വയനാട് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിൽ സ്ഥിതി ചെയ്യുന്നു.ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ.

ഗവ. റ്റി എച്ച് എസ് എസ് എടത്തന
വിലാസം
എടത്തന

പോരൂർവയനാട് പി.ഒ,
തലപ്പുഴ
,
670644
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഫോൺ04935266878
ഇമെയിൽhmgthsedthana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുരേഷ്‍കുമാർ വി.(ഇൻ ചാർജ്ജ്)
പ്രധാന അദ്ധ്യാപകൻപ്രമോദ്‌കുമാർ കെ
അവസാനം തിരുത്തിയത്
26-09-202015064
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പിന്നിട്ട വഴികൾ

വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിതവും.

തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം നല്കണമെന്ന് നാലു പതിറ്റാണ്ടുകൾക്കുമുമ്പ് എടത്തന തറവാട്ടിലെ മൂപ്പൻ ശ്രീ അണ്ണൻ വൈദ്യർ, വേങ്ങണ കേളു, കോളിച്ചാൽ അച്ചപ്പൻ വൈദ്യർ തുടങ്ങിയവർ എടുത്ത ശക്തമായ തീരുമാനമാണ് എടത്തന സ്ക്കൂളിന്റെ ജന്മത്തിന് ഹേതുവായത്.കാടിന്റെ മക്കൾ കാടിനോടുൾച്ചേർന്ന്, പൊതുധാരയിലേക്ക് വരാതിരിക്കുകയും സമീപത്തെ വിദ്യാലയങ്ങളിലേക്ക് വഴിസൗകര്യമില്ലാതിരിക്കുകയും ചെയ്തതാണ് ഇവരുടെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക്കു കാരണം.

ആദ്യം ഗുരുകുല സമ്പ്രദായം

ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസം ലഭിച്ച രണ്ടുപേരേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വാണിയപ്പുര ഭഗീരഥനും മുണ്ടോക്കണ്ടത്തിൽ കേശവനും. ഇവരുടെ വീടുകളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കുന്ന സമ്പ്രദായമാണ് ആദ്യം തുടങ്ങിയത്. 1975 ൽ ആയിരുന്നു ഇത്. പിന്നീട് വേങ്ങണക്കുന്ന്,കോളിച്ചാൽ, എടത്തന എന്നിവിടങ്ങളിൽ നിർമ്മിച്ച ഷെഡ്ഡുകളിൽ പോയി കേശവനാശാനും ഭഗിയാശാനും ക്ലാസ്സുകളെടുത്തു.

1976 ൽ വിജയദശമിനാളിൽ ' ആദിവാസി വിദ്യാലയം എടത്തന ' എന്ന പേരിൽ ഒരു സ്ക്കൂൾ ആരംഭിച്ചു.അധ്യാപകർ കേശവനും ഭഗീരഥനും തന്നെ. അന്നത്തെ റ്റി.ഡി.ഒ. ആയിരുന്ന ബഹു.കെ.പാനൂർ സാറിന്റെ ശ്രമഫലമായി എടത്തനയിലെ ആദിവാസി വിദ്യാലയത്തിന് സർക്കാർ അംഗീകാരം കിട്ടി. 1978 ജൂലൈ 19 ന് ഗവ.എൽ.പി.സ്ക്കൂൾ വാളാട്, എടത്തന കോളനി എന്ന പേരിൽ 98 കുട്ടികളുമായി സ്ക്കൂൾ പ്രവർത്തനം തുടങ്ങി. ശ്രീ എം.സി.ബേബി മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ്.ശ്രീ എം.എം.രാജൻ,ശ്രീ കെ.എം.വർക്കി എന്നിവർ സഹാധ്യാപകരായും ജോലിയിൽ ചേർന്നു.

11-12-1985 ൽ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു. ബഹു. നായനാർ സർക്കാറിന്റെ കാലത്ത് എസ്.സി.എസ്.ടി. വിദ്യാർത്ഥികളുടെ ഉപരിപഠനം ലക്ഷ്യമാക്കി ഈ വിദ്യാലയം ഹൈസ്ക്കൂളാക്കി ഉയർത്തി. 14-11-1999 ൽ എട്ടാം ക്ലാസ്സ് പ്രവർത്തനം തുടങ്ങി. ശ്രീ സി.വി.കെ.ബാബുരാജൻ,സ്ക്കൂളിന്റെ ചാർജ്ജ് വഹിച്ചു.തുടർന്ന് ശ്രീ എം.കെ.ഷാജു ടീച്ചർ ഇൻ ചാർജ്ജ് ആയി ചുമതലയേറ്റു.ദീർഘനാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ സ്കൂളിന് ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കുകയും 2004 ൽ ശ്രീ വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്ക്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

 

ഹൈസ്കൂളിനും എല്.പി., യു.പി. വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എടത്തന കോളനിയിലെ കുറിച്യരുടെ അധ്വാനഫലമായുണ്ടാക്കിയ പുൽഷെഡിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചു തുടങ്ങിയത്. തുടർന്ന് ജീപ്പു സർവ്വീസ് പോലും ഇല്ലാതിരുന്ന കാലത്തു ആറു കി.മീ.ദൂരെ നിന്ന് ഓലയും മറ്റും തലച്ചുമടായി കൊണ്ടുവന്ന് ഓലഷെഡുണ്ടാക്കി. 1985 ൽ പൊതുമരാമത്ത് വകുപ്പ് ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കിത്തന്നു. പിന്നീട് 1998 ൽ ജില്ലാ പഞ്ചായത്ത് ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചുതന്നു. 1999 ൽ ഹൈസ്ക്കൂളായതോടെ വീണ്ടും ഓല ഷെഡിനെ അഭയം പ്രാപിക്കേണ്ടിവന്നു. എസ്.എസ് .എ. 2002 ൽ 6 മുറി കെട്ടിടം നിർമ്മിക്കാൻ ഫണ്ടനുവദിച്ചതോടെ ഷെഡിൽ നിന്ന് മോചനം ലഭിച്ചു. 36 ലക്ഷം രൂപയുടെ മൂന്നു നില കെട്ടിടം പൂർത്തിയായതോടെ ക്ലാസ്സുമുറികലുടെ ദാരിദ്ര്യം അവസാനിച്ചു. ആർ.എസ്.വി.വൈ. ഫണ്ടുപയോഗിച്ച് സയൻസ് ലാബ് നിർമ്മിക്കപ്പെട്ടു. സ്ക്കൂളിലേക്കാവശ്യമായ ഫർണിച്ചർ ആദ്യകാലത്ത് സുമനസ്സുകളായ കുറിച്യരും ചില നാട്ടുകാരും സംഭാവനയായി നല്കുകയായിരുന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് , എസ്.എസ്.എ, എന്നിവ വകയായി ആവശ്യത്തിനു ഫർണിച്ചർ അനുവദിച്ചു തന്നു. ബ്ലോക്ക് പഞ്ചായത്ത് വക കഞ്ഞിപ്പുര, പമ്പ് സെറ്റ്, എസ്.എസ്.എ. വക ടോയ് ലറ്റുകൾ, ക്ലാസ്സ്റൂം ഇടഭിത്തികൾ, വൈദ്യുതീകരണം, കുടിവെള്ള സൗകര്യം, ജില്ലാ പഞ്ചായത്ത് വക കെട്ടിടം നന്നാക്കൽ ,ഗ്രാമ പഞ്ചായത്ത് വക സ്റ്റാഫ് റൂം നവീകരണം തുടങ്ങി സ്ക്കൂളിനിന്ന് ഭൗതിക സമൃദ്ധിയുടെ കാലമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മറ്റുള്ളവ
  • നേർക്കാഴ്ച

മാനേജ്മെന്റ്

അദ്ധ്യാപകർ

 
അദ്ധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് ഫോൺ ഫോട്ടോ
വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ 04935 266308
ബാലകൃഷ്ണൻ മാസ്റ്റർ
ധർമ്മരാജൻ മാസ്റ്റർ
രമണി ടീച്ചർ
രമാദേവി ടീച്ചർ 9495 536 651
സെലിൻ ടീച്ചർ 9349 869 254
പ്രകാശൻ മാസ്റ്റർ 9495 229 022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.806467, 75.906357 |zoom=13}}