ഗവ. യു.പി.എസ്. ആറാട്ടുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയം സ്ഥാപിച്ചത് 1905 ആണ്

115 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് . ആറാട്ടുപുഴ, നീർവിളാകം, മാലക്കര, കോയിപ്രം പ്രദേശങ്ങളിലെ കുട്ടികൾക്ക് അദ്ധ്യയനം നടത്താൻ ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥ നിലനിന്നിരുന്നു.  ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുവാൻ വേണ്ടി നാട്ടിലെ വിദ്യാസമ്പന്നരായ ആൾക്കാർ പരിശ്രമിക്കുകയും 1905 ൽ ഒരു പ്രൈമറി സ്കൂൾ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു

ഗവ. യു.പി.എസ്. ആറാട്ടുപുഴ
വിലാസം
ആറാട്ടുപുഴ

GOVT UP SCHOOL ARATTUPUZHA
,
ആറാട്ടുപുഴ പി.ഒ.
,
689123
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽgupsarattupuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്37427 (സമേതം)
യുഡൈസ് കോഡ്32120200225
വിക്കിഡാറ്റQ87594302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ആറന്മുള
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജിമോൾ കെ ആർ
പി.ടി.എ. പ്രസിഡണ്ട്നന്ദകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ ജോയ്
അവസാനം തിരുത്തിയത്
15-03-202437427


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1905 ആണ്

115 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് . ആറാട്ടുപുഴ, നീർവിളാകം, മാലക്കര, കോയിപ്രം പ്രദേശങ്ങളിലെ കുട്ടികൾക്ക് അദ്ധ്യയനം നടത്താൻ ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥ നിലനിന്നിരുന്നു.  ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുവാൻ വേണ്ടി നാട്ടിലെ വിദ്യാസമ്പന്നരായ ആൾക്കാർ പരിശ്രമിക്കുകയും 1905 ൽ ഒരു പ്രൈമറി സ്കൂൾ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള 51 സെൻ്റ് സ്ഥലം കണ്ട നാട്ടിൽ, മാലേത്ത് പുത്തൻവീട് എന്നീ കുടുംബക്കാർ വിട്ടുനൽകി.

സ്കൂൾ സ്ഥാപിക്കാൻ പ്രവർത്തിച്ചവർ തന്നെ ഇതിൻ്റെ ആദ്യകാല അദ്ധ്യാപകരായി പ്രവർത്തിച്ചു. പിന്നീട് അപ്പർ പ്രൈമറിയായി സ്കൂൾ ഉയർത്തപ്പെട്ടു .

ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും ഈനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് .

ദുരിതാശ്വാസ ക്യാമ്പായി മിക്കപ്പോഴും ഈ സ്കൂൾ പ്രവർത്തിക്കുന്നു . കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാപ്രളയം ഈ വിദ്യാലയത്തെ യും അതിലെ ജീവനക്കാരെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു. പലകുട്ടികളും ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളിൽ കുടുംബമായി അഭയം തേടി.

ഓഫീസ് റൂമിലും ക്ലാസ് മുറികളിലും വെള്ളം കയറി സ്കൂൾ റെക്കോർഡുകൾ കമ്പ്യൂട്ടർ മൈക്ക് സിസ്റ്റം ലൈബ്രറി പുസ്തകങ്ങൾ എല്ലാം വെള്ളത്തിൽ മുങ്ങി നശിച്ചു .

ഭൗതികസൗകര്യങ്ങൾ

പാഠഭാഗങ്ങൾ ഓഡിയോ / വിഷ്വൽ എയിഡ്സ് കാണിച്ചു പഠിപ്പിക്കാൻ പ്രൊജക്ടർ ,ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. കുട്ടികൾക്കു ശുദ്ധ ജലം ലഭിക്കാൻ സ്കൂളിൽ സ്വന്തമായി കിണർ സൗകര്യം ഉണ്ട്

• ഹൈ ടെക് ക്ലാസ് റൂം


• അധ്യാപകരുടെ മികച്ച സേവനം

• കലാ-കായിക വിദ്യാഭ്യാസം •

മികച്ച യാത്രാ സൗകര്യം

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്
  • ലഹരി വിരുദ്ധ ക്ലബ്ബ്
  • സുരക്ഷാ ക്ലബ്ബ്

മികവുകൾ

ആറന്മുള സബ് ജില്ലയിൽ നടക്കുന്ന സബ് ജില്ലാ ജില്ലാതല മത്സരങ്ങളിൽ സ്കൂൾ പങ്കെടുക്കുകയും കുട്ടികൾ പല വിഭാഗങ്ങളിലും സമ്മാന്നങ്ങൾ നേടുകയും ചെയ്‌തിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജസ്റ്റിസ് ബെഞ്ചമിൻ കോശി ( മുൻ മനുഷ്യാവകാശ കമ്മീഷൻ ചെയർ മാൻ )
ജസ്റ്റിസ്‌ ബെഞ്ചമിൻ കോശി










അധ്യാപകർ

അധ്യാപകർ തസ്തിക
രാജിമോൾ കെ ആർ പ്രധാന അദ്ധ്യാപിക
സിനി രാജ൯ എൽ പി എസ് റ്റി
ശൈലജ വി കെ   എൽ പി എസ് റ്റി
ബിന്ദു ഗോപാലൻ എൽ പി എസ് റ്റി
രാജി കെ എൽ പി എസ് റ്റി
സീമ കെ യു പി എസ് റ്റി
അ‍‍‍ഞ്ജു മോൾ യു പി എസ് റ്റി
ജുബീനാ ബീഗം ജൂനിയർ ഹിന്ദി ടീച്ചർ

അവലംബം

മുൻസാരഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള് • ബസ് സ്റ്റാന്റില്നിന്നും 250 മീറ്റര് അകലം. • ചെങ്ങ്ന്നൂർ - കൊഴഞ്ചെരി മെയിൻ റോഡിൽ ‍സ്ഥിതിചെയ്യുന്നു.

വഴികാട്ടി






https://goo.gl/maps/i1sYxQgQ956KvKqWA

സ്കൂൾ ചിത്രങ്ങൾ




"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ആറാട്ടുപുഴ&oldid=2232138" എന്ന താളിൽനിന്ന് ശേഖരിച്ചത്