എ.എം.എൽ.പി.എസ് കൊടുമുടി/എന്റെ ഗ്രാമം
കൊടുമുടി
പേര് വന്ന വഴിയിലൂടെ........
-
തൂതപ്പുഴ
കൊടുമുടിക്കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കൊടുമുടി എന്ന പേര് ഈ പ്രദേശത്തിന് കൈവന്നത് പഴയകാലത്ത് ഈ പ്രദേശത്തു താമസിച്ചിരുന്ന കാപ്ര മനയിലെ ഒരു നമ്പൂതിരി പതിവായി കൊടുങ്ങല്ലൂർ അമ്പലത്തിൽ ദർശനം നടത്തുമായിരുന്നു. പ്രായമായതോടെ കാൽനടയായുള്ള യാത്രയ്ക്ക് പ്രയാസം തോന്നിയ നമ്പൂതിരി ഇനി ഇവിടേക്ക് വരാൻ കഴിയില്ലല്ലോ എന്ന് ദേവിയോട് സങ്കടം പറഞ്ഞുവത്രേ. അന്ന് അവിടെ നിന്ന് തിരിച്ചു വന്ന നമ്പൂതിരി തൻറെ ഓലക്കുട പുഴയുടെ തീരത്ത് വെച്ച് കുളിക്കാൻ ഇറങ്ങുകയും കുളികഴിഞ്ഞ് കുടയെടുക്കാൻ നോക്കിയപ്പോൾ കിട്ടാതിരിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഭഗവതി ഓലക്കുടയുടെ കൂടെ കൂടിയതു കൊണ്ടാകാം കുട മൂടി പോയതെന്ന് നമ്പൂതിരി മനസ്സിലാക്കി . അവിടെ ഭഗവതി ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു കുട മൂടിയതു കൊണ്ടാണ് ഈ പ്രദേശം കുടമുടിയായിരുന്നു പിന്നീട് പറഞ്ഞു പറഞ്ഞു അത് കൊടു മൂടിയായി മാറിയതെന്നുമാണ് ഐതിഹ്യം. കുടയുടെ കൂടെ പോന്ന ദേവിയെ കുട ദേവി എന്നും പിന്നീട് അത് കൊടുമുടി ദേവി ആയി എന്ന് മറ്റൊരു തരത്തിലും പറഞ്ഞു കേൾക്കാറുണ്ട്.
ആരാധനാലയങ്ങൾ
കൊടുമുടി ജുമാ മസ്ജിദ്
-
കൊടുമുടി ജുമാ മസ്ജിദ്
1914 ലാണ് നമസ്ക്കാര പള്ളിയായി ഇന്നത്തെ കൊടുമുടി ജുമാമസ്‌ജിദ് സ്ഥാപിച്ചത്. പള്ളിയാലിൽ ഉരക്കാർ എന്നവർ വഖഫ് ചെയ്ത് 12 സെൻ്റ് സ്ഥലത്ത് അദ്ധേഹം തന്നെ സ്ഥാപിച്ചതാണ് പള്ളി . അന്ന് ജുമുഅ നടന്നിരുന്നത് കോട്ടപ്പുറം പള്ളിയിലായിരുന്നു. അവിടത്തെ പ്രധാന കാരണവർ സ്ഥാനം വഹിച്ചിരുന്നത് പള്ളിയാലിൽ കുടുംബമായിരുന്നു. ചിന്നീട് കോട്ടപ്പുറത്തെ തങ്ങൾ കുടുംബവും പള്ളി യാലിൽ കുടുംബത്തിലെ പ്രധാന കാരണവരായിരുന്ന മരക്കാർ എന്നവരും തമ്മിലുായ ചെറിയ പ്രശ്നത്തെ തുടർന്നാണ് കൊടുമുടിയിലെ നമസ്ക്കാരപ്പള്ളിയിൽ ജുമുഅ ആരംഭിച്ചത്. അന്ന് പനയോല കൊ നിർമ്മിച്ച പള്ളി കുറച്ചു കൂടി വിപുലപ്പെടുത്തിയാണ് ജുമു അ ആരംഭിച്ചത്. പിന്നീട് ഓട് മേയുകയും ക്രമണ ര് നിലയുള്ള ഓടുമേഞ്ഞ പള്ളി നിലവിൽ വരികയും ചെയ്തു. ആദ്യമായി ജുമുഅക്ക് നേതൃതം നൽകിയത് (ഇമാം സ്ഥാനം നിർവ്വഹിച്ചത്) മരക്കാരുടെ മകനായ അഹമ്മദ് മുസ്ല്യാരായിരുന്നു. അന്നുമുതൽ അദ്ദേഹത്തിൻ്റെ സന്താന പരമ്പരകളിൽ പെട്ടവരാണ് ചള്ളിയുടെ ഖത്തീബ് സ്ഥാനം നിർവ്വഹിച്ചു വരുന്നത്. ആദ്യമായി ബാങ്കുവിളിച്ചത് പതിയാംപറമ്പിൽ മൊയ്തീൻ മൊല്ലയായിരുന്നു.അന്ന് ഇരുപത്തിഅഞ്ചോളം മുസ്ലിം വീടുകൾ 57 ഉായിരുന്നിടത്ത് ഇന്ന് 500 ലധികം മുസ്ലിം വീടുകൾ കൊടുമുടി മഹല്ലിലു് പള്ളിയുടെ തെക്കുഭാഗത്തായി അഹമ്മദ് മുസ്ല്യാർ ഭൂമി വഖഫ് ചെയ്‌ത് നൽകിയതോടെ ഖബർസ്ഥാനിയും വിപുലീകരിക്കപ്പെട്ടു.
പള്ളിയുടെ വിവിധ ചെലവുകൾ മരക്കാരുടെ മക്കൾ തന്നെയാണ് ഏറ്റെടുത്തിരുന്നത്. അകത്തും പുറത്തും വിളക്കു കത്തിക്കുന്നതിന് മൂത്തമകൻ പോക്കരും വേനൽ കാലത്ത് M വെള്ളത്തിന് ക്ഷാമമുാകുന്ന സമയത്ത് പള്ളിയിലേക്കു വേ വെള്ളമെത്തിക്കാനുള്ള ചെലവ് കുഞ്ഞാലൻ എന്ന മകനും ദർസിൻ്റെ നടത്തിപ്പിനായുള്ള ചെലവ് മൊയ്‌തീൻ എന്ന മകനും തൻറെ കൃഷിയുടെ ഒരു വിഹിതം ദീനി കാര്യങ്ങൾക്കായി ആലു എന്ന മകനും വഖഫ് ചെയ്തു. പിന്നീട് അവരുടെ മക്കളും ഈ കടമകൾ നിർവ്വഹിച്ചു പോന്നു. നടത്തിപ്പുകാരൻ (മുത്തവല്ലി) യായി കുടുംബത്തിലെ കാരണവന്മാരെ നിശ്ചയിച്ചു വന്നു. അങ്ങനെ അഹമ്മദ് മുസ്ല്യാർ, ആലു, വല്ലാപു, കുഞ്ഞേന്തി, കുഞ്ഞിമൊയ്‌തീൻ മുസ്ലാർ, അലവി, കുഞ്ഞി മുഹമ്മദ്, ഇബ്രാഹീം കുട്ടി, മുഹമ്മദ്, അബു മാസ്റ്റർ, സൈനു മാസ്റ്റർ, തുടങ്ങി മരക്കാരിന്റെ സന്താന പരമ്പരകളായി മുത്തവല്ലി സ്ഥാനം കൈമാറി വന്നു.
അമ്പലങ്ങൾ
പഴയ കാലം മുതൽ പ്രധാനപ്പെട്ട മൂന്ന് അമ്പലങ്ങളാണ് കൊടുമുടിയിൽ ജായിരുന്നത്.കൊടുമുടിക്കാവ് ഭഗവതി ക്ഷേത്രം, തേക്കാട്ട് ദുർഗ ദേവി ക്ഷേത്രം, വിഷ്ണു ക്ഷേത്രം.ഇവയുടെ പഴക്കത്തെ കുറിച്ചോ സ്ഥാപകരെ കുറിച്ചോ വ്യക്തമായ അറിവില്ല.
കാപ്രമനയിലെ ഒരു നമ്പൂതിരിയാണ് കൊടുമുടിക്കാവ് ഭഗവതി ക്ഷേത്രത്തിന് തുടക്കമിട്ടതെ ന്ന് പറയുന്നു.അദ്ദേഹം കൊടുങ്ങല്ലൂർ അമ്പലത്തിൽ പതിവായി സന്ദർശനം നടത്തുമായിരുന്നു.പ്രായമായതോടെ ഇനി അമ്പലത്തിലേക്ക് വരാൻ സാധിക്കുകയില്ല എന്ന്ഭഗവതിയോട് ആവലാതി ബോധിപ്പിച്ച ശേഷം തിരിച്ചുവന്ന് അദ്ദേഹംപുഴയുടെ തീരത്ത് ഓലക്കുട വെച്ച് കുളിക്കാൻ ഇറങ്ങി.കുളി കഴിഞ്ഞ് കുട എടുക്കാൻ നോക്കിയപ്പോൾ എടുക്കാൻ ) കഴിഞ്ഞില്ല.അത് ഭഗവതിയുടെ സാന്നിധ്യം കൊാണെന്ന് മനസ്സിലാക്കിയ നമ്പൂതിരി അവിടെ ഒരു അമ്പലം സ്ഥാപിക്കുകയായിരുന്നുവെത്രെ ഇതാണ് കൊടുമുടിക്കാവ് ക്ഷേത്രത്തിനു പിന്നിലുള്ള ഐതിഹ്യം.കാലക്രമേണ ഈ അമ്പലത്തിന്റെ ഭരണം ഒരു കമ്മിറ്റിയുടെ കീഴിലായി.പിന്നീട് ദേവസ്വം ബോർഡ് ഏറ്റെടുത്തു. കോട്ടപ്പുറം, അംബാൾ, പുറണ്ണൂർ, വലിയ കുന്ന് എന്നീ പ്രദേശങ്ങളെല്ലാം ഈ ക്ഷേത്രത്തിൻ്റെ പരിധിയിൽ വരുന്നതാണ്.
2000 ഡിസംബർ 6 ന്ക്ഷേത്രം അഗ്‌നിക്കിരയായത്
ഖേദകരമായ ഒരു സംഭവമായിരുന്നു. പിന്നീട് നാട്ടുകാരുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രയത്നഫലമായി 2004 മെയ്‌മാസം ക്ഷേത്രം പുന: പ്രതിഷ്ഠ നടന്നു. എല്ലാവർഷവും കുംഭത്തിലെ ആദ്യത്തെ ചൊവ്വാഴ്‌ച ഉത്സവമായി കൊാടുന്നു.മുമ്പ് ഒന്നോ രമാ ദിവസങ്ങളിലായി നടത്തിയിരുന്ന ഉത്സവം ഇന്ന് മൂന്നോ നാലോ ദിവസങ്ങളിലായി വിവിധ കലാപരിപാടികളോട് കൂടി ജാതിമതഭേദമന്യേ നാട്ടു ത്സവമായി കൊാടുന്നു.
-
കൊടുമുടിക്കാവ്
ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം 2011ൽ തുടങ്ങിയ പുനഃപ്രതിഷ്ഠ പ്രവർത്തി പലതരത്തിലുള്ള തടസ്സങ്ങൾ കാരണം 2022 ലാണ് പൂർത്തീകരിക്കാൻ സാധിച്ചത്. കുംഭമാസത്തിലെ പൂർണ്ണ നക്ഷത്രത്തിൽ പ്രതിഷ്ഠാദിനം നടത്തിവരുന്നു. വൃശ്ചികത്തിലെ കാർത്തിക നക്ഷത്രത്തിൽ കാർത്തിക വിളക്കും നടത്തുന്നു.
വിഷ്ണുക്ഷേത്രത്തിന് പഴയ അവസ്ഥയിൽ നിന്ന് വലിയ പുരോഗതി ഉായിട്ടില്ല.മിഥുന മാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഇവിടെ പ്രതിഷ്‌ഠാദിനം നടത്തപ്പെടുന്നത്.
കൊടുമുടി മഖാം ശരീഫ്
കൊടുമുടി റേഷൻ കട റോഡിന്റെ സമീപമാണ് മഖാം ശരീഫ് സ്ഥിതി ചെയ്യുന്നത്. ംഗമായ കോയക്കുഞ്ഞിക്കോയ തങ്ങൾ തൻ്റെ കുടുംബവുമായി കോട്ടപ്പുറം തങ്ങൾ കുടുംബാംഗമായ ക്ഷേത്രം റോഡിലുള്ള അടക്കാ പീടികയിൽ വീട് വെച്ച് താമസമാരംഭിച്ചു. അത് അവിടുത്തെ ജന്മിക്ക് ഇഷ്ടമായില്ല. അവിടെ നിന്ന് തങ്ങൾ കുടുംബം റേഷൻ കടയുടെ എതിർഭാഗത്തേക്ക് വീട് മാറ്റി. കോയക്കുഞ്ഞി തങ്ങൾക്ക് മ” ഭാര്യമാരുായിരുന്നു. തങ്ങളുടെ മരണാനന്തരം മാവ് ചെയ്യപ്പെട്ട സ്ഥലത്താണ് മഖാം സ്ഥാപിച്ചത്. പിന്നിട് എല്ലാ വർഷവും ഇവിടെ ആ നേർച്ച നടത്തിയിരുന്നു. നേർച്ചയിൽ മണ്ണാർ, തട്ടാർ, ആശാരിമാർ തുടങ്ങി എല്ലാ വിഭാഗക്കാരുടേയും വരവുകൾ ജിയിരുന്നു. നാടിന്റെ ഒരു ഉത്സവം തന്നെയായിരുന്നു നേർച്ച.
പിന്നീട് ഇത് ഇല്ലാതെയായി. ഇപ്പോൾ കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യമാരുടേയും സഹോദരി ബീക്കുഞ്ഞി ബീവിയുടെ ഒരു കുട്ടിയുടേയും ഖബറിടം ഈ മഖാമിനകത്തു കോയക്കുഞ്ഞി തങ്ങളുടെ മകൻ പൂക്കോയ തങ്ങൾ മഖ്ബറയുടെ തൊട്ടടുത്തായി ഒരു നമസ്ക്കാര പള്ളിസ്ഥാപിച്ചു. അദ്ദേഹത്തെ അവിടെയാണ് കബറടക്കിയത്. വർഷംതോറും ഇവിടെ ഉറൂസ് നടത്തിവരുന്നു. അന്ന് അന്നദാനവും നടന്നു വരുന്നു. കോയ കുഞ്ഞിക്കോയ തങ്ങളുടെ മറ്റ് ഭാര്യയുടെ മകൻ സീതിക്കോയ തങ്ങളാണ് ഇപ്പോൾ കൊടുമുടിയിലെ തങ്ങൾ കുടുംബത്തിലെ കാരണവരായിട്ടുള്ളത്.
ആഘോഷങ്ങളും ഉത്സവങ്ങളും
ഹിന്ദു, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൊടുമുടിയിലെ പ്രധാന ആഘോഷങ്ങൾ ഓണവും പെരുന്നാളും തന്നെയായിരുന്നു. വയറു നിറച്ച് ഭക്ഷണം കഴിച്ചിരുന്നതും തലനിറയെ എണ്ണ തേച്ച് മണമുള്ള സോപ്പ് ഉപയോഗിച്ച് കുളിച്ചിരുന്നതും കോടി വസ്ത്രങ്ങൾ ഉടുത്തിരുന്നതും ഇങ്ങനെയുള്ള ആഘോഷ ദിവസങ്ങളിലായിരുന്നു. കുടുംബങ്ങൾ ഒന്നിച്ചു കൂടി വിശേഷങ്ങൾ പങ്കുവെക്കുവാൻ ഈ അവസരം ഉപയോഗിച്ചിരുന്നു.
അന്ന് റെഡിമെയ്ഡ് വസ്ത്രങ്ങൾ കുറവായിരുന്നു. തുണി വാങ്ങിച്ച് തയ്പ്പിക്കും. ഒരേ തരം തുണി വാങ്ങി കുടുംബത്തിലെ എല്ലാവർക്കും വസ്ത്രം തയ്പ്പിക്കും. സ്കൂളുകളിൽ പ്രത്യേക ആഘോഷ പരിപാടികൾ അന്നുണ്ടായിരുന്നില്ല.
അന്നും ഇന്നും കൊടുമുടിക്കാവ് പൂരമാണ് പ്രദേശത്തെ പ്രധാന ഉത്സവം. ജാതി തെ ഭേതമന്യേ എല്ലാവരും പങ്കെടുക്കുന്ന പൂരത്തിന് പണ്ട് കഥകളി, നാടകം, പാഞ്ചാരിമേളം, തായമ്പക എന്നിവയുണ്ടാകും. ഒരു കൊട്ടിവരവ് മാത്രമാണ് ഉണ്ടായിരുന്നത്. ആനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തുമായിരുന്നു. കൂടാതെ ചവിട്ടുകളി, പകിടകളി എന്നിവയും ഉണ്ടാകും. വെടികെട്ടോടെ പൂരാഘോഷം സമാപിക്കും. ഇന്ന് വരവുകളുടെ എണ്ണം കൂടി കൂടുതൽ പരിപാടികളും അന്നദാനം പോലുള്ള കൂടുതൽ ചടങ്ങുകളും നടത്തിവരുന്നു.
കുടുംബങ്ങളിൽ അന്ന് നടന്നിരുന്ന മറ്റൊരു പ്രധാന ആഘോഷം കല്യാണങ്ങളായിരുന്നു. അന്ന് വീടുകളിലാണ് കല്യാണം നടന്നിരുന്നത്. അയൽവാസികളാണ് എല്ലാ സഹായവും നൽകിയിരുന്നത്. പന്തൽ കെട്ടാനും അലങ്കരിക്കാനും ഭക്ഷണം തയ്യാറാക്കാനും എല്ലാം അയൽവാസികളുംകും. നാടൻ ചോറും ഒരു കുറിയും പപ്പടവും ഉപ്പേരിയുമാണ് മുസ്ലിം കല്യാണങ്ങളിലെ പ്രധാന ഭക്ഷണം. ഹിന്ദു സമുദായത്തിലെ കല്യാണങ്ങളിൽ കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യ അന്നും ഉണ്ടായിരുന്നു.
-
പൂരാഘോഷം
ഇന്ന് ആഘോഷങ്ങൾ അടിമുടി മാറി. മുസ്ലിം ആഘോഷങ്ങളുടെ ഭക്ഷണകാര്യത്തിൽ വളരെയേറെ മാറ്റങ്ങൾ വന്നു. വ്യത്യസ്‌തങ്ങളായ വിഭവങ്ങളാണ് ഇന്നത്തെ ആഘോഷ വേളകളിൽ ഒരുക്കുന്നത്. വിവാഹാഘോഷം വീടുകളിൽ നിന്ന് ഓഡിറ്റോറിയങ്ങളിലേക്ക് പറിച്ചുനടപ്പെട്ടു. വൈവിധ്യമാർന്ന വസ്ത്രങ്ങൾ റെഡിമെയ്‌ഡായി തന്നെ ലഭിച്ചു തുടങ്ങി. എന്നാൽ ആഘോഷ വേളകളിൽ അയൽവാസികളുടെയും ബന്ധുക്കളുടെയും സഹായം വളരെയധികം കുറവായി. പൊലിമ കൂടിയെങ്കിലും ഒരുമയും സന്തോഷവും കുറഞ്ഞു. വിദ്യാലയ ചരിത്രം 114 വയസ്സിൽ എത്തിനിൽക്കുന്ന കൊടുമുടി എ എം എൽ പി സ്കൂളിന് പറയുവാൻ ഒട്ടേറെ ചരിത്രങ്ങളുണ്ട്. സ്കൂളിൻറെ തുടക്കത്തോടൊപ്പം സഹവസിച്ച ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല ഓത്തുപള്ളിക്കുടമായാണ് ഈ സ്ഥാപനം ആരംഭിക്കുന്നത് പതിയാംപറമ്പിൽ മൊയ്തീൻ മൊല്ലയാണ് ഒരു ഓല ഷെഡ്ഡിൽ ഇതിനെ തുടക്കമിട്ടത് അന്ന് അധ്യാപകനായി അദ്ദേഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1911 ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്രാൻഡ് അനുവദിച്ചു കിട്ടിയതോടെയാണ് ഇത് ഒരു അംഗീകൃത വിദ്യാലയം ആയത്. സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ തിരുവേഗപ്പുറ കിനാങ്ങാട്ടിൽ സൈതലവി മുസ്‌ലിയാർ ആയിരുന്നു അദ്ദേഹം വിരമിച്ചതിനുശേഷം ഇടത്തോടി മൂസാ മാസ്റ്റർ പ്രധാനാധ്യാപകനായി. 1937 മുതൽ 1950 വരെ അഞ്ചാം ക്ലാസും ഇവിടെ ഉണ്ടായിരുന്നു. 2011 നാടിൻറെ ഒരു ആഘോഷമായി നൂറാം വാർഷികം ആഘോഷിച്ചത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു