ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ

15:13, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36005SITC (സംവാദം | സംഭാവനകൾ) (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർ സ്ഥലത്തൂള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ
പ്രമാണം:Gbhschengannur.jpg
വിലാസം
ചെങ്ങന്നൂർ

ചെങ്ങന്നൂർ
,
ചെങ്ങന്നൂർ പി.ഒ.
,
689121
,
ആലപ്പുഴ ജില്ല
സ്ഥാപിതം1878
വിവരങ്ങൾ
ഫോൺ0479 2453565
ഇമെയിൽgovthsforboyschengannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്36005 (സമേതം)
എച്ച് എസ് എസ് കോഡ്36005
യുഡൈസ് കോഡ്32110300101
വിക്കിഡാറ്റQ87478540
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദിര പി.പി
പി.ടി.എ. പ്രസിഡണ്ട്ബിജു.ജി
എം.പി.ടി.എ. പ്രസിഡണ്ട്സുജാ മനോജ്
അവസാനം തിരുത്തിയത്
06-01-202236005SITC
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മദ്ധ്യ തിരുവിതാംകൂറിൽ വിദ്യാഭ്യാസ രംഗത്ത് തനതായ പ്രവർത്തന പാരമ്പര്യമുള്ള ഒരു വിദ്യാലയം ആണ് ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ. 1878 ൽ സ്ഥിപിതമായ ഈ സരസ്വതീ ക്ഷേത്രം ചെങ്ങന്നൂരിന്റ് വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ എന്നും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. 8 മുതൽ 10 വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്. നിലവിലിരുന്ന കെട്ടിടം ഐ എച്ച് ആർ ഡി യുടെ എഞ്ചിനീയറിംഗ് കോളേജിന് കൈമാറിയപ്പോൾ ഈ വിദ്യാലയം ചെങ്ങന്നൂർ ഗേൾസ് ഹൈസ്കൂളിന് സമീപത്തുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തനം  തുടർന്നു. 2020 ൽ ഈ കെട്ടിടം ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകി. തദവസരത്തിൽ ഈ വിദ്യാലയം ചെങ്ങന്നൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന്റ് പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു. ഇപ്പോൾ ഗവൺമെന്റ് ഗേൾസ്, ബോയ്സ്,വി എച്ച് എസ് എസ് എന്നീ മൂന്നു സരസ്വതീ ക്ഷേത്രങ്ങളും ഒരു മതിൽ കെട്ടിനുള്ളിൽ ചെങ്ങന്നൂരിന്റ് തിലകക്കുറിയായി  നിലകൊള്ളുന്നു. തനതായ പ്രവർത്തന ശൈലികൾ ക്ക് ദീപശിഖ പകർന്നു നൽകുന്ന സർക്കാർ വിദ്യാലയം ആണ് ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ

ഭൗതികസൗകര്യങ്ങൾ

       ആധുനിക രീതിയിൽ നിർമ്മിച്ച ഏഴ് മുറികളും വിശാലമായ വരാന്തയും ഉള്ള ഒരു ഇരുനില കെട്ടിടം.അതിൽ മൂന്നു മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികൾ.വിശാലമായ ആഫീസ് മുറി,അടുക്കോടു കൂടിയ സ്റ്റാഫ് മുറി, ധാരാളം പുസ്തകങ്ങളും അവ സൂക്ഷിക്കുന്ന റാക്കുകളുമുള്ള അടുക്കോടും ചിട്ടയോടും കൂടിയ മനോഹരമായ ലൈബ്രറി, എല്ലാ വിധ പരീക്ഷണം സാമഗ്രികളും ഉള്ള ഒരു ശാസ്ത്ര ലാബ്, കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യം, സി സി ക്യാമറ ഇവ കൂടാതെ കുട്ടികളുടെ ഹൈടെക് പഠനത്തിന് കൈറ്റിൽ നിന്നും ലഭിച്ച അഞ്ച് ലാപ്ടോപ്പുകൾ, മൂന്നു പ്രൊജക്ടുകൾ, സ്പീക്കറുകൾ,ഡി എസ്സ് എൽ ആർ ക്യാമറ, എൽ സി ഡി റ്റിവി , പ്രിന്റർ, വെബ് ക്യാം എന്നിവയും ഉണ്ട്. ശുദ്ധജല സംവിധാനം ,ട്രെയിനേജ് സൗകര്യം എന്നിവയും ഉണ്ട്. അഞ്ച് ശൗചാലയങ്ങൾ , വാഷ് റൂം ഇവയോടു കൂടിയ  ഒരു വാർക്ക കെട്ടിടം.ഗ്യാസ് അടുപ്പു സൗകര്യം ഉള്ള പാചകപ്പുര. കുട്ടികളുടെ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ കുട്ടികൾക്ക് വേണ്ടി ഉണ്ട്.സ്ക്കൂൾ അന്തരീക്ഷം കുട്ടികൾക്ക് താല്പര്യം ഉളവാക്കുന്നതിനുവേണ്ടി വിവിധതരം ചെടികളോടുകൂടിയ ധാരാളം ചെടിച്ചട്ടികൾ സ്ക്കൂളിനുണ്ട്. വായനാശീലം വളർത്തുക, സാമൂഹിക സാംസ്കാരിക രംഗത്തെ അറിവ് നേടുക എന്നതിന് പത്രവായന സൗകര്യം ഉണ്ട് . ഇത്രയും ഭൗതിക സൗകര്യങ്ങൾ ഉള്ള മനോഹരമായ ഒരന്തരീക്ഷം ആണ് ഈ സ്ക്കൂളിനുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിനുപരി കുട്ടികളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ ക്ലബുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ ക്ലബും ആനുകാലിക പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും നേരിടുന്നതിനും വേണ്ടിയുള്ള പോസ്റ്ററുകൾ, കൊളാഷുകൾ, പ്രതിജ്ഞകൾ, എന്നിവ തയ്യാറാക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആർട്ട്സ് മത്സരങ്ങൾ നടത്തുന്നു. വിവിധ സംഘടനകൾ നടത്തുന്ന ചിത്രരചന മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു സ്ഥാനങ്ങൾ നേടി. സബ് ജില്ലാ സ്കൂൾ തലത്തിൽ നടത്തുന്ന ഗണിത ശാസ്ത്ര മേള, സയൻസ് മേള, സോഷ്യൽ സയൻസ് മേള, പ്രവൃത്തി പരിചയ മേള എന്നിവയിൽ പങ്കെടുത്തു സ്ഥാനങ്ങൾ നേടി. ഡിജിറ്റൽ മാഗസിനുകൾ,കൈ എഴുത്ത് മാഗസിനുകൾ എന്നിവ തയാറാക്കി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ , കവിത, ലേഖനം ഇവ തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു. ജെ ആർ

സി യൂണിറ്റ് മാസ്ക് നിർമാണം നടത്തി. ലഹരി വിരുദ്ധ ദിനത്തിൽ ബോധവല്ക്കരണം നടത്തി. പൈ ദിനം, ഹിന്ദി

ദിനം ഹിരോഷിമ ദിനം, ചന്ദ്രയാൻ ദിനം എന്നീ ദിനാചരണങ്ങൾ നടത്തി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ. എൻ. വേണുഗോപാൽ
  • ശ്രീമതി.രാജമ്മ. എം. ബി
  • ശ്രീമതി.ജമീലാ ബീവി
  • ശ്രീമതി.ആലീസ് ജോർജ്ജ്
  • ശ്രീമതി.ഗ്രേസിയമ്മ. ടി. ‍ഡി
  • ശ്രീമതി.ടി. എസ്. ഉഷ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾപത്മശ്രീ ഡോ. പി. എം. ജോസഫ്

ബാരിസ്റ്റർ ജോർജ്ജ് ജോസഫ്

ശ്രീ. രവീന്ദ്രൻ പുലിയൂർ (സാഹിത്യം)

ശ്രീ. പോത്തൻ ജോസഫ് (പത്രപ്രവർത്തനം)

ശ്രീ. എൻ. വേണുഗോപാൽ (റിട്ട. ഹെഡ് മാസ്റ്റർ)

ശ്രീ. കെ. രാധാകൃഷ്ണൻനായർ (റിട്ട. ഡി. എസ്. പി.)

ശ്രീ. കെ. കെ. രാജേന്ദ്രൻ (മുൻ പി. ടി. എ. പ്രസിഡൻറ്,സാമൂഹ്യ പ്രവർത്തകൻ)

ശ്രി. എം വിജയൻ (മുൻ പി ടി എ പ്രസിഡന്റ്, മാധ്യമ പ്രവർത്തകൻ)

വഴികാട്ടി


  • ചെങ്ങന്നൂർ - ആറൻമുള - കോഴഞ്ചേരി - പാതയിൽ
  • ബസ് സ്റ്റോപ്പ് - ചെങ്ങന്നൂർ ആൽത്തറ
  • സമീപ സ്ഥാപനങ്ങൾ - പോലീസ് സ്റ്റേഷൻ, ജില്ലാ ആശുപത്രി, കോടതി, ഡയറ്റ് ആലപ്പുഴ,

{{#multimaps:9.319054, 76.618628|zoom=18}} |} |}