ഗവ. യു.പി.എസ്. ആറാട്ടുപുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയം സ്ഥാപിച്ചത് 1905 ആണ്
115 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് . ആറാട്ടുപുഴ, നീർവിളാകം, മാലക്കര, കോയിപ്രം പ്രദേശങ്ങളിലെ കുട്ടികൾക്ക് അദ്ധ്യയനം നടത്താൻ ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥ നിലനിന്നിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുവാൻ വേണ്ടി നാട്ടിലെ വിദ്യാസമ്പന്നരായ ആൾക്കാർ പരിശ്രമിക്കുകയും 1905 ൽ ഒരു പ്രൈമറി സ്കൂൾ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള 51 സെൻ്റ് സ്ഥലം കണ്ട നാട്ടിൽ, മാലേത്ത് പുത്തൻവീട് എന്നീ കുടുംബക്കാർ വിട്ടുനൽകി.
സ്കൂൾ സ്ഥാപിക്കാൻ പ്രവർത്തിച്ചവർ തന്നെ ഇതിൻ്റെ ആദ്യകാല അദ്ധ്യാപകരായി പ്രവർത്തിച്ചു. പിന്നീട് അപ്പർ പ്രൈമറിയായി സ്കൂൾ ഉയർത്തപ്പെട്ടു .