ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോടിനു തെക്ക് ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനിൽ ദേശീയപാതക്കരിക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ
വിദ്യാലയമാണ് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ചെറുവണ്ണൂർ .
ഈ വിദ്യാലയം കോഴിക്കോട് ജില്ലയയിലെഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ | |
---|---|
വിലാസം | |
ചെറുവണ്ണൂർ കൊളത്തറ പി.ഒ, , കോഴിക്കോട് 673655 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04952481010 |
ഇമെയിൽ | gvhscheruvannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17093 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രേമദാസൻ കെ |
അവസാനം തിരുത്തിയത് | |
04-01-2022 | Ajitpm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1930 കളുടെ ആരംഭത്തിൽ തൊണ്ടിയിൽ പുതുക്കുടികൊയാലി മുല്ല (പ്രശസ്ത സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ശ്രീമതി ഫാബി ബഷീറിന്റെ വല്യുപ്പ) സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഈ വിദ്യലയത്തിൻറെ പൂർവ്വ രൂപം. 1957 ലാണ് ഗവണമെൻറ് ഏറ്റടുത്തത്. 1974-ല് ഹൈസ്ക്കൂള് ആയി ഉയർന്നു. 1990-ല് വോക്കേഷണല് ഹയർസെക്കൻററി ആരംഭിച്ചു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 കോടി രൂപയുടെ എം.പി. ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. കോർപ്പറേഷന്റെ സാമ്പത്തികസഹായത്തോടെ സ്ക്കൂൾ ഗ്രൗണ്ട് നവീകരണം നടത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര് റെയ് ക്റോസ്
- ബാന്റ് ട്രൂപ്പ്.
- ജാലകം വാര്ത്താപത്റിക
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേട്ടങ്ങൾ
2015-16 വർഷത്തിൽ റവന്യുജില്ലയിൽ മികച്ച പി.ടി.എ.യ്ക്ക് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും നേടി. NCERT യുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽവെച്ചു നടത്തപ്പെട്ട നാഷണൽ റോൾ പ്ലേ മൽസരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചൂ പന്കെടുത്തു പ്രത്യേക ജൂറി പരാമർശം നേടി. RMSA കലോൽസവത്തിൽ സംസ്ഥാനതലത്തിൽ നാടൻ പാട്ടിന് രണ്ടാം സ്ഥാനം നേടി.
സംസ്ഥാനശാസ്ത്രമേളയിൽ പ്രവർത്തനമാതൃകയ്ക് എ ഗ്രേഡ് .
പ്രത്യേകപരിശീലനങ്ങൾ
Spoken English, Abacus പ്രവൃത്തിപരിചയ,ഗാന്ധിദർശൻ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചോക്ക് നിർമ്മാണം, കുട നിർമ്മാണം, സോപ്പ് നിർമ്മാണം എന്നിവയിൽ പരിശീലനം എട്ടാം ക്ലാസ്സിലെ 100 കുട്ടികൾക്ക് VKC Charitable Trust ന്റെ ആഭിമുഖ്യത്തിൽ ഉന്നതപരീക്ഷകൾക്കുള്ള പരിശീലനം
9-ാം ക്ലാസ്സിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് എറണാകുളത്തുള്ള Letters എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പരിശീലനം
10-ാം ക്ലാസ്സിലെ A+ ക്ലബ്ബിലെ അംഗങ്ങളായ 60 കുട്ടികൾക്ക് വയനാട്ടിലെ Vset എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസ്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിയുടെ സ്ക്കൂൾതല ഉദ്ഘാടനം 27-01-2017 ന് രാവിലെ സ്ക്കൂൾ അങ്കണത്തിൽ വെച്ച് കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. പി. സി. രാജൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ മായിൻ. കെ ആധ്യക്ഷം വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ . സി എ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. വി എച്ച് എസ് സി പ്രിൻസിപ്പൽ ശ്രീമതി ധന്യ, മുൻ വാർഡ് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ ടി. ശിവദാസൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദ്ധീകരിച്ചുകൊണ്ട് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ കെ പ്രേമദാസൻ സംസാരിക്കുകയും പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് രക്ഷിതാക്കളും സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവർത്തകരും വ്യാപാരി വ്യവസായി പ്രമുഖരും സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തക്കുന്നവരും യോഗത്തിൽ സംബന്ധിച്ചു.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ.കെ.കുഞ്ഞനന്തൻനായർ
- സി.കെ. മാലതി
- കെ.കെ.ദേവകിക്കുഞ്ഞമ്മ
- എം.വി.അബ്ദുസമദ്
- ബാലചന്ദ്രൻ പാറച്ചോട്ടിൽ
- സി.വി.രുഗ്മിണി
- എൻ.സി.ചാക്കോ,
- ടി. വിലാസിനി
- കെ. വനജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.1945104" lon="75.8241374" zoom="11" width="350" height="350" selector="no" controls="none"> 11.1945104, 75.8241374, MMET HS Melmuri 11.190527, 75.826263 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.