എ.എം.എൽ.പി.എസ് കൊടുമുടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കൊടുമുടി
വിലാസം
കൊടുമുടി

AMLPS KODUMUDI
,
വലിയകുന്ന് പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 08 - 1911
വിവരങ്ങൾ
ഇമെയിൽamlpskodumudi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19326 (സമേതം)
യുഡൈസ് കോഡ്32050800306
വിക്കിഡാറ്റQ64566273
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഇരിമ്പിളിയംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ70
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികയാസ്മിൻ എം
പി.ടി.എ. പ്രസിഡണ്ട്മെറീഷ് ടി.പി
എം.പി.ടി.എ. പ്രസിഡണ്ട്റീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊടുമുടിയുടെ തലമുറക്ക് ആദ്യാക്ഷരം പകർന്ന് നൽകിയ മാതൃവിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് നിൽക്കുന്നു .ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ എ.എം.എൽ.പി സ്കൂൾളെന്ന അക്ഷരമുറ്റം വിജ്ഞാന തണൽ വിതറി തുടങ്ങി നൂറു വർഷം പിന്നിടുമ്പോൾ കൊടുമുടിയുടെ പ്രകാശ ഗോപുരമാവുകയാണിവിടെ ഈ കലാലയം. എല്ലാ തുറകളിലും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അറിവിനൊപ്പം എല്ലാം നൽകി നമ്മുടെ കലാലയം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല .

      ഓത്ത് പള്ളിക്കൂടത്തിൽ നിന്നായിരുന്നു സ്കൂളിന്റെ തുടക്കം . ഏകാധ്യാപക വിദ്യാലയത്തിൽ നിന്നുള്ള ആ തുടക്കം നൂറു വർഷം പിന്നിടുമ്പോൾ 10 അധ്യാപകരിലും 200 വിദ്യാർഥികളിലുമെത്തി നിൽക്കുന്നു . പതിയംപറമ്പിൽ മൊയ്തീൻ മൊല്ലയായിരുന്നു കൊടുമുടിയിൽ ആദ്യമായി അംഗീകൃത ഓത്തുപ്പള്ളിക്കുടം നടത്തിയിരുന്നത് പാഠ്യപദ്ധതിക്ക് പ്രത്യേക സിലബസൊ മറ്റുമാനദണ്ഡങ്ങളൊ ഇല്ലാത്ത അക്കാലത്ത് വിദ്യാർത്ഥികൾ നൽകിയിരുന്ന തുച്ചമായ ഫീസായിരുന്നു അധ്യാപകന്റെ വേദനം .1911 ൽ ഓത്തുപ്പള്ളിക്കൂടത്തിന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്രാൻറ് അനുവദിച്ച് കിട്ടി . വ്യതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മൊയ്തീൻ മൊല്ല ജയിലിലായതോടെ അധ്യാപനം പാക്രത്ത് മരക്കാർ മൊല്ലയും നടത്തിപ്പിന് മരക്കാർ മൊല്ലയെ സഹായിക്കാൻ അഹ്മദ് മുസ്ലിയാരും രംഗത്തെത്തി . പിന്നീട് അഹമ്മദ് മുസ്ലിയാർ അനാരോഗ്യത്തെ തുടർന്ന് മകൻ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ചുമതല ഏൽപ്പിച്ചു . നാട്ടുകാരുടെ സഹകരണവും വിദ്യാർഥികളുടെ ഉത്സാഹവും കൂടിയായതോടെ പഠിതാക്കളുടെ എണ്ണം കൂടി . വിദ്യാലയത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കൽ ആവശ്യമായി വന്നു .പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പൊന്നാത്ത് മാധവൻ നായരും മാമ്പഴി നാരായണൻ എഴുത്തച്ചനും അധ്യാപകരായി ഇവിടെയെത്തി . പരിശീലനം ലഭിച്ച അധ്യാപകരെ മാത്രമെ നിയമിക്കാവൂ എന്ന നിയമം വരുന്നത് വരെ ഇവർ തുടർന്നു . കുട്ടികളെ ഉൾക്കൊള്ളാൻ കഴിയാതെ വീർപ്പു മുട്ടിയതോടെ 1937ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
           പിന്നീട് സ്കൂളിന്റെ ചുമതല മരക്കാർ മൊല്ല   പള്ളിയാലിൽ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ഏൽപ്പിച്ചു . 1940 ആഗസ്റ്റ് 18 ന് സൗത്ത് മലമ്പാർ ഓഫീസിലെ വിദ്യാഭാസ ഓഫീസർ ആയിരുന്ന കെ . മുഹമ്മദ് സാഹിബ് ബഹു ദുർ എം .എ .എ മാനേജർ ആയി നിയമിച്ചു . മുക ളിന്റെ ചരിത്രത്തിലെ ആദ്യ ഹെഡ്മാസ്റ്റർ തിരുവേഗപ്പുറ കിനാംഞ്ഞാട്ടിൽ സൈതലവി മുസ്ലിയാർ ആയിരുന്നു . സൈതലവി മുസ്ലിയാർ വിരമിച്ചതിന് ശേഷം എടത്തൊടു മൂസ മാസ്റ്റർ പ്രധാന അദ്യാപകനായി എത്തി . 1937 ൽ അനുവദിച്ച് കിട്ടിയ അഞ്ചാം ക്ലാസ് 1950 വരെ നിലവിലുണ്ടായിരുന്നു . പളളിയാലിൽ മുഹമ്മദ് എന്ന വെല്യാപ്പുവിന്റെ മരണ  ശേഷം മൂത്ത മകൻ കുഞ്ഞിമുഹമ്മദ് മേനേജർ ആയി ചുമതല ഏറ്റു . കുഞ്ഞിമുഹമ്മദിന്റ മരണശേഷം ഭാര്യ ഫാത്തിമ കുട്ടിയാണ് നിലവിലെ മാനേജർ . 1988 ൽ എട്ട് ഡിവിഷനുമായി വളർന്ന സ്കൂളിൽ ഇന്ന് 200 ഓളം കുട്ടികളാണ് പഠനം നടത്തുന്നത് അധ്യാപകരുടെ സാഹിത്യരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ,ബാലസാഹിത്യത്തിനും ചെറു കഥക്കു മു ള്ള നിരവധി പുരസ്ക്കാരങ്ങളും നേടിയ ഈ സ്കൂളിലെ അധ്യാപകനായ മുരളീധരൻ ചമ്പ്ര 2004ൽ അകാലത്തിൽ വിട പറഞ്ഞത് ഇന്നും കൊടുമുടി എ എം.എൽ പി സ്കൂളിനും കൊടുമുടിക്കാർക്കും ഉൾക്കൊള്ളാനാവാത്ത ദു:ഖമാണ് . മുരളീധരൻ ചെപ്രയുടെ അനുസ്മരണാർത്തം സംഘടിപ്പിക്കുന്ന കഥാരചനാ മത്സരങ്ങൾ ഉൾപ്പെടെ പാഠ്യ പാഠ്യേ തര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ലാ ജില്ലാതലത്തി മലും മികവ് അറിയിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഒന്നായ് ...നന്നായി

ഒന്നാം ക്ലസ്സിലെ പഠനം മെച്ചപ്പെടുത്തി അവരുടെ കഴിവുകൾ പരിപോഷിപ്പിച്ചു വിദ്യാർഥികൾക്കു സന്തോഷകരവും രസകരവുമായ ഒരുദിനം സൃഷ്ട്ടിക്കുക എന്നതാണ് ഒന്നായ് ..നന്നായ് ഏകദിന ക്യാംപ് കൊണ്ട് ഉദ്ദേശിക്കുന്നത് പാട്ടിലൂടെയും കളി കലൂടെയും കഥകളിലൂടെയും കുട്ടികളെ അറിവിലേക് എത്തിക്കുക എന്ന ലക്ഷ്യ മാണ് ക്യാമ്പിനുള്ളത്

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കൊടുമുടി&oldid=2535088" എന്ന താളിൽനിന്ന് ശേഖരിച്ചത്