1 - റിപ്പോർട്ട്
നവംബർ 1 സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിമുക്ത കേരളം സമാപനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. ഹസീന അഷറഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ.ശ്രീകാന്ത്, സാമൂഹ്യപ്രവർത്തക ശ്രീമതി. ഗീത എബ്രഹാം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി സിമി ഡി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ കെ സി, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ബാനർ, പ്ലക്കാർഡ്, പോസ്റ്റർ എന്നിവയേന്തി ജെആർസി , ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്ലസ് ടു, ഹൈസ്കൂൾ വിദ്യാർത്ഥികൾ ഷൊർണ്ണൂർ ടൗണിൽ 3 P M ന് ലഹരി വിരുദ്ധ ചങ്ങല തീർത്തു .ലഹരി വിരുദ്ധ സന്ദേശം, വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് ,പ്രതീകാത്മക ലഹരി വസ്തുക്കൾ കത്തിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.
വഴികാട്ടി
{{#multimaps:10.769485,76.272868000000003|zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 ഷൊർണൂർ ടൗണിൽനിന്നും 0.650 കിലോമീറ്റർ കുളപുള്ളി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3- കുളപ്പുള്ളിയിൽനിന്നും ഏകദേശം 2 കിലോമീറ്റർ മെയിൻ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം -1 ഷൊർണൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു