ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി
ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി | |
---|---|
പ്രമാണം:School Building 21611 7.jpg | |
വിലാസം | |
നെല്ലിക്കുറിശ്ശി നെല്ലിക്കുറിശ്ശി മുളഞ്ഞൂർ പി.ഒ , 679511 , പാലക്കാട് ജില്ല | |
സ്ഥാപിതം | 14 - 11 - 1974 |
വിവരങ്ങൾ | |
ഫോൺ | 0466 2230008 |
ഇമെയിൽ | ghsnellikkurissi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20061 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയശ്രി വി എ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഞാൻ ജി.എച്ച്.എസ്. നെല്ലിക്കുറിശ്ശി.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറിശ്ശി എന്ന ചെറുഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയം.ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ കറുത്തതും വെളുത്തതുമായ ഒരുപാട് അനുഭവങ്ങൾ.മുന്നൂറിലധികം കുട്ടികളും പതിനഞ്ച് അധ്യാപകരുമുള്ള എ.എം.യു.പി . നെല്ലിക്കുറിശ്ശി എന്ന എയിഡഡ് വിദ്യാലയം 08.08.1974ലിൽ അടച്ചുപൂട്ടുമ്പോൾ ഒരു വിദ്യാലയത്തിണ്റ്റെ ജീവനാണു നിലച്ചുപോയത്.
നല്ലവരായ നാട്ടുകാരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനം ജി.എസ്.ബി.എസ് നെല്ലിക്കുറിശ്ശി എന്ന പുതിയ നാമധേയത്തോടെ 08.08.1974നു എനിക്കു പുതുജൻമമേകി.എങ്കിലും പൂർണസ്വാതന്ത്യ്രത്തോടെയുള്ള പ്രവർത്തനത്തിനു കൂച്ചുവിലങ്ങിട്ടുകൊണ്ട് ജി.എസ്.ബി.എസ് പഴയലക്കിടിയുടെ ബ്രാഞ്ചായാണു സർക്കാർ എന്നെ സ്വീകരിച്ചത്. 7കി.മീ.ലധികം ദൂരവ്യത്യാസമുള്ള ഒരു യു.പി സ്ക്കൂളിണ്റ്റെ ബ്രാഞ്ചായ മറ്റൊരു യു.പി സ്ക്കൂൾ എന്ന അവസ്ഥ 35 വർഷത്തിലധികം തുടർന്ന കേരളത്തിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഇതോടെ എണ്റ്റെ മാത്രം സ്വന്തമായി.
2010 ജുൺ 7എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത സുദിനമാണ്.ജി.എസ്.ബി.എസ് നെല്ലിക്കുറിശ്ശിയുടെ സ്വാതന്ത്രപ്രഖ്യാപനം അന്നായിരുന്നു.ശ്രീമതി രാജിടീച്ചർ ഇവിടുത്തെ ആദ്യപ്രധാനാധ്യാപികയായി ചാർജെടുത്തു. എണ്റ്റെ നാടിണ്റ്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയും എണ്റ്റെ നാട്ടുകാരുടെ കഠിനപ്രയത്നവും ഒത്തൊരുമിച്ചപ്പോൾ ആർ.എം.എസ്.എ പദ്ധതിപ്രകാരമുള്ള ഒരു ഹൈസ്ക്കൂ്ളാക്കി 2011ൽ ഞാൻ ഉയർത്തപ്പെട്ടു.
35 വർഷക്കാലം ഒരു പ്രധാനാധ്യാപകൻ ഇല്ലാത്ത ദു:ഖത്തിന് പരിഹാരമായാണോ എന്തോ പ്രൈമറിയ്ക്കും ഹൈസ്ക്കൂളിനും രണ്ട് പ്രധാന അധ്യാപകരുമായി 2011 മുതൽ 2016 വരെയുള്ള 5 വർഷത്തിലധികം പ്രവർത്തിയ്ക്കാനുള്ള ഭാഗ്യവും എനിയ്ക്കുലഭിച്ചു.2016 വർഷത്തിൽ സർക്കാർ ഒരു ഉത്തരവിലൂടെ രണ്ടായിക്കിടന്നിരുന്ന ഒരു വിദ്യാലയത്തെ ഒരു പ്രധാനാധ്യാപകണ്റ്റെ കൂടക്കീഴിലേയ്ക്ക് കൊണ്ടുവന്നിരിയ്ക്കുകയാണ്.വിവിധ പരിണാമദശയിലൂടെ കടന്നുവന്ന ജി.എച്ച്.എസ് നെല്ലിക്കുറിശ്ശി എന്ന ഞാൻ ഇനിയും ഒരുപാടുപടികൾ ഓടിക്കയറുന്നത് സ്വപ്നം കാണുകയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- IT Club
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.7890541,76.3868502}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|