ജി എച്ച് എസ് കിടങ്ങറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കിടങ്ങറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം കിടങ്ങറയിൽ പമ്പാനദി യുടെ തീരത്താണ്.
ജി എച്ച് എസ് കിടങ്ങറ | |
---|---|
വിലാസം | |
കിടങ്ങറ കിടങ്ങറ , കിടങ്ങറ പി.ഒ. , 686102 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0477 2753741 |
ഇമെയിൽ | ghsskidangara@gmail.com |
വെബ്‍സൈറ്റ് | Schoolwiki.In/46069 |
കോഡുകൾ | |
സ്കൂൾ കോഡ് | 46069 (സമേതം) |
എച്ച് എസ് എസ് കോഡ് | 04007 |
യുഡൈസ് കോഡ് | 32111100607 |
വിക്കിഡാറ്റ | Q87479491 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 419 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 125 |
ആകെ വിദ്യാർത്ഥികൾ | 419 |
അദ്ധ്യാപകർ | 27 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 419 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീധരൻ പിള്ള ജി |
വൈസ് പ്രിൻസിപ്പൽ | ജോഷി റ്റി.കെ |
പ്രധാന അദ്ധ്യാപകൻ | ജോഷി റ്റി.കെ |
പി.ടി.എ. പ്രസിഡണ്ട് | ജിജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിമോൾ |
അവസാനം തിരുത്തിയത് | |
06-01-2022 | 46069 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1896ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി. തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കുളിന്റെ പ്രവർത്തനം വിലയിരുത്തൽ വിദ്യഭ്യാസനിലവാരത്തിൽ വളരെ മുന്നോട്ടു പോകുവാൻ സാധിച്ചു എന്നത് അഭിമാനന്ദാർഹനായ കാര്യമാണ്.എസ്.എസ്.എൽ.സി.യുടെയും പ്ലസ് ടുവിന്റെയും വിജയശതമാനം നിരീഷിച്ചാൽ അത് വ്യക്തമാകും. ഭൗതിക സാഹചര്യങ്ങൾ ഇന്നും സ്കുളിൽ അപര്യപ്തമാണ്. എസ്.എസ്.എ.യും ജില്ലപഞ്ചായത്തും വളരെയധികം പ്രോത്സാഹനം സ്കൂളിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് നൽകിയിട്ടുണ്ട്. മൂത്രപ്പുര, ലൈബ്രറി, പുസ്തകം കൂടാതെ എസ്.എസ്.എ.യുടെ ഫണ്ടിൽ നിന്നും ക്ലാസ്സ് മുറികളും അനുവദിച്ചുകിട്ടിയത് ആശ്വാസകരമാണ്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പ്രസ്തുത വർഷം സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകൾ ആരംഭിച്ചു. 2000-01ൽ ഒരു സയൻസ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്. 1.' സയൻസ് -രണ്ട് ബാച്ച് ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം 2.ഹ്യുമാനിറ്റീസ്- ഹിസ്റ്ററി, ജോഗ്രഫി,ഇക്കണോമിക്സ, പൊളിറ്റിക്കൽ സയൻസ് 3. കോമേഴ്സ്- ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി,ഇക്കണോമിക്സ, ഗണിതം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം 2021 ഫെബ്രുവരി 6 നു ബഹു .മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ നിർവഹിച്ചു. 2021 നവം.ഒന്നു മുതൽ പുതിയ കെട്ടിടത്തിലാണ് ഹൈസ്‌കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കുളിന് ആകെ 6 കംമ്പ്യുട്ടറും 16ലാപ്ടോപ്പും 2 എൽ .സി.ഡി പ്രോജക്ടർ, 3 സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയുണ്ട്. സയൻസ് വിഭാഗത്തിന് ഫിസിക്സ്, കെമസ്ട്രി, ബയോളജി ലാബുകളും ഉണ്ട്. സ്റ്റാഫിന്റെ എണ്ണം എച്ച്. എസ്സ്. വിഭാഗം=5 യു.പി. വിഭാഗം =3 എൽ.പി.വിഭാഗം =4 ആകെ =12
അനദ്ധ്യപകർ =1 ക്ലർക്ക് 2 പ്യൂൺ
എച്ച്. എസ്സ്. എസ്സ്. വിഭാഗം
സ്റ്റാഫിന്റെ എണ്ണം അദ്ധ്യപകർ =21 {ഇതിൽ 8 പേർ താല്ക്കാലിക ജീവനക്കാരാണ്} ലാബ് അസിസ്റ്റൻറ്റ് =1
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ
- പൃവർത്തി പരിചയഠ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ്, എം.ഡി. ദാമോദരൻ, കുമാരി രാധ, കുമാരി ശാന്തി, രമാദേവി കെ, ദേവകിയമ്മ കെ, ഗോമതിയമ്മ കെ, ലീല എൽ, രാധ എസ്. ആനിയമ്മ.പി.വി, സംസുദീൻ, ജയലക്ഷ്മി. പി,ഹമീദലി, ആലീസ് സ്കറിയ ,ലോല .എസ് ,കമല എം എൽ ,പി കെ .നാരായണൻ ,സി . ജയരാജൻ
| = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കിടങ്ങറ ഗവ. ഹയർസെക്കണ്ടറി സ്ക്കുൾ അനേകം പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾക്ക് ജന്മം നൽകിട്ടുണ്ട്. അനേകം കലാപ്രതിഭകളും കലാസാഹിത്യാക്കാരന്മാരും ഡോക്ടർമ്മാരും എൻജിനീയർമാരും ശാസ്ത്രഞ്ജന്മാരും ജനപ്രതിനിധികളും ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ്.
നേട്ടങ്ങൾ /മികവുകൾ
2017 സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി മാത്രുഭൂമി സീട് പുരസ്കാരം ഒന്നാം സ്താനം 2018 സ്‌കൂളിന്റെ നേട്ടങ്ങളിൽ രണ്ടു കിരീടങ്ങൾ കൂടി കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ ഹരിത വിദ്യാലയം ബെസ്ററ് ടീച്ചർ കോർഡിനേറ്റർ (വിനീത.വി ,യു പി എസ്എ ,ഗവ.എച് .എസ് എസ് കിടങ്ങറ)
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം 2021 ഫെബ്രുവരി 6 നു ബഹു .മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ നിർവഹിച്ചു.
വഴികാട്ടി
- ആലപ്പുഴ നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി കിടങ്ങറയിൽ നിന്ന് 1 കി.മി. വടക്ക് കുന്നംങ്കരി റോഡിന്റെ വലതു ഭാഗത്ത് സ്ഥിതിചെയ്യുന്നു.
- ചങ്ങനാശ്ശേരിയിൽ നിന്ന് 8കി.മി. അകലം
|}