വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44046-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44046 |
യൂണിറ്റ് നമ്പർ | LK/2018/44046 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി സുദീപ്തി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി ശ്രീദേവി |
അവസാനം തിരുത്തിയത് | |
23-06-2024 | Vpsbhssvenganoor |
ലിറ്റിൽകൈറ്റ്സ് 22-25 പ്രവർത്തനങ്ങളിലൂടെ
2022-25 ബാച്ച് രൂപീകരണം
2022-25 ബാച്ച് രൂപീകരണം ഈ വർഷാരംഭത്തിൽ തന്നെ നടന്നു. ജൂലൈ 22ന് നടന്ന അഭിരുചി പരീക്ഷയിലൂടെ രൂപീകരണം നടന്നത്. അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച 76 കുട്ടികളിൽ വിജയം നേടിയത് 41 കുട്ടികളാണ്.
2022-25 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി | ||
ചെയ൪മാ൯ | പി ടി എ പ്രസിഡ൯ഡ് | ജയകുമാ൪ |
കൺവീന൪ | ഹെട്മിസ്ട്രസ് | ശ്രീമതി എം ആർ ബിന്ദു |
വൈസ്ചെയ൪മാ൯ | എം പി ടി എ പ്രസിഡ൯ഡ് | സിനി ആർചന്ദ്ര൯ |
ജോയി൯കൺവീന൪ | കൈററ്മിസ്ട്രസ് | ജയശ്രീ |
ജോയി൯കൺവീന൪ | കൈററ്മിസ്ട്രസ് | ശ്രീദേവി |
കുട്ടികളുടെ പ്രതിനിധി | ലീഡ൪-ലിറ്റിൽകൈറ്റ്സ് | നവീൻ |
കുട്ടികളുടെ പ്രതിനിധി | ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് | ദേവിക |
2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് | |||
---|---|---|---|
ക്രമനമ്പർ | അഡ്മിഷൻ നമ്പ൪ | അംഗത്തിന്റെ പേര് | ക്ലാസ്സ് |
1 | 29112 | അർജുൻ എച്ച് | 8B |
2 | 29136 | മുഹമ്മദ് ഹക്കീം എസ് | 8B |
3 | 29148 | മുഹമ്മദ് യാസിൻ പി | 8D |
4 | 29180 | ഫാരിസ് സുൽത്താൻ | 8C |
5 | 29209 | മുഹമ്മദ് അസ്ലാം എം | 8D |
6 | 29215 | മുനീർക്കാൻ എൻ | 8D |
7 | 29253 | അജിൻ കുമാർ പി ബി | 8B |
8 | 29336 | മുഹമ്മദ് ഷാഹിദ് അഫ്രിഡി | 8D |
9 | 29394 | അനന്ദൻ അജയൻ | 8B |
10 | 29540 | അർഷിവ് ദുരേഷ് | 8B |
11 | 29572 | അഭിനവ് സി ബി | 8C1 |
12 | 29712 | നിഹാൻ നിയാസ് | 8C1 |
13 | 29790 | നവീൻ ആർ ഡി | 8A1 |
14 | 29808 | അതുൽ ഹരി | 8B |
15 | 29997 | അനന്തു ജെ എസ് | 8C1 |
16 | 30124 | അൗഷ്മി ജി ജെ | 8B |
17 | 30161 | മെെക്കിൽ റ്റി | 8B1 |
18 | 30171 | വെെഷാക് | 8B |
19 | 30190 | മുഹമ്മദ് അജിലാൻ | 8B1 |
20 | 30273 | മുഹമ്മദ് ഫർഹാൻ | 8B1 |
21 | 30277 | ബിജോ സി ഐസക്ക് | 8B |
22 | 30279 | ദേവദർശൻ വി | 8B |
23 | 30345 | ആർഷാദേവ് പി | 8B |
24 | 30352 | അർച്ചന എ ആർ | 8A |
25 | 30398 | ബിനോയ് ബി ഐ | 8B |
26 | 30458 | ദേവിക എസ് ആർ | 8A |
27 | 30486 | ആർദ്ര എസ് എം | 8A |
28 | 30517 | ലിബിന ലിവിങ് സ്റ്റൺ | 8A |
29 | 30538 | അഭിജിത്ത് എ എം | 8 |
30 | 30565 | ആദിത് എ | 8 |
31 | 30566 | ഹൃദ്യ എസ് രാജേഷ് | 8 |
32 | 30592 | അക്ഷയ് ജെ എസ് | 8 |
33 | 30613 | വസുദേവ് മാധവ് വി സി | 8A |
34 | 30666 | കരീന മനോജ് ബി എം | 8A |
35 | 30721 | ശ്രീക്കുട്ടി എസ് | 8A |
36 | 30734 | അജയ് ആദിത്ത് എ | 8 |
37 | 30768 | ദിയ മഹേഷ് | 8A |
38 | 30798 | മുഹമ്മദ് ഫസൽ എം | 8 |
39 | 31521 | ശബരിനാഥ് കെ ബി | 8H |
40 | 31575 | അഭിനവ് കൃഷ്ണ ബി | 8G |
പ്രിലിമിനറി ക്യാമ്പ്
2022-25ലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 09/22 ന് സ്കൂൾ ലാബിൽ നടന്നു.നേമം എച്ച് എസ് എസ് ഫോർ ഗേൾസിലെ കൈറ്റ് മിസ്ട്രസുമാരായ കിരണേന്ദു ടീച്ചർ, രാജശ്രീ ടീച്ചർ എന്നിവരുടെ നേതൃത്ത്വത്തിലാണ് ക്ലാസ്സു നടന്നത്.ആനിമേഷൻ, സ്ക്രാച്ച്, എം ഐ ടി ആപ് ഇൻവെന്റർ, എന്നിവയുടെ പ്രംഭ പഠനങ്ങളാണു നടന്നത്. ഹൈടെക് ഉപകരണങ്ങളെ കുറിച്ചുള്ള ക്ലാസ്സ് കുട്ടികൾക്കു പ്രയോജനപ്പെടുന്നതായിരുന്നു. പ്രൊജക്ടർ ക്രമീകരണം, പരിപാലനം, ആനിമേഷനിൽ ബ്ലെൻഡറിന്റെ സാധ്യതകൾ എന്നിവയും പഠിപ്പിച്ചു.
ക്യാമ്പോണം-ആഘോഷതിമിർപ്പിൽ ലിറ്റിൽ കൈറ്റ്സ്
22-25 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച സ്കൂൾ ലാബിൽവച്ച് 9.30 മുതൽ 4 മണി വരെ നടന്നു. കൈറ്റ് തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരം ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ക്യാമ്പിന്റെ പ്രവർത്തന മൊഡ്യൂൾ കൈകാര്യം ചെയ്യുവാനുള്ള ക്ലാസ്സ് ആർപി മാർക്കുനൽകി. അതിനനുസരിച്ച് പരിശീലനം നേടിയ ശ്രീദേവി ടീച്ചർ ജയശ്രീ ടീച്ചറിന്റെ സഹായത്താൽ നടന്നു. ക്യാമ്പോണം എന്നു വിശേഷിപ്പിക്കപ്പെട്ടത് ഇത്തവണത്തെ സ്കൂൾ തല ക്യാമ്പിന്റെ പുതുമ ആയിരുന്നു. മറ്റൊരു പ്രത്യേകത ഇത്തവണ ക്യാമ്പ് നേരത്തേയെന്നുള്ളതാണ്.
ക്യാമ്പ് സംബന്ധിച്ച പോസ്റ്റർ തയ്യാറാക്കി സ്കൂളിൽ പ്രസിദ്ധീകരിച്ചു. വാർത്തകൾ സോഷ്യൽ മീഡിയയിൽ നൽകി. ഉച്ച ഭക്ഷണം ഏർപ്പാടാക്കി. ഓണാഘോഷ പ്രതീതി ലഭിക്കുന്നതിന് പഠന വിഷയമായ പ്രോഗ്രാമിങ്ങും ആനിമേഷനും ഗെയിമുകളും എല്ലാം ചെണ്ടമേളത്തിലും അത്തപ്പൂക്കളത്തിലും ഊഞ്ഞാലാട്ടത്തിലുമായി. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കു കൊണ്ടു. റിസോർസ് പേഴ്സൺ ആയി നിന്നത് ശ്രീദേവി ടീച്ചർ ആയിരുന്നു. ജയശ്രീ ടീച്ചർ രജിട്രേഷൻ നടത്തി.ക്യാമ്പ് ദൃശ്യങ്ങൾക്ക്
റൂട്ടീൻ ക്ലാസ്സുകളിൽ കൈകാര്യം ചെയ്ത ആനിമേഷൻ പ്രോഗ്രാമിങ് എന്നിവയുടെ അടിസ്ഥാനത്തിൽ അറിവിനെ മെച്ചപ്പെടുത്തുന്ന ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സബ് ജില്ലാ ക്യാമ്പിന് അവരെ തയ്യാറാക്കുകയായിരുന്നു ലക്ഷ്യം. ഓരോ സെക്ഷനിലും ടാസ്ക്കുകൾ നൽകി. അവരുടെ മികവിനെ നിരീക്ഷിച്ചു. കേരള സംസ്കാരത്തെയും ആഘോഷങ്ങളെയും സ്മരിക്കുന്ന ധാരാളം അനുഭവങ്ങൾ നൽകാൻ ഈ ക്യാമ്പിന് കഴിഞ്ഞു എന്നുള്ളത് കൈറ്റിന് അഭിമാനിക്കാൻ വകയുണ്ട്.
മികവുകൾ മറ്റുള്ളവരിലേക്ക്
ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയുടെ അനുബന്ധിച്ച് പരിശീലിച്ച മോഡ്യൂൾ പ്രവർത്തനങ്ങൾ മറ്റു കുട്ടികൾക്ക് പകർന്നു നൽകുവാൻ ലിറ്റിൽ കൈറ്റ്സുകൾ സന്നദ്ധത കാണിച്ചു. 21- 24 ബാച്ചിലെ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളോടൊപ്പം 22 -25 ബാച്ചിലെ കുഞ്ഞുങ്ങളും അവർ നേടിയ അറിവിനെ മറ്റു കുട്ടികൾക്ക് പരിശീലനം നൽകുന്നു. സ്കൂൾതലത്തിൽ മികച്ച ക്ലാസുകൾ യുപി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ബാച്ചുകളായി തിരിഞ്ഞു ക്ലാസ് എടുത്തു. മികച്ച രീതിയിൽ ചെയ്ത സ്ക്രാച്ച് പ്രോഗ്രാമുകൾ, ആനിമേഷനുകൾ, റോബോട്ടിക്സ് പ്രോഗ്രാമുകൾ, മൊബൈൽ ആപ്പ് നിർമ്മാണം എന്നിവ സ്കൂൾ സമീപപ്രദേശത്തുള്ള സെൻറ് ജോസഫ് വെണ്ണിയൂർ യുപി സ്കൂളിൽ അവതരിപ്പിക്കുകയും പ്രോഗ്രാമുകളുടെ അവതരണം എങ്ങനെ സോഫ്റ്റ്വെയറുകൾ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നിവ കുട്ടികൾക്കും പരിചയപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി കുട്ടികളെ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നുള്ള ഒരു ബോധവൽക്കരണവും നൽകുകയുണ്ടായി.
സ്കൂൾതല പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വം
സ്കൂൾ തലത്തിൽ നടക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളിൽ ലിറ്റിൽ കൈറ്റ്സുകൾ സാങ്കേതികപരമായ പിന്തുണ നൽകിവരുന്നു. ക്യാമറ ട്രെയിനിങ് കിട്ടിയ ലിറ്റിൽ കൈറ്റ്സുകൾ പരിപാടികളുടെ വീഡിയോകളും ഫോട്ടോകളും എടുത്ത് അവ എഡിറ്റ് ചെയ്ത് ഡോക്യുമെൻററികൾ ആക്കുന്നു. ഹൈടെക് റൂമുകളിൽ നടക്കുന്ന പഠന പരിപാടികളിലും വ്യത്യസ്തങ്ങളായ മറ്റു പ്രവർത്തനങ്ങളിലും അവരുടെ പിന്തുണയുണ്ട്.ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റിയതോടുകൂടി ലിറ്റിൽ കൈറ്റ്സുകളുടെ റോൾ വിപുലമാണ്. 23 - 24 അധ്യയന വർഷത്തിൽ നടന്ന പരിപാടികളിൽ എല്ലാം അവരു സജീവ സാന്നിധ്യം കാണുവാൻ സാധിക്കും.
അധ്യാപകരായി ലിറ്റിൽ കൈറ്റ്സുകൾ
സെപ്റ്റംബർ 5 അധ്യാപക ദിനത്തിന് ലിറ്റിൽ നേതൃത്വത്തിൽ പഠിച്ച മോഡ്യൂളുകൾ ലിറ്റിൽ കൈറ്റ്സുകൾ കൈകാര്യം ചെയ്തു. മികവുറ്റ രീതിയിൽ തന്നെ അധ്യാപനം നടത്തുവാൻ അവർക്ക് കഴിഞ്ഞു സബ്ജില്ലാ ക്യാമ്പിന് പങ്കെടുത്ത ലിറ്റിൽ കൈറ്റ്സുകൾ തങ്ങൾ നേടിയ പ്രോഗ്രാമിംഗ് ആനിമേഷൻ അറിവുകൾ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സുകൾക്ക്കൈമാറി പ്രോഗ്രാമിങ്ങിൽ അഭിജിത്ത് അക്ഷയ് വസുദേവ് മാധവ് നവീൻ എന്നിവരാണ് സബ്ജില്ലാ ക്യാമ്പിന് പങ്കെടുത്തത്. ആനിമേഷനിൽ ദേവിക ജീന വൈശാഖ് അതുൽ ഹരി എന്നിവരും പങ്കെടുത്തു അവർ നന്നായി പരിശീലനം നടത്തിയതിനുശേഷം ആണ് സ്കൂൾതല ആർ പി മാരായി മാറിയത്.
വിക്ടേഴ്സ് ലിറ്റിൽ വാർത്ത
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം നടത്തിയിരുന്ന ലിറ്റിൽ ന്യൂസ് പുനരാരംഭിക്കുന്നതിനു വേണ്ടി നടന്ന പരിപാടിയിൽ ലിറ്റിൽ കൈറ്റ്സുകൾക്ക് പ്രത്യേക പരിശീലനം നൽകി. സ്കൂളിലെ 2023-24 അധ്യയനവർഷത്തിലെ പ്രധാന വാർത്തകൾ ലിറ്റിൽ ന്യൂസ് ആക്കി. 9A ലെ വസുദേവ് മാധവ് റിപ്പോർട്ട് അവതരിപ്പിച്ചു. എൻഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് മികവുകൾ എസ് പി സി നേതൃത്വത്തിൽ നടന്ന വൃദ്ധസദനം സന്ദർശിക്കാൻ എന്നീ പ്രവർത്തനങ്ങളാണ് ന്യൂസ് ആക്കിയത്.
വാർത്ത വിക്ടേഴ്സിൽഅപ്ലോഡ് ചെയ്തു
ഐടിമേളയുടെ മികവുകൾ
2023 24 അധ്യയന വർഷത്തിലെകൂടുതലായി മേളയിൽ മികവു നേടിയ വിദ്യാർഥികൾ സബ്ജില്ലാ ജില്ല മേളകളിൽ കഴിവുകൾ തെളിയിച്ചു. ഒക്ടോബർ 16ന് ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ വച്ച് നടന്ന ഐടി ക്വിസ്സിൽ ഏഴ് എ യിലെ ശിവരൂപ് സെക്കൻഡും എ ഗ്രേഡും കരസ്ഥമാക്കി. മലയാളം കമ്പ്യൂട്ടിങ്ങും രൂപകൽപ്പനയും ചെയ്തതിൽ 10 സീ യിലെ മുഹമ്മദ് സാബിത്ത് മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. അനിമേഷൻ നിർമ്മാണത്തിൽ 9 ബി യിലെ അതുൽ ഹരി എ ഗ്രേഡ് നേടി.
ഹാർഡ് വെയർ പരിചയം- എക്സ്പേർട്ട്ക്ലാസ്സ്
22 25 ബാച്ചിലെ കുട്ടികൾക്കായുള്ള എക്സ്പോർട്ട് ക്ലാസ്സ് 2024 ഫെബ്രുവരി 15 ന് വൈകുന്നേരം 3 മുതൽ നാലു വരെ സ്കൂൾ ലാബിൽ വച്ച് നടന്നു. വെങ്ങാനൂർ റൈറ്റ് ക്ലിക്ക് ഇൻഫോടെക് എംഡി വിഷ്ണു പി വി ക്ലാസ് എടുത്തു. ഹാർഡ് വെയർ പരിചയപ്പെടുത്തുന്ന വിദഗ്ധമായ ഒരു ക്ലാസ് ആണ് കൈകാര്യം ചെയ്തത്. കുട്ടികളുടെ സംശയനിവാരണത്തിന് ഉതകുന്ന ക്ലാസ് ആയിരുന്നു.
പ്രവേശന പരിപാടികൾ ക്യാമറ ലിറ്റിൽ കൈറ്റ്സ്
മികവുകൾ - അസൈൻമെൻറ് പ്രവർത്തനങ്ങളായി
പഠനം-പരിശീലനം
ഫോട്ടോഗ്രാഫിയിൽ മികവ്
ലിറ്റിൽ കൈറ്റ്സ് മൊഡ്യൂൾ പരിഷ്കരണത്തിന്റെ ഭാഗമായി കൈറ്റ് മിസ്ട്രസ്സുമാർക്ക് ലഭിച്ച പരിശീലനത്തിൽ ഡി എസ് എൽ ആർ ക്യാമറയും ഉൾപ്പെട്ടിരുന്നു. 2023 ഏപ്രിൽ 10 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചായിരുന്നു പരിശീലനം ലഭിച്ചത്
23 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകൾക്ക് മെയ് മാസത്തിൽ ക്യാമറ ട്രെയിനിങ് നൽകി. ഗ്രൂപ്പുകളായി ത്തിരിഞ്ഞ് ക്യാമറയിൽ ചിത്രങ്ങളും വീഡിയോകളും പകർത്തി വീഡിയോകൾ തയ്യാറാക്കി. പ്രവേശനോത്സവം, വായനാമാസാചരണം എന്നിവയുടെ വീഡിയോകൾ മികവു പുലർത്തുന്ന രീതിയിൽ തയ്യാറാക്കിയത് അഭിനന്ദനാർഹമാണ്. ഇനിയുള്ള സ്കൂൾ തല പ്രവർത്തന മികവുകൾ ലിറ്റിൽ കൈറ്റ് സുകളുടെ ഫോട്ടോഗ്രാഫിയിലൂടെ ധന്യമാക്കും എന്ന കാര്യത്തിൽ സംശയമില്ല.
മലയാളം ടൈപ്പിങ് പരിശീലനം
മലയാളം കമ്പ്യൂട്ടിങ് പഠനവും പരിഷ്കരിച്ച മൊഡ്യൂൾ പരിശീലനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുട്ടികൾക്കു നൽകിയത്. മലയാളം ടൈപ്പിങ്ങിന്റെ വേഗത കൂട്ടുന്ന തരത്തിലുള്ള പരിശീലനം നൽകി. ഒരു മാഗസീനിലെ പേജുകളെ എങ്ങനെ ആകർഷകമാക്കാം, തലക്കെട്ടുകൾ ഭംഗിയാക്കുക, ഖണ്ഡികകളുടെ ക്രമീകരണം, ഹെഡർ, ഫൂട്ടർ, എന്നിവ ഉൾപ്പെടുത്തൽ, കവർ പേജുകൾ ആകർഷകമാക്കൽ, എന്നിങ്ങനെ മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധതലങ്ങൾ കുട്ടികൾക്കു നൽകി. ഈ ബാച്ചിന്റെ ടൈപ്പിങ് പരിശീലനം എല്ലാ ദിവസവും ഉച്ചയ്ക്ക് . 12.40 മുതൽ 1.15 വരെയുള്ള സമയം നടന്നു പോകുന്നു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതി ലേയ്ക്കായി ക്ലാസ്സിൽ നിന്നുള്ള സൃഷ്ടികൾ ടൈപ്പു ചെയ്ത് ഫോൾഡറുകളിൽ അവർ സൂക്ഷിച്ചു വരുന്നു.
സ്ക്രാച്ചിലൂടെ ഗെയിം
കോഴിക്കുഞ്ഞിന് വഴി കാണിച്ചു കൊടുക്കുന്ന ഒരു ഗെയിം കാണിച്ചു കൊണ്ടാണ് സ്ക്രാച്ച് പ്രോഗ്രാമിങ് പരിചയപ്പെടുത്തിയത്. സ്ക്രാച്ച് 3 എന്ന പുതിയ പ്രോഗ്രാമിങ് സോഫ്റ്റുവെയർ ഇൻസ്റ്റാൾ ചെയ്തിരുന്നു. ഇന്റർഫേസ് ഡിസൈനിങ്ങും കോഡിങ്ങും ചെയ്യാനുള്ള കഴിവ് അവർ നേടി. ബാക്ട്രോപ്പും സ്പ്രൈറ്റുകളും ഉൾപ്പെടുത്തി. സ്ഥാനങ്ങൾ, ദിശ എന്നിവ ക്രമീകരിക്കൽ, ചലിപ്പിക്കൽ, ചിറകുകൾ ചലിക്കാൻ കോസ്റ്റ്യൂം ഉൾപ്പെടുത്തൽ,അടുത്ത ലെവൽ എത്താനുള്ള കോഡുകൾ, വേരിയബിൾ തയ്യാറാക്കൽ, തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഉൾപ്പെടുത്തേണ്ട കോഡ്, ശബ്ദം ഉൾപ്പെടുത്താൻ, ഇങ്ങനെ ഗെയിമിന്റെ ഘട്ടങ്ങൾ പഠിച്ചു.
ആനിമേഷൻ ഓപ്പൺടൂൺസിലൂടെ
വിമാനം പറപ്പിക്കൽ, ഡോൾഫിന്റെ ചലനം എന്നിങ്ങനെ രണ്ടു പ്രവർത്തനങ്ങളാണ് ബാച്ചിനെ രണ്ടു ക്ലാസ്സിലായി പരിചയപ്പെടുത്തിയത്. എക്സ് ഷീറ്റുകൾ ക്രമീകരിക്കുന്ന വിധം, ശബ്ദം, പശ്ചാത്തലചിത്രം, ചലന ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തൽ, ചലനം ക്രമീകരിക്കൽ , എക്സ് പോർട്ട് ചെയ്യുന്ന വിധം എന്നിവ പഠിപ്പിച്ചു. കഴിഞ്ഞ വർഷം അവർ പരിചയപ്പെട്ട ടുപ്പിട്യൂബ് ഡെസ്ക്ക് എന്ന ആനിമേഷൻ സോഫ്റ്റ് വെയറിൽ നിന്ന് വ്യത്യസ്ത മായ പ്രവർത്തന രീതികളാണ് ഓപ്പൺ ടൂൺസിലൂടെ അവർ പ്രാവീണ്യം നേടിയത്.
ചിത്ര ശ്രേണികൾ ഉപയോഗിച്ചു കൊണ്ടുള്ള ചലനമാണ് ഡോൾഫിന്റെ അനിമേഷനിൽ പഠിച്ചത്. കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തി ഡോൾഫിൽ നീന്തുന്ന പ്രതീതി ലഭിക്കുന്ന ഒരു പ്രവർത്തനമായിരുന്നു അത്. കൂടുതൽ പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിനു തകുന്ന ചിത്ര ഫയലുകൾ ഉൾപ്പെടുത്തിയിരുന്നത് കുട്ടികൾക്ക് അസൈൻമെന്റുകളായി നൽകി. ആ പ്രവർത്തനങ്ങൾ അടുത്ത രണ്ടുമൂന്നു ദിവസങ്ങളിൽ ഉച്ച ഭക്ഷണത്തിനു ലഭിച്ച ഇടവേളകളിൽ ചെയ്തു തീർക്കുവാൻ അവർ സമയം കണ്ടെത്തി.
ബി എം ഐ കാണാം
അടുത്ത ഘട്ടത്തിലെ പഠനം എം ഐ ടി ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പുകൾനിർമ്മിക്കുന്നത് ആയിരുന്നു. ബി എം ഐ കണക്ക് കൂട്ടുന്നതിന് ആവശ്യമായ കാര്യങ്ങൾ നൽകിയാൽ മൊബൈൽ ആപ്പ് കണ്ടെത്തി പ്രദർശിപ്പിക്കും. എം ഐ ടി ആപ്പ് ഇൻവെന്ററിലൂടെയുള്ള ഈ സൗകര്യം കുട്ടികൾ പ്രയോജനപ്പെടുത്തി. മൊബൈൽ ആപ്പിന്റെ ഫോണിൽ കാണുന്ന രൂപം ഡിസൈൻ ചെയ്യുവാൻ ഡിസൈൻ ജാലകവും കോഡുകൾ നൽകുന്നതിന് ബ്ലോക്ക് ജാലകവും പരിചയപ്പെടുത്തി. ആപ്പുകൾ സ്മാർട്ട് ഫോണിൽ പ്രവർത്തിക്കുമോ എന്ന് പരിശോധിക്കുവാൻ എമുലേറ്റർ പ്രയോജനപ്പെടുത്തി. എമുലേറ്ററിന്റെ ഉപയോഗം കുട്ടികൾക്ക് കൗതുകം ഉയർത്തുന്നത് ആയിരുന്നു.
നിർമ്മിത ബുദ്ധി വികസിപ്പിക്കൽ
നിർമ്മിത ബുദ്ധിയുടെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്ന ക്ലാസ് കുട്ടികൾക്ക് വളരെയധികം കൗതുകം നിലനിർത്തി. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ് ജി പിടി ആപ്ലിക്കേഷൻ ക്യുക്ക് ഡ്രാഎന്ന ആർട്ടിഫിഷ്യൽ ഇൻറലിജന്റ് ആപ്ലിക്കേഷന്റെ സഹായത്തോടെ കമ്പ്യൂട്ടറുകൾക്ക് എങ്ങനെയാണ് ബുദ്ധി ലഭിക്കുന്നത് എന്ന് ആശയം, യന്ത്രങ്ങളെ സ്വയം പഠിക്കാൻ പ്രാപ്തരാക്കുന്ന മെഷീൻ ലേർണിംഗ്, മെഷീൻ ലേണിങ് മോഡ്യൂളായ ഫേസ് സെൻസിംഗ് ബ്ലോക്ക്, ടീച്ചിംഗ് മെഷീൻ ഉപയോഗപ്പെടുത്തി മെഷീൻ ലേർണിംഗ് മോഡലുകൾ ഉണ്ടാക്കൽ, നിർമ്മിത ബുദ്ധിയുടെ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള മാസ്ക് ഡിറ്റക്ടർ ആപ്പ് നിർമ്മാണം, ഇങ്ങനെ നിർമ്മിത ബുദ്ധിയുടെ അനന്തസാധ്യത
ഇലക്ട്രോണിക്സും റോബോട്ടിക്സും
22 25 ബാച്ചിലെ ഇലക്ട്രോണിക്സിന്റെ ക്ലാസുകൾ രാധിക ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. ടീച്ചർ എൽഇഡി ബൾബിന്റെ സമ്പൂർണ്ണ ഘടന കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഒരു ബൾബ് പ്രകാശിപ്പിക്കുന്നതിനുള്ള വൈദ്യുത സർക്കീട്ട് തയ്യാറാക്കുന്ന വിധം, എൽഇഡി പ്രകാശിപ്പിക്കുന്നതിനുള്ള വൈദ്യുത സർക്കീട്ട്, ടീച്ചറിന്റെ സഹായത്തോടെ കുട്ടികൾ ചെയ്തു. ടിങ്കർ കാർഡു വഴി അർഡിനോ പരിശീലിപ്പിച്ചു. എൽഇഡി ബ്ളി ങ്ക് ചെയിക്കൽ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കത്തിക്കൽ ഐആർ സെൻസറിന്റെ സഹായത്തോടെ ഇൻറലിജൻസ് ലൈറ്റ് നിർമ്മാണം ഇലക്ട്രോണിക് ഡൈസ് നിർമ്മിക്കൽ എന്നിങ്ങനെ ആർഡിനോ പ്രവർത്തനങ്ങളുടെ കോടിങ്ങും ഡിസൈനിങ്ങും ചെയ്യിച്ച് പ്രവർത്തനങ്ങൾ നടത്തി.
ഡസ്ക്ടോപ്പ് പബ്ലിഷിംഗ് സ്ക്രൈബസ് സോഫ്റ്റ്വെയറിലൂടെ
2023- 24 അധ്യയന വർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണം സ്ക്രൈബസ് എന്ന സോഫ്റ്റ്വെയറിലൂടെ ആയിരുന്നു. പ്രസിദ്ധീകരണത്തിന്റെ എല്ലാ മേഖലകളും സ്പർശിക്കുന്ന സ്ക്രൈബസ് എല്ലാ കുട്ടികളും നന്നായി പരിചയപ്പെട്ടു. നേരത്തെ തന്നെ മലയാളം ടൈപ്പിംഗ് പരിശീലനം നേടിയ കുട്ടികൾ സൃഷ്ടികൾ ടൈപ്പ് ചെയ്തു സ്ക്രൈബസിലൂടെ മാഗസിൻ തയ്യാറാക്കി.
രണ്ടായിരത്തി ഇരുപത്തി നാലിലെ സ്കൂൾ കലണ്ടർ സ്ക്രൈബസിലൂടെ തന്നെ ലിറ്റിൽ കൈറ്റ്സുകൾ തയ്യാറാക്കി. ഹെഡ്മിസ്ട്രസ് പ്രകാശന കർമ്മം നിർവഹിച്ചു.