സെന്റ് മേരീസ് എൽ പി എസ് തീക്കോയി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ തീക്കോയി എന്ന സ്‌ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എൽ. പി. സ്‌കൂൾ തീക്കോയി.
സെന്റ് മേരീസ് എൽ പി എസ് തീക്കോയി | |
---|---|
വിലാസം | |
തീക്കോയി തീക്കോയി പി.ഒ. , 686580 , കോട്ടയം ജില്ല | |
സ്ഥാപിതം | 31 - 05 - 1927 |
വിവരങ്ങൾ | |
ഫോൺ | 04822 281449 |
ഇമെയിൽ | stmaryslpsteekoy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32224 (സമേതം) |
യുഡൈസ് കോഡ് | 32100201102 |
വിക്കിഡാറ്റ | Q87659258 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 296 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.റോസെറ്റ് |
പി.ടി.എ. പ്രസിഡണ്ട് | ജോസ് വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിസ്സി സനു |
അവസാനം തിരുത്തിയത് | |
30-01-2022 | 32224-hm |
ചരിത്രം
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിൽ മണ്ണിനോടു മല്ലടിക്കുന്ന കുടിയേറ്റസമൂഹത്തിന്റെ വിയർപ്പുകണങ്ങൾ ഫലമണിയിച്ചുനിൽക്കുന്ന പ്രകൃതി രമണീയമായ സുന്ദരഗ്രാമമാണ് തീക്കോയി. വിദ്യാസമ്പാദനത്തിനുള്ള ഇന്നാട്ടുകാരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതാണ് വിജ്ഞാനത്തിന്റെ ദീപശിഖയായി നിൽക്കുന്ന സെന്റ്.മേരീസ് എൽ .പി.സ്കൂൾ. ജാതിമത വിവേചനമില്ലാതെ സാഹോദര്യത്തിന്റെ നിറവിൽ സമൂഹത്തിന്റെ എല്ലാത്തുറകളിലുമുള്ളവർക്ക് വിദ്യ നൽകി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1927 ൽ ഒന്നും രണ്ടും മൂന്നും ക്ലാസോടുകൂടിയ ഒരു പ്രൈമറി സ്കൂൾ ബഹു. സെബാസ്റ്റ്യൻ പുറക്കരയിൽ അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ക്ലീൻ ആൻഡ് സേഫ് ക്യാമ്പസ്
- ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
- കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം
- പ്രൊജക്ടർ
- ക്ളാസ് ലൈബ്രറി
- കളിസ്ഥലം [കൂടുതൽ വായിക്കാൻ]
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രഥമാദ്ധ്യാപകർ | വർഷം |
---|---|---|
1 | ശ്രീ.വാസുപ്പണിക്കർ | 1927 -1941 |
2 | സി.ആഗ്നസ് | 1941-1960 |
3 | സി.സെലസ്റ്റീന | 1960 -1968 |
4 | സി.എലിസബത്ത് | 1968 -1978 |
5 | സി.സെവേരിയൂസ് | 1978 -1984 |
6 | സി.സബിനൂസ് | 1984 -1995 |
7 | സി.കാർമൽ ജോസ് | 1995 -2003 |
8 | സി.ലിൻസ് മേരി | 2003 -2008 |
9 | സി.സിൽവി | 2008 -2012 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | അധ്യാപകർ | വിരമിച്ച വർഷം |
---|---|---|
1 | റവ.സി.മർസലിൻ | 1972 |
2 | റവ.സി. അസ്സീസി | 1981 |
3 | റവ.സി. മറിയം | 1985 |
4 | റവ.സി.അച്ചാമ്മ വി.എം | 1990 |
5 | ശ്രീമതി. ബ്രിജിത്താമ്മ .കെ.ജെ | 1998 |
6 | ശ്രീമതി. സോഫിയാമ്മ കുര്യാക്കോസ് | 2004 |
7 | ശ്രീമതി. ഫിലോമിനാ ജോസഫ് | 2015 |
ചിത്രശാല
നേട്ടങ്ങൾ
2021- 2022 ലെ നേട്ടങ്ങൾ
- അധ്യാപക ദിനത്തോടനുബന്ധിച്ച് സബ് ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ മത്സരം. -1st Prize.
- BRC തലത്തിൽ നടത്തിയ രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA)ക്വിസ് - -1st Prize.
- വിശുദ്ധ അൽഫോൻസാ ജന്മശതാബ്ദി അഖില കേരള പ്രസംഗ മത്സരം - 2nd &3rd Prize
- Hi-Q -Talent Hunt ക്വിസ് മത്സരം - 3rd Prize
- റവന്യൂ ജില്ലാ തലത്തിൽ നടത്തിയ സാഹിത്യരചനാ മത്സരങ്ങളിൽ ഈ സ്കൂളിലെ 3 കുട്ടികളുടെ കവിതയും 2 കുട്ടികളുടെ കഥയും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
- വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാതലം - കഥാ രചന - 2nd prize - ആലിയ ഷാനവാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. അരുൺ പി. കാഞ്ഞിരക്കാട്ട്
- ജേക്കബ് തോമസ് മനയാനി IPS
- ഡോ.ജോമോൻ കല്ലോലിൽ
- ഡോ.ആന്റോ ബേബി ഞള്ളമ്പുഴ
- ഡോ.ജ്യോതിഷ് മാത്യു പുറപ്പന്താനം
- അഡ്വ. ജസ്റ്റിൻ കടപ്ലാക്കൽ (സീനിയർ ഗവ.പ്ലീഡർ , ഹൈക്കോടതി )
- അഡ്വ.വി.ജെ. ജോസ് വലിയ വീട്ടിൽ
- മേജർ സിജോ തുമ്പേപ്പറമ്പിൽ
- ഡോ.സി.ഡി. സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ
- ഡോ.സെബാസ്റ്റ്യൻ ജോർജ് മുതുകാട്ടിൽ
- ഡോ.എം.വി ജോർജ് മുതുകാട്ടിൽ
- അഡ്വ .ഷീൻ വലിയവീട്ടിൽ
വഴികാട്ടി
ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ നിന്നും 5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം .
ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടിൽ കളത്തുക്കടവ് - ഞണ്ടുകല്ല് വഴി 9.5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം.
ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്നും വാഗമൺ - ഈരാറ്റുപേട്ട റൂട്ടിൽ 33km സഞ്ചരിച്ച് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി ഒരു മിനിറ്റ് മുമ്പോട്ട് നടന്നാൽ സ്‌കൂളിലെത്താം.
{{#multimaps:9.699389
,76.808006 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് മേരീസ് എൽ പി എസ് തീക്കോയി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017 -ൻറെ ഉത്‌ഘാടനം ജനുവരി 27വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഹെഡ്മിസ്ട്രസ് സിസ്.റോസ്സറ്റ് ,വാർഡ് മെമ്പർ ശ്രീ.പയസ്കവളമ്മാക്കൽ,സി .ആർ .സി കോർഡിനേറ്റർ സാറ ബീബി എന്നിവർ പ്രഭാഷണങ്ങൾ നടത്തി.സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി ഹെഡ്മിസ്ട്രസ് പ്രഖ്യാപിച്ചു .എന്തൊക്കെ കാര്യങ്ങൾ ഗ്രീൻപ്രോട്ടോക്കോളിൽ ഉൾപ്പെടുന്നുവെന്നു സിസ്റ്റർ വിശദീകരിച്ചു .കുട്ടികൾ പ്രതിജ്ഞ ഏറ്റുചൊല്ലി .ശ്രീ പയസ് കവളമ്മാക്കൽ ഗ്രീൻപോട്ടോക്കോളിനെക്കുറിച്ചും മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചും സംസാരിച്ചു . ശ്രീമതി ലില്ലിക്കുട്ടി ജോസഫ് നന്ദി പ്രകാശിപ്പിച്ചു .കുട്ടികളും രക്ഷിതാക്കളും അദ്ധാപകരും പങ്കെടുത്ത യോഗം സമംഗളം അവസാനിച്ചു.