ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
സ്കൂൾ തല പരിശീലന റിപ്പോർട്ട് | മറ്റു പ്രവർത്തനങ്ങൾ | ലിറ്റിൽകൈറ്റ്സിൽ പ്രവേശനം നേടിയ കുട്ടികൾ | മികവുകൾ | സർഗസൃഷ്ടികൾ |
42021-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42021 |
യൂണിറ്റ് നമ്പർ | LK/2018/42021 |
അംഗങ്ങളുടെ എണ്ണം | 31 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ലീഡർ | മുഹമ്മദ് ഫർഹാൻ |
ഡെപ്യൂട്ടി ലീഡർ | വന്ദന സുരേഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രദീപ് ചന്ദ്രൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഡിസീല സുൽത്താന എസ് |
അവസാനം തിരുത്തിയത് | |
05-06-2023 | POOJA U |
ഹൈടെക്പഠനം
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ സംസ്ഥാനത്തെ ആദ്യ ഹൈടെക്ക് സ്‌കൂൾ
കേരള ഗവൺമെന്റിന്റെ പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തോടനുബന്ധിച്ചു സംസ്ഥാനത്തെ സ്‌കൂളുകൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറിന്റേയും അനുബന്ധ ഉപകരണങ്ങളുടേയും വിതരണോദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മത്തിന് നൽകിക്കൊണ്ട് ബഹു. കേരള മുഖ്യമന്ത്രി നിർവഹിച്ചു .ഹൈസ്‌കൂൾ തലത്തിൽ 19 ക്ലാസുകൾ ഹൈടെക്കായി സജ്ജീകരിച്ചിട്ടുണ്ട് .പ്രൊജക്ടർ ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ.കുട്ടികളും അധ്യാപകരും വളരെ ഉത്സാഹത്തിലാണ് .ഹൈടെക്ക്ലാസ്റൂമുകൾ എത്തിയതോടെ കുട്ടികളും അധ്യാകരും കൂടുതൽ സ്മാർട്ട് ആയി സജീവമാണ്.എല്ലാവരും പഠന വിഭവപോർട്ടലായ സമഗ്ര [1]പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾചെയ്യുന്നുണ്ട്.എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാരും ഒപ്പം ഉണ്ട്
-
അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ സംസ്ഥാനത്തെ ആദ്യ ഹൈടെക്ക് സ്കൂൾ..
പ്രവർത്തനങ്ങൾ
സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനംനൽകുംഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ അവനവഞ്ചേരി യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് മായാ എം ആർ നിർവഹിച്ചു . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി സ്നേഹ എം എസിനെയും ഡെപ്യൂട്ടി ലീഡറായി ആരതി പി യെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്ഡിസീലയും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജയറാമുംമാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്
ഞങ്ങൾ ലിറ്റിൽകൈറ്റ്സ്
പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.നമ്മുടെ സ്കൂളിൽ ഇരുപത് പേർ അടങ്ങുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയാണ് തിരഞ്ഞ്എടുത്തിട്ടുള്ളത്. ഐ ടി സംബന്ധമായ എല്ലാ മേഖലകളിലും ഞങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണ്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിൽ ലിറ്റൽകൈറ്റ്സിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.അനിമേഷൻ,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ,ഓഡാസിറ്റി,,scratch തുടങ്ങിയസോഫ്റ്റ് വെയറുകകളിൽ പരിശീലനങ്ങൾ നൽകി.സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പങ്ക് വളരെ വലുതാണ്.
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹെഡ്മിസ്ട്രെസ്സിനും ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സിനുമൊപ്പം ....
സ്കൂൾതല ഏകദിന ക്യാമ്പ് 2022
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 20/01/2022 നു നടത്തുകയുണ്ടായി.ലിറ്റിൽകൈറ്റ്സ് അധ്യാപകരായ ശ്രീ പ്രദീപ് ചന്ദ്രൻ ഉം ,ശ്രീമതി ഡിസീലയും കുട്ടികൾക്ക് ക്ലാസ്സെടുത്തു.
സ്കൂൾതല ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 നടത്തുകയുണ്ടായി.ലിറ്റിൽകൈറ്റ്സ് അധ്യാപകരായ ശ്രീമതി ഡിസീലയും ശ്രീ ജയറാം സർ ഉം കുട്ടികൾക്ക് ക്ലാസ്സെടുത്തു.അപ്പ്ലിയേഷൻ സൗണ്ട് ആൻഡ് വീഡിയോ എന്ന ക്രമത്തിൽ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ജാലകം തുറന്നു കുട്ടികൾ പരിചയപ്പെടുത്തി .വീഡിയോ പ്രിവ്യു കാണാനുള്ള ജാലകം ,താഴെ കാണുന്ന ട്രാക്ക് പാനലുകൾ ,മുകളിലെ വിന്ഡോയിൽകാനുന്ന പ്രധാനപെട്ട ഐക്കണുകൾ എന്നിവ പരിചയപ്പെടുത്തിയ ശഷം പുതിയതായി ഒരു പ്രൊജക്റ്റ് തുടങ്ങുന്നതെങ്ങനെ എന്ന് വിശദീകരിച്ചു .ഫയൽ ന്യൂപ്രോജെക്ട് എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ജാലകത്തിൽ പ്രൊജക്റ്റ് നെയിം എന്നതിൽ പ്രോജക്ടിന് അനുയോജ്യമായ പേര് കൊടുക്കുക എന്നും ,പ്രൊജക്റ്റ് ഫോൾഡർ എന്നതിലെവിടെയാണോ സേവ് ചെയ്യേണ്ടത് ആ സ്ഥലം തെരഞ്ഞെടുക്കുക എന്നും ,പ്രൊജക്റ്റ് ഫയൽ എന്നുള്ളടുത്തു ,dvd പാൽ എന്ന് കൊടുത്തു പ്രൊജക്റ്റ് സേവ് ചെയ്യുന്ന വിധം കുട്ടികളെ കാണിച്ചു കൊടുത്തു . ശേഷം ഫയൽ- ഇമ്പോർട് ഫയൽസ് എന്ന ക്രമത്തിൽ എങ്ങനെ വിഡിയോക്കൊണ്ടു വരാം എന്നും ,വീഡിയോ ഫയൽ പ്രൊജക്റ്റ് ഫയൽസ് എന്ന് താഴെ കാണുന്നതും അവയെ ഡ്രാഗ് ചെയ്തു ട്രാക്കിൽ ഉൾപ്പെടുത്തുന്ന വിധവും കുട്ടികൾക്ക് കാണിച്ചു കൊടുത്തു . പുതിയ ട്രാക്കുകൾ ആഡ് ചെയ്യണമെങ്കിൽ ട്രാക്കിൽ റൈറ്റ് ക്ലിക്ക് ചെയ്തു ആഡ് ട്രാക്ക് എബോവ് ,ബിലോ എന്ന ഓപ്ഷൻസിൽ ക്ലിക്ക് ചെയ്തു വേണ്ടവ ചേർക്കാം എന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു ട്രാക്കിൽ ഡ്രാഗ് ചെയ്തു ഇട്ടശേഷം വലതു വശത്തെ വീഡിയോ പ്രിവ്യു എന്നതു ക്ലിക്ക് ചെയ്താൽ വീഡിയോ കാണാമെന്നും സ്റ്റോപ്പ് ചെയ്യാൻ അതെ ബട്ടൺ ഒന്ന് കൂടി ക്ലിക്ക് ചെയ്താൽ മതിയെന്നും ബാക് വേർഡ് ,ഫോർവേഡ് ഓപ്ഷൻസും പരിചയപ്പെടുത്തി .ശേഷം ഇതേ പോലെ തന്നെ ഒരു ഓഡിയോ ഫയലും ട്രാക്കിൽ ആഡ് ചെയ്തിട്ടു .ആദ്യത്തെ ട്രാക്കിലെ വീഡിയോയുടെ ശബ്ദം ഇടതു വശത്തെ സൗണ്ട് ബട്ടണിൽ ക്ലിക്ക് ചെയ്തു mute ചെയ്യുന്ന വിധവും ,താഴത്തെ പാനലിലെ ശബ്ദം മുകളിലെ ട്രാക്കിലെ വീഡിയോക്ക് കൊടുക്കുന്ന വിധവും കാണിച്ചു കൊടുത്ത ശഷം കുട്ടികളോട് എത്രയും ചെയ്തു നോക്കാൻ ആവശ്യപ്പെട്ടു .കുട്ടികൾ വളരെ താല്പര്യത്തോടെ പാട്ടുകളും ,വിഡിയോകളും ട്രാക്കിൽ കൊണ്ട് വരികയും അവ പ്ലേയ് ചെയ്തു നോക്കുകയും ശബ്ദം മാറ്റി കൊടുത്തു നോക്കുകയും ചെയ്തു ആവശ്യമില്ലാത്ത വീഡിയോയുടെ ഭാഗം എങ്ങനെ റേസർ ടൂൾ ഉപയോഗിച്ച് എങ്ങനെ കട്ട് ചെയ്യാം എന്നും ,ബാക്കിയുള്ള ഭാഗങ്ങൾ ചേർത്ത് വച്ച് ഫെയ്ഡ് ഇൻ ഫെയ്ഡ് ഔട്ട് ഓപ്ഷൻസ് എങ്ങനെ കൊടുക്കാമെന്നും എന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു . കുട്ടികൾ ചെയ്തു് പരിശീലിച്ച ശഷം ഫയൽ എക്സ്പോർട്ട് ചെയ്യുന്ന വിധവും , പ്രൊഫൈൽ ,ക്വാളിറ്റി ഹൈ എന്ന ഓപ്ഷൻ കൊടുത്തു വീഡിയോ എക്സ്പോർട്ട് ചെയ്യുന്ന വിധവും ചെയ്തു പരിശീലിച്ചു .ശേഷം വോഡാസിറ്റി സോഫ്റ്റ്‌വെയർ തുറന്നു റെക്കോർഡ് ചെയ്യാനും ,പ്ലെ ചെയ്യാനും സ്റ്റോപ്പ് ചെയ്യാനും ഉള്ള ബട്ടണുകൾ ,സെക്ഷൻ ടൂളുകൾ ,മറ്റു പ്രധാനപ്പെട്ട ടൂളുകൾ എന്നിവ പരിചയപ്പെടുത്തി .ശേഷം ലിറ്റിൽ കൈറ്റ്സിലെ കുട്ടിയായ അപർണയെ കൊണ്ട് പാടി റെക്കോർഡ് ചെയ്തു കേൾപ്പിച്ചു .ശേഷം റെക്കോർഡിങ്ങിലെ ആവശ്യമില്ലാത്ത ശബ്ദങ്ങൾ ഒഴിവാക്കാനുള്ള നോയ്സ് റീഡക്ഷൻ ടൂൾ ,amplitude കുറക്കാനുള്ള നോർമലൈസേഷൻ ടൂൾ ,ശബ്ദം വ്യക്തത വരുത്താനുള്ള ഈക്വലൈസേഷൻ ടൂൾ ,ഓഡിയോ ക്ലിപ്പുകളുടെ ഉച്ചത്തിലുള്ള ശബ്ദങ്ങളെ കൂട്ടുകയും കുറക്കുകയും ചെയ്യുന്ന കംപ്രസർ ടൂൾമുതലായവ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത ശബ്ദത്തിൽ വേണ്ട വ്യത്യാസങ്ങൾ വരുത്തി സേവ് ചെയ്യാൻ പറഞ്ഞു .കുട്ടികൾ വളരെ ഉത്സാഹത്തോടെ റെക്കോർഡ് ചെയ്തു വേണ്ട മാറ്റങ്ങൾ വരുത്തി സേവ് ചെയ്തു വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി. ക്ലാസുകൾ അവർക്കു വളരെയധികം ഇഷ്ടമായി
ലിറ്റിൽ കൈറ്റ്സ്-ഉപജില്ലാതല ക്യാമ്പ്
ഒന്നാം ദിവസം ..
ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ രണ്ടു ദിവസം നടക്കുന്ന ഉപജില്ലാതല ക്യാമ്പിനായി തിരഞ്ഞെടുത്തിരുന്നു.ഗവ.മോഡൽ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന ഈ ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും ആറ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തിരുന്നു.ആദ്യത്തെ ദിവസം കുട്ടികളെയെല്ലാം ഒരുമിച്ചിരുത്തി ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയിലൂടെയാണ് ക്യാമ്പ് ആരംഭിച്ചത്. ഇതിനായി കുട്ടികളെ അഞ്ചു ഗ്രൂപ്പ്കളായിതിരിച്ചാണ് ആക്ടിവിറ്റി ചെയ്തത്. ഐ റ്റി മേഖലയിലെ പ്രഗത്ഭരായ വ്യക്തികളുടെ ചിത്രങ്ങളായിരുന്നു ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നത്.ഇതിനുശേഷം ചിത്രങ്ങളുടെ പശ്ചാത്തലം ഒഴിവാക്കാം എന്ന പുതിയ ആക്ടിവിറ്റിയിലേക്ക് കടന്നു. അനിമേഷൻ,സ്ക്രച്ച് ഇവയ്ക്ക് ആവശ്യമായ ചിത്രങ്ങൾ രൂപപ്പെടുത്തുന്നതിനും അവയെ .png ഫോർമാറ്റിലേക്ക് മാറ്റുന്നതിനുമുള്ള പരിശീലനം ലഭിച്ചു.അനിമേഷനുകൾ തയ്യാറാക്കുന്നതിന് png ഫോർമാറ്റിലുള്ള സുതാര്യ പശ്ചാത്തലമുള്ള ചിത്രങ്ങളാണ് ആവശ്യം.ഇത്തരം ചിത്രങ്ങൾ ജിമ്പ് ഉപയോഗിച്ച് തയ്യാറാക്കാം.അടുത്ത കാരിക്കേച്ചർ എന്ന വിഭാഗത്തിലേക്കാണ് നമ്മൾ കടന്നത്. അതിൽ ഒരാളുടെ തല (മനുഷ്യന്റെയോ,മൃഗത്തിന്റെയോ)വെട്ടി മാറ്റി മറ്റൊരാളുടെ തല ആ സ്ഥാനത് വെച്ച പുതിയ രൂപം നിർമ്മിക്കുന്ന പ്രക്രിയയാണിത്.സൈബർ മര്യാദകളെക്കുറിച്ച് ഇന്റർനെറ്റും മറ്റ് വാർത്താവിനിമയ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുത്തലുകളെക്കുറിച്ച വിദഗ്ദ്ധരായ അധ്യാപകരായ ഷാജികുമാർ സർ,ഡിസീല ടീച്ചർ,വിനോദ് സർ തുടങ്ങിയവർ ക്ലാസ് എടുക്കുകയും ചെയ്തു .ഹൈടെക് ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന പ്രധാന റിസോഴ്സ്‌കളാണ് മൾട്ടീമീഡിയ ഫയലുകൾ. ശബ്ദവും ചിത്രവും ചലച്ചിത്രഫയലുകളും തുടങ്ങി ധാരാളം റിസോഴ്സ്‌കൾ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കേണ്ടിവരും.ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് വീഡിയോ കാണാം എന്ന പരിശീലനം നൽകിയത്.
ഉച്ചഭക്ഷണത്തിനു ശേഷം ..
അന്നേദിവസം ഉച്ചക്കുശേഷം അനിമേഷനുള്ള കുട്ടികളെയും പ്രോഗ്രാമിങ്ങിനുള്ള കുട്ടികളേയും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി ഇരുത്തി.അനിമേഷന്റെ വർണ്ണ വിസ്മയമാർന്ന ലോകം കുട്ടികളുടെ വിരൽത്തുമ്പിൽ ഒതുങ്ങിയിരിക്കുന്നു. ജിമ്പ്,ഇങ്ക് സ്‌കേപ്പ് തുടങ്ങിയ graphics software കളുടെ സഹായത്തോടെ അനിമേഷന്ആവശ്യമായ ചിത്രങ്ങൾ ഞങ്ങൾ തയ്യാറാക്കി. Tupi tube desk ഉപയോഗിച്ച് അനിമേഷൻ തയ്യാറാക്കുകയും ചെയ്തു.കൂടാതെ തയ്യാറാക്കിയ അനിമേഷനിൽ പശ്ചാത്തല ശബ്ദം നൽകുന്നതിനായി ഓഡാസിറ്റി ഉപയോഗിച്ച് സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് ചേർക്കുകയും ചെയ്തു.ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്ററിന്റെ സഹായത്തോടെ ഇവയെല്ലാം കൂട്ടിച്ചേർത്ത് അനിമേഷൻകൾ തയ്യാറാക്കുകയും ചെയ്തു.ഇതിന്റെ തുടർച്ച എന്ന നിലയിൽ അനിമേഷന്റെ കൂടുതൽ സാദ്ധ്യതകൾ ഞങ്ങളെ പരിചയപ്പെടുത്തുകയും കൂടുതൽ മെച്ചപ്പെട്ട അനിമേഷനുകൾ തയ്യാറാക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്തു. തയ്യാറാക്കിയ വീഡിയോയിലെ ടൈറ്റിലുകൾ കൂടുതൽ ആകർഷകമാക്കുന്നതിനായി Blender software ഉപയോഗിച്ചു.ജില്ലാതല ക്യാമ്പിലേക്ക് പങ്കെടുക്കുന്നതിനായി ഞങ്ങളിൽ മികച്ച അനിമേഷൻ ചെയ്ത കുട്ടികളെ തിരഞ്ഞെടുത്തിരുന്നു.തിരഞ്ഞെടുക്കപ്പെട്ടതിൽ രണ്ട് വിദ്യാർത്ഥികൾ ഞങ്ങളുടെ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ലെ അംഗങ്ങളായിരുന്നു.ശ്യാംകൃഷ്ണൻ,ആരതി എസ് എസ് എന്നിവരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്
scratch-2സോഫ്റ്റ്‌വെയർ പരിശീലനം ..
അനിമേഷൻ,പ്രോഗ്രാമിങ് എന്നിങ്ങനെ രണ്ട്സെഷനുകളായിട്ടാണ് ക്ലാസ്സ് തിരിച്ചിരുന്നത്.ഞങ്ങടെ വിദ്യാലയത്തിൽ നിന്നും അനിമേഷൻ ആയി നാല് കുട്ടികളെ തിരഞ്ഞെടുത്തപ്പോൾ പ്രോഗ്രാമിങ്ങിനായി രണ്ട് കുട്ടികളെയും തിരഞ്ഞെടുത്തിരുന്നു .പ്രോഗ്രാമിങ്ങിന്റെ ക്ലാസ് എടുത്തത് വിനോദ് സർ ആയിരുന്നു.മികവാർന്ന ക്ലാസ്സായിരുന്നു അത്. പ്രോഗ്രാമിങിന്റെ പ്രാധാന്യത്തെക്കുറിച്ചും അതെങ്ങനെ നിത്യജീവിതത്തിൽ ഉപയോഗപ്രദമാകുമെന്നും സർ മനസ്സിലാക്കി തന്നു.മാത്രമല്ല മൊബൈൽ ആപ്പും പരിചയപ്പെടുത്തി തന്നു. പ്രോഗ്രാമിങ്ങിനായി scratch -2 എന്ന software ആണ് പരിചയപ്പെട്ടത്.കേരളത്തിന്റെ പ്രളയത്തെക്കുറിച്ച് Flood എന്നൊരു പുതിയ ഗെയിം നിർമ്മിച്ചു.പ്രളയത്തിൽ അകപ്പെട്ട മനുഷ്യരെ നാവികസേന രക്ഷപ്പെടുത്തുന്നതിനെ ഗെയിം -ന്റെ രൂപത്തിൽ തയ്യാറാക്കുകയാണ് ചെയ്തത്.തുടർന്ന് മൊബൈൽ ഗെയിം എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തിയ ശേഷം മൊബൈൽ ഫ്ലാഷ് എങ്ങനെ ഉൾപ്പെടുത്താമെന്ന്പറഞ്ഞു തരുകയും സ്വന്തമായി അത് ചെയ്യുകയും ചെയ്തു. ഈ രണ്ട് ദിന ക്യാംപിൽ നിന്ന് വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു.വിദഗ്ധ അധ്യാപകരുടെ പരിശീലനത്താൽ വളരെ ഉയർന്ന രീതിയിലുള്ള പഠന പ്രവർത്തനങ്ങളാണ് നമ്മളിലേക്ക് കൈമാറിത്തന്നത്
ക്യാമറ കണ്ണിലൂടെ
ക്രിസ്തുമസ് അവധിക്കാലം പ്രയോജനപ്പെടുത്തി സബ്ജില്ലാ ക്യാമറ ട്രെയിനിങ് ക്യാമ്പ് ഡിസംബർ 26 ,27 തീയതികളിൽ ബോയ്സിൽ വച്ച് നടന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുപതോളം കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ ലാപ്‌ടോപ്പും, ക്യാമറയും, ട്രൈപോഡുമായാണ് പരിശീലനത്തിന് എത്തിയത്.കുട്ടികളെ റിപ്പോർട്ടിങ് മേഖലയിലേക്കു ഉയർത്തി കൊണ്ട് വരാൻ ആയിരുന്നു ഈ ക്യാമ്പ്.ഇതിലൂടെ ഷൂട്ടിങ്ങിന്റെ ബാലപാഠങ്ങൾ പഠിക്കാനും DSLR ക്യാമറ പരിചയപ്പെടാനും ഞങ്ങൾക്ക് കഴിഞ്ഞു.ആദ്യ ദിവസം തന്നെ ക്യാമറ ഉപയോഗിക്കേണ്ട രീതിയും,ട്രൈപോഡും ക്യാമറയും കൈകാര്യം ചെയ്യുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു തന്നു. VICTERS - ലൂടെ മികച്ച ഡോക്യൂമെന്ററികൾ ഉദാഹരണങ്ങളായി കാണിച്ചുതരുകയും എങ്ങനെ ഒരു മികച്ചപത്രവാർത്ത തയ്യാറാക്കാമെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തരുകയും ചെയ്തു .പിന്നീട് ഗ്രൂപ്പുകളായി തിരിഞ്ഞ് ക്യാമറയും ട്രൈപോഡുമായി ഞങ്ങൾവർത്തയ്ക്കാവശ്യമായ ഷോട്ടുകൾ തയ്യാറാക്കി.ഉച്ചയ്‌ക്കു ശേഷം ഞങ്ങൾ റെക്കോർഡ് ചെയ്യാനുള്ള ഓഡാസിറ്റി പരിചയപ്പെട്ടു.കൂടാതെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്തു.
രണ്ടാം ദിവസം ഞങ്ങൾ KDENLIVE എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. പുതിയ റിപ്പോർട്ട് വിഡിയോകൾക്ക് ടൈറ്റിൽ,അനിമേഷൻ മുതലായവ കൊടുത്ത് ഇതുവഴി വളരെ നല്ലവീഡിയോ റിപോർട്ടുകൾ എങ്ങനെ തയ്യാറാക്കാമെന്ന് സർ ഞങ്ങളെ പഠിപ്പിച്ചു . ഞങ്ങളെല്ലാനിർദേശങ്ങൾ അനുസരിച്ച് വീഡിയോ തയ്യാറാക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു. CHROMAKEY സങ്കേതവും ഞങ്ങൾ പരിചയപ്പെട്ടു.നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു.ഈ കാര്യങ്ങൾ ഞങ്ങൾ മറ്റ് കുട്ടികൾക്ക് പകർന്ന നൽകുകയും, VICTERS ചാനലിലേക്ക് ആവശ്യമായ വിഡിയോകൾ തയ്യാറാക്കുകയും ചെയ്യും.ഈ പരിശീലനം ഞങ്ങൾക്ക് വേറിട്ടൊരനുഭവമായിരുന്നു.
വിക്ടേഴ്‌സ് വാർത്തയിൽ റിപ്പോർട്ടർമാരാകാം
സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ നടക്കുന്ന പ്രധാന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ സംബന്ധിച്ച വാർത്തകളും ഇതര വിദ്യാഭ്യാസ സംബന്ധമായ പ്രവർത്തനങ്ങളും വിക്ടേഴ്‌സ് വാർത്തകളിൽ ഉൾപ്പെടുത്തേണ്ടതുള്ളതിനാൽ അക്കാര്യം ചാനലിനെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രഥമാധ്യാപകർക്ക് നിർദ്ദേശം നൽകി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാർത്ത റിപ്പോർട്ട് ചെയ്യാം. ഇവ വിക്ടേഴ്‌സ് വാർത്തയിലും പരിപാടികളിലും ഉൾപ്പെടുത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമ്പൂർണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സിൽ പ്രതിദിനം ഉച്ചയ്ക്ക് 1.30 നും രാത്രി 7.30 നും വിദ്യാഭ്യാസ വാർത്ത സംപ്രേഷണം ചെയ്യും. ഉച്ചയ്ക്കുള്ള വാർത്താ ബുള്ളറ്റിൻ സ്‌കൂൾ വിദ്യാർത്ഥികളാണ് അവതരിപ്പിക്കുന്നത്. വാർത്ത സംബന്ധിച്ച വിവരംvictersnews@gmail.com ഇ-മെയിലിലും , 0471-2529800 നമ്പരുകളിലും അറിയിക്കാം.
ഡിജിറ്റൽ മാഗസിൻ പ്രകാശനം
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
മഴച്ചിന്ത്
ഡിജിറ്റൽ മാഗസിൻ 2020
അഭിരുചി പരീക്ഷ
പഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത് അറിവുകൾക്കപ്പുറം സാങ്കേതികവിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായി സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 22 .01 .2019 ബുധനാഴ്‌ച 10 .30 മണിക്ക് അഭിരുചി പരീക്ഷ നടത്തി.എട്ടാം തരത്തിൽ പഠിക്കുന്ന മുപ്പതില്പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.ഓരോ മാർക്ക് വീതമുള്ള ഇരുപത്ചോദ്യങ്ങളുണ്ടായിരുന്നു.ചോദ്യഫയൽ പ്രസന്റേഷൻ മോഡിൽ പ്രജക്ടറിൽ പ്രദർശിപ്പിച്ച ക്വിസ് മാതൃകയിലാണ് പരീക്ഷ നടത്തിയിരുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന പരിശീലന പരിപാടിയിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. അഭിരുചി പരീക്ഷയിൽ സാങ്കേതികവിദ്യയുമായ് ബന്ധപ്പെട്ട വിവിധ മേഖലയിലെ ചോദ്യങ്ങളാണുണ്ടായത്. ഉയർന്ന സ്കോർനേടിയ 20വിദ്യാർത്ഥികളെ ഇതിലേക്ക് തെരഞ്ഞെടുക്കും
നവാഗതർക്ക് സ്വാഗതം
പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായ് രൂപപ്പെടുത്തിയ ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.അഭിരുചി പരീക്ഷ നടത്തിയതിനെത്തുടർന്ന്മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇരുപതുപേരടങ്ങുന്ന ജൂനിയർ ലിറ്റിൽ കൈറ്റ്സിനെ തിരങ്ങെടുക്കുകയുണ്ടായി. 8 ഡി-ൽ പഠിക്കുന്ന കൃഷ്ണ എം എസ് , 8 E ൽപഠിക്കുന്ന ധനീഷ് എസ് എന്നിവരെയാണ് ലീഡർ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ കുട്ടികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. 31 .01 .2019 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സിന്റെ പുതിയ അംഗങ്ങളെ തെരെഞ്ഞെടുത്തതിന്റെ ഉദ്‌ഘാടനച്ചടങ്ങു സ്കൂൾ ഹെഡ്മിസ്ട്രസ് എം ആർ മായ ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഡിസീല ടീച്ചറും മാസ്റ്റർ ജയറാം സാറും ലിറ്റിൽ കൈറ്റ്സ് മായ് ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളെക്കുറിച്ചു വിശദമായി സംസാരിച്ചു. മാസ്റ്റർ ട്രെയ്നനെർ ആയി പ്രവർത്തിക്കുന്ന ജാഫർ ഐ ടി ക്ലബിനെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെകുറിച്ചും കുട്ടികൾക്ക് കിട്ടുന്ന പരിശീലനമേഖലകളായ ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം എന്നിവയെക്കുറിച്ചും വിശദമായി ക്ലാസ് എടുത്തു.സീനിയർ ലിറ്റിൽ കൈറ്റ്സ് ലീഡർ ആയ സ്നേഹ എം എസ് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു
ലിറ്റിൽ കൈറ്റ്സ്ൽആദ്യമായി പ്രവേശനം നേടിയ കുട്ടികൾ
അഭിരുചി പരീക്ഷയിലൂടെ2018 അധ്യയന വർഷത്തിൽ തെരഞ്ഞെടുത്ത കുട്ടികൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 9580 | സ്നേഹ എം എസ് | 9B | |
2 | 10723 | ആരതി പി | 9A | |
3 | 8986 | സ്വാതി ജെ നായർ | 9B | |
4 | 9639 | ശാരി എസ് വി | 9A | |
5 | 9706 | അപർണ ബി സുനിൽ | 9A | |
6 | 10502 | ആദർശ്.എ | 9A | |
7 | 11472 | അഖിൽ ആർ | 9A | |
8 | 11473 | ശ്യാം കൃഷ്ണൻ | 9A | |
9 | 11416 | ശ്രീരാഗ് ജെ എസ് | 9A | |
10 | 11579 | വൈഷ്ണവി വി | 9C | |
11 | 10434 | അഭിജിത് എ എസ് | 9C | |
12 | 9555 | ദേവിക എസ് എസ് | 9D | |
13 | 11389 | ദേവു എസ് | 9D | |
14 | 11463 | ആകാശ് എസ് | 9D | |
15 | 9788 | സിദ്ധാർഥ് എസ് . | 9D | |
16 | 11026 | വിഷ്ണു എസ് | 9E | |
17 | 11549 | അമർനാഥ് സി എസ് | 9E | |
18 | 10095 | ആരതി എസ് എസ് . | 9F | |
19 | 12008 | ബാസിത് മുസ്തഫ | 9F | |
20 | 10850 | അഹമ്മദ് എ ജെ . | 9D |