സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ

21:48, 4 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37009 (സംവാദം | സംഭാവനകൾ)

റാന്നി, പത്തനംതിട്ട ജില്ലയിലെ, തിരുവല്ലാ വിദ്യാഭ്യാസജില്ലയിലുള്ള ചെങ്ങരുർ ഗ്രാമത്തിന്റെ തിലകകുുറിയായി നിലകൊള്ളുന്ന കൊച്ചുത്രേസ്യാ പുണ്യവതിയുടെ നാമധേയത്താൽ അനുഗ്രഹീതമായ വിദ്യാക്ഷേത്രമാണ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ.ഒരു സമൂഹത്തിന്റെ വളർച്ചയിലും പരിപാവനതയിലും ആത്മീയതയിലും സ്ത്രീകൾക്കുള്ള പങ്ക് വളരെ വലുതാണെന്നു മനസ്സിലാക്കിയ രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 ജൂൺ ഒന്നാം തീയതി പെൺക്കുട്ടികൾക്കുമാത്രമായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. പെൺക്കുട്ടികളുടെ സ്വഭാവവളർച്ചയ്ക്കും രൂപീകരണത്തിനും സന്യാസിനികൾക്ക് ഏറെ പങ്കുുണ്ടെന്നു മനസ്സിലാക്കിയ തിരുമേനി,ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരിയായിരുന്ന മദർ ഹൂബയോടാലോചിച്ച് ചെങ്ങരൂരിൽ സ്കൂൾ കെട്ടിടവും മഠവും പണിയാൻ തീരുമാനിച്ചു. പണിയുന്നതിനുള്ള ചുമതല ബഹു.ചെറിയാൻ പവ്വത്തിക്കുന്നേൽ അച്ചനെ ഏൽപ്പിച്ചു. ബഹു.അച്ചന്റെയും ഇടവകാംഗങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും അക്ഷീണപരിശ്രമത്തിന്റെ ഫലമായി 1953 ജൂൺ ഒന്നാം തീയതി അധ്യയനം ആരംഭിക്കാൻ സാധിച്ചു. തുടക്കം മുതൽ തന്നെ ഫസ്റ്റ് ഫോമും ഫോർത്ത് ഫോമും തുടങ്ങാനുള്ള അനുവാദം ഗവൺമെന്റ് നൽകിയിരുന്നു. തദവസരത്തിൽ സ്കൂളിലെ പ്രധാനധ്യാപിക സി.റോസ് എസ്.ഐ.സി ആയിരുന്നു. 1953 നവംബർ 23ന് കർദ്ദിനാൾ റ്റിസറന്റ് തിരുമേനി സ്കൂളും മഠവും സന്ദർശിച്ച് ആശീർവദിച്ചു.

സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ
വിലാസം
ചെങ്ങരൂർ

689594
,
പത്തനംത്തിട്ട ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04692688236
ഇമെയിൽstbchss@gmail.com
കോഡുകൾ
സ്കൂൾ കോഡ്37009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോയ്സി പി പാവൂ
പ്രധാന അദ്ധ്യാപകൻSr. ലീമ റോസ് S I C
അവസാനം തിരുത്തിയത്
04-11-202037009
ക്ലബ്ബുകൾ
പ്രോജക്ടുകൾ



                      ചരിത്രം


ഭൗതികസൗകര്യങ്ങൾ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ ഗ്രാമത്തിൽ വിളങ്ങി നിൽക്കുന്ന സെന്റ് തെരേസാസ് ബി.സി.എച്ച്‌.എസ്‌.എസ്‌.ചെങ്ങരൂർ,നമ്മുടെ നാടിന് നന്മയുടെ പടവുകൾ 

സമ്മാനിക്കുന്നു.സ്ത്രീ വിദ്യാഭ്യാസം മുൻനിർത്തി ആരംഭിച്ച ഈ കലാലയം കലാകായിക രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ തന്നെ തിളങ്ങിനിൽക്കുന്നു.ലാബ്,ലൈബ്രറി,മനോഹരമായ ഓഡിറ്റോറിയം,സൊസൈറ്റി,ഹൈടെക് ക്ലാസ്സ്‌മുറികൾ, ശുചിമുറി,സ്കൂൾ മൈതാനം ഇവ സ്കൂളിന് മുതൽകൂട്ടാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ്‌ മുറികളും hi-tech ആണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

•ലൈബ്രറി

കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.മലയാളം,ഇംഗ്ലീഷ്‌,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്.കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു.ഹൈസ്കൂൾ ശ്രീമതി ഡെയ്സി കെസിയുടെ മേൽനോട്ടത്തിൽ ലൈബ്രറി ഉപാധിയായി പ്രവർത്തിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

•ലാബ് സൗകര്യങ്ങൾ

സ്കൂൾ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് ഇവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.കമ്പ്യൂട്ടർ ലാബിൽ ക്ലാസ്സ്‌ ലാപ്ടോപ്പുകൾ ഉൾപ്പടെ 18 ലാപ്ടോപ്പുകൾ ഉണ്ട്( ഡെസ്ക്ടോപ്പ്+ലാപ്ടോപ്പ്). ഹൈസ്കൂളുകളിൽ എല്ലാ ക്ലാസ് മുറികളിലും ഹൈടെക് ആവുകയും പ്രൊജക്ടറുകളുടെ സഹായത്തോടെ ക്ലാസ് മുറികൾ പഠനത്തിന് സജീവമാവുകയും ചെയ്തു. യുപി കമ്പ്യൂട്ടർ ലാബിൽ 13 ലാപ്ടോപ്പുകൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.വിദ്യാർത്ഥിനികളുടെ കരിയർ വികസനത്തിന് സെന്റ് തെരേസാസ് സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രധാന പങ്ക് വഹിക്കൂന്നൂ.സ്കൂളിലെ വിവിധ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് കമ്പ്യൂട്ടറൂകൾ ഉപയോഗിക്കൂന്നൂ .

കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകി സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ലിറ്റിൽ കൈറ്റസിനൂ നേതൃത്വം ശ്രമതീ ജിൻസി ജോസഫ്,ശ്രമതീ ജിലു മെറിൻ ഫിലിപ്പ് SITC ആയി ശ്രമതീ ജിലു മെറിൻ ഫിലിപ്പ് Joint SITC ആയി ശ്രമതീ സുധ ചാക്കോയും അവരൂടെ കർത്തവ്യം നിർവഹിക്കൂന്നൂ.സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രധാന ലക്ഷ്യം വിദ്യാർത്ഥിനികളെ മെച്ചപ്പെട്ട ചിന്തകരാക്കൂകയൂം, സർഗ്ഗാത്മകവൂം ആത്മവിശ്വാസമൂളളവരൂമാക്കി മാറ്റൂകയെന്നതൂമാ‍‍ണ് അത് ഉന്നത വിദ്യാഭ്യാസത്തിനും ജീവിതത്തിനൂം വിദ്യാർത്ഥിനികളെ സഹായിക്കൂകയൂം ചെയ്യൂന്നൂ.

• സ്കൂൾ സൊസൈറ്റി

കുട്ടികൾക്കാവശ്യമായ പഠന പുസ്തകങ്ങളും നോട്ട്ബുക്കുകളും പഠന സാമഗ്രികളും നൽകുന്നതിന് സിസ്റ്റർ ഫിലോ എസ് ഐ സി യുടെ നേതൃത്വത്തിൽ സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നു.

• സ്കൂൾ ഓഡിറ്റോറിയം

മനോഹരമായ സ്കൂൾ ഓഡിറ്റോറിയം 2002 ഫെബ്രുവരി 4 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. വിശാലമായ ഈ ഓഡിറ്റോറിയം സെൻറ് തെരേസാസിന് ഒരു വലിയ മുതൽക്കൂട്ടാണ്.

• സയൻസ് ലാബ്

കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. കെമിസ്ട്രി ,ബയോളജി, ഫിസിക്സ് അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

• ശുചിമുറി

ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.


ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ  പ്രഖ്യാപനം

പൊതുവിദ്യാഭാസ സംരക്ഷണയാഞനത്തിന്റെ  ഭാഗമായി നടപ്പിലാക്കിയ ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് 2020 ഒക്ടോബർ 12 തിങ്കളാഴ്ച പകൽ 11 മണിക്ക് ബഹു. കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. അതിനെ തുടർന്ന് സ്കൂൾതല ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് നടത്തി. രക്ഷകർത്തൃ പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ പങ്കെടുത്തു.PTAപ്രസിഡന്റ്‌ ശ്രീ. റെജി കുമാർ സ്കൂൾതല പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രെസ് Sr. ലീമ റോസ് SIC സ്വാഗതം ചെയ്തു. യോഗത്തിലുടനീളം കോവിഡ്- 19 പ്രോട്ടോകോൾ പാലിക്കുകയുണ്ടായി.

 
സ്കൂൾതല ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ 45 കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു.

  • ജൂനിയർ‍‍‍ റെഡ് ക്രോസ്

സേവനസന്നദ്ധത വളർത്തിയെടുക്കുന്നതിനും ആരോഗ്യനില സംരക്ഷിക്കുന്നതിനും 50 കുട്ടികളടങ്ങുന്ന ജെ ആർ സിയുടെ ഒരു ശാഖ അദ്ധ്യാപികയായ ജയ വർഗീസിന്റെ നേതൃത്വത്തിൽ ‍‍‍ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളിലെ JRC പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടക്കുന്നു. ഓരോ വർഷവും എട്ടാം ക്ലാസ്സിലെ കുട്ടികളിൽ ഒരു പരീക്ഷ നടത്തി ജെ. ആർ. സി യിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു.വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും 1 മണിക്ക് കൗൺസിലരുടെ നേതൃത്വത്തിൽ കുട്ടികൾ ഒരുമിച്ചു കൂടുകയും ഹാജർ രേഖപ്പെടുത്തുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ആനുകാലിക വിഷയങ്ങൾ കേ ഡ റ്റു കൾക്ക് നൽകി ക്ലാസ്സെടുക്കുവാൻ അവസരം നൽകുന്നു. തുടർന്ന് ടീച്ചറും ക്ലാസ്സ്‌ എടുക്കുന്നു. മഴക്കാല ശുചീകരണം, ദിനാചാരണം, സേവനവാരം, ബോധവൽക്കരണ ക്ലാസുകൾ ഇവയിലെല്ലാം കേ ഡ റ്റു കൾ സജീവമായി പങ്കെടുക്കുന്നു. 2020-2021 ൽ കോവിഡ്മായി ബന്ധപ്പെട്ടു മാസ്ക് നിർമാണത്തിലും കുട്ടികൾ പങ്കാളികളായി. വൃദ്ധസാദനങ്ങൾ സന്ദർശിച്ചു അവർക്കു ആവശ്യമായ സാധനങ്ങൾ ശേഖരിച്ചു നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തുവരുന്നു. സാമ്പത്തിക സഹായം അവശ്യമായ രോഗികൾക്ക് കുട്ടികൾ പണം ശേഖരിച്ചു നൽകുകയും ചെയ്യുന്നു. സെമിനാറുകളിലും ക്യാമ്പുകളിലും കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്.

  • ബാന്റ് ട്രൂപ്പ്

ഹൈസ്കൂളിൾ സി. മേബിൾ എസ് ഐ സിയും ഹയർ സെക്കണ്ടറിയിൽ സി. ഗ്രേസ്ലിൻ എസ് ഐ സിയും നേതൃത്വെ നൽകുന്ന ബാന്റ് ട്രൂപ് വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹൈസ്കൂള് 37 വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹയർ സെക്കണ്ടറി 12 വർഷവും.

 
BAND TROUP


  • ക്ലാസ് മാഗസിൻ

കുട്ടികളുടെ ഐക്യവും അദ്ധ്വാനവും സൗഹൃദവും പ്രകടമാക്കുന്ന ഉത്പന്നമായ മാഗസിൻ എല്ലാ വർഷവും ക്ലാസുകളിൽ പല വിഷയങ്ങളിലായി ചെയ്യുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു.

  • [[ഫലകം:Pagename/ ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]

മാനേജ്മെന്റ്

ബഥനി എജ്യുക്കേ‍‍ഷൻ ട്രസ്റ്റ് ആണ്് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1.സി.റോസ് എസ്.ഐ.സി 1953-1975

 
SR ROSE S I C

2.സി. ഫിലോമിന എസ്.ഐ.സി 1975-1982

 
SR PHILOMINA S I C

3.സി.ജയിൻ എസ്.ഐ സി 1982-1989

 
SR JAINE S I C

4.സി.മരിയ ഗൊരേത്തി എസ്.ഐ.സ് 1989-1993

 
SRMARIA GORATHI S I C

5.സി.ലോറാ എസ്.ഐ.സി 1993-1996

 
SR LAURA S I C

6.സി.ഹിലാരിയ എസ്.ഐ.സി 1996-1998

 
SR HILARI S I C

7.സി.ജിയോവാനി എസ്.ഐ.സി 1998-2004

 
SR GIOVANI S I C

8.സി.ജോസിയ എസ്.ഐ.സി 2004-2005

9.സി.ദീപ്തി എസ്.ഐ.സി 2005-2008

 
sr Deepthi S I C

10.സി.ലൂസിയ എസ്.ഐ.സി 2009-2016

 
SR LUCIYA S I C

11.സജി വര്ഗീസ് 2016-2020

പി. ടി. എ

സ്കൂളിലെ സർവോന്മുഖമായ വളർച്ചയുടെ അവിഭാജ്യ ഘടകമാണ്.. പി. ടി. എ കുട്ടികളുടെ സമഗ്രവികസനത്തിന് അധ്യാപകരുമായി സഹകരിച്ചു രക്ഷിതാക്കൾ ഒട്ടേറെ സഹായ സഹകരണങ്ങൾ സ്കൂളിന് വേണ്ടി ചെയ്തു തരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU-അഭിഭാഷകർ
  • ആൻ മേരി അലക്സ് ,ANJU THOMAS,ANIE DEENA MATHEW,SARITHA- എഞ്ചിനിയർ
  • ANJALI KRISHNA, DIMPILE JOSEPH - ചലച്ചിത്ര നടികൾ
  • അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M, BINDHU ABRAHAM-ഡോക്ടർ
  • ഷാരോൺ എബ്രഹാം,ANN VARGHESE, SINDHU K N, JAYA MATHEW-കോളേജ് അധ്യാപിക

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

                2017 ഓഗസ്റ്റിൽ  ഐ ടി  @ സ്കൂൾ പ്രൊജക്റ്റ്‌, കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു കമ്പനി ആയി മാറി. അന്ന് മുതൽ കൈറ്റ് (Kite-Kerala Infrastructure and Technology for Education ) എന്ന പേരിൽ അറിയപ്പെടുന്നു.
         കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്.
    ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.

ലിറ്റിൽ കൈറ്റസിന്റെ പ്രധാന ഉദ്ദേശങ്ങൾ കുട്ടികളിൽ വിവര സാങ്കേതിക വിദ്യയിൽ തത്പര്യം ഉണ്ടാക്കുന്നതിനും ആ മേഖലയിൽ അവരെ ആഗ്രഗണ്യരാക്കുന്നതിനും സഹായിക്കുന്നു. സുരക്ഷിതമായി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അവ വിദ്യാഭ്യാസ മേഖലയിൽ അനുയോജ്യമായി ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു. ആധുനിക ലോകത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസിലാക്കി അത് സമൂഹത്തിന്റെ പുരോഗതിക്കായ് ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.

    ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ
      
       സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു.  
       മല്ലപ്പള്ളി ‍ പ്രദേശത്തിന് തിലകക്കുറിയായി ജാതിമതഭേദമെന്യേ ഏവർക്കും വിജഞാനത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തുകൊണ്ടിരിക്കുന്ന ചെങ്ങരൂർ സെന്റ് തെരേസാസ് സ്കൂളിൽ 11/6/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനത്തിനു ശേഷം ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 

2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 40 ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്. എല്ലാ വർഷവും എട്ടാം ക്ലാസ്സിലെ കുട്ടികളിൽ നടത്തുന്ന ഒരു ഐ ടി അധിഷ്ഠിത പ്രേവശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് ലിറ്റിൽ കൈറ്റ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.40 കുട്ടികൾക്കാണ് അംഗത്വം നൽകുന്നത്. മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. സ്കൂൾ പ്രവർത്തനങ്ങളെ ബാധികാതെ അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്താതെ ആണ് പ്രേത്യേക പരിശീലനം നൽകുന്നത്. അമ്മമാർക്കായി പ്രത്യേക ഏക ദിന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി. സ്കൂൾ പ്രേവേശനോത്സവം, കലോത്സവം, വാർഷികം up ലാബ് ഉത്ഘാടനം തുടങ്ങി സ്കൂളിലെ എല്ലാ പരിപാടികളിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്. കലാ കായിക പ്രവർത്തി പരിചയ മേളകൾക്ക് എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായം ഒഴിചു കൂടാത്തതാണ്. ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൽ ഒരു ഷോർട് ഫിലിം നിർമ്മിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്. ‘സൈബർ ക്രൈം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ വിവിധ ഉപവിഷയങ്ങൾ എടുത്ത് ക്ലാസുകൾ എടുത്തു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഡിജിറ്റൽ മാഗസിൻ എല്ലാ വർഷവും പ്രസീധീകരിക്കാറുണ്ട്.അത് സ്കൂൾ വിക്കിയിൽ എല്ലാ വർഷവും അപ്‌ലോഡ് ചെയ്യാറുണ്ട് വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്. 2019-2020 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ ഒൻപതാം ക്ലാസ്സിലെ 8 പേർ ഉപജില്ല ക്യാമ്പിലും 2 പേര് ജില്ലാ ക്യാമ്പിലും പങ്കെടുത്തു. 2019-2020 അധ്യയന വർഷത്തിൽ 14 കുട്ടികൾക്ക് പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക് ലഭിച്ചു. 2018-19 അധ്യയന വർഷത്തിൽ കൈറ്റ് മിസ്ട്രെസ്സ് മാരായി ശ്രീമതി അനു എം അലക്സാണ്ടർ ഉം ശ്രീമതി ബിനി മാത്യു ഉം 2019-2020 അധ്യയന വർഷത്തിൽ ശ്രീമതി ബിനി മാത്യു ഉം ശ്രീമതി ജിൻസി ജോസഫ് ഉം സ്തുതിയർഹമായ സേവനം അനുഷ്ഠിച്ചു. ഇപ്പോൾ ലിറ്റിൽ കൈറ്റ്ന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി ജിൻസി ജോസഫ്, ശ്രീമതി ജിലു മെറിൻ ഫിലിപ്പ് എന്നിവരാണ്. ഇപ്പോൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയി 10 ൽ 40 കുട്ടികളും ക്ലാസ്സ്‌ 9 ൽ 37 കുട്ടികളും ഉണ്ട്.

  • സ്കൗട്ട് & ഗൈഡ്സ്.

ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ 45 കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു.

  • ജൂനിയർ‍‍‍ റെഡ് ക്രോസ്

സേവനസന്നദ്ധത വളർത്തിയെടുക്കുന്നതിനും ആരോഗ്യനില സംരക്ഷിക്കുന്നതിനും 50 കുട്ടികളടങ്ങുന്ന ജെ ആർ സിയുടെ ഒരു ശാഖ അദ്ധ്യാപികയായ ജയ വർഗീസിന്റെ നേതൃത്വത്തിൽ ‍‍‍ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളിലെ JRC പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടക്കുന്നു. ഓരോ വർഷവും എട്ടാം ക്ലാസ്സിലെ കുട്ടികളിൽ ഒരു പരീക്ഷ നടത്തി ജെ. ആർ. സി യിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു.വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും 1 മണിക്ക് കൗൺസിലരുടെ നേതൃത്വത്തിൽ കുട്ടികൾ ഒരുമിച്ചു കൂടുകയും ഹാജർ രേഖപ്പെടുത്തുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ആനുകാലിക വിഷയങ്ങൾ കേ ഡ റ്റു കൾക്ക് നൽകി ക്ലാസ്സെടുക്കുവാൻ അവസരം നൽകുന്നു. തുടർന്ന് ടീച്ചറും ക്ലാസ്സ്‌ എടുക്കുന്നു. മഴക്കാല ശുചീകരണം, ദിനാചാരണം, സേവനവാരം, ബോധവൽക്കരണ ക്ലാസുകൾ ഇവയിലെല്ലാം കേ ഡ റ്റു കൾ സജീവമായി പങ്കെടുക്കുന്നു. 2020-2021 ൽ കോവിഡ്മായി ബന്ധപ്പെട്ടു മാസ്ക് നിർമാണത്തിലും കുട്ടികൾ പങ്കാളികളായി. വൃദ്ധസാദനങ്ങൾ സന്ദർശിച്ചു അവർക്കു ആവശ്യമായ സാധനങ്ങൾ ശേഖരിച്ചു നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തുവരുന്നു. സാമ്പത്തിക സഹായം അവശ്യമായ രോഗികൾക്ക് കുട്ടികൾ പണം ശേഖരിച്ചു നൽകുകയും ചെയ്യുന്നു. സെമിനാറുകളിലും ക്യാമ്പുകളിലും കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്.

  • ബാന്റ് ട്രൂപ്പ്

ഹൈസ്കൂളിൾ സി. മേബിൾ എസ് ഐ സിയും ഹയർ സെക്കണ്ടറിയിൽ സി. ഗ്രേസ്ലിൻ എസ് ഐ സിയും നേതൃത്വെ നൽകുന്ന ബാന്റ് ട്രൂപ് വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹൈസ്കൂള് 37 വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹയർ സെക്കണ്ടറി 12 വർഷവും.

 
BAND TROUP


  • ക്ലാസ് മാഗസിൻ

കുട്ടികളുടെ ഐക്യവും അദ്ധ്വാനവും സൗഹൃദവും പ്രകടമാക്കുന്ന ഉത്പന്നമായ മാഗസിൻ എല്ലാ വർഷവും ക്ലാസുകളിൽ പല വിഷയങ്ങളിലായി ചെയ്യുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു.

  • [[ഫലകം:Pagename/ ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]

വഴികാട്ടി

തിരുവല്ലായിൽ നിന്നും 12 km അകലെ മല്ലപ്പള്ളി റൂട്ടിൽ ചെങ്ങരൂർ മലങ്കരകത്തോലിക്കാ പള്ളിക്കു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും 13 km സഞ്ചരിച്ചാലും മല്ലപ്പള്ളിയിൽ നിന്ന് 3 km സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.

{{#multimaps:9.434075, 76.630958|zoom=15}}