എ.എൽപി.എസ്. പ്രഭാകര വിലാസം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിൽ ചേളന്നൂരിനടുത്ത് ഒളോപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
എ.എൽപി.എസ്. പ്രഭാകര വിലാസം. | |
---|---|
വിലാസം | |
ഒളോപ്പാറ (കണ്ണങ്കര ) കണ്ണങ്കര പി.ഒ. , 673616 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | prabhakaravilasam alpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17448 (സമേതം) |
യുഡൈസ് കോഡ് | 32040200606 |
വിക്കിഡാറ്റ | Q64550868 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേളന്നൂർ പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി രസിത |
പി.ടി.എ. പ്രസിഡണ്ട് | ഉദയ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഷീബ |
അവസാനം തിരുത്തിയത് | |
15-02-2022 | Sreejithkoiloth |
ചരിത്രം
വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന തന്റെ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയരുകയാണെങ്കിൽ തന്റെ പ്രദേശത്തിന്റെ വികസനം സാധ്യമാകും എന്ന മനയിൽ ചന്തുക്കുട്ടി മാസ്റ്ററുടെ തിരിച്ചറിവിലാണ് 1950 ആഗസ്ത് മാസം ഇരുപത്തിയൊന്നാം തീയതി ഞങ്ങളുടെ വിദ്യാലയം പിറവിയെടുത്തത്. തന്റെ സൈനിക ജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം അതിനായി സ്ഥാപിച്ച വിദ്യാലയത്തിനു അദ്ദേഹം തന്റെ മൂത്തമകന്റെ പേരോട് കൂടി പ്രഭാകരവിലാസം എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്തു .ആദ്യവർഷം 52 കുട്ടികളും കോരയിൽ ചന്തുമാസ്റ്റർ, രാമൻകുട്ടി മാസ്റ്റർ എന്നീ രണ്ടു അധ്യാപകരും ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത് .അന്നത്തെ ചേവായൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ശ്രീ.മോസിൻ ആയിരുന്നു വിദ്യാലയത്തിനു പ്രവർത്തനാനുമതി നൽകിയത് . തുടർന്നുള്ള വർഷങ്ങളിൽ വിദ്യാലയത്തിലെ കുട്ടികളുടെ വർധനവ് കണക്കിലെടുത്ത് 1952 മേയ് മാസം മുപ്പതാം തീയതിയിലെ ഉത്തരവ് നമ്പർ 188 പ്രകാരം അഞ്ചാം ക്ലാസ് വരെ പ്രവർത്തനാനുമതി ലഭിച്ചു . ആ ഉത്തരവ് പ്രകാരം ഈ വിദ്യാലയം ഇന്നും ഈ പ്രദേശത്തിന് അക്ഷരവെളിച്ചമായി നിലകൊള്ളുന്നു .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27-01-2017 നു വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങൾ
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ .പി .എം .വിജയൻ നിർവഹിക്കുന്നു
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിദ്യാലയസംരക്ഷണ സമിതി സ്നേഹമതിൽ തീർത്തപ്പോൾ
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുന്നു
അദ്ധ്യാപകർ
രൂപശ്രീ.വി കവിത .സി രോഷിത് .പി.പി ബിജേഷ്.വി.ബാലൻ ആർ.പി.അഷ്‌റഫ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
{{#multimaps: 11.2677236,75.7987818|zoom=18}}