സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക യുവതലമുറയിൽ സർഗ്ഗാത്മകതയും, മൂല്യബോധനവുമൊക്കെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാകുന്നതിനും, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി പൂർത്തീകരിക്കുന്നതിന് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഗൈഡിംങ്ങ്.

2020-21

covid - 19 ൻ്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ ക്രയേറ്റിവിറ്റി വർദ്ധിപ്പിക്കുവാനായി Google meet ലുടെ വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. മഹാമാരിയുടെ ഈ കാലയളവിൽ ഗൈഡ്സ് ഒത്തൊരുമയോടെ മാസ്ക് തയ്യാറാക്കുകയും തിരുവല്ല ജില്ലാ അസോസിയേഷന് കൈമാറുകയും ചെയ്തുഗൈഡ്സ് ഓരോരുത്തരും തങ്ങളുടെ വീടുകളിൽ ഗ്രോബാഗുകളിൽ പച്ചക്കറിവിത്ത് നടുകയു അതിനെ പരിപാലിക്കുകയും ചെയ്തു.

ഗാന്ധിജയന്തി ദിനത്തോടനുബദ്ധിച്ച് വീടും, പരിസരവും വൃത്തിയാക്കുകയും, ചെറു വ്യക്ഷ തൈകൾ നടുകയും ചെയ്തു.

Useful Gadget at home ഈ പ്രവർത്തനവുമായി ബദ്ധപ്പെട്ട് Gadget കൾ നിർമ്മിക്കുകയും അത് ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു.

Bob A Job:  പഠനത്തിനപ്പുറമായി, പ്രവർത്തി പരിചയത്തിലും കുട്ടികളിൽ പ്രാവീണ്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, പ്ലാസ്റ്റിക് മാലിന്യത്തെ ഭുമി യിൽ നിന്നും തുടച്ചു മാറ്റുന്നതിനായി ഗൈഡിംങ്ങ് കുട്ടികൾ അവരവരുടെ വീടുകളിൽ പേപ്പർ ബാഗുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിശീലിപ്പിച്ചു.