എ. കെ. എം. എച്ച്. എസ്സ്. പൊയ്യ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
' ' തൃശൂര്ജില്ലയിലെ കൊടുങ്ങല്ലൂര് താലൂക്കിൽ പൊയ്യ പഞ്ചായത്തിൽ നിറയെ ചിറയും,പൊയ്കയും, മനയും, കാടുമുള്ള പ്രദേശത്ത് മാള ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് പൊയ്യ എ.കെ.എം ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
എ. കെ. എം. എച്ച്. എസ്സ്. പൊയ്യ | |
---|---|
വിലാസം | |
പൊയ്യ പൊയ്യ , പൊയ്യ പി.ഒ. , 680733 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 05 - 1951 |
വിവരങ്ങൾ | |
ഫോൺ | 0480 2891435 |
ഇമെയിൽ | akmhighschoolpoyya@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23057 (സമേതം) |
എച്ച് എസ് എസ് കോഡ് | 8175 |
യുഡൈസ് കോഡ് | 32070902801 |
വിക്കിഡാറ്റ | Q64089118 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊയ്യ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 240 |
ആകെ വിദ്യാർത്ഥികൾ | 861 |
അദ്ധ്യാപകർ | 28 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 216 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 861 |
അദ്ധ്യാപകർ | 28 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 861 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടെസ്സി എം ഓ |
പ്രധാന അദ്ധ്യാപിക | സ്റ്റെല്ല സി ടി |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ആൽഫി ടോമി |
അവസാനം തിരുത്തിയത് | |
10-01-2022 | 23057 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്ര൦
പൊയ്യയിലെ പൊയ്യയിലെ പഴയകാല തലമുറക്ക് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള എക ആശ്രയം
A.LM.L.P.S മാത്രമായിരുന്നു. സാധാരണക്കാരായ ഭൂരിപക്ഷം പിന്നോക്ക സമുദായത്തിൽപ്പെട്ടവരുടെ കുട്ടികൾക്ക് കൂടി വേണ്ടി തുടർവിദ്യാഭ്യാസം ലഭിക്കാൻ എന്ന ഉദ്ദേശ്യത്തോടുകൂടിയും അന്നത്തെ MLA ആയിരുന്ന യശരീരനായ ശ്രീമാൻ ഇട്ടിൽ അമ്പൂക്കൻ, 1951 മെയ് മാസത്തിൽ പട്ടേൽ മെമ്മോറിയൽ മീഡിൽ സ്കൂൾ എന്ന പേരിലുള്ള സ്കൂളിനുള്ള അനുവാദം കരസ്ഥമാക്കി. നിയമാനുസൃതമായി സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ഒരുക്കുവാനുള്ള സാമ്പത്തിക ശേഷി സ്കൂൾ ആരംഭിച്ച Late ഇട്ടീര അമ്പൂക്കന് ഇല്ലാതി രുന്നതുകൊണ്ട് വിദ്യാലയത്തിന്റെ മാനേജ്മെന്റ് നാട്ടുകാർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ആ ശ്രമം പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു നിസ്വാർത്ഥ സേവന മനസ്ഥിതിയോടുകൂടി Late: ശ്രീ ഇട്ടൂപ്പ് അമ്പൂക്കൻ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മുന്നോട്ട് വരികയും 1951-ൽ തന്നെ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ച് ഘട്ടംഘട്ട മായി പണി പൂർത്തിയാക്കി. 1953-ൽ മിഡിൽ സ്കൂൾ ക്ലാസ്സുകൾ പൂർത്തിയായി
ഭൗതികസൗകര്യങ്ങൾ
3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- ഫാഷൻ ടെക്‌നോളജി ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എഡ്യുസാറ്റ് കണക്ഷൻ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്‌കൗട്ട് യൂണിറ്റ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
വഴികാട്ടി
{{#multimaps:10.2033006,76.2134613|zoom=10}}