ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള
ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള | |
---|---|
വിലാസം | |
പുല്ലൂവിള പുല്ലൂവിള പി.ഒ, , പുല്ലൂവിള 695526 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1888 |
വിവരങ്ങൾ | |
ഫോൺ | 04712260229 |
ഇമെയിൽ | leopulluvila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44011 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ആന്റണി മൊറായിസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.പ്രമീള ഫർഗോഡ് |
അവസാനം തിരുത്തിയത് | |
01-10-2017 | Leopulluvila |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ളപാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് മാനേജർ : റവ.ഫാ.ജോസഫ് ബാസ്റ്റിൻ ടീച്ചർ ഇൻ ചാർജ് : ശ്രീമതി പ്രമീള ഫർഗോഡ്
ചരിത്രം
1 ചരിത്രം
ലിയോ 13-ാമൻ മാർപ്പാപ്പയുടെ നാമത്തിൽ പുല്ലുവിളയിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 100-ലധികം വർഷങ്ങളുടെ പഴക്കമുണ്ട്.ദീർഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹർമായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിനു തെക്ക് ഭാഗത്തായി ഇരയിമ്മൻതുറ പ്രദേശത്ത്,പീറ്റർ ഡിക്കോസ്റ്റ ,ജേക്കബ് മൊറായിസ് എന്നിവർ ഗവണ്മെന്റിന്റെ സാമ്പത്തികസഹായമില്ലാതെ ,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ട് ഒരു ഓലഷെഡ് വിദ്യാലയമായി പ്രവർത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോൾ രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാൽ പിണങ്ങി പിരിയുകയും പള്ളിക്ക് വടക്ക് മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ വാദ്യാലയം സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആൺപള്ളിക്കൂടമെന്നും മറ്റേത് പെൺപള്ളിക്കൂടമെന്നും പില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1888 ഓഗസ്റ്റിൽ ഈ സ്ക്കൂൾ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു. ഗവൺമെന്റിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന ആദ്യത്തെസ്ക്കൂളായതിനാൽ എയ് ഡഡ് സ്ക്കൂൾ എന്ന് അർത്ഥമുള്ള ഗ്രാന്റ് സ്ക്കൂൾ എന്ന് ഈ സ്ക്കൂൾ അറിയപ്പെട്ടു. 1948-ൽ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചതോടുകൂടി മലയാളം മീഡിയം സ്ക്കൂൾ വെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തിൽ പീറ്റർ ഡിക്കോസ്റ്റ മാനേജർ ,പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിന് സ്ക്കൾ കൈമാറി. പുല്ലുവിളയിൽ ഒരു ഹൈസ്ക്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് ജനങ്ങളും സാമൂഹ്യ പ്രവർത്തകരും ചിന്തിച്ചതിന്റെ ഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഈസമയത്ത് മാനേജരും ഇടവക വികാരിയുമായിരുന്ന റവ.ഫാദർ ഫോർജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ് ഹൈസ്ക്കൂൾ ആക്കുന്നതിന് സഹായകമായത്. തുടർന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെ മാറ്റി വൈദികൻ കൂടിയായ ഫാദർ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയി നിയമിച്ചു.1991-92 കാലഘട്ടത്തിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ജൂലിയൻ ഫർണാണ്ടസിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂൾ ഹയർ സെക്കന്ററി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രൻസിപ്പലായി ശ്രീമതി തങ്കം ജൂലിയനെ നിയമിക്കുകയും ചെയ്തു. കോവളം നിയോജക മണ്ഡലം എം.എൽ.എ.ആയും പിന്നീട് മന്ത്രിയായും പ്രവർത്തിച്ചിരുന്ന നീലലോഹിതദാസൻ നാടാരുടെ ആത്മാർത്ഥമായ യത്നമാണ് ഹയർസെക്കന്ററി സ്ക്കൂളാകാൻ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജർ ആയിരിക്കുമ്പോൾ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് ഹയർസെക്കന്ററി പ്രധാനമന്ദിരം പ്രവർത്തിച്ചുവരുന്നത്.ഇപ്പോൾ സ്ക്കൂളിന്റെ ടീച്ചർ ഇൻ ചാർജായി ശ്രീമതി പ്രമീള ഫർഗോഡ് സേവനമനുഷ്ഠിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.മൂന്ന് നിലകൾ ഉൾക്കൊള്ളുന്ന നാല് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടവും ഉൾക്കൊള്ളുന്നതാണ് സ്കൂൾ സമുച്ചയം. വിശാലമായ സ്ക്കൂൾ ഗ്രൗണ്ട്, സയൻസ് ലാബുകൾ , ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർ ലാബ് , എൽ.സി.ഡി.പ്രൊജക്ടർ, സ്ക്കൂൾ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , സ്ക്കൂൾ ബസ് സൗകര്യം, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
1.N .C.C 1998-ൽ മാനേജരായിരുന്ന റവ. ഫാ. റോബിൻസൺ- ന്റെ ശ്രമഫലമായാണ് N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ N C C Officer ആയി ശ്രീമതി ഫ്ലോബി പ്രവര്ത്തിച്ചു. ഇപ്പോൾ ശ്രീമതി ക്രിസ്റ്റി ആണ് Officer. Higher secondary ഉൾപ്പെടെ 120 -ഓളം കുട്ടികൾ ഇപ്പോൾ ഉണ്ട്.
2.ക്ലാസ് മാഗസിൻ കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊ ണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്. സ്ക്കൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്. 3.വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു. എൽ.പി,യു.പി,ഹൈസ്കൂൾ തലങ്ങളിലായി 168 കുട്ടികൾ അവരുടെ വിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു. 4.ക്ല ബ്ബ് പ്രവർത്തനങ്ങൾ പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളർത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിർണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകൾക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകൾ കൂടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു. വിവിധക്ല ബ്ബു ക ളുടെ പ്രവർത്തനങ്ങൾ a.സാഹിത്യ ക്ല ബ്ബ്. അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്. താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു. കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി. സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു.
5. Junior Red Cross തിരുവനന്തപുരം Junior Red Cross Society യുടേ ഒരു യൂണിറ്റ് 30/01/2011 മുതൽ ഇവിടേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
റവ.ഫാ. ജോസഫ് ബാസ്റ്റിന്റെ മാനേജ്മെൻറിൻറെ കീഴിൽ രണ്ടു വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഹൈസ്ക്കൂൾ വിഭാഗത്തിൻറെ ടീച്ചർ ഇൻ ചാർജ് ലില്ലീയു
ഹയർസെക്കൻററി വിഭാഗത്തിൻറെ പ്രിൻസിപ്പൽ ആൻറണി മൊറായിസുമാണ്. ശ്രീമതി ജൂഡി ആന്റണി ഹെഡ്മിസ്ട്രസ് ആയിട്ടുള്ള സെൻറ്‍ മേരീസ് എൽ.പി.എസ്.എന്ന മറ്റൊരു സ്കൂളും ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻ സാരഥികൾ
1റവ.ഫാ.സിറിൽ ഡിക്കോസ്ററ
റവ.ഫാ.പീറ്റർ പുത്തൻപുരയ്ക്കൽ റവ.ഫാ.ഫോർജിയ പീറ്റർ റവ.ഫാ.പോൾ വിക്ടർ റവ.ഫാ.എം.ജോസഫ് റവ.ഫാ.ആൻറണി സേവ്യർ റവ.ഫാ.റിച്ചാർഡ് ഡിക്രൂസ് റവ.ഫാ.ക്രിസ്റ്റി ഡിക്രൂസ് റവ.ഫാ.ജോസഫ് ആറാട്ടുകുളം റവ.ഫാ.റോബിൻസൺ റവ.ഫാ.വിൽഫ്രഡ് റവ.ഫാ.ജോർജ്പോൾ റവ.ഫാ.സിൽവസ്റ്റർ മൊറായിസ് റവ.ഫാ.സേവ്യർ അലക്സാണ്ടർ റവ.ഫാ.സനു ഔസേഫ് റവ.ഫാ.നിക്കൊളാസ് റവ.ഫാ ആന്റണി സിൽവസ്റ്ററ്‍ റവ.ഫാ. ജറോം അൽഫോൺസ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കാളിപ്പിള്ള, മിശിഹാദാസ്, മേയമ്മ ചെറിയാൻ, ഫാ.മോസസ് പെരേര, ഡാനിയൽ, ജൂലിയൻ ഫർണാണ്ടസ്, തങ്കം ജൂലിയൻ, പ്രസന്നകുമാരി, ഉഷാ ലൂയിസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മോസ്റ്റ് റവ. ഡോ.ക്രിസ്തുദാസ് ( തിരുവനനന്തപുരം അതിരൂപതാ സഹായ മെത്രാൻ റവ. ഫാദർ സിൽവസ്റ്റർ മൊറായിസ് പുല്ലുവിള ഫെറോന വികാരി,സെൻറ് ജുഡ് കോളേജ്,തുത്തൂർ റവ.ഫാദർ ലൂയിസ് റോച്ച് (late) ഫാ. സി ജോസഫ് മുൻ ചാൻസിലർ ബിഷപ്പ് ഹൗസ് ജുഡീഷ്യൽ വികാരി കാനൻ സൊസൈറ്റി ഔഫ് ഇൻഡ്യ പ്രസിഡൻഡ്) റവ.ഫാ.മോൺ.നിക്കൊളാസ് .ടി (അജപാലന ശുശ്രൂഷ സമിതി ഡയറക്ടർ,ബിഷപ്പ് ഹൗസ് വെള്ളയമ്പലം) ജെ.എം.ജയിംസ് (ഹൈക്കോടതി ജഡ്ജി) ഡോ.തങ്കപ്പൻ (എം,ബി.ബി.എസ്,അർച്ചന ഹോസ്പിറ്റൽ,ശംഖുമുഖം) ഡോ.ജോസഫ് സിൽവസ്റ്റർ (റിട്ട.പ്രിൻസിപ്പൽ,മലേഷ്യ ൻ സ്ക്കൂൾ) ഫാ.ആൻറണി സിൽവസ്റ്റർ (ഇടവക വികാരി,കഴക്കൂട്ടം.) എസ്.കാസ്പർ (മേജർ) പീറ്റർ ജോൺ കുലാസ് (റിട്ട.കമ്മിഷണർ ഓഫ് പോലീസ്) ക്ല മന്റ് ലോപ്പസ്(റിട്ട.ഡപ്യൂട്ടി ഡയറക്ടർ ,ഫിഷറീസ്) സ്റ്റാൻലി.ജെ (മത്സ്യത്തൊഴിലാളി ക്ഷേമനിധി ചെയർമാൻ,മുൻ പിന്നോക്കവികസന സമിതി ഡയറക്ടർ ) റോബർട്ട് ലോപ്പസ് (ചിത്രകാരൻ ദേശീയ അവാർഡ് ജേതാവ് ) സുദർശൻ (ചിത്രകാരൻ ) ബാലചന്ദ്രൻ (യുവകവി) ബോണിഫസ് (കേരള സ്റ്റേറ്റ് ഫുഡ്ബോൾ പ്ളേയർ,സന്തോഷ് ട്രോഫി )
കുട്ടികളുടെ രചനകൾ
കഥകൾ
കവിതകൾ
വഴികാട്ടി
8.3456914,77.0365369
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
<<googlemap version="0.9" lat="8.375581" lon="77.049866" width="350" height="350" selector="no" controls="none"> 11.071469, 76.07ET (L) 8.342972, 77.038879 Leo XIII H S S, Pulluvila
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.