സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പത്തനംതീട്ട ജീല്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി.എച്ച്.എസ്. ഇടപ്പരിയാരം. എസ്.എൻ.ഡീ.പീ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പ്രധാനദേവാലയം വീദ്യാലയമായീരീക്കണം എന്നരുളീയ ശ്രിനാരായണ ഗുരുവീൻ പേരീൽ രൂപം കൊടുത്ത വീദ്യാലയം

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം
വിലാസം
ഇടപ്പരിയാരം

ഇടപ്പരിയാരം പി.ഒ,
ഇടപ്പരിയാരം
,
689643
,
പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 06 - 1956
വിവരങ്ങൾ
ഫോൺ04682362391
ഇമെയിൽsndphsedappariyaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്38026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ ശൈലശ്രീ
അവസാനം തിരുത്തിയത്
03-12-202038026
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'ചരിത്രം

268 - ആം നമ്പർ SNDP ശാഖയിൽ ഉൾപ്പെട്ടിരുന്ന ഇടപ്പരിയാരത്തെ ശ്രീനാരായണീയ പ്രവർത്തകർക്ക് സ്വന്തമായി ഒരു ശാഖ വേണമെന്ന് പൊതുവിൽ ആഗ്രഹമുണ്ടാകുകയും അതിനു വേണ്ട പ്രയത്നങ്ങൾ ആരംഭിക്കുകയും ചെയ്തു. അതിൽ പ്രധാനികളായിരുന്നു തെക്കേക്കര ശ്രീ N. കേശവനാശാൻ , പാലക്കുഴിക്കൽ ശ്രീ കേശവൻ, വാലു ഴത്തിൽ ശ്രീ കേശവൻസാർ , വാക്യപ്പറമ്പിൽ ശ്രീ കൊച്ചു കുഞ്ഞ്, കാഞ്ഞിരത്തിനാൽ ശ്രീ കെ.കെ. ഗംഗാധരൻ, കാഞ്ഞിരത്തിനാൽ മുരുപ്പേൽ ശ്രീ. കൃഷ്ണൻ , തുണ്ടിയിൽ ശ്രീ .കുഞ്ഞു പിള്ള , മഞ്ഞ നാക്കുഴിയിൽ പടിഞ്ഞാറേ മുറിയിൽ ശ്രീ കൊച്ചുകുഞ്ഞ്, മഞ്ഞ നാക്കുഴിയിൽ ശ്രീ.കെ.എസ് നാരായണൻ, നെറ്റിയാട്ട് പി.എ. കുഞ്ഞിരാമൻ, പൈങ്കൽ ശ്രീ കൊച്ചു കുഞ്ഞ്, മാമ്മൂട്ടി മുരുപ്പേൽ ശ്രീ.എം.കെ.കൃഷ്ണൻ , തെക്കേമുറിയിൽ ശ്രീ റ്റി.കെ. കുഞ്ഞു പിള്ള , എന്നിവർ. ഇവരുടെ പ്രയത്ന ഫലമായി 26. 3. 1948 ൽ 952 - ആം നമ്പർ ഇടപ്പരിയാരം ശാഖ അനുവദിച്ചു കിട്ടു കയുണ്ടായി. അന്ന് പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. പി.കെ കുഞ്ഞിരാമൻ ഈ ശാഖയുടെ രൂപീകരണത്തിന് പ്രത്യേക താല്പര്യം എടുത്തു.

         ചിറമേൽ ഷൺമുഖ വിലാസം LP സ്ക്കൂളായിരുന്നു ആസ്ഥാനം.1947  ൽ ഒരു രൂപ പ്രതിഫലം  വാങ്ങിക്കൊണ്ട് വാങ്ങിക്കൊണ്ട് സ്കൂളും സ്ഥലവും സർക്കാരിന് നൽകി. ആ സ്കൂൾ ഇന്ന് അറിയപ്പെടുന്ന ചിറമേൽ ഗവൺമെന്റ് എൽ പി സ്കൂൾ ആണ്. ശാഖാ ഭാരവാഹികൾ വീടുവീടാന്തരം കയറി ധനസമാഹരണം അടിപ്പിച്ചു നടത്തിയാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. 1952ൽ, നെറ്റ് 52 ശാഖാ ഭാരവാഹികളുടെ ഉത്സാഹ ഫലമായി 1375 ആം നമ്പർ ജനകീയ വായനശാല രജിസ്റ്റർ ചെയ്തു.

37 വീടുകളായിരുന്നു അന്ന് ഈ ശാഖയിൽ ഉണ്ടായിരുന്നത്. 1955 ൽ ശാഖയുടെ നേതൃത്വത്തിൽ ഒരു up സ്ക്കൂൾ തുടങ്ങാൻ വേണ്ട നടപടികൾ സ്വീകരിച്ചു. 1956 മെയ് മാസത്തിൽ ഇടപ്പരിയാരം SNDP up school അനുവദിച്ചു. സ്ക്കൂൾ കെട്ടിടത്തിന് ഓരോ വീട്ടുകാരും 15 മൈക്കാടും 80 വെട്ടുകല്ലും നൽകണമെന്നായിരുന്നു വ്യവസ്ഥ. 4.6.1956 ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ആരംഭകാലത്ത് V.N. ശ്രീധരൻ പ്രധാന അധ്യാപകനും ശ്രീ P.N. ശ്രീധരൻ , ശ്രീമതി TS. പങ്കജാക്ഷി എന്നിവർ അധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. O.K ഗംഗാധരൻ പിയൂണായി ജോലിയിൽ പ്രവേശിച്ചു. 1956 ൽ 5 ആം ക്ലാസ്സു അടുത്ത വർഷം 7, 1956 അഞ്ചാം ക്ലാസും അടുത്തവർഷം ഏഴാം ക്ലാസും അതിനടുത്ത വർഷം എട്ടാം ക്ലാസ്സും പ്രവർത്തനമാരംഭിച്ചു. 5.3.1959 ൽ അന്നത്തെ മുഖ്യ മന്ത്രി ആയിരുന്ന ശ്രീ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് സ്ക്കൂൾ ഉദ്ഘാടനം നിർവഹിച്ചു. 1958 ൽ ശ്രീ P.N. രാരപ്പൻ സാർ സ്ക്കൂൾ പ്രധാനാധ്യാപകനായി നിയമിതനായി. 1975 ൽ സ്കൂളിനു സമീപം തന്നെ ഗുരുമന്ദിരത്തിന്റെ പണികൾ ആരംഭിച്ചു. 4.6.1982 ൽ up സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ശ്രീ. PA. കുഞ്ഞിരാമൻ പ്രസിഡന്റായും M R. തങ്കപ്പൻ സെക്രട്ടറിയായും ചുമതലയേറ്റു. 14.7.1982 ൽ ശ്രീ N ധർമ്മ പാലപ്പണിക്കർ ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായി നിയമിതനായി.

ഭൗതികസൗകര്യങ്ങൾ

4.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും U.Pക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ക്കൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും സ്റ്റോർ മുറിയും സ്ഥാപിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആറ് ഹൈസ്ക്കൂൾ ക്ലാസ്സുകൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കി. My Amigos എന്ന പൂർവ്വ വിദ്യാർത്ഥി സംഘടന സ്ഥാപിച്ച ഒരു Smart class room ഏറ്റവും മികച്ച നിലവാരത്തിലുള്ളതാണ്.കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സ്കൂളിന് ഒരു ബസും സ്വന്തമായിട്ടുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം10 കമ്പ്യൂട്ടറുകളുണ്ട്. ലാബീൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • മൗണ്ടനീയറിങ്ങ്
  • ലിറ്റിൽ കൈറ്റ്സ്
* ഫോറസ്ട്രി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

S.N.D.P. യൂണിയൻ പത്തനംതീട്ട 952-നം ഇടപ്പരീയാരം ശാഖയുടെ കീഴിൽ പ്രവർത്തീക്കുന്ന സ്കുൾ. 11 അംഗങ്ങൾ ഉൾപ്പെടുന്ന ശാഖാ കമ്മിറ്റിയ്ക്കാണ് സ്കൂളിന്റെ ഭരണ ചുമതല. കമ്മറ്റിയുടെ പ്രസിഡന്റാണ് സ്ക്കൂൾ മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ എം.എൻ. മോഹനൻ സ്ക്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു. കാലാകാലങ്ങളിൽ സ്ക്കൂളിന്റെ അറ്റകുറ്റ പണികൾ നടത്തുകയും മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1956

ശ്രീ പീ.എൻ. രാരപ്പൻ

1956- 71

E.N ശ്രീധരൻ

1972- 81

ശ്രീ P.N. ശ്രീധരൻ

1982-97

ശ്രീ ധർമ്മപാലപ്പണിക്കർ

1998-2007

T.K കോമളൻ

2008-2013
ശ്രീ M.N.സലീം
2013-2019

ശ്രീമതി എസ് ശ്രീലത

2019-

കെ ശൈലശ്രീ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം.എസ്.ഗോപിനാഥൻ.( സയന്റിസ്റ്റ്)

കമലാസനൻ (എൻ ജിനീയർ )

ജിനരാജൻ സിംഹളസദനം (Rtd.DYSP )

Dr. വീണപ്രിയ (Phd in management Studies)

സാജൻ മണിമംഗലം (കലാ രംഗം)

ബിനു കെ.ഗോപാലൻ ( മിമിക്രി ആർട്ടിസ്റ്റ്)

സന്തോഷ്.എസ്. പണിക്കർ (സംഗീതം)

മിഥുൻ എസ് പണിക്കർ (സംഗീതം)

Dr. ശ്രീരാജ് (മെഡിസിൻ )

Dr. അദ്വൈത(മെഡി സിൻ )

Dr. അഖിൽ എം മാലൂർ(മെഡി സിൻ )

വഴികാട്ടി