ഉള്ളടക്കത്തിലേക്ക് പോവുക

വിമല ഹൃദയ എച്ച്.എസ്. വിരാലി

Schoolwiki സംരംഭത്തിൽ നിന്ന്
01:35, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ)
വിമല ഹൃദയ എച്ച്.എസ്. വിരാലി
വിലാസം
വിരാലി

695506‌‌‌‌
,
തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0471 2213884
ഇമെയിൽvimalahridayahsviraly@gmail.com
കോഡുകൾ
സ്കൂൾ കോഡ്44003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലൈലപ്രകാശ്.സി.ഡി
അവസാനം തിരുത്തിയത്
15-08-201844003


പ്രോജക്ടുകൾ



yellow


ചരിത്രം

                  കുളത്തൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിമലഹൃദയ ഹൈസ്കൂൾ. 1922-ൽ  സ്ഥാപിച്ച ഈ വിദ്യാലയം തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അടിച്ചുകുട്ടുപുരയിൽ 1922 മുതൽ St. Mary's LPGS, St. Joseph's School പ്രവർത്തിക്കുന്നുണ്ട്.   1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോഹെച്ച്ൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.1996 -ൽ  സെന്റ് ജോസഫ് ഹൈസ്കൂൾ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം വിലയ്ക്കുവാങ്ങി അതിനുശേഷം സെന്റ് ജോസഫ് ഹൈസ്കൂൾ വിമല ഹ്യദയ  ഹൈസ്കൂൾ, വിരാലി എന്ന പേരിൽ അറിയപ്പെടുന്നു. ഇന്നത് പൂർവ്വാധികം തേജസ്സോടെ ഈ നാട്ടിലെ വിദ്യാജ്യോതിസ്സായി പ്രശോഭിക്കുന്നു. 1996 -ൽ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം സ്കുൾ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ൽ ചാർജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റർ.വിൽഫ്രഡ് മേരിയുടെയും  ഭരണ സാരഥ്യത്തിന്റെ കീഴിൽ ഈ സ്കൂൾ അത്ഭുത പൂർവ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകൾക്കുരകരം ഇന്ന്  H ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയർന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർശിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ  ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു.2010-2012 വരെ നേശമ്മാൾ ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും  2012-2014 വരെ ലീല ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും.  2014 മുതൽ സിസ്റ്റർ മേരി.എം.റ്റിയും തുടരുന്നു... സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല ഹ്യദയ അമ്മയുടെ തണലിൽ എന്നും ഈ സ്കൂൾ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

our second home
  • 3 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  • 5 മുതൽ പത്താം ക്ലാസ്സുവരെ 5 കെട്ടിടങ്ങളിലായി 46 ക്ലാസ്സു മുറികൾ.
  • 22 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • സുസജ്ജമായ കമ്പ്യൂട്ടർ ലാബ്
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ലെെബ്രറി
  • കുടിവെള്ള സൗകര്യം
  • മനോഹരമായ കളിസ്ഥലം ഫുട്ബാൾ, വോളി ബാൾ,,ബാസ്ക്കറ്റ് ബാൾ സൗകര്യം

മാനേജ്‌മെന്റ്

ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹത്തിന്റെ  കീഴിലാണ് വിമല ഹ്യദയ  ഹൈസ്കൂൾ, വിരാലി .

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

01-04-1995 To 31-05-1995 വിൽസൺ.എം
01-06-1995 To 30-04-1998 രാജലക്ഷ്മി.എസ്
01-05-1998 To31-03-1999 ഗോപാലപിള്ള. സി
01-04-1999 To 31-03-2001 സാം റോബിൻസൺ.പി.എൻ
01-04-2001 To 31-03-2011 സിസ്റ്റർ ഫിലോമിന .പി.എൽ
01-04-2011 To 30-04-2012 നേശമ്മാൾ.എം
01-05-2012 To 31-05-2012 സിസ്റ്റർ മേരി.എം.ടി
01-06-2012 To -31-03-2014 ലീലഎം.കെ
01-04-2014 To -31-03-2018 സിസ്റ്റർ മേരി.എം.ടി
01-04-2018 To 31-05-2018 കൊച്ചുറാണി.എം
01-06-2018 Continue ലൈലപ്രകാശ്. സി.ഡി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • സിൽവസ്റ്റർ പൊന്നുമുത്തൻ (പുനലൂർ രൂപതാ മെത്രാൻ)
  • ജോർജ്ജ് (ഡോക്ടർ )
  • ബനഡിക്ട്(അഡ്വക്കേറ്റ്, ജില്ലാ പഞ്ചായത്തംഗം)
  • നേശയ്യൻ.ടി.മാത്യൂ ( ആദ്യ റാങ്ക് ജേതാവ്, സെന്റ് സേവിയേസ് കോളേജ് പ്രൊഫസർ)
  • വേലപ്പൻ (കേരള കൗമുദി എഡിറ്റർ)
  • സൈലം (എഞ്ചിനിയർ)
  • റൈമൺഡ് (പുരാരേഖാ വകുപ്പ് ഡയറക്ടർ)
  • സജ്ന (ഡോക്ടർ )
  • ജിജിമോൾ (ഡോക്ടർ )
  • അരവിന്ദ്ഘോഷ്(ഡോക്ടർ )
  • ആദർശ് (ഡോക്ടർ )
  • ‌ സന്ദീപ് (ഡോക്ടർ )
  • ഗ്രീഷ്മ (ഡോക്ടർ )
  • ദിവ്യ .കെ.ദേവ് (ഡോക്ടർ )
  • ദീപ്തി.കെ.ദേവ് (ഡോക്ടർ )
  • മെറീന (സയന്റിസ്റ്റ്)
  • ചിത്ര (പി.എച്ച്.ഡി)
  • മിഥുൻ (എ.ജി.ഒാഫീസ്)

2018 ലെ സ്കൂളിന്റെ ഭരണസാരഥി

ഭരണസാരഥി
                    2018-19 അധ്യയന വർഷത്തെ ഈ സ്കൂളിന്റെ ഭരണസാരഥിയായി  ശ്രീമതി .  ലൈല പ്രകാശ് ടിച്ചർ  01..06. 2018  ചുമതലയേറ്റു. കരുണയുടെ കണിക നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കാരുണ്യം സർവധനം ആയി കരുതുന്ന ടിച്ചർ , സർവേശ്വരന്റെ അനുഗ്രഹവും  അധ്യാപകരുടെ കൂട്ടായ്മയുടെയും ഫലമായി  ഏറ്റവും നല്ല  രീതിയിൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നു.

ശക്തമായ പി.ടി.എ

                   കഴിഞ്ഞ കുറേ വർഷങ്ങളായി വിമലഹൃദയ സ്കൂളിന്റ‍ ഉയർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ശക്തമായ പി ടിഎ ഞങ്ങളുടെ  മുഖമുദ്രയാണ്.  അതുകൊണ്ട് തന്നെ ബെസ്റ്റ് പി ടിഎ  അവാർഡ് ഞങ്ങൾക്ക് സ്വന്തം.
BEST PTA AWARD 2017-18

പാഠ്യേതര പ്രവർത്തനങ്ങൾ

  മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ്  തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്കകൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്.

പ്രവേശനോത്സവം 2018

പ്രവേശനോത്സവം 2018

പ്രവേശനോത്സവം ...01-06-2018 വെളളിയാഴ്ച പ്രവേശനോത്സവം ഗംഭീരമായി LMS Auditorium ത്തിൽ നടത്തി. നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും സ്കൂൾ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ LMS Auditorium ൽ കൊണ്ടുപോകുകയും അവിടെ വച്ച് യോഗം കൂടുകയും ചെയ്തു. യോഗത്തിൽ HM ഏവരേയും സ്വാഗതം ചെയ്തു . യോഗത്തിൽ PTA President അധ്യക്ഷനായി . വാർഡ് മെമ്പർ Sri.Saseendran ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ Local Manager Rev.Sr.Remila Mary, CSI Father, PTA Vice president, Padmakumar Sir, Siva Kumari Tr. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതരെ തിലകക്കുറി അണിയിച്ചു. ലഡുവിതരണവും നടത്തി.

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾതല പ്രവർത്തനം ഫോട്ടോ ആൽബം

വഴികാട്ടി

{{#multimaps: 8.317691,77.070837 | width=600px| zoom=15}}



ഈ താളിന്റെ കാര്യ നിർവാഹകർ