എ.എം.എൽ.പി.എസ് കൊടുമുടി/എന്റെ വിദ്യാലയം
വിദ്യാലയ ചരിത്രം
114 വയസ്സിൽ എത്തിനിൽക്കുന്ന കൊടുമുടി എ എം എൽ പി സ്കൂളിന് പറയുവാൻ ഒട്ടേറെ ചരിത്രങ്ങളുണ്ട്. സ്കൂളിൻറെ തുടക്കത്തോടൊപ്പം സഹവസിച്ച ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല ഓത്തുപള്ളിക്കുടമായാണ് ഈ സ്ഥാപനം ആരംഭിക്കുന്നത് പതിയാംപറമ്പിൽ മൊയ്തീൻ മൊല്ലയാണ് ഒരു ഓല ഷെഡ്ഡിൽ ഇതിനെ തുടക്കമിട്ടത് അന്ന് അധ്യാപകനായി അദ്ദേഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1911 ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്രാൻഡ് അനുവദിച്ചു കിട്ടിയതോടെയാണ് ഇത് ഒരു അംഗീകൃത വിദ്യാലയം ആയത്. സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ തിരുവേഗപ്പുറ കിനാങ്ങാട്ടിൽ സൈതലവി മുസ്‌ലിയാർ ആയിരുന്നു അദ്ദേഹം വിരമിച്ചതിനുശേഷം ഇടത്തോടി മൂസാ മാസ്റ്റർ പ്രധാനാധ്യാപകനായി. 1937 മുതൽ 1950 വരെ അഞ്ചാം ക്ലാസും ഇവിടെ ഉണ്ടായിരുന്നു. 2011 നാടിൻറെ ഒരു ആഘോഷമായി നൂറാം വാർഷികം ആഘോഷിച്ചത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു പ്രമാണം:19326 school.jpeg|school19326