സെന്റ്.ബ്റൊക്കേഡ്സ് എൽ.പി.എസ്. കുറുമ്പകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.ബ്റൊക്കേഡ്സ് എൽ.പി.എസ്. കുറുമ്പകര | |
---|---|
![]() | |
വിലാസം | |
കുറുമ്പകര സെന്റ്.ബ്രോക്കാർഡ്‌സ് എൽ.പി.എസ് കുറുമ്പകര , പത്തനാപുരം പി.ഒ. , 689695 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | stbrocards42@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38243 (സമേതം) |
യുഡൈസ് കോഡ് | 32120100601 |
വിക്കിഡാറ്റ | Q87597070 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 3 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്റ്റെല്ലാമ്മ എസ് |
പി.ടി.എ. പ്രസിഡണ്ട് | വിമൽകുമാർ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി ബാബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ ഉപജില്ലയിൽപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ബ്രോക്കർഡ്‌സ് എൽ പി എസ് കുറുമ്പകര. 20-)0 നൂറ്റാണ്ടിന്റെ ആരംഭത്തിൽ പത്തനാപുരം 26 എന്ന പ്രദേശത്തു ( ഇപ്പോൾ കുറുമ്പകര ) വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ വിരളമായിരുന്നു. അക്കാലത്തു കായകുളം - കറ്റാനം ഭാഗത്തു നിന്നും ഇവിടെ മിഷനറിമാരും ഉപദേശികളും എത്തി താമസമാക്കി.ഈ നാട്ടിലെ ജനങ്ങളുടെ സാമൂഹിക സാംസ്‌കാരിക ഉന്നമത്തിനുവേണ്ടി കഠിനാധ്വാനം ചെയ്തു. പ്രാർത്ഥനയിലും പ്രവർത്തനത്തിലും ഊർജസ്വലരായ മിഷനറിമാർ ഇവിടെ ഒരു പള്ളി സ്ഥാപിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു തലമുറയെ ഉന്നതിയിൽ എത്തിക്കാൻ സാധിക്കു എന്ന് മനസിലാക്കിയ അവർ 1927ൽ വി .ബ്രോക്കാർഡിന്റെ നാമധേയത്തിൽ ഒരു പള്ളിക്കൂടം സ്ഥാപിച്ചു ( സെന്റ് ബ്രോക്കാർഡ്‌സ് എൽ പി എസ് ). ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്തു ജാതി , മത , വർണ്ണ ഭേതമന്യേ ഏവർക്കും കടന്നു വരൻ പറ്റുന്ന ഒരു വിദ്യാലയമായി മാറി ഇത് . അനേകായിരങ്ങൾ അറിവിന്റെ വെളിച്ചം തേടി ഇവിടേക്കൊഴുകി എത്തി. പഠിച്ച പല വിദ്യാർത്ഥികളും പ്രശസ്തരായി മാറി. ഇതിനോട് ചേർന്ന് ഒരു ഹൈസ്കൂൾ സ്ഥാപിതമാക്കി
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്ലാസുകൾ സ്ക്രീൻ വെച്ച് വേർതിച്ചിരുന്നു.എച്ച്.എം ഉൾപ്പെടെ എൽ.പി.എസ്.റ്റി തസ്തികകളാണ് ഉള്ളത്. കുടിവെള്ള സൗകര്യം ആവശ്യത്തിന് ലഭ്യമാണ്. കിണറ്റിൽ നിന്ന് പൈപൂവഴി കുട്ടികൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റും യുറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുവാൻ ഉള്ള സൗകര്യം ഉണ്ട്. വിദ്യാലയത്തിൽ പ്രത്യേക ഓഫീസ് റൂം സൗകര്യം ഉണ്ട്.മെച്ചപ്പെട്ട രീതിയിൽ എസ് എം സി, എം പി റി എ, വിദ്യാരംഗം,കലാസമിതി ,വിവിധതരം ക്ലബ്ബുകൾ, സമഗ്ര ആരോഗ്യ വികസന പദ്ധതി, സുരക്ഷ ക്ലബ്ബുകൾ എന്നിവ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
വിഭാഗം | നിലവിലുള്ളത് |
---|---|
അഡീഷണൽ ക്ലാസ് മുറി | 5 |
ആൺകുട്ടികൾക്കുള്ള ടോയ് ലറ്റ് | 1 |
പെൺകുട്ടികൾക്കുള്ള ടോയ് ലറ്റ് | 1 |
സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം | ഉണ്ട് |
പ്രധാന അധ്യാപകമുറി | ഉണ്ട് |
ചുറ്റുമതിൽ | ഭാഗികം |
കളിസ്ഥലം | ഉണ്ട് |
അടുക്കള | ഉണ്ട് |
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- റെയ്ച്ചൽ കോശി
- വി ജെ അലോഷ്യസ്
- എം ചന്ദ്രശേഖരൻപിള്ള
- എ പയസ്
- ഗിൽബർട്ട്
- Sr.ത്രേസ്യാമ്മ ജേക്കബ്
- T K അച്ചുതക്കുറിപ്പ്
- മറിയാമ്മ ബെഞ്ചമിൻ
- Sr. ഏലിയാമ്മ പി ജി
- മേഴ്‌സി മാത്യു
- ഷൈലജ ബി
- ഗ്രേസിക്കുട്ടി സി
- ഡെയ്സിമോൾ എ
- സ്റ്റെല്ലാമ്മ എസ്
മികവുകൾ
ദിനാചരണങ്ങൾ

അദ്ധ്യാപകർ
അദ്ധ്യാപകർ: 3
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ













പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പത്തനാപുരം ടൗണിൽ നിന്നും അടൂർ റോഡിൽ (കെ. പി .റോഡ് ) രണ്ടു കിലോമീറ്റർ അകലെ .
- അടൂർ നിന്നും പതിനാലു കിലോമീറ്റർ അകലവുമാണ് വിദ്യാലയത്തിലേക്ക് ഉള്ളത് .
അവലംബം
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38243
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ