മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47061
യൂണിറ്റ് നമ്പർLK/2018/47061
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്നമംഗലം
ലീഡർമുഹമ്മദ് ഷെഗിൽ ടി പി
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ആരിഫ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് സാലിം എൻ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുഹമ്മദ് സിനാൻ
അവസാനം തിരുത്തിയത്
14-05-202347061


ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2021- 24 ലിറ്റിൽ കൈറ്റ്സ് ഐസിടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 2021 ജൂൺ മാസത്തിൽ തന്നെ സംഘടിപ്പിച്ചു. എട്ടാം ക്ലാസുകളിൽ പഠനം നടത്തുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് നടത്തിയ പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ച ചടങ്ങ് കൈറ്റ് മാസ്റ്റർ ട്രൈനെർ നേത്രത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർഅബ്ദുൽ കരീം ഈ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളും വിഷയങ്ങളും സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ഐസിടി കോഡിനേറ്റർ മുഹമ്മദ് സാലിം സ്വാഗതവും മാസ്റ്റർ യുപി മുഹമ്മദ് നജീബ് നന്ദിയും പ്രകാശിപ്പിച്ചു. ഏകദിന ക്യാമ്പിൽ വിവിധ ഐസിടി ഉപകരണങ്ങളെ കുറിച്ചും സ്ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് ഇൻവെന്ററി ബ്ലെൻഡർ ആനിമേഷൻ സോഫ്റ്റ്‌വെയർ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം ഓരോ ക്ലാസ് റൂമുകളിലെയും ഐസിടി ഉപകരണങ്ങൾ പരിപാലിക്കേണ്ടത് എങ്ങനെയെന്നും അത് പ്രവർത്തനസജ്ജമാക്കേണ്ടത് എങ്ങനെയെന്നും ഉള്ള വ്യത്യസ്ത  കുട്ടികൾക്ക് വിഷയങ്ങളിൽ പരിശീലനം നൽകി. ഈ പ്രിലിമിനറി ക്യാമ്പിൽ നിന്നും ഹൈടെക് സ്കൂൾ അംബാസ്സിഡർമാരായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും നൈപുണ്യങ്ങളും നേടാൻ സാധിച്ചു.

യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം

പുതിയ കണ്ടെത്തലുകൾ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാൽ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സർക്കാർ സംവിധാനങ്ങളുൾപ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർത്തനപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവഹിക്കപ്പെടുന്നത് കേരള ഡെവലൊപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൌൺസിൽ  (കെ -ഡിസ്ക്) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ്‍ സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് കെ -ഡിസ്ക് മായി കൈറ്റ് കൈകോർക്കുന്നു.കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ കൈറ്റ് മുഖേന നടപ്പാക്കിയ (വൈ ഐ പി) പദ്ധതി മർകസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂരിലെ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൂതനമായ ആശയങ്ങളും സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നും തുടങ്ങിയ ഒട്ടേറെ സാധ്യതകൾ ഉൾക്കൊള്ളുന്ന പദ്ധതിയായ (വൈ ഐ പി) വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് മർകസ് സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മർക്കസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഈ ക്ലാസ് ഈ ക്ലാസ് സംഘെടുപ്പിച്ചു. 2022 ഒക്‌ടോബർ 19 ബുധനാഴ്ച മർകസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ മുഹമ്മദ് കുഞ്ഞി അവർകളുടെ അധ്യക്ഷതയിൽ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. ക്ലാസ്സുകൾക്ക് കൈറ്റ് മാസ്റ്റർമാരായ മുഹമ്മദ് സലിം, നജീബ് എന്നിവർ നേത്രത്വം നൽകി. വിവിധ സെഷനുകളായി നടന്ന ക്ലാസ്സുകളിലൂടെ മുഴുവൻ വിദ്യാർഥികളിലേക്കും പുതു ആശയങ്ങളെ കുറിച്ച് ചിന്തിപ്പിക്കാനുള്ള ആശയങ്ങൾ നൽകി.

ഏകദിന സ്കൂൾ ക്യാമ്പ്

2021_24 ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ് സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷ പ്രഭാഷണം നടത്തുന്നു

2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് 2022 ഡിസംബർ 12 ശനിയാഴ്ച നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ജനാബ് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ സ്കൂൾ കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ഉത്ഘാടന സംഗമത്തിൽ പൂർവ്വവിദ്യാർത്ഥിയും പി ടി എ മെമ്പറും തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി. കെ അബ്ദുൽ സലീം നിർവഹിച്ചു.

അധ്യക്ഷ ഭാഷണം

ഐടി മേഖലയിൽ വലിയ മുന്നേറ്റം നടത്തുന്ന കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൽ അംഗമാകുകയും തുടർന്ന് പല സ്കില്ലുകളും ആർജ്ജിച്ച നിങ്ങളുടെ ഏകദിന ക്യാമ്പ് ഇവിടെ ആരംഭിക്കുകയാണ്. ഐടി സാങ്കേതികവിദ്യയുടെ സഹായത്താൽ ജോലിക്ക് ആളുകളെ കുറഞ്ഞവരുന്ന ഒരു കാലഘട്ടമാണിത്. മടിയന്മാർ ആവുകയാണെങ്കിൽ പോലും നമുക്ക് ഒരുപാട് സൗകര്യങ്ങൾ സമയമില്ലാത്ത ഒരു അവസ്ഥാവിശേഷത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഐടി തന്നെയാണ് ഇത് മറികടക്കാനുള്ള ഒരു മാർഗ്ഗം. ഇത്തരം പരിപാടികളിലൂടെ മാത്രമേ നമുക്ക് മുന്നേറാൻ സാധിക്കും എന്ന് മർകസ് ഹൈസ്കൂൾ മനസ്സിലാക്കുകയും നിങ്ങൾ അതിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തുകൊണ്ട് ക്യാമ്പിന്റെ ആരംഭം കുറിക്കുകയാണ്. ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ച അധ്യാപകർക്കും അതിനുവേണ്ടി പ്രയത്നിച്ച അംഗങ്ങൾക്കും ആശംസകൾ അർപ്പിക്കുന്നു. സ്കൂൾ പി ടി യെ അധ്യക്ക്ഷന്റെ ഈ മേഖലകളിൽ ഉള്ള സാധ്യതകളും വെല്ലുവിളികളും പരാമർശിച്ചു. ഡോ പി. കെ അബ്ദുൽ സലീം ഉത്‌ഘാടനത്തിനായി ആവശ്യപ്പെട്ടു.

ഉത്‌ഘാടന പ്രഭാഷണം

സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഡോ പി. കെ അബ്ദുൽ സലീം ഉത്‌ഘാടനം ചെയ്യുന്നു.

1984_87 കാലഘട്ടത്തിലെ ഈ സ്കൂളിലെ ഒരു വിദ്യാർത്ഥിയായിരുന്നു. മർകസ് ഹൈസ്കൂൾ എന്ന സ്ഥാപനം എൻറെ അക്കാദമിക രംഗത്തെ എല്ലാമെല്ലാമാണ്. എനിക്ക് പഠനരംഗത്ത് ഒരു വാതിൽ തുറന്നു തന്നു ഞാൻ എത്തിച്ചേർന്ന ഉന്നതങ്ങളായ സ്ഥാനങ്ങളിൽ എത്താൻ കാരണം ഈ പ്രിയപ്പെട്ട വിദ്യാലയമാണ്. അതുകൊണ്ടുതന്നെ മർകസ് ഹൈസ്കൂളിനോടുള്ള കടപ്പാട് വാക്കുകളിൽ ഒതുക്കുവാൻ കഴിയുകയില്ല. ഇന്ന് ശാസ്ത്രവും സാങ്കേതിവിദ്യയും ചേർന്ന് സമയത്തെയും ദൂരത്തെയും  കീഴടക്കിയിരിക്കുന്നു. സമയത്തെ കീഴടക്കിയിരിക്കുന്നു എന്നതുകൊണ്ട് ഉദ്ദേശിച്ചത് വളരെ കൂടുതൽ സമയമെടുത്ത് ചെയ്തിരുന്ന കാര്യങ്ങൾ ഇന്ന് പെട്ടെന്ന് തന്നെ ചെയ്തുതീർക്കുവാൻ സംവിധാനങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. ഈ നിമിഷത്തിൽ വളരെ ദൂരത്തുള്ളവരുമായി ആശയ വിനിമയം നടത്തുവാനോ ഇവിടെ എത്തിപ്പെടുവാനോ നമുക്ക് സാധിക്കും. കമ്പ്യൂട്ടർ എന്താണെന്നും സോഫ്റ്റ്‌വെയറുകൾ എന്താണെന്ന് ഹാർഡ്‌വെയറുകൾ എന്താണ് എന്നും ഇന്ന്‌ നമുക്ക് അറിയാം. ഒരു നെറ്റ് വർക്ക് എന്ന് പറഞ്ഞാൽ ആശയവിനിമയത്തിന് വേണ്ടി പരസ്പരം ബന്ധിപ്പിച്ച  പല  ഉപകരണങ്ങളുടെ ശൃംഖല ആണ്. ഈ നെറ്റ്‌വർക്കിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപകരണം  ഒരു കമ്പ്യൂട്ടർ ആകുന്നു. അതിൻറെ ഒരു ചെറിയ രൂപമാണ് നമ്മുടെ മൊബൈൽ ഫോണുകൾ. ഇവിടെ ആദ്യം നടക്കുന്നത് വിവരങ്ങളുടെ ശേഖരണങ്ങളാണ്. ഈ ശേഖരിച്ച് ശബ്ദ സന്ദേശങ്ങളെ ഏത് റൂട്ടിലൂടെ പ്രസരിപ്പിക്കണമെന്ന് പ്രോസസ് ചെയ്യുന്നു. പിന്നീട് ഈ പ്രോസസ് ചെയ്ത വിവരങ്ങളെ വിനിമയം ചെയ്യുന്നു. ഇതിനെ സ്റ്റോറി ആക്കുകയും  ശേഷം വിവരങ്ങൾ കേൾക്കുന്ന ആൾക്ക് മനസ്സിലാകുന്ന രൂപത്തിൽ ഡിസ്പ്ലേ ചെയ്യുന്നു. ഐസിടി ഒരുപാട് ജോലി സാധ്യതകൾ ഉള്ള ഒരു മേഖലയാണ്. ഐടി  ഇന്ന് നമ്മുടെ പല മേഖലകളിലും ഉപയോഗിക്കുന്നു. ഗൂഗിൾ മീറ്റ് സ്കൈപ്പ് പോലെയുള്ള സങ്കേതങ്ങൾ നമ്മുടെ പഠന  പ്രവർത്തനങ്ങൾക്ക് നാം ഉപയോഗപ്പെടുത്തി. ഇത് വിദ്യാഭ്യാസ മേഖലയിൽ ഐടിയുടെ ഒരു ഉദാഹരണമാണ്.  ആരോഗ്യ മേഖലകളിൽ ഒരുപാട് ഉപയോഗപ്പെടുത്തുന്നു. റോബോട്ടിക്സിന്റെ സഹായത്തോടെ ഇന്ന് സർജന്മാരെ സർജറി വരെ നടത്തുന്നു. വിദ്യാർഥികളുടെ ചിന്ത ഉദ്ദീപിക്കുന്ന തരത്തിലുള്ള റോബോട്ടുകളെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. മനുഷ്യനെ പോലെ പ്രവർത്തിക്കുന്ന ഹ്യൂമിനൊ റോബോട്ടുകൾ കുറിച്ച് വിദ്യാർത്ഥികളുടെ ശ്രദ്ധ ക്ഷണിച്ചു. ഒന്നോ അതിലധികമോ ചക്രങ്ങൾ ഉള്ള വീലുകളുള്ള റോബർട്ട് കളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇത്തരം ചക്രങ്ങളുടെ സഹായത്താൽ റോബോട്ടുകളുടെ ചലന വേഗതയും  ദിശയും നിർണയിക്കാൻ സാധിക്കും. രണ്ടും ഒരേ വേഗതയിൽ ചലിക്കുകയാണെങ്കിൽ അത് നേര ദിശയിലും ഒരു ചക്രത്തിന്റെ ചലന വേഗതയിൽ അല്പം മാറ്റം വരുത്തിയാൽ അത് നാം ഉദ്ദേശിക്കുന്ന ദിശയിലേക്ക് തിരിക്കാൻ സാധിക്കും. ശാസ്ത്രജ്ഞന്മാര് ഇത്തരം ആശയങ്ങൾ കണ്ടെത്തുകയും അത് യന്ത്രവൽക്കരിക്കുകയും ചെയ്യുവാനുള്ള പല പ്രോഗ്രാമുകളും ഇന്ന് നിലവിലുണ്ട്. കൈറ്റ് വിദ്യാർത്ഥികൾക്ക് ലക്ഷ്യങ്ങൾ നേടുന്നതിന് പ്രതീക്ഷകൾ നൽകി അത് ആർജ്ജിക്കുന്നതിന്ന് സ്വപ്നം കാണാനുള്ള പ്രചോദനം നൽകി.

കുന്നമംഗലം ഉപ ജില്ലാ കലാ മേളയിൽ വീഡിയോ റെക്കോർഡിങ് ചെയ്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ അബ്ദുൽ സലിം വിതരണം ചെയ്യുന്നു
സ്കൂൾ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസ പ്രഭാഷണം

ഈ സെഷനിൽ വെച്ച് കുന്നമംഗലം ഉപ ജില്ലാ കലാ മേളയിൽ വീഡിയോ റെക്കോർഡിങ് ചെയ്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ അബ്ദുൽ സലിം വിതരണം ചെയ്തു.

ആശംസകൾ

സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ റഷീദ് കാരന്തൂർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സോഫ്റ്റ്‌വെയർ ഹാർഡ് വെയർ മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്രചോദനം നൽകി. നമ്മുടെ നാടുകളിലെ മാർക്കറ്റുകളെ അവഗണിച്ചുകൊണ്ട് ഈ മേഖലയിൽ വൈദഗ്ത്യം നേടുന്നവർ ഇന്ത്യയിലെ ടെക്നോസിറ്റികളിലേക്ക് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നു. എന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് ഉദ്ഘാടന സംഗമത്തിലേക്ക് വന്ന രക്ഷിതാക്കൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു സംസാരിച്ചു. കെ എം ജമാൽ ആശംസ ഭാഷണം നടത്തി. സ്കൂൾ ഐ ടി കോഓർഡിനേറ്റർ,കൈറ്റ് മാസ്റ്റർ എൻ കെ മുഹമ്മദ് സാലിം ഏക ദിന ക്യാമ്പിലെ വിവിധ സെഷനുകളുടെ അവതരണം നടത്തി.  സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം ആശംസിച്ച ഉത്‌ഘാടന സംഗമത്തിന്ന് കൈറ്റ് മാസ്റ്റർ പി പി ശിഹാബുദ്ധീൻ നന്ദി രേഖപ്പെടുത്തിരാജ്യത്തുള്ള ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കയറ്റിന്റെ ചെറിയ ഒരു ഭാഗമായ നിങ്ങൾ വലിയ ഭാഗ്യവാന്മാർ ആകുന്നു. ഉദ്ഘാടന പ്രഭാഷകൻ നടത്തിയ പ്രഭാഷണത്തിലെ വിവരസാങ്കേതികവിദ്യയുടെ അനന്യമായ സാധ്യതകളെ അദ്ദേഹം ഓർമ്മപ്പെടുത്തി. ആ സാധ്യതകൾ വളരെ വിശാലമാണെന്നും അതിലേക്ക് ചെറിയ ഒരു വെട്ടം മാത്രമാണ് നിങ്ങൾക്ക് നൽകിയതെന്നും പറഞ്ഞു. ഇനി ഈ സ്കൂളിൽ നിന്ന് ലഭിക്കുന്ന രണ്ടു വർഷത്തെ നിരന്തര പരിശീലനങ്ങളിൽ നിന്നും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി കൂടുതൽ  സ്കില്ലുകൾ നേടിയെടുക്കണമെന്ന് പരാമർശിച്ചുകൊണ്ട് എല്ലാ അതിഥികൾക്കും നന്ദി പ്രകാശിപ്പിച്ചു. ആനിമേഷൻ ടൂപ്പിട്യൂബ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ പ്രോഗ്രാംമ്മിങ് സ്ക്രാച്ച് അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ സഹായത്താലായിരുന്നു.