എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ | |
---|---|
വിലാസം | |
നല്ലതണ്ണി റോഡ് മൂന്നാർ മൂന്നാർ പി.ഒ. , ഇടുക്കി ജില്ല 685612 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04865 232284 |
ഇമെയിൽ | munnarlf@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 30006 (സമേതം) |
യുഡൈസ് കോഡ് | 32090400201 |
വിക്കിഡാറ്റ | Q64615710 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | മൂന്നാർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂന്നാർ പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 431 |
പെൺകുട്ടികൾ | 949 |
ആകെ വിദ്യാർത്ഥികൾ | 1380 |
അദ്ധ്യാപകർ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസിലി എം തോമസ് (സിസ്റ്റർ) |
പി.ടി.എ. പ്രസിഡണ്ട് | നല്ലമുത്തു |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
06-02-2022 | 30006 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പ്രകൃതി ഭംഗി കൊണ്ട് ഉണ്ട് അനുഗ്രഹീത വും വിനോദ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കണ്ണൻ ദേവൻ കുന്നുകളുടെ താഴ്വാരത്തിൽ അതിൽ അക്ഷര ഗോപുരമായ പരിലസിക്കുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ നിർധനരും നിരക്ഷരരുമായ തോട്ടം തൊഴിലാളികളുടെ ഇടയിലേക്ക് അറിവിൻറെ തിരുനാളവുമായി സിസ്റ്റേഴ്സ് ഓഫ് ദി ക്രോസ് ഓഫ് എന്ന കോൺഗ്രിഗേഷൻ 1957 സ്ഥാപിച്ചതാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ.
കണ്ണൻദേവൻ കമ്പനിയുടെ അധീനതയിലുള്ള തോട്ടം തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിജയപുരം രൂപതയുടെ കീഴിൽ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ സേവനം ആരംഭിച്ചത് .വിജയപുരം രൂപതയുടെ അന്നത്തെ മെത്രാനായിരുന്ന അഭിവന്ദ്യ അംബ്രോസ് അബസോള പിതാവിൻറെ നിർദ്ദേശപ്രകാരം ഇടവക പള്ളിയോടു ചേർന്നുള്ള ഒരു ഷെഡ്ഡിൽ താമസിച്ചു അഞ്ചാം സ്റ്റാൻഡേർഡ് മലയാളം ,തമിഴ് ക്ലാസുകൾ ആരംഭിച്ചു .1958- 59 കാലഘട്ടത്തിൽ നല്ലതണ്ണിയിൽ കണ്ണൻദേവൻ കമ്പനി ദാനമായി നൽകിയ സ്ഥലത്ത് വൈദികരുടേയും ഇടവക ജനങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഒരു യു പി സ്കൂൾ പണിയുവാൻ കഴിഞ്ഞു. സാമ്പത്തിക പരാധീനതയെല്ലാം തരണം ചെയ്താണ് വെറും ചതുപ്പുനിലം ആയിരുന്ന ഈ താഴ്വരയിലുള്ള വിദ്യാലയത്തിൻറെ പ്രവർത്തനം . 1958 സ്കൂളിന്ഗവൺമെൻറ് അംഗീകാരം ലഭിച്ചു .1960-61 കാലഘട്ടത്തിൽ എൽ പി വിഭാഗവും പ്രവർത്തനമാരംഭിച്ചു .1966 ഒരു ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി .സിസ്റ്റർ. ലില്ലിയാൻ ആയിരുന്നു രണ്ടാമത്തെ ഹെഡ്മിസ്ട്രസ് . പാഠ്യപാഠ്യേതര രംഗത്ത് മികച്ച നിലവാരമാണ് ഈ കാലഘട്ടത്തിൽ ഉണ്ടായത് .
ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സയൻസ് ലാബ് ,വിജ്ഞാനത്തിൻറെ വിവിധ മണ്ഡലങ്ങളെ വികസിപ്പിക്കാൻ ഉതകുന്ന തരത്തിൽ വിപുലമായ ഒരു ലൈബ്രറി, എസ്റ്റേറ്റിൽ ഉള്ള കുട്ടികളെ സ്കൂളിൽ എത്തിക്കാൻ സാധിക്കുന്ന ഒരു സ്കൂൾ ബസ് മുതലായവയും ഇവിടെ ആരംഭിച്ചു.1984 ൽ സിസ്റ്റർ മെറ്റിൽഡ ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റു .നിലവിലിരുന്ന അധ്യാപക-വിദ്യാർഥി രക്ഷാകർതൃ ബന്ധം ശക്തമാക്കിയിട്ടുണ്ട് ഒരു പുത്തൻ ചൈതന്യം സ്കൂളിന് നൽകുവാൻ സാധിച്ചു.1996 ൽ അധ്യാപന രംഗത്തുള്ള മഹത്തായ സേവനത്തിന് മെറ്റിൽഡ സിസ്റ്ററിന് സംസ്ഥാന അവാർഡ് ലഭ്യമായി .തുടർന്ന് സിസ്റ്റർ Rufin മേരി ,സിസ്റ്റർ .മേഴ്സി ആൻറണി ,സിസ്റ്റർ.റോസിലി സേവ്യർ, സിസ്റ്റർ. ആനിയമ്മ ജോസഫ് എന്നിവ ഹെഡ്മിസ്ട്രസ് ചുമതല വഹിച്ചു .2007-2008 ൽ ഗോൾഡൻ ജൂബിലിയും, 2016 -17 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു .
ശൂന്യതയിൽ നിന്നാരംഭിച്ച വിജയ് സോപാനത്തിൽ ലൂടെ നിശ്ചയദാർഢ്യത്തോടെ നടന്നു പോവുകയാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ .വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലത്തിൽ സുദൃഢമായ അധ്യാപക-വിദ്യാർഥി ബന്ധം ആണ് ഈ സ്കൂളിൻറെ പുരോഗതിക്ക് ആധാരം.എൽ എഫ് ജി എച്ച് എസ്സിൻറെ ആരംഭംമുതൽ ഇന്നുവരെ സ്കൂളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാൻ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു അധ്യാപക രക്ഷാകർതൃ സംഘടനയാണ് ഇവിടെ ഉള്ളത് .പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും സ്കൂൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു .കേരളത്തിനകത്തും പുറത്തുമായി ഔദ്യോഗിക രംഗങ്ങളിലും ഉന്നത നിലയിൽ എത്തിയ അനേകർ ഈ കലാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്.
ഇപ്പോൾ സിസ്റ്റർ റോസിലി തോമസിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികൾക്കായി സജ്ജമാക്കി വരുന്നു .കോവിഡ് സാഹചര്യത്തിലും കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുവാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഹെഡ്മിസ്ട്രസ്സും അധ്യാപകരും പിടിഎയും ഒന്നുചേർന്ന് ചെയ്തു വരുന്നു .കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനു ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുവാൻ വിദ്യാലയത്തിനു സാധിച്ചു .ഈ കോവിഡ് കാലത്തും അധ്യാപകർ ഭവന സന്ദർശനം നടത്തി .വിദ്യാലയത്തിൽ ഓഫ്‌ലൈൻ ,ഓൺലൈൻ ക്ലാസുകൾ വളരെ നല്ല രീതിയിൽ ഇതിൽ നടത്തുവാൻ സാധിക്കുന്നുണ്ട് .കുട്ടികളുടെ കായികവും മാനസികവുമായ വളർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നു .1500 ളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം മലമുകളിൽ കത്തിച്ചുവെച്ച വിളക്ക് പോലെ അനേകായിരങ്ങൾക്ക് പ്രകാശം ചൊരിഞ്ഞുകൊണ്ട് ഇന്നും പ്രശോഭിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- സ്ക്കൂളിന് 5 ഏക്കർ ഭൂമിയുണ്ട്.
- കളിസ്ഥലമുണ്ട്.
- മനോഹരമായ കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കബ്സ് & ബുൾബുൾ
- കെ.സി.എസ്.എൽ
- തിരുബാലസഖ്യം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
മാനേജ്മെന്റ്
വിജയപുരം കോർപ്പറേറ്റ് മാനേജ്മെൻറ്,കോട്ടയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപികമാർ :
സിസ്ററർ ട്രീസാ മാർഗരററ് (1958 -1966)
സിസ്ററർ ലില്ലിയൻ (1966 -1984)
സിസ്ററർ മെറ്റിൽഡ (1984 -1997)
സിസ്ററർ റൂഫിന വനിത (1997 - 2004)
സിസ്ററർ മേഴ്സി ആൻറണി (2004 -2008)
സിസ്ററർ റോസിലി സേവ്യർ (2008 -2013)
സിസ്ററർ സിസ്ററർ ആനിയമ്മ ജോസഫ് ( 2014-2019)
സിസ്ററർ Rosily M.Thomas (2019-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.സേതുരാമൻ IPS Assistant Police commissioner എറണാകുളം
കുമാരി രമാ രാജേശ്വരി IPS
റവ.ഫാദർ വർഗ്ഗീസ് ആലുംകൽ CO-OPORATE MANAGER VIJAYAPURAM
റവ.ഫാദർ ചാക്കോ പുത്തൻപുരയ്ക്കൽ MAJOR SEMINARY ALUVA
റവ.ഫാദർ ബനഡിക്ട് അഹത്തിൽ
റവ.ഫാദർ ജോസഫ് മീനായീക്കോടത്ത്.
Rev.Fr. Suresh Antony
സ്കൂളിൻറെ ചിത്രശാല
സ്കൂളിൻറെ ചിത്രങ്ങൾ കാണാം
വഴികാട്ടി
{{#multimaps:10.093399304177526, 77.05102441593984|zoom=18}}